പരിശുദ്ധാത്മാവ്

മുഖ്യധാരാ ക്രിസ്തുമതവിശ്വാസപ്രകാരം പരിശുദ്ധാത്മാവ് ഏകദൈവമായ പരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്.

പരിശുദ്ധാത്മാവിനെ സംബന്ധിച്ച ക്രിസ്തീയ ദൈവശാസ്ത്രം, പ്ന്യൂമാറ്റോളജി, ത്രിത്വൈക ദൈവശാസ്ത്രത്തിൽ അവസാനമായി രൂപപ്പെട്ടതായതിനാൽ പരിശുദ്ധാത്മാവിനെസംബന്ധിച്ചുള്ള അവഗാഹത്തിനു പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും സംബന്ധിച്ചുള്ള അവഗാഹത്തെവച്ചുനോക്കുമ്പോൾ വളരെയേറെ വൈവിധ്യമുണ്ട്. ത്രിത്വൈക ദൈവശാസ്ത്രപ്രകാരം പരിശുദ്ധാത്മാവ് ദൈവത്തിലെ മൂന്നാമത്തെ ആളത്വമാണ്‌ - പിതാവായ ദൈവം ആദ്യത്തെയും പുത്രനായ ദൈവം രണ്ടാമത്തെയും ആളത്വവും.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
പരിശുദ്ധാത്മാവ് ക്രിസ്തുമതം കവാടം

ത്രിത്വത്തിലെ രണ്ടാമത്തെ ആളിൽനിന്നു വിഭിന്നമായി പരിശുദ്ധാത്മാവിനെ ഒരു മനുഷ്യാവതാരമായി ഒരിടത്തും പഠിപ്പിക്കുന്നില്ല, പിന്നെയോ ഒരു ആശ്വസിപ്പിക്കുന്നവനും സഹായദായകനും (പാറക്ലേത്ത) ആയാണ്‌. ഒരു ന്യുനപക്ഷ ക്രിസ്തിയ വിഭാഗം പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച് പിതാവിന്റെ പ്രവർത്തന നിരതമായ ശക്തിയായി കരുതുന്നു.


ക്രിസ്തീയ വിക്ഷണം

ഭുരിഭാഗം ക്രിസ്ത്യാനികളും പരിശുദ്ധാത്മാവിനെ ത്രിത്വത്തിലെ മൂന്നാമത്തെ ആളായി ആരാധിക്കുന്നു.പരിശുദ്ധാത്മാവ്, പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നുവെന്ന് കത്തോലിക്കാ സഭയും, പിതാവിൽ നിന്നും പുറപെട്ടു പുത്രനിൽ നിന്നും എടുക്കപ്പെടുമെന്നുഎന്നു ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ തുടങ്ങിയ പൗരസ്ത്യ സഭകളും പഠിപ്പിക്കുന്നു. ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും, സത്യത്തിൽ നടത്തുകയും, യേശു പറഞ്ഞതൊക്കെയും ഓർമ്മപ്പെടുത്തുകയും ചെയ്യും.

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ

പരിശുദ്ധാത്മാവ് 

ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ് ഉള്ള വ്യക്തിയുടെ സ്വഭാവത്തിൽ ചില ഗുണമേന്മകൾ കാണാൻ സാധിക്കും അവ

  1. സ്നേഹം
  2. സന്തോഷം
  3. സമാധാനം
  4. ദീർഘക്ഷമ
  5. ദയ
  6. പരോപകാരം
  7. സൗമ്യത
  8. വിശ്വസ്തത
  9. ഇന്ദ്രിയജയം

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ

പരിശുദ്ധാത്മാവ് 

ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും. ഈ ദാനങ്ങൾ ചില പ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രദാനം ചെയ്യും. പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം, പ്രവചന വരം, രോഗശാന്തി വരം എന്നിവ ആകുന്നു. എന്നാൽ വിശുദ്ധ അംബ്രോസിൻ പ്രകാരം ജ്ഞാനസ്നാന സമയത്ത് ഒരു വ്യക്തിക്ക്‌ 7 കൃപാവരങ്ങൾ ലഭിക്കും അവ

  1. ജ്ഞാനത്തിന്റെ ആത്മാവ്
  2. അറിവിന്റെ ആത്മാവ്
  3. ഉപദേശത്തിന്റെ ആത്മാവ്
  4. ശക്തിയുടെ ആത്മാവ്
  5. ദൈവത്തെപ്പറ്റി ഉള്ള അറിവിന്റെ ആത്മാവ്
  6. ദൈവഭയത്തിന്റെ ആത്മാവ്

