സിർകോണിയം

അണുസംഖ്യ 40 ആയ മൂലകമാണ് സിർകോണിയം.

40 യിട്രിയംസിർകോണിയംനയോബിയം
Ti

Zr

Hf
സിർകോണിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ സിർകോണിയം, Zr, 40
കുടുംബം സംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 4, 5, d
Appearance silvery white
സിർകോണിയം
സാധാരണ ആറ്റോമിക ഭാരം 91.224(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d2 5s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 10, 2
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 6.52  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.8  g·cm−3
ദ്രവണാങ്കം 2128 K
(1855 °C, 3371 °F)
ക്വഥനാങ്കം 4682 K
(4409 °C, 7968 °F)
ദ്രവീകരണ ലീനതാപം 14  kJ·mol−1
ബാഷ്പീകരണ ലീനതാപം 573  kJ·mol−1
Heat capacity (25 °C) 25.36  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2639 2891 3197 3575 4053 4678
Atomic properties
ക്രിസ്റ്റൽ ഘടന hexagonal close-packed
ഓക്സീകരണാവസ്ഥകൾ 4, 3, 2, 1,
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.33 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  640.1  kJ·mol−1
2nd:  1270  kJ·mol−1
3rd:  2218  kJ·mol−1
Atomic radius 155  pm
Atomic radius (calc.) 206  pm
Covalent radius 148  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 421 n Ω·m
താപ ചാലകത (300 K) 22.6  W·m−1·K−1
Thermal expansion (25 °C) 5.7  µm·m−1·K−1
Speed of sound (thin rod) (20 °C) 3800 m/s
Young's modulus 68  GPa
Shear modulus 33  GPa
Poisson ratio 0.34
Mohs hardness 5.0
Vickers hardness 903  MPa
Brinell hardness 650  MPa
CAS registry number 7440-67-7
Selected isotopes
Main article: Isotopes of സിർകോണിയം
iso NA half-life DM DE (MeV) DP
88Zr syn 83.4 d ε - 88Y
γ 0.392D -
89Zr syn 78.4 h ε 89Y
β+ 89Y
γ -
90Zr 51.45% stable
91Zr 11.22% stable
92Zr 17.15% stable
93Zr syn 1.53×106y β 0.060 93Nb
94Zr 17.38% 1.1 × 1017 y ββ - 94Mo
96Zr 2.8% 2.0×1019y ββ 3.348 96Mo
അവലംബങ്ങൾ

Zr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കമുള്ളതും ചാരനിറം കലർന്ന വെള്ളനിറമുള്ളതുമായ ശക്തിയേറിയ ഒരു സംക്രമണ ലോഹമാണിത്. ടൈറ്റാനിയത്തോട് സാദൃശ്യമുണ്ട്. നാശനത്തിനെതിരെ ഉയർന്ന പ്രതിരോധമുള്ളതിനാൽ ഈ മൂലകത്തെ ലോഹസങ്കരങ്ങളിൽ ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ സ്വതന്ത്ര ലോഹമായി ഇത് കാണപ്പെടുന്നില്ല. സിർക്കോൺ എന്ന ധാതുവിൽനിന്നാണ് ഇത് പ്രധാനമായും വേർതിരിച്ചെടുക്കുന്നത്. ക്ലോറിൻ ഉപയോഗിച്ച് ഇതിനെ ശുദ്ധീകരിക്കാൻ കഴിയും. 1824ൽ ബെർസീലിയസാണ് ആദ്യമായി ഈ ലോഹം വേർതിരിച്ചെടുത്തത്.

സൈദ്ധാന്തികമായി പ്രോട്ടോൺ ശോഷണമൊഴിച്ചുള്ള (Proton decay) എല്ലാത്തരം അണുശോഷണപ്രക്രിയകളേയും അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണ് സിർകോണിയം. ഇതിന്റെ 92Zr എന്ന ഐസോടോപ്പാണ് ഇങ്ങനെ സ്ഥിരതയുള്ള ഏറ്റവും ഉയർന്ന അണുഭാരമുള്ള ഐസോടോപ്പ്. പക്ഷേ പ്രോട്ടോൺ ശോഷണം ഇനിയും കണ്ടെത്തിയിട്ടില്ല.

