പുതിയ നിയമം

യേശുക്രിസ്തുവിന്റെ ജനനം, ബാല്യകാലം, പരസ്യജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രം, ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം (പുതിയ ആകാശവും പുതിയ ഭൂമിയും) തുടങ്ങി ധാരാളം വിഷയങ്ങൾ പ്രതിപാദിക്കുന്ന 27 പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥമാണ് പുതിയ നിയമം.

എന്നാൽ ഇവ എഴുതപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ഒരു പ്രത്യേക ക്രിസ്തീയസമൂഹത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ക്രിസ്തീയസഭയ്ക്കു മുഴുവൻ വേണ്ടിയാണ്. ആകെയുള്ള 14 ലേഖനങ്ങളിൽ 7 എണ്ണം "കാതോലിക ലേഖനങ്ങൾ" എന്ന പേരിൽ അറിയപ്പെടുന്നു.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
പുതിയ നിയമം ക്രിസ്തുമതം കവാടം

മലയാളം പരിഭാഷ

ബൈബിൾ പുതിയനിയമത്തിനും പഴയനിയമത്തിനും വ്യത്യസ്തമായ മലയാളപരിഭാഷകൾ നിലവിൽ ഉണ്ട്. ഓരോ പുസ്തകത്തിന്റെയും മലയാളത്തിലുള്ള തലക്കെട്ട് പ്രസ്തുത ബൈബിൾ പരിഭാഷയനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇന്ത്യൻ വേദപുസ്തക സൊസൈറ്റിയുടെ (Bible Society of India) നേതൃത്വത്തിലുള്ള ബൈബിൾ വിവർത്തനമാണ് സത്യവേദപുസ്തകം. ഇതാണ് മലയാളത്തിലെ ആദ്യകാല ബൈബിൾ പരിഭാഷകളിൽ ഒന്ന്. കേരളത്തിൽ കത്തോലിക്കാ സഭയൊഴിച്ചുള്ള സഭാ വിഭാഗങ്ങൾ പിന്തുടരുന്നത് സത്യവേദപുസ്തകമാണ്. കൊച്ചിയിൽ, പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ കീഴിലുള്ള ‍പാസ്റ്ററൽ ഓറിയന്റേഷൻ സെന്റ്റർ (Pastoral Orientation Center) പ്രസിദ്ധീകരിച്ച പി.ഓ.സി. ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്. ഹീബ്രൂ,ഗ്രീക്ക്, അറമായ ഭാഷകളിലുള്ള മൂലകൃതികളിൽനിന്നു നേരിട്ടു വിവർത്തനം നടത്തിയതാണ് പ്രസ്തുത ബൈബിൾ പ്രസിദ്ധീകരണം. ഇതു കൂടാതെ വേറെയും മലയാള ബൈബിൾ പരിഭാഷകൾ ഉണ്ട് (ഉദാ: ഓശാന ബൈബിൾ, വിശുദ്ധ സത്യവേദപുസ്തകം)

പുതിയനിയമത്തിലെ പുസ്തകങ്ങൾ

പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് സത്യവേദപുസ്തകത്തിലും കത്തോലിക്കാ ബൈബിളിലും ഉപയോഗിച്ചിരിക്കുന്ന തലക്കെട്ടുകൾ താഴെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നപ്രകാരമാണ്‌:

