മാംസ്യം

അമിനോ ആസിഡുകളാൽ നിർമ്മിതമായ കാർബണീക സംയുക്തങ്ങളാണ് മാംസ്യങ്ങൾ അഥവാ പ്രോട്ടീനുകൾ.

നിരയായുള്ള അമിനോ അമ്ലങ്ങളിൽ അടുത്തടുത്ത അമിനോ അമ്ലം തന്തുക്കളുടെ കാർബോക്സിൽ ഗ്രൂപ്പിനെയും അമിനോ ഗ്രൂപ്പിനെയും പെപ്റ്റൈഡ് ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന.

മാംസ്യം
മയോഗ്ലോബിൻ എന്ന മാംസ്യത്തിന്റെ ത്രിമാന ഘടന, ഇതിന്റെ ഘടനയാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ആദ്യമായി അപഗ്രഥിക്കപ്പെട്ടാത്

പോളിസാക്കറൈഡുകൾ, ന്യൂക്ലിക്ക് ആസിഡുകൾ പോലെയുള്ള ബൃഹതൻമാത്രകളെ പോലെ തന്നെ ജീവനുള്ള വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങൾ, എല്ലാ കോശ പ്രവർത്തങ്ങളിലും മാംസ്യങ്ങൾ ആവശ്യമാണ്. പല മാംസ്യങ്ങളും എൻസൈമുകളാണ്, ഇത്തരം മാംസ്യങ്ങൾ ജൈവരാസ പ്രവർത്തനങ്ങളിൽ ഉൽപ്രേരകങ്ങളായി വർത്തിക്കുന്നതിനാൽ ഇവ ജൈവപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങൾക്ക് ഘടനാപരമായതും യാന്ത്രികവുമായ ധർമ്മങ്ങളുണ്ട്. ജന്തുക്കളുടെ ഭക്ഷണത്തിൽ മാംസ്യം ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കൾക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിർമ്മിക്കാ‍ൻ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയിൽ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങൾ വേർതിരിക്കുകയാണ് ചെയ്യുന്നത്.

പ്രധാന പ്രോട്ടീനുകൾ ആൽബുമിൻ, ഗ്ലോബുലിൻ, ഗ്ലോട്ടെൻ. ഗ്ലിയാഡിൻ, പ്രോട്ടാമിൻ, ഹിസ്റ്റോൺ എന്നിവയൊക്കെയ്യാണ്.

ജൈവരസതന്ത്രം

20 തരത്തിലുള്ള അമിനോ അമ്ലങ്ങളാൽ നിർമ്മിതമായ പോളിമറുകളാണ് മാംസ്യങ്ങൾ. എല്ലാ അമിനോ അമ്ലങ്ങളും പൊതുവായ ഘടനവിശേഷം ഉള്ളവയാണ്, അവയുടെ α കാർബണിലാണ് , അമിനോ ഗ്രൂപ്പും കാർബോക്സീൽ ഗ്രൂപ്പും. ഇവയാണ് ശൃംഖല നിർമ്മിക്കാനുളള കൊളുത്തുകളായി ഉപയോഗപ്പെടുന്നത്. പ്രോലീൻ മാത്രമാണ് ഇതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്, അതിന് വ്യത്യസ്ത രീതിയിലുള്ള അമിനോ ഗ്രൂപ്പിന്റെ ഒരു വളയമുണ്ട്.

ഉൽ‌പാദനം

ജീനുകളിൽ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് അമിനോ അമ്ലങ്ങൾ ഇണക്കിച്ചേർത്താണ് മാംസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്.

കോശങ്ങളിലെ ധർമ്മങ്ങൾ

കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മാംസ്യങ്ങൾ, ചില പ്രത്യേകതരം ആർ.എൻ.എ കളെ ഒഴിച്ച് നിത്തിയാൽ ജീനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ജനിതക വിവരങ്ങൾ പ്രകടിപ്പിക്കപ്പെടുന്നത് മാംസ്യങ്ങളിലാണ്‌.. മാംസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മറ്റുള്ള ജൈവതന്മാത്രകളുടെ പ്രവർത്തനങ്ങൾ തുഛമാണ്‌. ഇ.കോളി ബാക്ടീരിയയുടെ വെള്ളമൊഴിച്ചുള്ള ബാക്കി ഭാഗത്തിന്റെ അൻപത് ശതമാനവും മാംസ്യങ്ങളുടേതാണ്‌, മറ്റ് ബഹുതൻമാത്രകളായ ഡി.എൻ.എ യും ആർ.എൻ.എ യും യഥാക്രമം 3% ഉം 20 % ഉം ആണ്‌. ഒരു കോശത്തിലടങ്ങിയ അല്ലെങ്കിൽ പ്രത്യേക വിഭാഗം കോശങ്ങളിലടങ്ങിയ മാംസ്യങ്ങളെ പൊതുവായി പ്രോട്ടോം (Proteome) എന്ന് പറയുന്നു.

