ഫേസ്‌ബുക്ക്: ഒരു സമൂഹമാദ്ധ്യമ വെബ്സൈറ്റ്

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സാമൂഹ്യ ജാലിക (Website) ആണ് ഫേസ്‌ബുക്ക് .

2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച‌് 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്. ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌.

ഫേസ്ബുക്ക്‌, Inc.
ഫേസ്‌ബുക്ക്: ഇന്ത്യയിൽ, ഫേസ്‌ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളിൽ, അവലംബം
Type of businessPublic
വിഭാഗം
Social networking service
ലഭ്യമായ ഭാഷകൾബഹുഭാഷാ (140)
Traded as
സ്ഥാപിതംഫെബ്രുവരി 4, 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-02-04)
ആസ്ഥാനം,
U.S.
Coordinates37°29′05″N 122°08′54″W / 37.4848°N 122.1484°W / 37.4848; -122.1484
സേവന മേഖലUnited States (2004–2005)
Worldwide, except blocking countries (2005–present)
സ്ഥാപകൻ(ർ)
പ്രധാന ആളുകൾMark Zuckerberg
(Chairman and CEO)
Sheryl Sandberg
(COO)
വ്യവസായ തരംInternet
വരുമാനംIncrease US$27.638 billion ബില്ല്യൻ (2016)
Operating incomeIncrease US$12.427 billion (2016)
Net incomeIncrease US$10.217 billion ബില്ല്യൻ (2016)
മൊത്തം ആസ്തിIncrease US$64.961 billion (2016)
Total equityIncrease US$59.194 billion (2016)
ഉദ്യോഗസ്ഥർ18,770 (March 31, 2017)
അനുബന്ധ കമ്പനികൾInstagram
Messenger
WhatsApp
Oculus VR
യുആർഎൽwww.facebook.com
www.fb.com
അലക്സ റാങ്ക്Steady 3 (April 2017)
അംഗത്വംഅവിശ്യമാണ്
ഉപയോക്താക്കൾIncrease 190 കോടി പ്രതിമാസ സജീവ ഉപയോക്താക്കൾ (മാർച്ച് 2017)
നിജസ്ഥിതിസജീവം
പ്രോഗ്രാമിംഗ് ഭാഷസി++, പിഎച്ച്പി (എച്ച് എച്ച് വി എം) & ഡി ഭാഷ

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം.എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്.ട്വിറ്റർ ,ലിങ്ക്ഡ്ഇൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു.

ഇന്ത്യയിൽ

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ജാലിക ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സാമൂഹ്യജാലികാ ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളായ‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കിൽ ആശയവിനിമയം നടത്താം.

ഫേസ്‌ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളിൽ

സാമൂഹ്യമണ്ഡലത്തിൽ

ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യജാലികകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വർഷം മുൻപ് നഷ്ടപ്പെട്ട തന്റെ മകളെ അവളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയായി കണ്ടെത്തുവാൻ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്. വഞ്ചകനായ ഒരു കാമുകന്റെ യഥാർഥ മുഖം വെളിപ്പെടുത്തി ഐശ്വര്യ ശർമയിട്ട പ്രേഷണം (പോസ്റ്റ്) നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമത്തിൽ സാംക്രമികമായത്.

അതേ സമയം, ചില പഠനങ്ങൾ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾക്ക് ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാർത്തകളും ഉണ്ട്. എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

സംഘടനകൾക്കു് സാമ്പത്തികമായി സംഭാവനകൾ നല്കാൻ സാധ്യതയുള്ള വ്യക്തികൾ, ലൈക്ക് ചെയ്യാനുള്ള അവസരമുണ്ടെങ്കിൽ സംഭാവന പണമായി നല്കാതെ സംഘടനയുടെ പേജിൽ ഒരു ലൈക്കായി നല്കിക്കൊണ്ടു് തങ്ങളുടെ കടമ നിർവ്വഹിച്ചതായി കരുതി സംതൃപ്തിയടയുമെന്നു് ഒരു ഗവേഷണം കാണിക്കുന്നു.

