മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:, 1946 - ).
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.
കോയമ്പറമ്പത്ത് സച്ചിദാനന്ദൻ | |
---|---|
തൊഴിൽ | പ്രൊഫസർ, ഇന്ദിരാഗാന്ധി ഓപ്പൺ യൂനിവെർസിറ്റി. |
ദേശീയത | ഇന്ത്യൻ |
Genre | കവി, നിരൂപകൻ, തർജ്ജമ പഠനം |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി |
കയ്യൊപ്പ് |
1946മേയ് 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989, 19982000, 2009,2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയും ആയി പ്രവത്തിക്കുന്നു
1. അഞ്ചുസൂര്യൻ, 1971
2. ആത്മഗീത, 1974
3. കവിത, 1977, 82, 84
4. ഇന്ത്യൻ സ്കെച്ചുകൾ, 1978
5. എഴുത്തച്ഛൻ എഴുതുമ്പോൾ, 1979, 85, 87, 89
6. പീഡനകാലം, 1981, 89
7. വേനൽമഴ, 1982
8. രണ്ടു ദീർഘകാവ്യങ്ങൾ, 1983
9. സച്ചിദാനന്ദന്റെ കൃതികൾ, 1962-82, 1962-82, 1983, 87
10. സോക്രട്ടീസും കോഴിയും, 1984
11. ഇവനെക്കൂടി, 1987, 89, 90, 95, 97
12. വീടുമാറ്റം,1988, 2016
13. കയറ്റം, 1990, 2016
14. കവിബുദ്ധൻ, 1992
15. എന്റെ സച്ചിദാനന്ദൻ കവിതകൾ, ( ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുത്തത്) 1993, 2014
16. ദേശാടനം, 1994, 1995
17. മലയാളം, 1996, 1998, 2003
18. അപൂർണ്ണം, 1998
19. തിരഞ്ഞെടുത്ത കവിതകൾ, 1999
20. സംഭാഷണത്തിന് ഒരു ശ്രമം, 2000
21. വിക്ക്, 2002, 2004
22. സാക്ഷ്യങ്ങൾ , 2004
23. ഗസലുകൾ, ഗീതങ്ങൾ , 2005
24. സച്ചിദാനന്ദന്റെ കവിതകൾ 1965-2005, അകം, മൊഴി, പുറം എന്ന് മൂന്നു ഭാഗങ്ങൾ, എഡി: റിസിയോ രാജ് 2006
25. അനന്തം, 2006
26. ഒന്നാം പാഠം, 2006
27.എന്റെ കവിത, 2008
28. മറന്നു വെച്ച വസ്തുക്കൾ , 2009
29. ബഹുരൂപി, 2011
30 തഥാഗതം, 2013
31 നിൽക്കുന്ന മനുഷ്യൻ ,2015
32 മലയാളത്തിന്റെ പ്രിയകവിതകൾ എഡി. സി. വി. പി. നമ്പൂതിരി, 20I5
33 സച്ചിദാനന്ദന്റെ കവിതകൾ 1965-2015, 2016
34 സച്ചിദാനന്ദന്റെ പ്രണയകവിതകൾ, 2016
35 സമുദ്രങ്ങൾക്ക് മാത്രമല്ല , 2017
36 പക്ഷികൾ എന്റെ പിറകേ വരുന്നു, 2019
37 എന്റെ ഇന്ത്യ, എന്റെ ഹൃദയം, 2019
38 ഞാൻ ഒരു ഭാഷയാണ്, എഡി. കെ. വി. തോമസ്, 2019
39 എന്റെ പ്രിയപ്പെട്ട സച്ചിദാനന്ദൻ കവിതകൾ, എഡി. ജോയ് മാത്യു ,2020
40 ദുഃഖം എന്ന വീട്, 2020
41 ഒരു ചെറിയ വസന്തം , 2020
42. ഇല്ല വരില്ലിനി, 2021
43 ഇരുട്ടിലെ പാട്ടുകൾ , 2022
കൂടാതെ, 1965 മുതൽ 2005 വരെ എഴുതിയ (തെരഞ്ഞെടുത്ത) കവിതകൾ "അകം", "മൊഴി" എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി. സി. ബുക്സ് 2006 -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനന്തരം, 2020
This article uses material from the Wikipedia മലയാളം article സച്ചിദാനന്ദൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.