കിഴക്കൻ ഓർത്തഡോക്‌സ് സഭ

കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയസഭകളുടെ കൂട്ടായ്മയാണ് കിഴക്കൻ ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Eastern Orthodox Church).

ബൈസാന്ത്യം അഥവാ കിഴക്കൻ റോമാ സാമ്രാജ്യത്തിൽ രൂപപ്പെട്ട ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ബൈസാന്ത്യൻ ഓർത്തഡോക്സ് സഭ (Byzantine Orthodox Church) എന്ന പേരിലും ഈ സഭ അറിയപ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായും ചിലപ്പോൾ ദേശീയമായും വ്യത്യസ്തമെങ്കിലും ദൈവശാസ്ത്രവീക്ഷണത്തിലും ആരാധനാ രീതികളിലും ഐക്യം നിലനിർത്തുന്ന നിരവധി സ്വയംഭരണാധികാര സഭകൾ ചേർന്നതാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ.

ബൈസന്റൈൻ കുരിശ്
കിഴക്കൻ ഓർത്തഡോക്സ് സഭ
കിഴക്കൻ ഓർത്തഡോക്‌സ് സഭ
സെന്റ് ജോർജ് കത്തീഡ്രൽ, ഇസ്താംബുൾ, തുർക്കി
വർഗംപൗരസ്ത്യ ക്രിസ്തീയത
വിഭാഗംപൗരസ്ത്യ ഓർത്തഡോക്സ്
മതഗ്രന്ഥംസപ്തതി ബൈബിൾ, പുതിയ നിയമം
ദൈവശാസ്ത്രംപൗരസ്ത്യ ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്ക്കോപ്പൽ
ഘടനവികേന്ദ്രീകൃത സഭാസംസർഗ്ഗം
തുല്യരിൽ ഒന്നാമൻഎക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമൻ
പ്രദേശംതെക്കുകിഴക്കൻ യൂറോപ്പ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ഏഷ്യ, മദ്ധ്യപൂർവ്വദേശം, സൈപ്രസ്, ജോർജ്ജിയ
ഭാഷഗ്രീക്ക്, ചർച്ച് സ്ലാവോണിക്ക്, പ്രാദേശിഭാഷകൾ
ആരാധനാക്രമംബൈസന്റൈൻ സഭാപാരമ്പര്യം (ഏതാണ്ട് എല്ലായിടത്തും); അതോടൊപ്പം ചില സ്ഥലങ്ങളിൽ ലത്തീൻ സഭാപാരമ്പര്യം
സ്ഥാപകൻയേശു ക്രിസ്തു, സഭാ പാരമ്പര്യം പ്രകാരം
ഉത്ഭവംഒന്നാം നൂറ്റാണ്ട്, സഭാ പാരമ്പര്യം പ്രകാരം
യൂദയ, റോമാ സാമ്രാജ്യം, സഭാ പാരമ്പര്യം പ്രകാരം
അംഗങ്ങൾ22 കോടി
മറ്റ് പേരുകൾഗ്രീക്ക് ഓർത്തഡോക്സ്, ബൈസന്റൈൻ ഓർത്തഡോക്സ്, റും ഓർത്തഡോക്സ്, മെൽക്കൈറ്റ്
കിഴക്കൻ ഓർത്തഡോക്‌സ് സഭ
തിയോട്ടൊക്കോസ് ഓഫ് വ്ലാദിമിർ എന്ന പേരിലറിയപ്പെടുന്ന ഒരു ഓർത്തഡോക്സ് ഐക്കൺ

കിഴക്കൻ ഓർത്തഡോക്സ് സഭയുടെ അംഗസംഖ്യ 21.6 കോടിയാണെന്നു കരുതപ്പെടുന്നു. ഈ സഭയിലെ അംഗങ്ങളേറെയും പൂർവ്വ യൂറോപ്പ്, ദക്ഷിണ-പൂർവ്വ യൂറോപ്പ്, മധ്യപൂർവ്വേഷ്യ എന്നിവിടങ്ങളിലായി അധിവസിക്കുന്നു.

