ഇന്ത്യൻ മഹാസമുദ്രം

ലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറുതും ഏറ്റവും പഴക്കം കുറഞ്ഞതും സങ്കീർണ്ണവും ഭൂമിയുടെ ഉപരിതലത്തിലുള്ള ജലത്തിന്റെ 20% ഉൾക്കൊള്ളുന്നതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം .

ഇന്ത്യൻ മഹാസമുദ്രത്തിന് 73440000 ച. കി. മി. വിസ്തീർണ്ണമുണ്ട്. ഒരു രാജ്യത്തിന്റെ പേരുള്ള (ഇന്ത്യ) ഏക മഹാസമുദ്രമാണിത്. പടിഞ്ഞാറ് ആഫ്രിക്ക, കിഴക്ക് ഓസ്ട്രേലിയ, വടക്ക് ഏഷ്യ, തെക്ക് അന്റാർട്ടിക്ക എന്നിവയാണ് അതിരുകൾ. ഇന്ത്യൻ മഹാസമുദ്രത്തിന് ശരാശരി 3960 മീറ്റർ ആഴമുണ്ട്. ഈ മഹാസമുദ്രത്തിലാണ് ചെങ്കടൽ‍, അറബിക്കടൽ‍, പേർഷ്യൻ കടൽ, ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സ്ഥിതിചെയ്യുന്നത്.അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും 20° കിഴക്കൻ രേഖാംശവും പസഫിക് സമുദ്രത്തിൽ നിന്നും 146°55' രേഖാംശവും ഇന്ത്യൻ മഹാസമുദ്രത്തെ വേർതിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രം വടക്ക് ഭാഗത്ത് ഏകദേശം 30° ഉത്തര അക്ഷാംശം വരെയും വ്യാപിച്ചുകിടക്കുന്ന ഈ സമുദ്രത്തിന് ആഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും തെക്കെ അറ്റങ്ങൾക്കിടയിൽ 10,000 കിലോമീറ്റർ വീതിയും ചെങ്കടൽ, പേർഷ്യൻ കടൽ എന്നിവയുൾപ്പെടെ 73,556,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 292,131,000 ഘന കിലോമീറ്റർ വ്യാപ്തവുമുണ്ട്(70,086,000 മൈൽ3).

ഇന്ത്യൻ മഹാസമുദ്രം
ഇന്ത്യൻ മഹാസമുദ്രം ഉൾപ്പെടുന്ന ഭൂപടം
ഭൂമിയിലെ സമുദ്രങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ദ്വീപായ മഡഗാസ്കർ‍, ശ്രീലങ്ക, മസ്കരിൻസ്, എന്നിവ ഇതിലെ പ്രമുഖ ദ്വീപുകളും ദ്വീപസമൂഹങ്ങളുമാണ്. ഇന്തോനേഷ്യൻ ദ്വീപസമൂഹം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കേ അതിർത്തിയിൽ നിലകൊള്ളുന്നു. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നീ സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. കാരണം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗം രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങൾ മൺസൂണുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ പ്രധാനമായും ഉഷ്ണജലപ്രവാഹങ്ങളാണ്.

ഭൂമിശാസ്ത്രം

ഇന്ത്യൻ മഹാസമുദ്രം 
ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഗാധതാമാപന ഭൂപടം

ആഫ്രിക്കൻ, ഇന്ത്യൻ, അന്റാർട്ടിക്ക് എന്നീ ടെക്റ്റോണിക് പ്ലേറ്റുകൾ സന്ധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ റോഡ്റിഗസ് ദ്വീപിനു സമീപമാണ്. ഈ സമുദ്രാന്തര കിടങ്ങുകൾ താരതമ്യേന വീതി കുറഞ്ഞവയാണ്, 200 കിലോമീറ്റർ ആണ് അവയുടെ ശരാശരി വീതി. ഇതിന് ഒരു അപവാദം ഓസ്റ്റ്ട്രേലിയയുടെ പടിഞ്ഞാറൻ തീരമാണ്, അവിടെ സമുദ്രാന്തര കിടങ്ങിന്റെ വീതി 1,000 കിലോമീറ്ററിൽ അധികമാണ്. 3,960 മീറ്റർ ശരാശരി ആഴമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം 7225 മീറ്റർ ആഴമുള്ള വാർട്ടൺ ഗർത്തമാണ് (Warton trunch). അറേബിയൻ ഉപദ്വീപിലെ യമനെ ആഫ്രിക്കയുടെ കൊമ്പിലെ ഡിജിബൂട്ടി, എറീട്രിയ,വടക്കൻ സൊമാലിയ എന്നിവിടങ്ങളുമായി വേർതിരിക്കുന്ന ബാബ്‌-അൽ-മാൺഡെബ്, ഇറാൻ, യു.എ.ഇ എന്നിവയെ വേർതിരിക്കുന്ന ഹോർമൂസ് കടലിടുക്ക്, തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടക്ക് സ്ഥിതിചെയ്യുന്ന പാക്ക് കടലിടുക്ക് , ഇന്തോനേഷ്യയിലെ ബാലി, ലൊംബോക് എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലൊംബോക് കടലിടുക്ക്, മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്ക് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളാണ്. മെഡിറ്റരേനിയൻ സമുദ്രവുമായി മനുഷ്യനിർമ്മിതമായ സൂയസ് കനാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചെങ്കടലിനെ ബന്ധിപ്പിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ

ഇന്ത്യൻ ഭൂമധ്യരേഖാ പ്രവാഹം

തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പടിഞ്ഞാറോട്ടൊഴുകുന്നു. മഡഗാസ്കറിനടുത്തുവച്ച് മൊസാംബിക് പ്രവാഹമെന്നും അഗുൽഹാസ് പ്രവാഹമെന്നും രണ്ടായി വഴിപിരിയുന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം

ഇന്ത്യയുടെ തീരപ്രദേശത്തുകൂടി സഞ്ചരിക്കുന്ന പ്രവാഹമാണിത്.

വടക്കുകിഴക്ക് മൺസൂൺ പ്രവാഹം

ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുകൂടി തണുപ്പുകാലത്ത് ഒഴുകുന്ന പ്രവാഹമാണിത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ത്യൻ മഹാസമുദ്രം ഭൂമിശാസ്ത്രംഇന്ത്യൻ മഹാസമുദ്രം ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾഇന്ത്യൻ മഹാസമുദ്രം അവലംബംഇന്ത്യൻ മഹാസമുദ്രം പുറത്തേക്കുള്ള കണ്ണികൾഇന്ത്യൻ മഹാസമുദ്രംഅന്റാർട്ടിക്കഅറബിക്കടൽഅറ്റ്ലാന്റിക് സമുദ്രംആഫ്രിക്കആൻഡമാൻ കടൽഇന്ത്യഏഷ്യഓസ്ട്രേലിയചെങ്കടൽപസഫിക് സമുദ്രംപേർഷ്യൻ കടൽബംഗാൾ ഉൾക്കടൽമീറ്റർസമുദ്രം

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഎസ്.എൻ.സി. ലാവലിൻ കേസ്എയ്‌ഡ്‌സ്‌ലിവർപൂൾ എഫ്.സി.ജന്മഭൂമി ദിനപ്പത്രംഇന്ത്യൻ രൂപകാൾ മാർക്സ്നോട്ടകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികപൾമോണോളജികാമസൂത്രംവള്ളത്തോൾ നാരായണമേനോൻഎവർട്ടൺ എഫ്.സി.ഇന്ത്യയിലെ പഞ്ചായത്തി രാജ്കോഴിക്കോട്പുലയർഎം.ആർ.ഐ. സ്കാൻഅനുശ്രീന്യൂട്ടന്റെ ചലനനിയമങ്ങൾഅണലി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മലയാളസാഹിത്യംഇംഗ്ലീഷ് ഭാഷഇൻഡോർ ജില്ലരാജ്യങ്ങളുടെ പട്ടികദീപക് പറമ്പോൽആസ്ട്രൽ പ്രൊജക്ഷൻസോളമൻപൊട്ടൻ തെയ്യംകേരളത്തിലെ പാമ്പുകൾരതിമൂർച്ഛപ്ലീഹഅഞ്ചാംപനികെ.സി. വേണുഗോപാൽകഅ്ബഎലിപ്പനിശബരിമല ധർമ്മശാസ്താക്ഷേത്രംടി.എം. തോമസ് ഐസക്ക്ട്രാൻസ് (ചലച്ചിത്രം)മലപ്പുറംപാമ്പ്‌നെൽവയൽ-നീർത്തട സംരക്ഷണ നിയമംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)നോവൽഗണപതിവെള്ളിക്കെട്ടൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഭാവന (നടി)ചെറൂളശ്വസനേന്ദ്രിയവ്യൂഹംഅച്ഛൻതോമാശ്ലീഹാമഹാത്മാ ഗാന്ധിയുടെ കുടുംബംനാടകംനയൻതാരവിവരാവകാശനിയമം 2005തണ്ണിമത്തൻവി.പി. സിങ്ചാത്തൻരാജ്‌മോഹൻ ഉണ്ണിത്താൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരളത്തിലെ തനതു കലകൾപഴശ്ശിരാജനെഫ്രോട്ടിക് സിൻഡ്രോംപ്രമേഹംവടകര നിയമസഭാമണ്ഡലംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചിന്നക്കുട്ടുറുവൻവീഡിയോകുംഭം (നക്ഷത്രരാശി)തെയ്യംകടൽത്തീരത്ത്ചതയം (നക്ഷത്രം)ചെങ്കണ്ണ്മുകേഷ് (നടൻ)ഉഹ്‌ദ് യുദ്ധംഋതുവിക്കിപീഡിയ🡆 More