രാഷ്ട്രീയമണ്ഡലത്തിൽ

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ യുവജനതയുടെ വൻപങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയിൽ ഈജിപ്തിലെ ഏപ്രിൽ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു.

എന്നാൽ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകൾക്കും ഫേസ്‌ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2011 ഓഗസ്റ്റിൽ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളിൽ അക്രമികൾ തങ്ങൾക്ക് സംഘം ചേരുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമുള്ള ഉപാധിയായി ഫേസ്‌ബുക്കിനെ ഉപയോഗപ്പെടുത്തി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Official website 

Tags:

ഫേസ്‌ബുക്ക് ഇന്ത്യയിൽഫേസ്‌ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളിൽഫേസ്‌ബുക്ക് അവലംബംഫേസ്‌ബുക്ക് പുറത്തേക്കുള്ള കണ്ണികൾഫേസ്‌ബുക്ക്അമേരിക്കമാർക്ക് സക്കർബർഗ്

🔥 Trending searches on Wiki മലയാളം:

ചണ്ഡാലഭിക്ഷുകിഗ്രന്ഥശാല ദിനംആസ്മശശി തരൂർദന്തപ്പാലഒരണസമരംബാലസാഹിത്യംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഅവൽചെറുശ്ശേരിചാറ്റ്ജിപിറ്റിഅറുപത്തിയൊമ്പത് (69)തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംശിവൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾആർത്തവചക്രവും സുരക്ഷിതകാലവുംഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഗർഭകാലവും പോഷകാഹാരവുംബദ്ർ യുദ്ധംബാലികൂടിയാട്ടംപി.വി. അൻവർജി - 20കേരള സംസ്ഥാന ഭാഗ്യക്കുറിവട്ടവടഇന്ത്യൻ പ്രധാനമന്ത്രിഅറബിമലയാളംഅമേരിക്കൻ ഐക്യനാടുകൾചെസ്സ് നിയമങ്ങൾകേരളത്തിലെ കോർപ്പറേഷനുകൾമുല്ലഅനശ്വര രാജൻതെയ്യംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യലത മങ്കേഷ്കർസച്ചിദാനന്ദൻആൽബർട്ട് ഐൻസ്റ്റൈൻമെനിഞ്ചൈറ്റിസ്മൗലികാവകാശങ്ങൾരതിസലിലംലോകപുസ്തക-പകർപ്പവകാശദിനംക്ഷേത്രപ്രവേശന വിളംബരംതേന്മാവ് (ചെറുകഥ)തുളസിജെ.സി. ഡാനിയേൽ പുരസ്കാരംഖുർആൻഈഴവർടെസ്റ്റോസ്റ്റിറോൺഭാരതീയ ജനതാ പാർട്ടിതെങ്ങ്മലയാറ്റൂർ രാമകൃഷ്ണൻഡെങ്കിപ്പനികൊല്ലംഇന്ത്യൻ പൗരത്വനിയമംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃക്കേട്ട (നക്ഷത്രം)കുഞ്ഞുണ്ണിമാഷ്നസ്രിയ നസീംBoard of directorsവെരുക്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മലയാള സാഹിത്യകാരന്മാരുടെ പട്ടികഎഷെറിക്കീയ കോളി ബാക്റ്റീരിയപനിവാഴഋതുആടുജീവിതം (ചലച്ചിത്രം)കെ.ജെ. യേശുദാസ്ഖലീഫ ഉമർഫിയോദർ ദസ്തയേവ്‌സ്കിലൈംഗികബന്ധംമാതൃഭൂമി ദിനപ്പത്രംപൾമോണോളജിജാലിയൻവാലാബാഗ് കൂട്ടക്കൊലകുഞ്ചൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംദേവ്ദത്ത് പടിക്കൽപുനലൂർ തൂക്കുപാലം🡆 More