ഖുർആൻ വീക്ഷണം

ഇസ്ലാംമതത്തിലെ ഖുർആനിൽ പരിശുദ്ധാത്മാവിനെ (Arabic: الروح القدس al-Ruh al-Qudus, "the-Spirit the-Holy") പറ്റി പല സ്ഥലങ്ങളിലും പരാമർശം ഉണ്ട് അവിടങ്ങളിൽ ദൈവികമായ പ്രവർത്തികൾക്കും, ആശയ വിനിമയത്തിനും ഉള്ള മാധ്യമം ആയി പരിശുദ്ധാത്മാവ് വർത്തിക്കുന്നു എന്നു കാണാൻ സാധിക്കും ഹദീഥുകളിൽ ഗബ്രയേലിനെ പരിശുദ്ധാത്മാവ്(റൂഹുൽ ഖുദ്സ്, الروح القدس) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഈ മുകളിൽ കൊടുത്ത വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് എന്നത് പ്രധാനപെട്ട മാലാഖയായ ജിബ്‌രീൽ മാലാഖയുടെ ഒരുപാട് സവിശേഷതകളിൽ പെട്ട ഒരു സവിശേഷത മാത്രമാണ് . മുഹമ്മദ്‌ നബി (സ )ക് വഹിയ്യ് എത്തിച്ചുകൊടുക്കാൻ നിയോഗിക്കപ്പെട്ട മാലാഖയാണ് ജിബ്‌രീൽ (അ ) മലക്കുകളിൽ ഏറ്റവും പ്രധാനിയും ജിബ്‌രീൽ (അ ) ആണ്.

ബഹായി വീക്ഷണം

ബഹായി വിശ്വാസികൾ ഏറ്റവും ശ്രേഷ്ഠ്മായ ആത്മാവ് എന്ന ദൈവദാനത്തിൽ വിശ്വസിക്കുന്നു. ഇത് ദൈവാത്മാവ് ആവേശിച്ചിരിക്കുന്ന ദൂതന്മാരെയോ പ്രവാചകന്മാരെയോ സൂചിപ്പിക്കുന്നു. ബഹായി വിശ്വാസപ്രകാരം യേശു, മുഹമ്മദ് നബി, ബഹാവുള്ള എന്നിവരെയൊക്കെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു.

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പരിശുദ്ധാത്മാവ് ക്രിസ്തീയ വിക്ഷണംപരിശുദ്ധാത്മാവ് ഖുർആൻ വീക്ഷണംപരിശുദ്ധാത്മാവ് ബഹായി വീക്ഷണംപരിശുദ്ധാത്മാവ് ഇവയും കാണുകപരിശുദ്ധാത്മാവ് അവലംബംപരിശുദ്ധാത്മാവ് പുറത്തേക്കുള്ള കണ്ണികൾപരിശുദ്ധാത്മാവ്ത്രിത്വംദൈവപുത്രൻപിതാവായ ദൈവം

🔥 Trending searches on Wiki മലയാളം:

നായഹെൻറിയേറ്റാ ലാക്സ്കടുക്കജ്ഞാനപ്പാനഒ.വി. വിജയൻഫ്രാൻസിസ് ഇട്ടിക്കോരസുമലതചട്ടമ്പിസ്വാമികൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅമ്മതോമാശ്ലീഹാഹൃദയാഘാതംമനോജ് കെ. ജയൻചിയകൊച്ചിസാം പിട്രോഡസുഗതകുമാരിഅപർണ ദാസ്പത്തനംതിട്ടഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസി.ടി സ്കാൻയാൻടെക്സ്ദന്തപ്പാലരബീന്ദ്രനാഥ് ടാഗോർവയനാട് ജില്ലശോഭനഅർബുദംഇസ്‌ലാം മതം കേരളത്തിൽമസ്തിഷ്കാഘാതംനോവൽടൈഫോയ്ഡ്മാധ്യമം ദിനപ്പത്രംകെ. മുരളീധരൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻവൃദ്ധസദനംകൂവളംസന്ദീപ് വാര്യർനാഡീവ്യൂഹംലോക്‌സഭ സ്പീക്കർരാജസ്ഥാൻ റോയൽസ്ആദായനികുതിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅമേരിക്കൻ സ്വാതന്ത്ര്യസമരംഭരതനാട്യംമില്ലറ്റ്പൂച്ചഅയമോദകംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)അഞ്ചാംപനിഡീൻ കുര്യാക്കോസ്വി.ടി. ഭട്ടതിരിപ്പാട്എസ്.കെ. പൊറ്റെക്കാട്ട്ഉറൂബ്ടി.എൻ. ശേഷൻമനുഷ്യൻഗുൽ‌മോഹർമലമുഴക്കി വേഴാമ്പൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മലയാളംആയില്യം (നക്ഷത്രം)സ്ഖലനംപൂയം (നക്ഷത്രം)ജീവിതശൈലീരോഗങ്ങൾപറയിപെറ്റ പന്തിരുകുലംഎക്കോ കാർഡിയോഗ്രാംതൂലികാനാമംമരപ്പട്ടികുര്യാക്കോസ് ഏലിയാസ് ചാവറകൊടിക്കുന്നിൽ സുരേഷ്ബിരിയാണി (ചലച്ചിത്രം)ഇടതുപക്ഷംദശാവതാരംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മുരുകൻ കാട്ടാക്കടചൂര🡆 More