ഛന്ദഃശാസ്ത്രം വൃത്തം

ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം.

പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ്‌ വൃത്തം. ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.

പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽ‌വത്

ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.

വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.

വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും

ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.

പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം

ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.

ചില കവിതകളും അവയുടെ വൃത്തങ്ങളും ലക്ഷണങ്ങളും

  • ബധിരവിലാപം- പുഷ്പിതാഗ്ര
  • മഗ്ദലനമറിയം-മഞ്ജരി
  • കൊച്ചു സീത - കാകളി
  • സുന്ദരകാണ്ഡം- കളകാഞ്ചി
  • കർണ്ണ പർവം-അന്നനട
  • കരുണ-നതോന്നത
  • വീണപൂവ്- വസന്തതിലകം
  • ചിന്താവിഷ്ടയായ സീത - വിയോഗിനി
  • കൃഷ്ണഗാഥ- മഞ്ജരി - ശ്ലഥകാകളി കാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ചരിയായിടും .
  • മാമ്പഴം- കേക - മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിനാറുഗണം പാദം രണ്ടിലുമൊന്നുപോൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കുയതി പാദാദി പൊരുത്തമിതുകേകയാം .
  • കുചേലവൃത്തം വ‍ഞ്ചിപ്പാട്ട്-നതോന്നത - ഗണംദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനില്കേണംരണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതേന്നത.
  • നളിനി - രഥോദ്ധത
  • സൂര്യകാന്തി - കേക


Tags:

ഛന്ദഃശാസ്ത്രംപദ്യംഭാഷാവൃത്തം

🔥 Trending searches on Wiki മലയാളം:

സേവനാവകാശ നിയമംവൃദ്ധസദനംഉള്ളൂർ എസ്. പരമേശ്വരയ്യർകേരളത്തിന്റെ ഭൂമിശാസ്ത്രംവള്ളത്തോൾ പുരസ്കാരം‌പത്തനംതിട്ട ജില്ലപ്ലേറ്റ്‌ലെറ്റ്ഇന്ത്യൻ നദീതട പദ്ധതികൾആഗോളതാപനംപ്രേമലുഇംഗ്ലീഷ് ഭാഷകുര്യാക്കോസ് ഏലിയാസ് ചാവറസോളമൻനക്ഷത്രം (ജ്യോതിഷം)വ്യാഴംതാജ് മഹൽഹെപ്പറ്റൈറ്റിസ്-എഎലിപ്പനിമഹാഭാരതംബാബരി മസ്ജിദ്‌താമരഗുജറാത്ത് കലാപം (2002)ഇന്ത്യയുടെ ദേശീയപതാകകുഞ്ചൻ നമ്പ്യാർവൈകുണ്ഠസ്വാമികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികനിസ്സഹകരണ പ്രസ്ഥാനംഏപ്രിൽ 25ഗുരു (ചലച്ചിത്രം)ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികനിയമസഭകേരളത്തിലെ നദികളുടെ പട്ടികഅഞ്ചകള്ളകോക്കാൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംമേയ്‌ ദിനംഓടക്കുഴൽ പുരസ്കാരംഭാരതീയ ജനതാ പാർട്ടിഎ.കെ. ആന്റണിമന്ത്പറയിപെറ്റ പന്തിരുകുലംക്രിയാറ്റിനിൻപ്ലീഹഅയമോദകംചോറ്റാനിക്കര ഭഗവതിക്ഷേത്രംനാഷണൽ കേഡറ്റ് കോർഉർവ്വശി (നടി)ഉമ്മൻ ചാണ്ടിക്രിസ്തുമതംസഞ്ജു സാംസൺദൃശ്യം 2ഉഭയവർഗപ്രണയികവിത്രയംകമ്യൂണിസംവേലുത്തമ്പി ദളവഏകീകൃത സിവിൽകോഡ്ബിരിയാണി (ചലച്ചിത്രം)ഭാരതീയ റിസർവ് ബാങ്ക്അമേരിക്കൻ ഐക്യനാടുകൾപി. കേശവദേവ്യൂറോപ്പ്മഞ്ജീരധ്വനിക്ഷയംപ്രഭാവർമ്മഒന്നാം കേരളനിയമസഭഉത്തർ‌പ്രദേശ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഫ്രാൻസിസ് ജോർജ്ജ്കാക്കഹിന്ദുമതംസിന്ധു നദീതടസംസ്കാരംതങ്കമണി സംഭവംസുൽത്താൻ ബത്തേരിസുഗതകുമാരിമാവ്മേടം (നക്ഷത്രരാശി)കോഴിക്കോട്റെഡ്‌മി (മൊബൈൽ ഫോൺ)🡆 More