ഉറൂബ്: മലയാള നോവലിസ്റ്റ്

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി.

കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.

ഉറൂബ്
(പി.സി. കുട്ടികൃഷ്ണൻ)
രേഖാചിത്രം
രേഖാചിത്രം
ജനനംപരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണമേനോൻ
തൂലികാ നാമംഉറൂബ്
തൊഴിൽസാഹിത്യകാരൻ, പത്രപ്രവർത്തകൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
Genreനോവൽ, ചെറുകഥ
വിഷയംസാമൂഹികം, സ്ത്രീപക്ഷം
സാഹിത്യ പ്രസ്ഥാനംയഥാതഥ്യം
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളിദേവകിയമ്മ (1948–1979)
രക്ഷിതാവ്(ക്കൾ)
  • കരുണാകരമേനോൻ
  • പാറുക്കുട്ടിയമ്മ

പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് പരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു.

യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. "നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ലേറെ കഥാസമാഹാരങ്ങൾ രചിച്ചു. "തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി ജാനുവും" (നാടകങ്ങൾ), "നിഴലാട്ടം", "മാമൂലിന്റെ മാറ്റൊലി" (കവിതകൾ), "ഉറൂബിന്റെ ശനിയാഴ്ചകൾ" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു.

കൃതികൾ

നോവലുകൾ

  • ആമിന (1948)
  • കുഞ്ഞമ്മയും കൂട്ടുകാരും (1952)
  • ഉമ്മാച്ചു (1954)
  • മിണ്ടാപ്പെണ്ണ് (1958)
  • സുന്ദരികളും സുന്ദരന്മാരും (1958)
    • സ്വാതന്ത്ര്യസമരത്തിന്റെ നമസ്കാരം പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ, രാമൻ മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.
  • ചുഴിക്കു പിൻപേ ചുഴി (1967)
  • അണിയറ (1968)
  • അമ്മിണി (1972)
  • കരുവേലക്കുന്ന്
  • ഇടനാഴികൾ ( എഴുതി പൂർത്തിയാക്കിയില്ല)

ചെറുകഥകൾ

  • നീർച്ചാലുകൾ (1945)
  • തേന്മുള്ളുകൾ (1945)
  • താമരത്തൊപ്പി (1955)
  • മുഖംമൂടികൾ (1966)
  • തുറന്നിട്ട ജാലകം (1949)
  • നിലാവിന്റെ രഹസ്യം (1974)
  • തിരഞ്ഞെടുത്ത കഥകൾ (1982)
  • രാച്ചിയമ്മ (1969)
  • ഗോപാലൻ നായരു‌‌‌ടെ താടി (1963)
  • വെളുത്ത കുട്ടി (1958)
  • മഞ്ഞിൻമറയിലെ സൂര്യൻ
  • നവോന്മേഷം (1946)
  • കതിർക്കറ്റ (1947)
  • നീലമല (1950)
  • ഉള്ളവരും ഇല്ലാത്തവരും (1952)
  • ലാത്തിയും പൂക്കളും (1948)
  • വസന്തയു‌ടെ അമ്മ
  • മൗലവിയും ചങ്ങാതിമാരും (1954)
  • റിസർവ് ചെയ്യാത്ത ബർത്ത്‌ (1980)
  • കൂമ്പെടുക്കുന്ന മണ്ണ് (1951)
  • ഉറൂബിന്റെ കുട്ടിക്കഥകൾ
  • നീലവെളിച്ചം (1952)
  • മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം (1968)
  • അങ്കവീരൻ (1967)
  • അപ്പുവിന്റെ ലോകം
  • മല്ലനും മരണവും - രണ്ടാം പതിപ്പ് (1966)

കവിതകൾ

  • നിഴലാട്ടം
  • മാമൂലിന്റെ മാറ്റൊലി
  • പിറന്നാൾ (1947)

ഉപന്യാസങ്ങൾ

  • കവിസമ്മേളനം (1969)
  • ഉറൂബിന്റെ ശനിയാഴ്ചകൾ
  • ഉറൂബിന്റെ ലേഖനങ്ങൾ

നാടകങ്ങൾ

  • തീ കൊണ്ടു കളിക്കരുത്
  • മണ്ണും പെണ്ണും (1954)
  • മിസ് ചിന്നുവും ലേഡി ജാനുവും (1961)

തിരക്കഥകൾ

അവാർഡുകൾ

അവലംബം

Tags:

ഉറൂബ് ജീവിതരേഖഉറൂബ് കൃതികൾഉറൂബ് അവാർഡുകൾഉറൂബ് അവലംബംഉറൂബ്അധ്യാപകൻആകാശവാണികോഴിക്കോട്തൂലികാനാമംനോവലിസ്റ്റ്‌പത്രപ്രവർത്തകർമലയാളം

🔥 Trending searches on Wiki മലയാളം:

വൈക്കം സത്യാഗ്രഹംമിഷനറി പൊസിഷൻഗർഭ പരിശോധനതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകോശംഭഗത് സിംഗ്മോഹിനിയാട്ടംനായർലക്ഷ്മി നായർഅയ്യങ്കാളികേരളത്തിലെ പക്ഷികളുടെ പട്ടികതെങ്ങ്സന്ധി (വ്യാകരണം)അവിട്ടം (നക്ഷത്രം)കൊടിക്കുന്നിൽ സുരേഷ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പൾമോണോളജികേരള നിയമസഭമീനകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസുരേഷ് ഗോപിവയലാർ രാമവർമ്മആഗോളതാപനംദലിത് സാഹിത്യംവിമോചനസമരംഎൻ. ബാലാമണിയമ്മപൃഥ്വിരാജ്ആസൂത്രണ കമ്മീഷൻജീവകം ഡിഗിരീഷ് പുത്തഞ്ചേരിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസൗഹൃദംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾബഷീർ സാഹിത്യ പുരസ്കാരംമലയാളലിപികത്തോലിക്കാസഭതൃക്കടവൂർ ശിവരാജുകൊച്ചി വാട്ടർ മെട്രോസൗരയൂഥംആമഎ.പി.ജെ. അബ്ദുൽ കലാംശ്രീനാരായണഗുരുമലിനീകരണംഓട്ടൻ തുള്ളൽആത്മഹത്യഓം നമഃ ശിവായകൊല്ലവർഷ കാലഗണനാരീതിതോമാശ്ലീഹാഭരതനാട്യംചാന്നാർ ലഹളയേശുക്രിസ്തുവിന്റെ കുരിശുമരണംഎസ്.എൻ.ഡി.പി. യോഗംആയില്യം (നക്ഷത്രം)രതിമൂർച്ഛരാജസ്ഥാൻ റോയൽസ്മഞ്ഞപ്പിത്തംയോനികൊല്ലംകൂട്ടക്ഷരംദർശന രാജേന്ദ്രൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചാറ്റ്ജിപിറ്റിവജൈനൽ ഡിസ്ചാർജ്അധ്യാപനരീതികൾബാലചന്ദ്രൻ ചുള്ളിക്കാട്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻദശാവതാരംകൂനൻ കുരിശുസത്യംമുംബൈ ഇന്ത്യൻസ്അമോക്സിലിൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾചോറ്റാനിക്കര ഭഗവതിക്ഷേത്രംവള്ളത്തോൾ നാരായണമേനോൻകനത്ത ആർത്തവ രക്തസ്രാവംചെറുകഥഇന്ത്യയിലെ പഞ്ചായത്തി രാജ്ഐക്യ ജനാധിപത്യ മുന്നണി🡆 More