ശാന്തസമുദ്രം: ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം

മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം.

ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം [ഭൂമി]യിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉൾക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആർട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വൻ‌കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.

ശാന്തസമുദ്രം: ഭൂമിശാസ്ത്രം, പേരിനു പിന്നിൽ, പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങൾ
പസിഫിൿ സമുദ്രത്തിനുള്ളിൽ ഒരുപാട് അഗ്നിപർവ്വതങ്ങളും കിടങ്ങുകളും ഉണ്ട്


ഭൂമിയിലെ സമുദ്രങ്ങൾ

ഭൂമിശാസ്ത്രം

അന്റാർട്ടിക്കയിലെ റോസ് കടൽ മുതൽ ബെറിംഗ് കടൽ വരെ തെക്കുവടക്കായും ഇന്തോനേഷ്യൻ തീരം മുതൽ കൊളംബിയൻ തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രം സ്ഥിതി ചെയ്യുന്നത്.

ധാരാളം ഗർത്തങ്ങളും, കിടങ്ങുകളും ഉൾക്കൊള്ളുന്ന പസഫിക്കാണ് ഭുമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശമായ ചലഞ്ചർ ഡീപ്പ് സ്ഥിതിചെയ്യുന്നത്‌. വടക്കുപടിഞ്ഞാറൻ പസഫിക്കിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം മരിയാന ട്രഞ്ച് എന്നറിയപ്പെടുന്നു. ദ്വീപുകൾ വളരെയധികം പസഫിക് മഹാസമുദ്രത്തിലുണ്ട്. ഏകദേശം 20000-ത്തിൽ അധികം ദ്വീപുകൾ പസഫിക്കിൽ സ്ഥിതിചെയ്യുന്നു. ഇവയിൽ അധികവും പവിഴ ദ്വീപുകളും (coral island ) , അഗ്നിപർവ്വതജന്യ ദ്വീപുകളുമാണ്.പനാമ കനാൽ പസഫിക് സമൂദ്രത്തിനേയും അറ്റ്‌ലാന്റിക് സമുദ്രത്തേയും പരസ്പരം ബന്ധിപ്പിക്കുന്നു

പേരിനു പിന്നിൽ

ഇംഗ്ലീഷ് ഭാഷയിലെ ശാന്തമാക്കുന്ന എന്നർഥമുള്ള പാസിഫൈ (pacify) പദത്തിൽനിന്നാണ് പസഫിക്ക് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് എന്ന് ഒരു വാദമുണ്ട്. മറ്റൊരു വാദം പോർച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായിരുന്ന ഫെർഡിനാൻ‌ഡ് മഗല്ലനാണ് ആ പേരു നൽകിയത് എന്നാണ് . ശാന്തസമുദ്രം എന്നർഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീൻ വാക്കിൽനിന്നാണ് പെസഫിക് സമുദ്രം എന്ന പേർ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈൻസ് വരെയുള്ള തന്റെ യാത്രയ്ക്കിടയിൽ കടൽ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലൻ 'ശാന്തസമുദ്രം' എന്ന പേരു നൽകിയത്.

അറബികൾ പസഫിക് സമുദ്രത്തെ ബഹ്‌റെ-ഖൈൽ (അലസപ്രകൃതിയുള്ള സമുദ്രം) എന്നാണ് വിളിക്കുന്നത്.

പസഫിക് സമുദ്രം പൊതുവെ ശാന്തമായി നിലകൊള്ളാറുണ്ടെങ്കിലും എപ്പോഴും ശാന്തമല്ല എന്നതാണു യാഥാർഥ്യം. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും പലപ്പോഴും ഈ ജലവിതാനത്തിൽനിന്നും രൂപപ്പെടാറുണ്ട്. ശാന്തമഹാസമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങൾ ധാരാളമായുണ്ട്. സമുദ്രാടിത്തട്ടുകളെ പിടിച്ചുകുലുക്കുന്ന വമ്പൻ ഭൂചലനങ്ങളും സുനാമികളും ഇവിടെ സാധാരാണമാണ്. 2004- ൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ വൻ‌നാശം വിതച്ച സുനാമിയുടെ പ്രഭവ കേന്ദ്രവും പെസഫിക് മഹാസമുദ്രത്തിലായിരുന്നു.

പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങൾ

ഉഷണജലപ്രവാഹങ്ങൾ

വടക്കൻ ഭൂമധ്യരേഖാപ്രവാഹം‍

(North Equatorial Current) മെക്സിക്കോവിന്റെ പടിഞ്ഞാറൻ തീരത്തുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ഫിലിപ്പീൻസിനടുത്ത് അവസാനിക്കുന്നു.

തെക്കൻ ഭൂമധ്യരേഖാപ്രവാഹം

(South Equatorial Current) പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ന്യൂഗിനിക്കടുത്തു വച്ച് രണ്ടായി വഴിപിരിയുന്നു.

എതിർ ഭൂമധ്യരേഖാപ്രവാഹം

(Counter Equatorial Current) വടക്കൻ ഭൂമധ്യരേഖാപ്രവാഹം, തെക്കൻ ഭൂമധ്യരേഖാപ്രവാഹം എന്നീ പ്രവാഹങ്ങൾക്കെതിരെ അവയ്ക്കിടയിലൂടെ ഒഴുകുന്നു.

കുറോഷിവോ അഥവാ ജപ്പാൻ പ്രവാഹം

തയ്‌വാൻ പ്രദേശത്ത് വടക്കോട്ടൊഴുകി ബെറിങ് കടലിടുക്കിൽ ചെന്നു ചേരുന്നു.

കിഴക്കൻ ഓസ്‌ട്രേലിയൻ പ്രവാഹം

തെക്കൻ ഭൂമധ്യരേഖാപ്രവാത്തിന്റെ തെക്കൻ ശാഖ ഓസ്‌ട്രേലിയലിലെ ക്യൂൻസ്‌ലൻഡിന് സമാന്തരമായി ഒഴുകുന്നു.

ശീതജലപ്രവാഹങ്ങൾ

ഒഷിയാവോ(കുറിൽ) പ്രവാഹം

ബെറിങ് പ്രവാഹവും അലാസ്കൻ പ്രവാഹവും ഒക്കോട്സ്ക് പ്രവാഹവും ഒന്നുചേർന്നാണ് ഒഷിയാവോപ്രവാഹം ഉണ്ടാവുന്നത്.

കാലിഫോർണിയൻ പ്രവഹം

അമേരിക്കയുടെ പടിഞ്ഞറൻ തീരത്തുകൂടെ ഒഴുകി ഉഷ്ണജലപ്രവാഹമായ വടക്കൻ ഭൂമധ്യരേഖാപ്രാ‍വാഹവുമായി കൂടിച്ചേരുന്നു.

വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ്

40 ഡിഗ്രി- 50ഡിഗ്രി രേഖാശംശങ്ങൾക്കിടയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ടോഴുകുന്നു.

പെറൂവിയൻ പ്രവാഹം(ഹംബോൾട്ട്)

വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റിന്റെ തുടർച്ചയായി ഒഴുകുന്ന ഈ പ്രവാഹം തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടെ ഒഴുകുന്നു.

പസഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള കടലുകളും ഉൾക്കടലുകളും കടലിടുക്കുകളും

  • പനാമാ ഉൾക്കടൽ
  • കോറനാഡോ ഉൾക്കടൽ
  • കാലിഫോർണിയ ഉൾക്കടൽ
  • അലാസ്ക ഉൾക്കടൽ
  • ബെറിങ് കടൽ
  • ഗ്വയാഖിൽ ഉൾക്കടൽ
  • പെനാസ് ഉൾക്കടൽ
  • ഓക്കോട്സ്ക് കടൽ
  • ജപ്പാൻ ഉൾക്കടൽ
  • കിഴക്കൻ ചൈന കടൽ
  • തെക്കൻ ചൈന കടൽ
  • സുലു കടൽ
  • സെലിബസ് കടൽ
  • ജാവാ കടൽ
  • തിമോർ കടൽ
  • അറഫുറ കടൽ
  • ടോൻ‌കിൻ ഉൾക്കടൽ
  • ചിൽ ഉൾക്കടൽ


ബാഹ്യകണ്ണികൾ

Tags:

ശാന്തസമുദ്രം ഭൂമിശാസ്ത്രംശാന്തസമുദ്രം പേരിനു പിന്നിൽശാന്തസമുദ്രം പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങൾശാന്തസമുദ്രം പസഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള കടലുകളും ഉൾക്കടലുകളും കടലിടുക്കുകളുംശാന്തസമുദ്രം ബാഹ്യകണ്ണികൾശാന്തസമുദ്രംഅന്റാർട്ടിക്കഏഷ്യഓസ്ട്രേലിയതെക്കേ അമേരിക്കവടക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

പൊയ്‌കയിൽ യോഹന്നാൻഅശ്വത്ഥാമാവ്തനിയാവർത്തനംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യവയലാർ രാമവർമ്മമലയാള നോവൽആരാച്ചാർ (നോവൽ)യോഗക്ഷേമ സഭവേലുത്തമ്പി ദളവകരൾടി.എൻ. ശേഷൻഅപർണ ദാസ്വിജയലക്ഷ്മികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾവൈക്കം സത്യാഗ്രഹംശശി തരൂർമുപ്ലി വണ്ട്താജ് മഹൽവജൈനൽ ഡിസ്ചാർജ്പ്രേമലുകശകശകൊല്ലം ജില്ലചെറുകഥഅടൽ ബിഹാരി വാജ്പേയിഏകീകൃത സിവിൽകോഡ്ശോഭനഇടുക്കി ജില്ലകോണ്ടംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംശംഖുപുഷ്പംചതിക്കാത്ത ചന്തുജീവകം ഡിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഉടുമ്പ്ഫ്രാൻസിസ് ജോർജ്ജ്എൻ.കെ. പ്രേമചന്ദ്രൻബാബരി മസ്ജിദ്‌കാലാവസ്ഥറോസ്‌മേരിസ്വവർഗ്ഗലൈംഗികതഒ.വി. വിജയൻസുബ്രഹ്മണ്യൻതരുണി സച്ച്ദേവ്ഹെപ്പറ്റൈറ്റിസ്-എന്യൂട്ടന്റെ ചലനനിയമങ്ങൾആനി രാജതുഞ്ചത്തെഴുത്തച്ഛൻഎം.വി. ജയരാജൻസൗരയൂഥംമഹാത്മാ ഗാന്ധിയുടെ കുടുംബംഓട്ടൻ തുള്ളൽകുഞ്ഞുണ്ണിമാഷ്ക്രിയാറ്റിനിൻഹെപ്പറ്റൈറ്റിസ്പ്രാചീന ശിലായുഗംവിവാഹംജവഹർലാൽ നെഹ്രുഓമനത്തിങ്കൾ കിടാവോനാടകംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവോട്ടിംഗ് മഷിവിഷുഓന്ത്മണിച്ചിത്രത്താഴ് (ചലച്ചിത്രം)തിരുവാതിര (നക്ഷത്രം)യോനിഅരിമ്പാറഇസ്ലാമിലെ പ്രവാചകന്മാർചേലാകർമ്മംആശാൻ സ്മാരക കവിത പുരസ്കാരംടിപ്പു സുൽത്താൻതപാൽ വോട്ട്ടെസ്റ്റോസ്റ്റിറോൺഐക്യരാഷ്ട്രസഭജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസിന്ധു നദീതടസംസ്കാരംഉർവ്വശി (നടി)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്🡆 More