ചരിത്രം

കിഴക്കൻ ഓർത്തഡോക്‌സ് സഭ 
റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പ്രദക്ഷിണം

ക്രി വ 451-ൽ ഏഷ്യാ മൈനറിലെ ബിഥാന്യയിലുള്ള കല്ക്കദോൻ എന്ന സ്ഥലത്ത് വെച്ച് കൂടിയ സുന്നഹദോസിൽ തീരുമാനമായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം അംഗീകരിച്ച സഭകളായ റോമിലെയും(കത്തോലിക്കാ സഭ) കുസ്തന്തീനോപൊലിസിലെയും (പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക സഭകളായി മാറിയിരുന്നു. കൽക്കിദോന്യ സഭകൾ എന്ന പേരിൽ യോജിച്ചു നിന്ന ഈ സഭകൾക്കിടയിൽ ഉടലെടുത്ത സൗന്ദര്യപ്പിണക്കങ്ങളും സഭാതലവന്മാരായ മാർപാപ്പയുടെയും പാത്രിയർക്കീസിന്റെയും അധികാരഭ്രമങ്ങളും 1054-ൽ പൗരസ്ത്യ-പാശ്ചാത്യ ഭിന്നത (East–West Schism) എന്നറിയപ്പെടുന്ന വൻപിളർപ്പിലാണവസാനിച്ചത്.

ബൈസാന്ത്യ സാമ്രാജ്യപ്രഭാവത്തിന്റെ ആദ്യകാലം (330-1453) ബൈസാന്ത്യൻ ഓർത്തഡോക്സ് സഭയുടെ സുവർണകാലമായിരുന്നു. പിന്നീടു് പല ദേശീയസഭകളായി വിഘടിച്ച ബൈസാന്ത്യ ഓർത്തഡോക്സ് സഭ ഇന്നു് വിവിധ ദേശീയസഭകളുടെ കൂട്ടായ്മയാണു്. എക്യൂമെനിക്കൽ പാത്രിയർക്കീസ് എന്നു കൂടി അറിയപ്പെടുന്ന കുസ്തന്തീനോപൊലിസിലെ പാത്രിയർക്കീസിനെ പൗരസ്ത്യ ഓർത്തഡോക്സ് തലവന്മാരുടെയിടയിൽ സമൻമാരിൽ മുമ്പൻ ആയി പരിഗണിക്കപ്പെടുന്നു.