ക്രമ നം. സത്യവേദ പുസ്തകം കത്തോലിക്കാ ബൈബിൾ
1 മത്തായി എഴുതിയ സുവിശേഷം മത്തായി എഴുതിയ സുവിശേഷം
2 മർക്കോസ് എഴുതിയ സുവിശേഷം മർ‌ക്കോസ് എഴുതിയ സുവിശേഷം
3 ലൂക്കോസ് എഴുതിയ സുവിശേഷം ലൂക്കാ എഴുതിയ സുവിശേഷം
4 യോഹന്നാൻ എഴുതിയ സുവിശേഷം യോഹന്നാൻ എഴുതിയ സുവിശേഷം
5 അപ്പൊസ്തലൻ‌മാരുടെ പ്രവൃത്തികൾ ശ്ലീഹന്മാരുടെ നടപടികൾ
6 റോമർ‌ക്ക് എഴുതിയ ലേഖനം റോമാക്കാർക്കെഴുതിയ ലേഖനം
7 കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം
8 കൊരിന്ത്യർക്ക് എഴുതിയ രണ്ടാ ലേഖനം കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
9 ഗലാത്യർക്ക് എഴുതിയ ലേഖനം ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
10 എഫെസ്യർക്ക് എഴുതിയ ലേഖനം എഫേസോസുകാർക്ക് എഴുതിയ ലേഖനം
11 ഫിലിപ്പിയർക്ക് എഴുതിയ ലേഖനം ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
12 കൊലൊസ്സ്യർക്ക് എഴുതിയ ലേഖനം കൊളോസോസുകാർക്ക് എഴുതിയ ലേഖനം
13 തെസ്സലോനിക്യർക്ക് എഴുതിയ ഒന്നാം ലേഖനം തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം
14 തെസ്സലോനിക്യർക്ക് എഴുതിയ രണ്ടാം ലേഖനം തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം
15 തീമഥെയോസിന്ന് എഴുതിയ ഒന്നാം ലേഖനം തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
16 തീമഥെയോസിന്ന് എഴുതിയ രണ്ടാം ലേഖനം തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
17 തീത്തോസിന്ന് എഴുതിയ ലേഖനം തീത്തോസിനെഴുതിയ ലേഖനം
18 ഫിലേമോന്ന് എഴുതിയ ലേഖനം ഫിലമോനെഴുതിയ ലേഖനം
19 എബ്രായർ‌ക്ക് എഴുതിയ ലേഖനം ഹെബ്രായർക്കെഴുതിയ ലേഖനം
20 യാക്കോബ് എഴുതിയ ലേഖനം യാക്കോബ്‌ എഴുതിയ ലേഖനം
21 പത്രോസ് എഴുതിയ ഒന്നാം ലേഖനം പത്രോസ് എഴുതിയ ഒന്നാം ലേഖനം
22 പത്രോസ് എഴുതിയ രണ്ടാം ലേഖനം പത്രോസ് എഴുതിയ രണ്ടാം ലേഖനം
23 യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
24 യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം
25 യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം
26 യൂദാ എഴുതിയ ലേഖനം യൂദാ ശ്ലീഹാ എഴുതിയ ലേഖനം
27 വെളിപ്പാട് യോഹന്നാനു ലഭിച്ച വെളിപാട്‌

Tags:

കാതോലിക ലേഖനങ്ങൾയേശുക്രിസ്തു

🔥 Trending searches on Wiki മലയാളം:

നാടകംവെബ്‌കാസ്റ്റ്ചങ്ങലംപരണ്ടകവിത്രയംഗർഭഛിദ്രംകറുത്ത കുർബ്ബാനആഗോളതാപനംകേരള നവോത്ഥാനംബീജംപിണറായി വിജയൻമണ്ണാറശ്ശാല ക്ഷേത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുരുക്ഷേത്രയുദ്ധംകംബോഡിയഒരു കുടയും കുഞ്ഞുപെങ്ങളുംവി.കെ. ശ്രീകണ്ഠൻപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർമുഗൾ സാമ്രാജ്യംപാമ്പാടി രാജൻപി.കെ. കുഞ്ഞാലിക്കുട്ടികേരള നിയമസഭതെങ്ങ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഅംഗോളഐക്യ അറബ് എമിറേറ്റുകൾഇൻസ്റ്റാഗ്രാംശിവസേനഇഷ്‌ക്വാഗമൺസമ്മർ ഇൻ ബത്‌ലഹേംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമാക്സിമില്യൻ കോൾബെഉള്ളൂർ എസ്. പരമേശ്വരയ്യർകേരളത്തിലെ മന്ത്രിസഭകൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകഥകളിരാമായണംകേരള പോലീസ്ബെന്നി ബെഹനാൻകെ. മുരളീധരൻമലിനീകരണംഹെപ്പറ്റൈറ്റിസ്പഴഞ്ചൊല്ല്ചാന്നാർ ലഹളഗുദഭോഗംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)എഴുത്തച്ഛൻ പുരസ്കാരംഡെങ്കിപ്പനിഐക്യ ജനാധിപത്യ മുന്നണിഉറുമ്പ്വിജയലക്ഷ്മി പണ്ഡിറ്റ്ഇന്ത്യയുടെ ഭരണഘടനസുരേഷ് ഗോപിഅക്ഷയതൃതീയസമസ്ത കേരള ജംഇയ്യത്തുൽ ഉലമലംബകംആൻജിയോഗ്രാഫികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികതൃശൂർ പൂരംഇന്ത്യാചരിത്രംക്രിസ്റ്റ്യാനോ റൊണാൾഡോരക്തസമ്മർദ്ദംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ചെറുകഥനരേന്ദ്ര മോദിഎ.എം. ആരിഫ്സഞ്ജു സാംസൺജീവിതശൈലീരോഗങ്ങൾബദ്ർ യുദ്ധംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യദുബായ്സുഭാസ് ചന്ദ്ര ബോസ്ഇസ്‌ലാംഅലർജിരാമക്കൽമേട്🡆 More