തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനയാണിത് . ഏഷ്യയിൽ ഉയരത്തിൽ ഇതിന് ഒന്നാം സ്ഥാനമാണ് .

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചൂരക്കാട്ടുകര ശ്രീരാമ നവമിയിൽ എഴുന്നള്ളിച്ചപ്പോൾ

ബീഹാറിയായ ഈ ആനയ്ക്ക് 326 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.

കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില് നടക്കുന്ന തലപൊക്ക മത്സരങ്ങളില് വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്.[അവലംബം ആവശ്യമാണ്] പതിനാറു വര്ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് രാമചന്ദ്രന്റെ പാപ്പാന്.

തൃശൂർ പൂരത്തിന് 2014 മുതൽ ആറു വർഷങ്ങളായി സ്ഥിര സാന്നിധ്യമാണ് ഈ ആന.[അവലംബം ആവശ്യമാണ്] ഘടക ക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ തുറന്ന് തെക്കോട്ടിറങ്ങി തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് വര്ഷങ്ങളായി രാമചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] തെക്കോട്ടിറങ്ങി രാമചന്ദ്രൻ മടങ്ങുന്ന കാഴ്ച്ച കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.[അവലംബം ആവശ്യമാണ്] ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്നു നടതുറക്കൽ. ഇന്നത് പതിനായിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണം ആരാധകരുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.[അവലംബം ആവശ്യമാണ്]

അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. പൊതുവിൽ ശാന്തനാണെങ്കിലും കൂട്ടാനയെ കുത്തുന്ന ചരിത്രമുണ്ട്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരൻ എന്ന ആന രാമചന്ദ്രനാൽ ആക്രമിക്കപ്പെട്ട ശേഷം കുറച്ചു നാളുകൾക്കുള്ളിൽ ആന ചെരിഞ്ഞു

അക്രമം

നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും കഴിഞ്ഞി ദിവസം  മരിച്ച രണ്ടുപേരുൾപ്പെടെ  പേരെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇതുവരെ കൊന്നിട്ടുണ്ട്. 

2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചു. ജനുവരി 25-ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറു വരെയും രാത്രി 12 മുതൽ 26നു പുലരർച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26-നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണു 27-നു പുലർച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന 48 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തത്

ഇതിനു മുൻപും രാമചന്ദ്രൻ ഇടഞ്ഞു ആളുകളെ കൊന്നിട്ടുണ്ട്. 2009-ൽ ഏറണാകുളത്തപ്പൻ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രൻ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011-ൽ ഒരു ബാലനെയും ഈ ആന കൊന്നു. [അവലംബം ആവശ്യമാണ്]

2019 ഫെബ്രുവരി 8 ന് തൃശൂരിൽ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന ഈ ആന ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിനുമുകളിൽ പ്രായമുള്ള ഈ ആന സമീപത്തുനിന്നും പടക്കം പൊട്ടിക്കുന്നശബ്ദം കേട്ട് വിരണ്ടോടുന്നതിനിടയിലാണ് ഒരാൾ കൊല്ലപ്പെട്ടത്.

കേരളത്തിലെ ഉയരം കൂടിയ ആനകൾ

ചെങ്ങല്ലൂർ രംഗനാഥൻ (11.4 അടി )

ഗുരുവായൂർ കേശവൻ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

ചിറക്കൽ കാളിദാസൻ

തൃക്കടവൂർ ശിവരാജു

അവലംബം

Tags:

ഏഷ്യകേരളംതൃശ്ശൂർ ജില്ലപേരാമംഗലം

🔥 Trending searches on Wiki മലയാളം:

ആദി ശങ്കരൻകാസർഗോഡ്തകഴി സാഹിത്യ പുരസ്കാരംവെബ്‌കാസ്റ്റ്സൺറൈസേഴ്സ് ഹൈദരാബാദ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംവെള്ളിവരയൻ പാമ്പ്ആഗോളതാപനംനിതിൻ ഗഡ്കരിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമുകേഷ് (നടൻ)മലയാളം അക്ഷരമാലകേരള നിയമസഭഅയ്യങ്കാളിസി.ടി സ്കാൻകൂദാശകൾക്രിക്കറ്റ്പൂയം (നക്ഷത്രം)നാഡീവ്യൂഹംലിംഫോസൈറ്റ്വിദ്യാഭ്യാസംഓവേറിയൻ സിസ്റ്റ്രാഹുൽ ഗാന്ധിപ്രസവംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് മലയാളംഹിന്ദു പിന്തുടർച്ചാവകാശ നിയമംനെൽവയൽ-നീർത്തട സംരക്ഷണ നിയമംതൃശൂർ പൂരംവൃത്തം (ഛന്ദഃശാസ്ത്രം)പാമ്പ്‌വള്ളത്തോൾ പുരസ്കാരം‌ചെ ഗെവാറധനുഷ്കോടിസർഗംഫുട്ബോൾ ലോകകപ്പ് 1930കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികരതിസലിലംരാശിചക്രംനോട്ടദമയന്തിമലയാറ്റൂർ രാമകൃഷ്ണൻമഹാത്മാ ഗാന്ധിയുടെ കുടുംബംമാർത്താണ്ഡവർമ്മന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ദുലേഖകൂവളംആടലോടകംവ്യാഴംഇന്ത്യയുടെ ദേശീയപതാകവിഷുകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരക്തസമ്മർദ്ദംഅതിരപ്പിള്ളി വെള്ളച്ചാട്ടംഅഡ്രിനാലിൻഹിന്ദുമതംതരുണി സച്ച്ദേവ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഗൗതമബുദ്ധൻവോട്ടവകാശംഇന്ത്യയുടെ ദേശീയ ചിഹ്നംഷക്കീലകാസർഗോഡ് ജില്ലഎഴുത്തച്ഛൻ പുരസ്കാരംകേരളകലാമണ്ഡലംഡി. രാജഇന്ത്യൻ ചേരവൈരുദ്ധ്യാത്മക ഭൗതികവാദംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എവർട്ടൺ എഫ്.സി.സ്ത്രീ ഇസ്ലാമിൽമുഹമ്മദ്സിനിമ പാരഡിസോനാഴികരാജ്യങ്ങളുടെ പട്ടികവേദം🡆 More