ഐക്യരാഷ്ട്രസഭ: ലോകരാഷ്ട്രങ്ങളുടെ സഖ്യം

ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌.

യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

ഐക്യരാഷ്ട്രസഭ
  • United Nations (in English)
    الأمم المتحدة (in Arabic)
    联合国 (in Chinese)
    Organisation des Nations Unies (in French)
    Объединенные Нации (in Russian)
    Organización de las Naciones Unidas (in Spanish)
Flag of ഐക്യരാഷ്ട്രസഭ United Nations (in English) الأمم المتحدة (in Arabic) 联合国 (in Chinese) Organisation des Nations Unies (in French) Объединенные Нации (in Russian) Organización de las Naciones Unidas (in Spanish)
Flag
യുണൈറ്റഡ് നേഷൻസ് അംഗരാജ്യങ്ങളുടെ ഭൂപടവും അവയുടെ അംഗീകൃത ആശ്രയത്വങ്ങളും
യുണൈറ്റഡ് നേഷൻസ് അംഗരാജ്യങ്ങളുടെ ഭൂപടവും അവയുടെ അംഗീകൃത ആശ്രയത്വങ്ങളും
ആസ്ഥാനംമാൻഹാട്ടൻ, ന്യൂ യോർക്ക് നഗരം (അന്താരാഷ്ട്ര പ്രദേശം)
Other languagesഅറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്
അംഗമായ സംഘടനകൾ193 അംഗരാജ്യങ്ങൾ
നേതാക്കൾ
• സെക്രട്ടറി ജനറൽ
അൻഡോണിയോ ഗുട്ടറസ്(ENTER:31 ഡിസംബർ 2016)
Establishment
• United Nations Charter
ജൂൺ 26 1945

ഉത്ഭവം

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.

എല്ലാ വർഷവും ഒക്ടോബർ 24-ന് യു.എൻ ദിനം ആചരിക്കുന്നു

ആസ്ഥാനം

ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946 ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്. ന്യൂയോർക്ക് നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്. ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി. 1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്.

പതാക

ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു. 1947 ഒക്ടോബർ 20-ന് ഒരു പ്രമേയ(resolution 167 (II))ത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗം അംഗീകരിച്ചതാണ് പതാക.  

അംഗത്വവും ഘടനയും

ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും 
ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം
40°44′58″N 73°58′5″W / 40.74944°N 73.96806°W / 40.74944; -73.96806

യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌.

പൊതുസഭ

പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങൾക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേഉണ്ടാകൂ. വർഷത്തിലൊരിക്കൽ മാത്രമേ പൊതുസഭ യോഗം ചേരൂ. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനു ശേഷമുള്ള ആ‍ദ്യത്തെ ചൊവ്വാഴ്ച തുടങ്ങുന്ന സമ്മേളനം രണ്ടാഴ്ച നീണ്ടു നില്ക്കും. രക്ഷാസമിതിയുടെ(സെക്യൂരിറ്റി കൌൺസിൽ) ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദർഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പ്രമേയം പാസാക്കാൻ പൊതുസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം.

പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :

  1. നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും
  2. സാമ്പത്തികം, ധനകാര്യം
  3. സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം
  4. പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം
  5. ഭരണം, ബജറ്റ്
  6. നിയമകാര്യം
  7. പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറൽ കമ്മിറ്റി

സുരക്ഷാസമിതി

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി. ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങൾ. അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങൾ. അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.

സാമ്പത്തിക സാമൂഹിക സമിതി

മൂന്നുവർഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു. രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ട്രസ്റ്റീഷിപ്പ് കൗൺസിൽ

പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂർത്തിയായതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.

രാജ്യാന്തര നീതിന്യായ കോടതി

ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒൻപത് വർഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വർഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീർപ്പ് കൽപ്പിക്കുന്നു. നെതർലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം

യുനെസ്കോ (UNESCO)

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്.

ലോക_ബാങ്ക്

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD). ലോക ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടന

അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന. (The International Labour Organization (ILO) ) ഇതിന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്. ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നാണയനിധി

ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്.

ഭക്ഷ്യ കാർഷിക സംഘടന(FAO)

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു.

സെക്രട്ടേറിയറ്റ്

രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങൾക്കു നയതന്ത്ര ഇടപെടലിലൂടെ പരിഹാരങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ചുമതലകൾ. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

ഔദ്യോഗിക ഭാഷ

ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.

തലവന്മാർ

സെക്രട്ടറി ജനറൽമാർ
No. Name Country of origin Took office Left office Note
1 ട്രിഗ്വെ ലീ ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  നോർവെ 2 ഫെബ്രുവരി 1946 10 നവംബർ 1952 രാജി വച്ചു.
2 ഡാഗ് ഹാമർഷോൾഡ് ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  സ്വീഡൻ 10 ഏപ്രിൽ1953 18 സെപ്റ്റംബർ 1961 പദവിയിലിരിക്കെ മരണപ്പെട്ടു
3 ഊതാൻറ് ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  ബർമ 30 നവംബർ 1961 31 ഡിസംബർ 1971 ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
4 ഡോ. കുൾട്ട് വാൾസ് ഹൈം ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  ഓസ്ട്രിയ 1 ജനുവരി 1972 31 ഡിസംബർ 1981
5 ജാമിയർ പരസ് ഡിക്വയർ ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  പെറു ജനുവരി 1982 31 ഡിസംബർ 1991 അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
6 ഡോ. ബുത്രോസ് ബുത്രോസ് ഘാലി ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  ഈജിപ്ത് 1 ജനുവരി 1992 31 ഡിസംബർ 1996 ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
7 കോഫി അന്നാൻ ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  ഘാന 1 ജനുവരി 1997 31 ഡിസംബർ 2006
8 ബാൻ കി മൂൺ ഐക്യരാഷ്ട്രസഭ: ഉത്ഭവം, പതാക, അംഗത്വവും ഘടനയും  ദക്ഷിണ കൊറിയ 1 ജനുവരി 2007 31 ഡിസംബർ 2016
9 അന്റോർണിയോ ഗുട്ടറസ്സ് പോർച്ചുഗൽ 1 ജനുവരി 2017 31 ഡിസംബർ 2022