സിർക്കോണിയത്തിന് ജൈവപരമായ പ്രാധാന്യങ്ങളൊന്നുംതന്നെയില്ല(ഇതുവരെ കണ്ടെത്തിയിട്ടില്ല). ജൈവികവും അജൈവികവുമായ സം‌യുക്തങ്ങൾ ഈ മൂലകം സൃഷ്ടിന്നു. യഥാക്രമം സിർക്കോണിയം ഡയോക്സൈഡ്, സിർക്കോണോസെനെ ഡൈബ്രോമൈഡ് എന്നിവ ഉദാഹരണം. പ്രകൃത്യാ ഉണ്ടാകുന്ന അഞ്ച് ഐസോട്ടോപ്പുകൾ ഇതിനുണ്ട്. അവയിൽ മൂന്നെണ്ണം സ്ഥിരതയുള്ളയാണ്. അൽ‌പ സമയത്തേക്ക് സിർക്കോണിയം പൊടിയുമായി സമ്പർക്കത്തിൽ‌വന്നാൽ അത് ചെറിയ അസ്വസ്ഥതക്ക് കാരണമാകും. സിർക്കോണിയം സം‌യുക്തങ്ങളെ ഉച്ഛ്വസിക്കുന്നത് ത്വക്കിലും ശ്വാസകോശത്തിലും ഗ്രാന്യുളോമ ഉണ്ടാകുന്നതിന് കാരണമാകുന്നു.

രാസസ്വഭാവങ്ങൾ

തിളക്കമുള്ളതും ചാരനിറം കലർന്ന വെള്ള നിറമുൾലതും മൃദുവും വലിവ് ബലമുള്ളതും ഡക്ടൈലുമായ ഒരു മൂലകമാണ് സിർക്കോണിയം. റൂം താപനിലയിൽ ഇത് ഖരാവസ്ഥയിലഅയിരിക്കും. ശുദ്ധത കുറയുംതോറും ഇതിന്റെ കാഠിന്യം വർദ്ധിക്കുന്നു. പൊടിരൂപത്തിലെ സിർകോണിയം വൻ ജ്വലന സാധ്യതയുള്ളതാണ്. എന്നാൽ ഖര രൂപത്തിൽ സ്വയം ജ്വലിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ക്ഷാരം, അംലം, ലവണ ജലം എന്നിവമൂലമുണ്ടാകുന്ന നാശനത്തിനെതിരേ ഇത് ഉയർന്ന പ്രതിരോധം കാണിക്കുന്നു. എന്നാൽ ഹൈഡ്രോക്ലോറിക് അംലം, സൾഫ്യൂരിക് അംലം എന്നിവയിൽ -പ്രത്യേകിച്ച് ഫ്ലൂറിന്റെ സാന്നിദ്ധ്യമുള്ളപ്പോൾ- സിർക്കോണിയം ലയിക്കുന്നു. ഇത് സിങ്കുമായി ചേർത്തുണ്ടാക്കുന്ന ലോഹസങ്കരങ്ങൾ 35 Kക്ക് താഴെ കാന്തിക സ്വഭാവമുള്ളതാകുന്നു.

സിർക്കോണിയത്തിന്റെ ദ്രവണാങ്കം 1855 °C ഉം, ക്വഥനാങ്കം 4409 °C ഉം ആണ്. പോളിങ് സ്കെയിലിൽ 1.33 ആണ് ഇതിന്റെ ഇലക്ട്രോനെഗറ്റീവിറ്റി. ഡി-ബ്ലോക്ക് മൂലകങ്ങളിൽ ‍യിട്രിയം, ലുറ്റീഷ്യം, ഹാഫ്നിയം എന്നിവ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ഇലക്ട്രോനെഗറ്റീവിറ്റി സിർക്കോണിയത്തിനാണ്.

