അപ്പോക്രിഫ

ക്രൈസ്തവാരാധനയിൽ പരസ്യവായനയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള കാനോനികഗ്രന്ഥങ്ങളിൽ ഉൾപ്പെടാത്ത വേദഗ്രന്ഥങ്ങളെയാണ് അപ്പോക്രിഫാ എന്നു പറയുന്നത്.

നിഗുപ്തങ്ങളായ രേഖകൾ എന്നാണ് ഈ വാക്കിന്റെ അർഥം. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യേകം അപ്പോക്രിഫാഗ്രന്ഥങ്ങൾ ഉണ്ട്. പുതിയനിയമത്തിലെ അപ്പോക്രിഫാ ഗ്രന്ഥങ്ങളെ നിരാകരിക്കുന്ന കാര്യത്തിൽ ക്രൈസ്തവസഭകൾ തമ്മിൽ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇല്ല. എന്നാൽ പഴയ നിയമത്തിലെ കാനോനിക പുസ്തകങ്ങൾ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഗണ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലവിലുണ്ട്. യഹൂദന്മാരുടെ പലസ്തീൻ കാനോൻ ആണ് പ്രൊട്ടസ്റ്റന്റ് കാനോന്റെ അടിസ്ഥാനം. കത്തോലിക്കരും ഓർത്തഡോക്സ് സഭക്കാരും അംഗീകരിക്കുന്ന കാനോന്റെ അടിസ്ഥാനം യഹൂദന്മാരുടെ അലക്സാൻഡ്രിയയിലെ കാനോനാണ്. രണ്ടാമത്തേതിൽ ഉള്ളതും ആദ്യത്തേതിൽ ഇല്ലാത്തതുമായ ചില പുസ്തകങ്ങളെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ അപ്പോക്രിഫാ എന്ന് പേർ വിളിക്കുന്നു. കത്തോലിക്കർ ഇവയെ ദ്വികാനോനികം (Deotero-Canonical) എന്ന് വ്യവഹരിക്കാറുണ്ട്. എന്നാൽ അലക്സാൻഡ്രിയാകാനോനിൽപോലും പെടാത്ത ചില യഹൂദഗ്രന്ഥങ്ങളെ കത്തോലിക്കർ അപ്പോക്രിഫാ എന്നു പറയുന്നു. ഈ പുസ്തകങ്ങൾക്ക് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ കൊടുക്കുന്ന പേർ വ്യാജലിഖിതങ്ങൾ (Pseudepigrapha) എന്നാണ്. ഇവയിൽ പലതും യഹൂദന്മാർ എഴുതിയതാണെങ്കിലും ക്രിസ്ത്യാനികൾ പരിഷ്കരിച്ചിട്ടുള്ളവയാണ്. എസ്രായുടെ മൂന്നാം പുസ്തകം, നാലാം പുസ്തകം, മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങൾ, മനശ്ശെയുടെ പ്രാർഥന എന്നിങ്ങനെ ചില ഗ്രന്ഥങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ അപ്പോക്രിഫാവിഭാഗത്തിൽ ഉൾപ്പെടുത്തുന്നു.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
അപ്പോക്രിഫ ക്രിസ്തുമതം കവാടം

പഴയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങൾ

കത്തോലിക്കാ പഴയനിയമ അപ്പോക്രിഫാപുസ്തകങ്ങൾക്ക് ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:

  1. ജൂബിലി പുസ്തകം (പൂർണരൂപത്തിൽ എത്യോപ്യൻ ഭാഷയിൽ മാത്രമേയുള്ളു)
  2. എസ്രായുടെ മൂന്നാം പുസ്തകം
  3. മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങൾ
  4. ആദാമിന്റെയും ഹവ്വായുടെയം ചരിത്രം (പൂർണരൂപം ലത്തീനിൽ)
  5. മോശെയുടെ വെളിപ്പാട്
  6. സുറിയാനി ഖജനാവ് (Syriac Genizah) - ആദാം മുതൽ ക്രിസ്തുവരെയുള്ള ചരിത്രം
  7. ആദാമിന്റെ വെളിപ്പാട് (ആദാം ക്രിസ്തുവിനെപ്പറ്റി പ്രവചിച്ചതും, സ്വർഗത്തിലെ ആരാധനയുടെ വിവരണവും).

പ്രൊട്ടസ്റ്റന്റ് സഭകൾ പഴയനിയമ അപ്പോക്രിഫായായി എണ്ണുന്ന ചില പുസ്തകങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു:

  1. ഒന്നാം എസ്രാ
  2. രണ്ടാം എസ്രാ
  3. തോബീത്
  4. യൂദീത്
  5. എസ്തേറിന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ
  6. ശ്ലേമൂന്റെ ജ്ഞാനം
  7. സിറാക്കിന്റെ മകൻ യേശുവിന്റെ ജ്ഞാനം
  8. ബാറൂക്കം യെറമിയായുടെ ലേഖനം.