അംഗസഭകൾ

കിഴക്കൻ ഓർത്തഡോക്‌സ് സഭ 
ബൾഗേറിയൻ ഓർത്തഡോക്സ് സഭയിലെ തെയോഫാനി പെരുന്നാളുമായി ബന്ധപ്പെട്ട ചടങ്ങ്
കിഴക്കൻ ഓർത്തഡോക്‌സ് സഭ 
വിവിധ രാജ്യങ്ങളിലെ പൗരസ്ത്യ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം
  ഭൂരിപക്ഷ മതം (75%-ൽ ഏറെ)
  ഭൂരിപക്ഷ മതം (50% – 75%)
  പ്രധാന ന്യൂനപക്ഷമതം (20% – 50%)
  പ്രധാന ന്യൂനപക്ഷമതം (5% – 20%)
  ന്യൂനപക്ഷമതം (1% – 5%)
  അതിന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത്വം
  1. കുസ്തന്തീനോപൊലിസിലെ എക്യുമെനിക്കൽ പാത്രിയർക്കാസനം
    * ഫിന്നിഷ് ഓർത്തഡോക്സ് സഭ
    * എസ്തോണിയൻ ഓർത്തഡോക്സ് സഭ
    * ഫിലിപ്പീൻസ് ഓർത്തഡോക്സ് സഭ
    * മൗണ്ട് ആഥോസിലെ സ്വതന്ത്ര ഓർത്തഡോക്സ് സന്യാസ സമൂഹം
    * പത്മോസ് അതിഭദ്രാസനം
    * ക്രേത അതിഭദ്രാസനം
    * തൂയെതര& ഗ്രേറ്റ് ബ്രിട്ടൻ അതിഭദ്രാസനം
    * ഇറ്റലി & മാൾട്ട അതിഭദ്രാസനം
    * അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
    * ഓസ്ട്രേലിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
    * പടിഞ്ഞാറൻ യൂറോപ്പിലെ റഷ്യൻ ഓർത്തഡോക്സ് അതിഭദ്രാസനം
  2. ഗ്രീക്ക് ഓർത്തഡോക്സ് സഭ (അലക്സാന്ത്രിയ)
  3. ഗ്രീക്ക് ഓർത്തഡോക്സ് സഭ (അന്ത്യോഖ്യ)
  4. ഗ്രീക്ക് ഓർത്തഡോക്സ് സഭ (ജറുസലേം)
  5. റഷ്യൻ ഓർത്തഡോക്സ് സഭ
    * ജാപ്പനീസ് ഓർത്തഡോക്സ് സഭ
    * ചൈനീസ് ഓർത്തഡോക്സ് സഭ
    * ഉക്രേനിയൻ ഓർത്തഡോക്സ് സഭ
    * മൊൾദോവിയൻ ഓർത്തഡോക്സ് സഭ
    * ലാത്വിയൻ ഓർത്തഡോക്സ് സഭ
    * അമേരിക്കയിലെ റഷ്യൻ ഓർത്തഡോക്സ് സഭ
  6. ജോർജിയൻ ഓർത്തഡോക്സ് സഭ
  7. സെർബിയൻ ഓർത്തഡോക്സ് സഭ
  8. റുമേനിയൻ ഓർത്തഡോക്സ് സഭ
  9. ബൾഗേറിയൻ ഓർത്തഡോക്സ് സഭ
  10. സൈപ്രസ് ഓർത്തഡോക്സ് സഭ
  11. ഗ്രീസ് ഓർത്തഡോക്സ് സഭ
  12. പോളിഷ് ഓർത്തഡോക്സ് സഭ
  13. അൽബേനിയൻ ഓർത്തഡോക്സ് സഭ
  14. ചെക്ക് & സ്ലോവാക്യൻ ഓർത്തഡോക്സ് സഭ

അമേരിക്കൻ ഓർത്തഡോക്സ് സഭ, എസ്തോണിയൻ അപ്പോസ്തലിക ഓർത്തഡോക്സ് സഭ എന്നിങ്ങനെ മറ്റ് രണ്ട് സഭകൾ കൂടിയുണ്ടെങ്കിലും ഇവയെ പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ അംഗസഭകളിൽ എല്ലാവരും സ്വയംഭരണാധികാര-സ്വയംശീർഷക സഭകളായി അംഗീകരിച്ചിട്ടില്ല. ഇതിനും പുറമേ പൗരസ്ത്യ ഓർത്തഡോക്സ് അംഗസഭകളായി കൂദാശാസംസർഗ്ഗം തന്നെ ഇല്ലാത്തതും എന്നാൽ പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിലുള്ളതുമായ വേറേ സഭകളും നിലവിലുണ്ട്. പരിഷ്കരിച്ച ജൂലിയൻ കലണ്ടറിനു പകരം പഴയകാല ജൂലിയൻ കലണ്ടറിനെ തന്നെ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം ക്രമപ്പെടുത്തന്നവരാണ് ഇവരിൽ ഒരു കൂട്ടർ. ഈ സഭാവിഭാഗങ്ങളെ പഴയ കലണ്ടർ കക്ഷികൾ (Old Calendarists) എന്ന് അറിയപ്പെടുന്നു. 17-ആം നൂറ്റാണ്ടിൽ റഷ്യൻ പാത്രിയർക്കീസായിരുന്ന നിക്കോൺ നടപ്പിലാക്കിയ നവീകരണങ്ങളെ അംഗീകരിക്കാത്തവരാണ് ഇത്തരത്തിലുള്ള മറ്റൊരു വിഭാഗം. ക്രമപ്പെടുത്തിയ കാനോനിക നിയമങ്ങൾ നിലവിലില്ല, മേൽപ്പട്ട സ്ഥാനാരോഹണങ്ങളിൽ കാനോനിക സമ്പ്രദായങ്ങൾ പാലിച്ചില്ല തുടങ്ങിയ കാരണങ്ങൾ അരോപിക്കപ്പെടുന്നവയാണ് ഇവരിൽ മൂന്നാമത്തെ വിഭാഗം.

