തത്ത: പക്ഷി

സിറ്റാസിഫോർമസ് പക്ഷി ഗോത്രത്തിലെ സിറ്റാസിഡേ (Psittacidae) കുടുംബത്തിൽപ്പെടുന്ന പക്ഷികളെ തത്തകൾ എന്നു പൊതുവേ പറയുന്നു.

ഇവ മിക്കവാറും കൂട്ടമായാണ് സഞ്ചരിക്കുന്നത്. 80 ജനുസുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

തത്തകൾ
തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത
Blue-and-gold Macaws
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Psittacidae

Illiger, 1811


കുറുകിയ കാലുകൾ, മെലിഞ്ഞ ശരീരം, തടിച്ചുരുണ്ട് കുറുകിയതും ഉറപ്പുള്ളതും അറ്റം കൂർത്തു വളഞ്ഞതുമായ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ, മരത്തിൽ കയറാനുപയോഗിക്കത്തക്ക കാലുകൾ, പച്ചത്തൂവലുകൾ എന്നിവ തത്തകളുടെ സവിശേഷതകളാണ്. തത്തയുടെ മേൽച്ചുണ്ട് തലയോടുമായി ബന്ധിച്ചിരിക്കുന്നതിനാൽ മേൽച്ചുണ്ടിന് പരിമിതമായ ചലനസ്വാതന്ത്ര്യമേ ഉള്ളൂ. തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ഇവ മിക്കപ്പോഴും കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത്. 32 ഇനം തത്തകളുണ്ടെങ്കിലും അഞ്ചിനങ്ങൾ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.

നാട്ടുതത്ത

(Psittacula krameri)

തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത 
വാലൻതത്ത പെൺകിളി ഇടത്ത് ആൺകിളി വലത്ത്

ഇവയിൽ ഏറ്റവുമധികമായുള്ളത് നാട്ടുതത്തയാണ്. പഞ്ചവർണക്കിളി, വാലൻതത്ത എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം സിറ്റാക്കുല ക്രാമേറി (Psittacula krameri) എന്നാണ്. ഇവ സംഘങ്ങളായി കൃഷിസ്ഥലങ്ങളിലെത്തി കൃഷിക്കും ഫലവൃക്ഷങ്ങൾക്കും വൻതോതിൽ നാശനഷ്ടമുണ്ടാക്കാറുണ്ട്. വിളഞ്ഞു നിൽക്കുന്ന ധാന്യച്ചെടികൾ, പാകമായി വരുന്ന കായ്കൾ തുടങ്ങിയവ ഭക്ഷിക്കുന്നതിനേക്കാൾ ഏറെ അവ കൊത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത 
കനി ഭക്ഷിക്കുന്ന പഞ്ചവർണക്കിളി

ശരീരം മുഴുവനും പച്ച, മുകൾവശത്ത് നീലയും അടിഭാഗത്ത് മഞ്ഞ നിറവുമുള്ള വാൽ, കൊക്കിന്റെ മുകൾപ്പകുതി ചുവന്നതും കീഴ്പ്പകുതി കറുത്തതും, കൊക്കിന്റെ അടിയിൽ നിന്നു തുടങ്ങി പുറം കഴുത്തു ചുറ്റിപ്പോകുന്ന ഒരു കറുത്ത മാലയും അതിനെ തൊട്ടുകിടക്കുന്ന ഇളംചുവപ്പു വരയും ആൺപക്ഷിയുടെ സവിശേഷതകളാണ്. പെൺപക്ഷിക്ക് ചുവപ്പു മാലയ്ക്കു പകരം പുൽപ്പച്ച നിറത്തിലുള്ള തൂവലുകളാണ് കാണപ്പെടുക.