ഉപയോഗങ്ങൾ

നാശനത്തിനെതിരെ മികച്ച പ്രതിരോധമുള്ളതിനാൽ, നാശനത്തിന് കാരണമാകുന്ന വസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങളുടെ (ടാപുകൾ, ശസ്ത്രക്രീയാ ഉപകരണങ്ങൾ, ആവി കുഴലുകൾ, ഫിലമെന്റുകൾ) നിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരങ്ങളിൽ സിർകോണിയം ഉപയോഗിക്കുന്നു. സിർക്കോൺ(ZrSiO4) രത്നക്കല്ലുകളായി മുറിച്ച് ആഭരണങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഉല്പാദിപ്പിക്കപ്പെടുന്ന സിർക്കോണിയത്തിന്റെ ഏകദേശം 90% ആണവ റിയാക്ടറുകളിലാണ് ഉപയോഗിക്കപ്പെടുന്നത്. താപ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹന ഭാഗങ്ങളിൽ സിർകോണിയമുപയോഗിക്കാറുണ്ട്.

അവലംബം

Tags:

അണുസംഖ്യആവർത്തനപ്പട്ടികക്ലോറിൻടൈറ്റാനിയംസംക്രമണ ലോഹംസിർക്കോൺ

🔥 Trending searches on Wiki മലയാളം:

ആർത്തവവിരാമംന്യൂട്ടന്റെ ചലനനിയമങ്ങൾഎഴുത്തച്ഛൻ പുരസ്കാരംതങ്കമണി സംഭവംസമാസംകൂറുമാറ്റ നിരോധന നിയമംവൈക്കം സത്യാഗ്രഹംകാശിത്തുമ്പഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്രാചീനകവിത്രയംലോക മലേറിയ ദിനംലിംഗംപടയണികുടജാദ്രിബാങ്കുവിളിമരണംനാഷണൽ കേഡറ്റ് കോർസ്ഖലനംവധശിക്ഷഇന്ത്യാചരിത്രംസുരേഷ് ഗോപിവൈക്കം മുഹമ്മദ് ബഷീർപുന്നപ്ര-വയലാർ സമരംകേരള സാഹിത്യ അക്കാദമി പുരസ്കാരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആർത്തവംചവിട്ടുനാടകംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകണിക്കൊന്നഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾന്യുമോണിയഫ്രാൻസിസ് ജോർജ്ജ്മലയാളം വിക്കിപീഡിയസച്ചിൻ തെൻഡുൽക്കർഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഅയക്കൂറഅപ്പോസ്തലന്മാർകുര്യാക്കോസ് ഏലിയാസ് ചാവറകുഞ്ചൻ നമ്പ്യാർഉപ്പുസത്യാഗ്രഹംതകഴി സാഹിത്യ പുരസ്കാരംഅനശ്വര രാജൻനാഴികരാജ്യസഭകമൽ ഹാസൻആശാൻ സ്മാരക കവിത പുരസ്കാരംഇറാൻമോഹിനിയാട്ടംആയ് രാജവംശംമില്ലറ്റ്ഡി. രാജതൊണ്ടിമുതലും ദൃക്സാക്ഷിയുംകൊച്ചിപുലയർവിവാഹംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅറബിമലയാളംകുഴിയാനഇന്ത്യയുടെ ദേശീയപ്രതിജ്ഞഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചെറൂളഇ.എം.എസ്. നമ്പൂതിരിപ്പാട്ഇടുക്കി അണക്കെട്ട്എലിപ്പനിവൈലോപ്പിള്ളി ശ്രീധരമേനോൻഹിന്ദുമതംകർണ്ണൻവിഭക്തിതൃശ്ശൂർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംരാഹുൽ മാങ്കൂട്ടത്തിൽകഅ്ബവോട്ടിംഗ് യന്ത്രംഓന്ത്കൃഷ്ണൻഹലോതിരഞ്ഞെടുപ്പ് ബോണ്ട്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ🡆 More