മാംസ്യം 
The enzyme hexokinase is shown as a simple ball-and-stick molecular model. To scale in the top right-hand corner are two of its substrates, ATP and glucose.

മാംസ്യങ്ങളെ വൈവിധ്യങ്ങളായ ധർമ്മങ്ങൾ നിർവ്വഹിക്കുവാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത മറ്റ് തൻമാത്രകളെ പ്രത്യേകരീതിയിൽ ദൃഢമായി ബന്ധിപ്പിക്കുവാനുള്ള കഴിവാണ്‌. മറ്റ് തൻമാത്രകളെ ബന്ധിപ്പിക്കുന്ന മംസ്യം തൻമാത്രയിലെ മേഖലെയെ ബന്ധന മേഖല എന്ന് വിളിക്കുന്നു, ഇത് സാധാരണയായി ഉപരിതലത്തിലെ നിമ്നഭാഗങ്ങളായൊരിക്കും. നിമ്നതലങ്ങൾ പ്രദാനം ചെയ്യുന്ന മാംസ്യങ്ങളുടെ ത്രിമാന ഘടനയും ചുറ്റിലും കാണപ്പെടുന്ന അമിനോ അമ്ള കണ്ണികളുടെ സ്വഭാവങ്ങളുമാണ്‌ ഈ ഗുണവിശേഷത്തിന്‌ മാംസ്യത്തെ സഹായിക്കുന്നത്.

അവലംബം

Tags:

മാംസ്യം ജൈവരസതന്ത്രംമാംസ്യം ഉൽ‌പാദനംമാംസ്യം കോശങ്ങളിലെ ധർമ്മങ്ങൾമാംസ്യം അവലംബംമാംസ്യംഅമിനോ അമ്ലംപെപ്റ്റൈഡ്

🔥 Trending searches on Wiki മലയാളം:

നവഗ്രഹങ്ങൾചേലാകർമ്മംകൃസരിനെഫ്രോളജികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപ്ലീഹഎക്കോ കാർഡിയോഗ്രാംവാസ്കോ ഡ ഗാമകൂനൻ കുരിശുസത്യംഅധ്യാപനരീതികൾതിരുവിതാംകൂർഹീമോഗ്ലോബിൻപ്രമേഹംകേരളത്തിന്റെ ഭൂമിശാസ്ത്രംയേശുമരപ്പട്ടിതമിഴ്ഇന്ത്യൻ പ്രീമിയർ ലീഗ്മാങ്ങഅക്ഷയതൃതീയവിഷാദരോഗംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസമത്വത്തിനുള്ള അവകാശംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ലോക്‌സഭ സ്പീക്കർഅണലിവെള്ളാപ്പള്ളി നടേശൻഇൻസ്റ്റാഗ്രാംവാട്സ്ആപ്പ്കോടിയേരി ബാലകൃഷ്ണൻജലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅമേരിക്കൻ സ്വാതന്ത്ര്യസമരംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മുകേഷ് (നടൻ)ഇന്ത്യൻ ഭരണഘടന ഭേദഗതികൾസച്ചിൻ തെൻഡുൽക്കർമെറ്റ്ഫോർമിൻആർത്തവചക്രവും സുരക്ഷിതകാലവുംകുറിച്യകലാപംനഥൂറാം വിനായക് ഗോഡ്‌സെസജിൻ ഗോപുചാറ്റ്ജിപിറ്റിവിഭക്തിവി. ജോയ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്വിഷുക്രിയാറ്റിനിൻവ്യക്തിത്വം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വിദ്യാഭ്യാസംകൊൽക്കത്ത നൈറ്റ് റൈഡേർസ്കുമാരനാശാൻപ്രോക്സി വോട്ട്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻബെന്യാമിൻട്രാഫിക് നിയമങ്ങൾവിചാരധാരആഗ്നേയഗ്രന്ഥിഇന്ത്യയുടെ ദേശീയപതാകനാദാപുരം നിയമസഭാമണ്ഡലംവയനാട് ജില്ലസ്വാതി പുരസ്കാരംതൃശ്ശൂർ ജില്ലകുരുക്ഷേത്രയുദ്ധംപൂരിപൗലോസ് അപ്പസ്തോലൻജീവിതശൈലീരോഗങ്ങൾടി.എൻ. ശേഷൻ🡆 More