പൂന്തത്ത

(Blossom headed parakeet)

തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത 
പൂന്തത്ത

ശാസ്ത്രനാമം സിറ്റാക്കുല സയനോസെഫാല (Psittacula cyanocephaia). ആൺപക്ഷിയുടെ തല ഊതയും ചുവപ്പും കലർന്ന നിറമായിരിക്കും. കഴുത്തിനു ചുറ്റും കറുത്ത വളയവും ചിറകിൽ ചുമലിനടുത്തായി ചുവന്ന ഒരു ചുട്ടിയും കാണപ്പെടുന്നു. പെൺപക്ഷിയുടെ തലയ്ക്ക് ഊത കലർന്ന ചാരനിറമായിരിക്കും. ചുമലിൽ ചുവപ്പ് ചുട്ടി കാണുന്നില്ല. കഴുത്തിനു ചുറ്റും മഞ്ഞവളയമാണുള്ളത്. ആൺപക്ഷിയുടെ കൊക്കിന് ഇളം ഓറഞ്ചും പെൺപക്ഷിയുടേതിന് മഞ്ഞനിറവുമാണ്. പൂന്തത്തകളുടെ വാലിന്റെ മുകൾഭാഗം നീലയും മധ്യത്തിലുള്ള നീണ്ട തൂവലുകളുടെ അറ്റത്ത് ഒരിഞ്ചോളം നീളത്തിൽ വെള്ളനിറവുമായിരിക്കും. പറക്കുമ്പോൾ ഈ വെള്ളനിറം വ്യക്തമായി കാണാനാകും. ടൂയി-ടൂയി എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഇവ പറക്കുന്നത്.

നീലതത്ത

(Blue winged parakeet)

തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത 
നീലത്തത്ത

ശാസ്ത്രനാമം സിറ്റാക്കുല കൊളുംബോയ്ഡസ് (Psittacula columboides). നീലത്തത്തയുടെ ശരീരത്തിന് നീല കലർന്ന പച്ചനിറം; ചിറകുകളും വാലിന്റെ മുകൾഭാഗവും നീലയും, തലയും മാറിടവും പുറവും ചുവപ്പു കലർന്ന ചാരനിറവും, വാലിന്റെ അഗ്രം മഞ്ഞയും ആയിരിക്കും. ആൺപക്ഷിക്ക് കഴുത്തിൽ കറുത്ത മാലയും, അതിനുതൊട്ടു നീലയും പച്ചയും കലർന്ന ഭംഗിയുള്ള ഒരു മാലയുമുണ്ട്. കൊക്കിന്റെ മുകൾപ്പകുതി ചുവപ്പും, അറ്റം മഞ്ഞയും കീഴ്പ്പകുതി മങ്ങിയ കറുപ്പും നിറമാണ്. പെൺപക്ഷിയുടെ കൊക്കിന്റെ മേൽപ്പകുതി മങ്ങിയ കറുപ്പു നിറത്തിലായിരിക്കും. മുളന്തത്ത എന്ന പേരിലും അറിയപ്പെടുന്ന നീലത്തത്ത ഒരു കാട്ടുപക്ഷിയാണ്. ഇവ 30-40 എണ്ണമുള്ള കൂട്ടങ്ങളായാണ് സഞ്ചരിക്കുക. ക്രേ-ക്രേ-ഷ്ക്രേ-ഷ്ക്രേ എന്നിങ്ങനെയുള്ള പരുക്കൻ ശബ്ദം പുറപ്പെടുവിക്കുന്ന നീലത്തത്തയെ വളരെ ദൂരത്തു നിന്നുതന്നെ തിരിച്ചറിയാൻ കഴിയും.

പ്രത്യുത്പാതനം

തത്തകൾ മുട്ടയിടുന്നത് വേനൽക്കാലത്താണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. 6-20 മീറ്റർ വരെ ഉയരമുള്ള മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്. മതിലിലും ചുമരുകളിലും ഉള്ള ദ്വാരങ്ങളും തത്തകൾ കൂടുകളായി ഉപയോഗിക്കും. മാളത്തിനുള്ളിൽ കൂടുണ്ടാക്കാതെ തന്നെ തത്തകൾ മുട്ടയിടും. സാധാരണ നാല് മുട്ടകളിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടാകില്ല. കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകളോ രോമങ്ങളോ കാണപ്പെടുന്നില്ല. തത്തകൾ അനുകരണ സാമർഥ്യം കൂടുതലുള്ള പക്ഷിയായതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കാൻ ഇവയ്ക്കു കഴിയും.

