മേയ്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ്‌ മേയ്.31 ദിവസമുണ്ട് മേയ് മാസത്തിന്‌.

മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നായിരിക്കാം മേയ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.

പ്രധാന ദിവസങ്ങൾ

മേയ് 1

മേയ് 2

  • 1953 - ഹുസൈൻ രാജാവ് ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.
  • 1982 - ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.

മേയ് 3

  • 1494 - ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
  • 1802 - വാഷിംഗ്ടൺ ഡി. സി. നഗരമായി.
  • 1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവിൽ‌വന്നു.
  • 2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.
  • 2005 - ഇറാക്കിന്റെ ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.

മേയ് 4

മേയ് 5

  • 553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.
  • 1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി.
  • 1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു.
  • 1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു.
  • 1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
  • 1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.

മേയ് 6


മേയ് 7

  • 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
  • 1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.

മേയ് 8

  • 1886 - ജോൺ പിംബർട്ടൺ കാർബണേറ്റ് ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരിൽ വിപണനം ചെയ്തു.
  • 1898 - ആദ്യ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു
  • 1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി
  • 1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
  • 1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.
  • 1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.
  • 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.


മേയ് 9

മേയ് 10


മേയ് 11


മേയ് 12

  • 1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
  • 1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
  • 1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
  • 1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
  • 1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
  • 1949 - സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
  • 1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
  • 1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
  • 2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.


മേയ് 13


മേയ് 14

മേയ് 15

  • 1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
  • 1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
  • 1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു


മേയ് 16

  • 1532 - സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു
  • 1605 - പോൾ അഞ്ചാമൻ മാർപ്പാപ്പയായി ചുമതലയേൽക്കുന്നു
  • 1996 - ബി ജെ പി വാജ്‌പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി
  • 2009 - പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.


മേയ് 17


മേയ് 18


മേയ് 19


മേയ് 20

  • 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
  • 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
  • 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
  • 1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
  • 1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
  • 1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
  • 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
  • 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
  • 1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
  • 2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.


മേയ് 21

  • 878 - സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി.
  • 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
  • 1502 - പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി.
  • 1851 - ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി.
  • 1881 - ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി.
  • 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
  • 1904 - അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു.
  • 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
  • 1991 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

മേയ് 22


മേയ് 23

മേയ് 24


മേയ് 25


മേയ് 26

മേയ് 27

മേയ് 28

  • 1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.
  • 1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.
  • 2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.
  • 2008 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു


മേയ് 29

  • 1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന്‌ അവസാനമായി.
  • 1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
  • 1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
  • 1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
  • 1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
  • 1953 - ടെൻസിങ് നോർഗേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ എത്തിച്ചേർന്നു.
  • 1968 - മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്യൻ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആയി.


മേയ് 30

മേയ് 31

  • 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
  • 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
  • 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.



Tags:

മേയ് പ്രധാന ദിവസങ്ങൾമേയ്ഗ്രിഗോറിയൻ കാലഗണനാരീതി

🔥 Trending searches on Wiki മലയാളം:

റോസ്‌മേരികേരളത്തിലെ ജില്ലകളുടെ പട്ടികകയ്യോന്നിദേശീയ വനിതാ കമ്മീഷൻചെ ഗെവാറകൊൽക്കത്ത നൈറ്റ് റൈഡേർസ്രാമായണംബ്ലെസി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികക്ലൗഡ് സീഡിങ്മുക്തകംവട്ടവടഅൻസിബ ഹസ്സൻകെ.ബി. ഗണേഷ് കുമാർകുഞ്ഞാലി മരക്കാർബാഹ്യകേളിഇന്ത്യയുടെ ഭരണഘടനലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഷാഫി പറമ്പിൽഔട്ട്‌ലുക്ക്.കോംഭാഷാഗോത്രങ്ങൾമഹാകാവ്യംദൃശ്യംഎഴുത്തച്ഛൻ (ജാതി)ദൈവംബുദ്ധമതം കേരളത്തിൽസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻആൻജിയോഗ്രാഫിബിഗ് ബോസ് (മലയാളം സീസൺ 4)ലോകാരോഗ്യസംഘടനകൊട്ടിയൂർ വൈശാഖ ഉത്സവംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉദയംപേരൂർ സൂനഹദോസ്അരിമ്പാറതിരുവാതിരകളിഎഫ്.സി. ബാഴ്സലോണകേരളത്തിലെ തനതു കലകൾഒന്നാം ലോകമഹായുദ്ധംകൃഷിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സഹോദരൻ അയ്യപ്പൻനിർദേശകതത്ത്വങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകുഞ്ചൻ നമ്പ്യാർലോക ബാങ്ക്പാലോളി മുഹമ്മദ് കുട്ടിഇന്ത്യയുടെ ദേശീയപതാകചെമ്മീൻ (നോവൽ)ചെറുകഥഒരു കുടയും കുഞ്ഞുപെങ്ങളുംശാശ്വതഭൂനികുതിവ്യവസ്ഥആധുനിക മലയാളസാഹിത്യംബിഗ് ബോസ് മലയാളംമോഹിനിയാട്ടംപിത്താശയംബഹ്റൈൻക്രിക്കറ്റ്പാലക്കാട് കോട്ടബിഗ് ബോസ് (മലയാളം സീസൺ 5)ലൈലയും മജ്നുവുംശോഭനലോക പരിസ്ഥിതി ദിനംഹോർത്തൂസ് മലബാറിക്കൂസ്വെള്ളിക്കെട്ടൻലൈംഗികബന്ധംഒരു ദേശത്തിന്റെ കഥസന്ധി (വ്യാകരണം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഉത്കണ്ഠ വൈകല്യംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മെറ്റാ പ്ലാറ്റ്ഫോമുകൾകുഞ്ഞുണ്ണിമാഷ്ഫാസിസംടൈഫോയ്ഡ്മനോജ് കെ. ജയൻലൈഫ് ഈസ് ബ്യൂട്ടിഫുൾഓട്ടൻ തുള്ളൽഅഞ്ചാംപനിഎറണാകുളം🡆 More