പുതിയ നിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങൾ

പുതിയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങളിൽ നിരവധി സുവിശേഷങ്ങൾ, അപ്പോസ്തലപ്രവൃത്തികൾ, ലേഖനങ്ങൾ, വെളിപ്പാടുകൾ എന്നിവ ഉൾപ്പെടുന്നു. അപ്പോസ്തലന്മാരുടെ ആധികാരികപാരമ്പര്യം അവയ്ക്ക് ഇല്ലെന്ന കാരണംകൊണ്ട് ക്രൈസ്തവസഭ അവയെ വേദപുസ്തകത്തിൽ ചേർത്തില്ല. അധികവും കെട്ടുകഥകളും ഭാവനാസൃഷ്ടികളുമാണ്. സുവിശേഷങ്ങൾ (വേദപുസ്തകത്തിലെ) നാല് എണ്ണത്തിനും പുറമേ പ്രധാനമെന്നു കരുതാവുന്ന 19 എണ്ണമുണ്ട്. 24 അപ്പോസ്തലപ്രവൃത്തികൾ (Acts), 7 ലേഖനങ്ങൾ, 6 വെളിപ്പാടുകൾ എന്നിവയ്ക്കു പുറമേ ജ്ഞാനവാദഗ്രന്ഥങ്ങൾ (Gnostic Wiriting) പലതുണ്ട്. അവയിൽ ചിലതു ചുവടെ കൊടുക്കുന്നു.

  1. അറബിബാല്യസുവിശേഷം
  2. അർമേനിയൻ ബാല്യസുവിശേഷം
  3. പരിശുദ്ധ കന്യകയുടെ സ്വർഗാരോപണം
  4. ബർത്തുല്മായിയുടെ സുവിശേഷം
  5. ക്രിസ്തുവിന്റെ ഉയിർപ്പിനെപ്പറ്റിയുള്ള ബർത്തുല്മായിയുടെ വിവരണം
  6. ബാസിലിഡസിന്റെ സുവിശേഷം
  7. എബിയോന്യരുടെ സുവിശേഷം
  8. ഈഗുപ്തായക്കാരുടെ സുവിശേഷം
  9. ഹെബ്രായരുടെ സുവിശേഷം
  10. യാക്കോബെഴുതിയ പ്രഥമസുവിശേഷം.

അവലംബം

പുറംകണ്ണികൾ

അപ്പോക്രിഫ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോക്രിഫാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

അപ്പോക്രിഫ പഴയനിയമത്തിലെ ാഗ്രന്ഥങ്ങൾഅപ്പോക്രിഫ പുതിയ നിയമത്തിലെ ാഗ്രന്ഥങ്ങൾഅപ്പോക്രിഫ അവലംബംഅപ്പോക്രിഫ പുറംകണ്ണികൾഅപ്പോക്രിഫക്രിസ്തുപലസ്തീൻപഴയനിയമംപുതിയനിയമംയഹൂദർ

🔥 Trending searches on Wiki മലയാളം:

പുകവലിയുടെ ആരോഗ്യ ഫലങ്ങൾപി. കേശവദേവ്ബിഗ് ബോസ് (മലയാളം സീസൺ 6)വിഷ്ണുകയ്യോന്നിപാർക്കിൻസൺസ് രോഗംമോഹൻലാൽഗുദഭോഗംദേശീയ പട്ടികവർഗ്ഗ കമ്മീഷൻമാധ്യമം ദിനപ്പത്രംപ്രധാന ദിനങ്ങൾഇന്ത്യയിലെ നദികൾശ്രീ രുദ്രംക്രിക്കറ്റ്തരുണി സച്ച്ദേവ്പൂയം (നക്ഷത്രം)തുള്ളൽ സാഹിത്യംവെള്ളിവരയൻ പാമ്പ്കേരളത്തിലെ പൊതുവിദ്യാഭ്യാസംജീവിതശൈലീരോഗങ്ങൾകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംപി. ജയരാജൻആൻ‌ജിയോപ്ലാസ്റ്റിനവരത്നങ്ങൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഐക്യരാഷ്ട്രസഭനിർമ്മല സീതാരാമൻവാസ്കോ ഡ ഗാമവിഭക്തിസ്ത്രീ സമത്വവാദംകൊട്ടിയൂർ വൈശാഖ ഉത്സവംമതേതരത്വംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ലക്ഷദ്വീപ്ഏപ്രിൽ 25ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആധുനിക കവിത്രയംഹെർമൻ ഗുണ്ടർട്ട്അയ്യപ്പൻകെ. സുധാകരൻമദ്യംകൗ ഗേൾ പൊസിഷൻദീപക് പറമ്പോൽപത്മജ വേണുഗോപാൽചട്ടമ്പിസ്വാമികൾകേരളത്തിലെ നാടൻ കളികൾമലയാള സാഹിത്യകാരന്മാരുടെ പട്ടികകുംഭം (നക്ഷത്രരാശി)ഇന്തോനേഷ്യജെ.സി. ഡാനിയേൽ പുരസ്കാരംകുറിച്യകലാപംഹീമോഗ്ലോബിൻചേലാകർമ്മംമുള്ളൻ പന്നിജി. ശങ്കരക്കുറുപ്പ്സുപ്രഭാതം ദിനപ്പത്രംബൈബിൾഇന്ത്യൻ പ്രധാനമന്ത്രിതങ്കമണി സംഭവംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഉമ്മൻ ചാണ്ടിഇ.ടി. മുഹമ്മദ് ബഷീർസി. രവീന്ദ്രനാഥ്പിണറായി വിജയൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസൗദി അറേബ്യഇന്ത്യൻ നാഷണൽ ലീഗ്മഞ്ജു വാര്യർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഹെലികോബാക്റ്റർ പൈലോറിവേലുത്തമ്പി ദളവകേരള പബ്ലിക് സർവീസ് കമ്മീഷൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികആദി ശങ്കരൻകേരള വനിതാ കമ്മീഷൻ🡆 More