ആസ്തി

സാമ്പത്തികമായ വരവുചെലവുകണക്കുകളിൽ (Financial Accounting), വിവിധ തരത്തിലുള്ള ധനവിഭവങ്ങളാണു് ആസ്തി എന്നറിയപ്പെടുന്നതു്.

തനിക്കു് മൂല്യം സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഒരു ഉടമസ്ഥനു് അവകാശമോ നിയന്ത്രണാധികാരമോ ചെലുത്താൻ കഴിയുന്ന, കേവലമൂല്യം അളന്നറിയാവുന്നതോ അല്ലാത്തതോ ആയ, എന്തിനേയും ആസ്തിയായി കണക്കാക്കാം. ആസ്തിയുടെ ഉടമസ്ഥത വഴി, ഉടമസ്ഥനു് തന്റെ സാമ്പത്തികമൂല്യം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം. ലളിതമായി പറഞ്ഞാൽ, ആസ്തി പണമാക്കി മാറ്റാവുന്ന ഉടമസ്ഥമൂല്യത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ, പണം തന്നെ ഒരു ആസ്തിയാണു്.

നിർവ്വചനം

ആസ്തി എന്നാൽ, ഒരു സ്ഥാപനത്തിനോ (വ്യക്തിക്കോ) അതിന്റെ പൂർവ്വകാലചരിത്രത്തിന്റേയും പൂർവ്വക്രയവിക്രയങ്ങളുടേയും ഫലമായി നിയന്ത്രിക്കാൻ അധികാരപ്പെട്ടതും ഭാവിയിൽ അതിനു് സാമ്പത്തികലാഭമുണ്ടാക്കാൻ സാദ്ധ്യത തെളിക്കുന്നതുമായ ഒരു വിഭവമാണു്.

ആസ്തിയുടെ ഗുണധർമ്മങ്ങൾ

  • ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഭാവിയിലെ പണമൊഴുക്കിലേക്കു് നേരിട്ടോ അല്ലാതെയോ സംഭാവന നൽകാൻ ആസ്തി സഹായിക്കുന്നു.
  • ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥപനത്തെ സംബന്ധിച്ചിടത്തോളം, ഭാവിയിൽ അതുദ്ദേശിക്കുന്ന സേവനങ്ങൾ നൽകാൻ, ആസ്തി സഹായിക്കുന്നു.
  • ആസ്തിയുടെ ഉടമസ്ഥത മൂലം സ്ഥാപനത്തിനു് അവ വഴി ലഭിക്കാവുന്ന നേട്ടങ്ങളുടെ ലഭ്യത ആർക്കൊക്കെ വേണമെന്നു തീരുമാനിക്കാനും നിയന്ത്രിക്കാനുമാവും.
  • ആസ്തിയുടെ ഉടമസ്ഥത സ്ഥാപനത്തിനു ലഭിയ്ക്കാൻ കാരണമായ ക്രയവിക്രയം മുൻപേ നടന്നു കഴിഞ്ഞിരിക്കണം.

മൊത്തം തദ്സമയ ആസ്തി

ഒരു സ്ഥാപനത്തിന്റെ ഭൂസ്വത്തു്, യന്ത്രശാലകളും യന്ത്രങ്ങളും, പ്രാരംഭമൂലധനം, പ്രവർത്തനമൂലധനം, പലവക സ്ഥിരാസ്തികൾ,കൈയ്യിലിരിപ്പുപണം, ഹ്രസ്വകാലനിക്ഷേപങ്ങൾ, തിരിച്ചുകിട്ടാനുള്ള തുകകൾ, കലവറ ആസ്തികൾ, മുൻകൂട്ടി അടച്ചുവീട്ടിയ ചെലവുകൾ തുടങ്ങിയവയെല്ലാം ചേർന്നതാണു് അതിന്റെ മൊത്തം തദ്സമയ ആസ്തി.

സാധാരണ ഗതിയിൽ, സ്ഥാപനത്തിലെ ജോലിക്കാരേയും തൊഴിലാളികളേയും സാമ്പത്തിക ആസ്തിയായി കണക്കാക്കാറില്ല. ഉടമസ്ഥനു് വ്യക്തവും സമ്പൂർണ്ണവും വസ്തുനിഷ്ഠവുമായ, സാമ്പത്തികശാസ്ത്രത്തിനും അക്കൗണ്ടിങ്ങ് രീതികൾക്കും അനുസൃതമായ, നിയന്ത്രണം ഇവരിൽ ചെലുത്താനാവില്ല എന്നതാണു് ഇതിനു കാരണം.


References

Tags:

ആസ്തി നിർവ്വചനംആസ്തി യുടെ ഗുണധർമ്മങ്ങൾആസ്തി മൊത്തം തദ്സമയ ആസ്തിപണംമൂല്യം

🔥 Trending searches on Wiki മലയാളം:

മലയാളം അക്ഷരമാലകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വൃഷണംരാജ്യങ്ങളുടെ പട്ടികതണ്ണിമത്തൻമാമ്പഴം (കവിത)ആരാച്ചാർ (നോവൽ)ചെറുകഥയോനിക്രൊയേഷ്യകേരള നിയമസഭഅറുപത്തിയൊമ്പത് (69)വിനീത് ശ്രീനിവാസൻഗുരുവായൂരപ്പൻവെള്ളിവരയൻ പാമ്പ്പൂയം (നക്ഷത്രം)ടെസ്റ്റോസ്റ്റിറോൺസി.ടി സ്കാൻകോട്ടയംവി.ടി. ഭട്ടതിരിപ്പാട്സുഷിൻ ശ്യാംവാഴഎം.പി. അബ്ദുസമദ് സമദാനിസി.എച്ച്. മുഹമ്മദ്കോയകൊല്ലം ജില്ലകോഴിക്കോട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകൃഷ്ണൻകൂടൽമാണിക്യം ക്ഷേത്രംഓവേറിയൻ സിസ്റ്റ്പഴുതാരരാജ്യസഭപാമ്പാടി രാജൻമലയാളംമലമ്പനിആനന്ദം (ചലച്ചിത്രം)ബദ്ർ യുദ്ധംകേരള പോലീസ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾമഞ്ജു വാര്യർപ്ലീഹനോവൽതനിയാവർത്തനംചെങ്കണ്ണ്യോഗക്ഷേമ സഭവോട്ടിംഗ് മഷിതങ്കമണി സംഭവംസ്‌മൃതി പരുത്തിക്കാട്സിന്ധു നദീതടസംസ്കാരംഗൂഗിൾന്യുമോണിയകോശംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ശംഖുപുഷ്പംസുഭാസ് ചന്ദ്ര ബോസ്മില്ലറ്റ്ശുഭാനന്ദ ഗുരുആഗോളതാപനംലിംഫോസൈറ്റ്കൂറുമാറ്റ നിരോധന നിയമംഅച്ഛൻകറുത്ത കുർബ്ബാനമലയാള നോവൽലളിതാംബിക അന്തർജ്ജനംഭരതനാട്യംകേരള നവോത്ഥാന പ്രസ്ഥാനംതെയ്യംഎ. വിജയരാഘവൻരതിമൂർച്ഛകരുണ (കൃതി)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപ്രോക്സി വോട്ട്മലയാളം മിഷൻമരണംതിരുവനന്തപുരം ലോക്സഭാമണ്ഡലംരാഷ്ട്രീയംകശകശ🡆 More