കാണപ്പെടുന്ന പ്രദേശങ്ങൾ

ഇന്ത്യ, തെക്കുകിഴക്കേ ഏഷ്യ, വടക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, തെക്കേ അമേരിക്ക, പടിഞ്ഞാറേ ആഫ്രിക്ക എന്നിങ്ങനെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും തത്തകളെ കാണാം. ഏറ്റവും കൂടുതൽ തത്ത ഇനങ്ങൾ വരുന്നത് ഓസ്ട്രേലേഷ്യ, തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്. ഒരു തത്തയുടെയും പ്രകൃത്യാ ഉള്ള ആവാസ വ്യവസ്ഥയിൽ യു.എസ്.എ ഉൾപ്പെടുന്നില്ല.

ലോക തത്തദിനം

മെയ് 31 ലോക തത്തദിന (World Parrot Day)മായി ആചരിക്കുന്നു.


ചിത്രശാല

ഇതും കാണുക

അവലംബം

തത്ത: നാട്ടുതത്ത, പൂന്തത്ത, നീലതത്ത കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തത്തകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

Tags:

തത്ത നാട്ടുതത്ത പൂന്തത്ത നീലതത്ത പ്രത്യുത്പാതനംതത്ത കാണപ്പെടുന്ന പ്രദേശങ്ങൾതത്ത ലോക ദിനംതത്ത ചിത്രശാലതത്ത ഇതും കാണുകതത്ത അവലംബംതത്ത പുറത്തേക്കുള്ള കണ്ണികൾതത്ത

🔥 Trending searches on Wiki മലയാളം:

കുഞ്ചൻ നമ്പ്യാർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവിവരാവകാശനിയമം 2005ബാഹ്യകേളികറുത്ത കുർബ്ബാനമൗലിക കർത്തവ്യങ്ങൾചെൽസി എഫ്.സി.ദീപിക ദിനപ്പത്രംശ്രീനിവാസൻലിംഫോസൈറ്റ്സന്ദീപ് വാര്യർഒന്നാം ലോകമഹായുദ്ധംഓന്ത്അഹല്യഭായ് ഹോൾക്കർഅഗ്നികണ്ഠാകർണ്ണൻരമ്യ ഹരിദാസ്കക്കാടംപൊയിൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കടൽത്തീരത്ത്മുഗൾ സാമ്രാജ്യംമലയാളി മെമ്മോറിയൽഹലോഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചവിട്ടുനാടകംകാനഡകിരീടം (ചലച്ചിത്രം)ആനറേഡിയോകടുവ (ചലച്ചിത്രം)ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപ്രോക്സി വോട്ട്ഇന്ത്യയുടെ ഭരണഘടനആടുജീവിതംഅറിവ്വോട്ടവകാശംകൊല്ലംഉപ്പൂറ്റിവേദനഎലിപ്പനിഖസാക്കിന്റെ ഇതിഹാസംരണ്ടാം ലോകമഹായുദ്ധംസൂര്യാഘാതംസിംഹംമലമുഴക്കി വേഴാമ്പൽദിലീപ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകൂടൽമാണിക്യം ക്ഷേത്രംഫാസിസംകമൽ ഹാസൻപഴശ്ശി സമരങ്ങൾമനോജ് കെ. ജയൻനായർമലയാളചലച്ചിത്രംഉലുവമഞ്ജു വാര്യർഇൻഡോർ ജില്ലഭഗവദ്ഗീതസൈനികസഹായവ്യവസ്ഥസി.ടി സ്കാൻഎൽ നിനോഅടൂർ പ്രകാശ്മുള്ളാത്തമതേതരത്വം ഇന്ത്യയിൽതൃക്കേട്ട (നക്ഷത്രം)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ചിക്കൻപോക്സ്മുഹമ്മദ്കെ. മുരളീധരൻചലച്ചിത്രംആനന്ദം (ചലച്ചിത്രം)താജ് മഹൽഈമാൻ കാര്യങ്ങൾഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംചിയട്രാൻസ് (ചലച്ചിത്രം)ക്ഷയംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമാങ്ങ🡆 More