ചിത്രസഞ്ചയം

ഇവയും കാണുക

അവലംബം

Tags:

കിഴക്കൻ ഓർത്തഡോക്‌സ് സഭ ചരിത്രംകിഴക്കൻ ഓർത്തഡോക്‌സ് സഭ അംഗസഭകൾകിഴക്കൻ ഓർത്തഡോക്‌സ് സഭ ചിത്രസഞ്ചയംകിഴക്കൻ ഓർത്തഡോക്‌സ് സഭ ഇവയും കാണുകകിഴക്കൻ ഓർത്തഡോക്‌സ് സഭ അവലംബംകിഴക്കൻ ഓർത്തഡോക്‌സ് സഭഇംഗ്ലീഷ് ഭാഷകത്തോലിക്കാ സഭ

🔥 Trending searches on Wiki മലയാളം:

മലയാളഭാഷാചരിത്രംചക്കപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംപനിക്കൂർക്കയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ജനാധിപത്യംഅമോക്സിലിൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസിനിമ പാരഡിസോനിയോജക മണ്ഡലംകവിത്രയംകറുത്ത കുർബ്ബാനമഞ്ഞപ്പിത്തംപോത്ത്കാസർഗോഡ്നഥൂറാം വിനായക് ഗോഡ്‌സെപ്രോക്സി വോട്ട്എസ്.കെ. പൊറ്റെക്കാട്ട്വിവരാവകാശനിയമം 2005ശാലിനി (നടി)ജി. ശങ്കരക്കുറുപ്പ്ജലംസ്ഖലനംഖലീഫ ഉമർസിംഗപ്പൂർആർത്തവംഡി. രാജഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇടുക്കി ജില്ലബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയുടെ ദേശീയ ചിഹ്നംലിവർപൂൾ എഫ്.സി.കെ.കെ. ശൈലജജെ.സി. ഡാനിയേൽ പുരസ്കാരംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഹനുമാൻമൗലികാവകാശങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപുലയർഎറണാകുളം ജില്ലവീഡിയോഅതിസാരംകേരളത്തിലെ ജനസംഖ്യഎം.വി. നികേഷ് കുമാർതൊണ്ടിമുതലും ദൃക്സാക്ഷിയുംപ്രാചീനകവിത്രയംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അഡോൾഫ് ഹിറ്റ്‌ലർശ്രീ രുദ്രംഹൃദയം (ചലച്ചിത്രം)സജിൻ ഗോപുതൃശ്ശൂർ നിയമസഭാമണ്ഡലംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഎലിപ്പനി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള പബ്ലിക് സർവീസ് കമ്മീഷൻകൃത്രിമബീജസങ്കലനംതിരുവിതാംകൂർ ഭരണാധികാരികൾസ്വയംഭോഗംഅരിമ്പാറബുദ്ധമതത്തിന്റെ ചരിത്രംഅമിത് ഷാദേവസഹായം പിള്ളപത്താമുദയംഅറബിമലയാളംദേശീയപാത 66 (ഇന്ത്യ)പത്തനംതിട്ടകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവിശുദ്ധ ഗീവർഗീസ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഔഷധസസ്യങ്ങളുടെ പട്ടികമുള്ളൻ പന്നിമലയാളം അക്ഷരമാലവിചാരധാരവൈക്കം സത്യാഗ്രഹം🡆 More