കോൺഫറൻസുകൾ

നേതൃത്വപരിശീലനത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കോൺഫറൻസുകൾ നടത്താറുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അനുബന്ധ സംഘടനകൾ

  • വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരിക സംഘടന (UNESCO)
  • ലോകാരോഗ്യ സംഘടന (W.H.O)
  • ലോക കാലാവസ്ഥാ സംഘടന (W.M.O)
  • അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO)
  • ഐക്യരാഷ്ട്ര അഭയാർഥി കമീഷൻ (UNHCR)
  • അന്താരാഷ്ട്ര വാർത്താവിനിമയ യൂനിയൻ (ITU)
  • ഭക്ഷ്യ കാർഷിക സംഘടന (FAO)
  • ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷൻ (UNHRC)
  • ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി (UNICEF)
  • ലോക ബാങ്ക് (World Bank)
  • അന്താരാഷ്ട്ര അണുശക്തി ഏജൻസി (IAEA)
  • ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)
  • അന്താരാഷ്ട്ര നാണയനിധി (IMF)

അവലംബം

കൂടുതൽ അറിവിന്‌

കുറിപ്പുകൾ

  • http://www.un.org - ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്

Tags:

ഐക്യരാഷ്ട്രസഭ ഉത്ഭവംഐക്യരാഷ്ട്രസഭ പതാകഐക്യരാഷ്ട്രസഭ അംഗത്വവും ഘടനയുംഐക്യരാഷ്ട്രസഭ തലവന്മാർഐക്യരാഷ്ട്രസഭ കോൺഫറൻസുകൾഐക്യരാഷ്ട്രസഭ യുടെ കീഴിലുള്ള അനുബന്ധ സംഘടനകൾഐക്യരാഷ്ട്രസഭ അവലംബംഐക്യരാഷ്ട്രസഭ കൂടുതൽ അറിവിന്‌ഐക്യരാഷ്ട്രസഭ കുറിപ്പുകൾഐക്യരാഷ്ട്രസഭഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടികരണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

ഊട്ടികേരളത്തിലെ കോർപ്പറേഷനുകൾകേരളത്തിലെ നാടൻ കളികൾസൗദി അറേബ്യയിലെ പ്രവിശ്യകൾമാമ്പഴം (കവിത)ആവേശം (ചലച്ചിത്രം)അച്ചടിഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്കേരള സാഹിത്യ അക്കാദമി പുരസ്കാരംഅയ്യങ്കാളിആഗോളതാപനംചോറ്റാനിക്കര ഭഗവതിക്ഷേത്രംദീപക് പറമ്പോൽചക്കശോഭനപത്ത് കൽപ്പനകൾവോട്ടവകാശംമങ്ക മഹേഷ്സുഗന്ധി എന്ന ആണ്ടാൾ ദേവനായകിസവിശേഷ ദിനങ്ങൾതൃശൂർ പൂരംറിയൽ മാഡ്രിഡ് സി.എഫ്ഗണപതികൗമാരംതൃശ്ശൂർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഒരു കുടയും കുഞ്ഞുപെങ്ങളുംകൊച്ചിവടകര ലോക്സഭാമണ്ഡലംഇടതുപക്ഷംആത്മഹത്യസച്ചിൻ പൈലറ്റ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംദിലീപ്ചെസ്സ് നിയമങ്ങൾകേരളത്തിലെ വെള്ളപ്പൊക്കം (2018)ഡെങ്കിപ്പനിഅനീമിയഇലിപ്പമാത്യു തോമസ്തോമസ് ആൽ‌വ എഡിസൺഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ബാബരി മസ്ജിദ്‌നാഗത്താൻപാമ്പ്പണ്ഡിറ്റ് കെ.പി. കറുപ്പൻവോട്ട്കണ്ണൂർ ലോക്സഭാമണ്ഡലംക്ലിയോപാട്രനീർനായ (ഉപകുടുംബം)അമ്മപഴച്ചാറ്മോഹിനിയാട്ടംപാമ്പ്‌തെങ്ങ്സെറ്റിരിസിൻബിഗ് ബോസ് മലയാളംമഹിമ നമ്പ്യാർഭഗവദ്ഗീതജയറാംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർമതംജോഷിസാവിത്രി (നടി)വയലാർ രാമവർമ്മപ്രേമലുഇരട്ടിമധുരംഹനുമാൻകണ്ണൂർപൗലോസ് അപ്പസ്തോലൻതിരുവിതാംകൂർമലയാറ്റൂർ രാമകൃഷ്ണൻകേരളത്തിലെ നദികളുടെ പട്ടികപെരുന്തച്ചൻറോസ്‌മേരികാമസൂത്രംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ🡆 More