ചുണ്ട്

ശരീരത്തിലെ ഒരു അവയവം ആണ് ചുണ്ട്.

മനുഷ്യരുടെ ചുണ്ട് വളരെ മൃദുലവും ചലനശേഷിയുള്ളതുമായ ഒരു അവയവമാണ്. നിരവധി സ്പർശഗ്രാഹികളായ നാഡീതന്തുക്കളുള്ള ഈ ഭാഗം ചുംബനം പോലുള്ള തീവ്രവികാര പ്രകടനങ്ങളിൽ പ്രധാന സ്പർശോത്തേജന ഭാഗമായി ഉപയോഗിക്കുന്നു. ശബ്ദോച്ചാരണ വ്യതിയാനങ്ങളിൽ ചുണ്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രണ്ടു ചുണ്ടുകളുടേയും ഇടയിലൂടെയാണ് വായയ്ക്കകത്തേക്ക് ഭക്ഷണം എത്തിക്കുന്നത്.

ചുണ്ട്
ചുണ്ട്

ഭാഗങ്ങൾ

ചുണ്ടിനെ മേൽചുണ്ട് (ഓഷ്ടം)("Labium superius oris"), കീഴ്ചുണ്ട് (അധരം)("Labium inferius oris") എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. ചുണ്ടുകളുടെ ഉൾവക്കുകൾ വായ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗമാണ് വെർമിലിയോൺ അരിക്(vermilion border). ഈ വക്കുകൾക്കുള്ളിലുള്ള ഭാഗമാണ് വെർമിലിയോൺ ഭാഗമായി അറിയപ്പെടുന്നത്. മേൽച്ചുണ്ടിന്റെ വെർമിലിയോൺ അരികാണ് ക്യൂപ്പിഡ്സ് ബോ(cupid's bow). മേൽച്ചുണ്ടിന്റേതന്നെ മുകൾ ഭാഗത്തുള്ള പുറത്തേയ്ക്കുന്തിയ ഭാഗമാണ് ട്യൂബർക്കിൾ(tubercle) അഥവാ പ്രോകാലോൺ( procheilon),ട്യൂബർക്കുലം ലാബി സുപ്പീരിയോറിസ് (tuberculum labii superioris), ലേബിയൽ ട്യൂബർക്കിൾ(labial tubercle) എന്നിങ്ങനെ അറിയപ്പെടുന്നത്. ഈ ഭാഗത്തുനിന്ന് മൂക്കിലെ പാലത്തിന് (nasal septum) താഴെവരെ കാണപ്പെടുന്ന ചാലാണ് ഫിൽട്രം (philtrum).

സാധാരണ ത്വക്കിന് പന്ത്രണ്ടോളം പാളികളുള്ളപ്പോൾ ചുണ്ടിലെ ത്വക്കിന് രണ്ടുമുതൽ അഞ്ചുവരെ പാളികൾ കാണപ്പെടുന്നു. മെലാനിൻ എന്ന വർണ്ണവസ്തു ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റ് കോശങ്ങൾ ഇവിടെ വളരെക്കുറവായതിനാൽ ഈ ഭാഗത്തിന് ഏകദേശം ചുവപ്പുനിറമാണുള്ളത്. ഇതിലൂടെ രക്തക്കുഴലുകളെ അവ്യക്തരീതിയിലെങ്കിലും കാണാവുന്നതാണ്.അനേകം സൂക്ഷ്മ രകതക്കുഴലുകൾ ചുണ്ടിലുല്ലതുകൊണ്ട് ഇതിന്റെ നിറവും ചുണ്ടിന്റെ നിറത്തെ ബാധിക്കുന്നു. അതുകൊണ്ട് രക്തക്കുറവുണ്ടാവുമ്പോൾ ചുണ്ട് വിളറി കാണാപ്പെടുന്നു. വിയർപ്പുഗ്രന്ഥികളോ രോമങ്ങളോ ഇവിടെയില്ല. അതിനാൽത്തന്നെ വിർപ്പുത്പാദിപ്പിച്ചു തടയേണ്ട രോഗണുബാധയെ തടയാനുള്ള കഴിവ് ഇവയ്ക്കില്ല. സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എപ്പിത്തീലിയം ആണ് ഇവിടെയുള്ളത്.

അവലംബം

Tags:

ചുംബനംഭക്ഷണംവായശരീരം

🔥 Trending searches on Wiki മലയാളം:

കുടുംബശ്രീവോട്ടിംഗ് യന്ത്രംമകയിരം (നക്ഷത്രം)വിദ്യ ബാലൻഇ.ടി. മുഹമ്മദ് ബഷീർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഅണലിവയലാർ പുരസ്കാരംസുപ്രീം കോടതി (ഇന്ത്യ)വട്ടവടസഖാവ്സിന്ധു നദീതടസംസ്കാരംസൗദി അറേബ്യഉള്ളൂർ എസ്. പരമേശ്വരയ്യർഒ.വി. വിജയൻഅടിയന്തിരാവസ്ഥമൂന്നാർഫുട്ബോൾമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മനോരമ ന്യൂസ്ശോഭനയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പറയിപെറ്റ പന്തിരുകുലംഗണപതിഷമാംആയുർവേദംചിത്രശലഭംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ലക്ഷ്മി നായർമമ്മൂട്ടിഭൂമിയുടെ അവകാശികൾകൊടുങ്ങല്ലൂർകേരള നിയമസഭ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംമിയ ഖലീഫഭൂമിവാഴപ്രസവംഐക്യരാഷ്ട്രസഭഒ.എൻ.വി. കുറുപ്പ്മദ്യംപ്രോക്സി വോട്ട്സുരേഷ് ഗോപികണ്ണൂർയൂട്യൂബ്മുണ്ടയാംപറമ്പ്ചട്ടമ്പിസ്വാമികൾമറിയം ത്രേസ്യസുഗതകുമാരിഖുർആൻപ്രാചീനകവിത്രയംഅബ്രഹാംകണ്ണകിസംഘകാലംകൊട്ടിയൂർ വൈശാഖ ഉത്സവംഎ. വിജയരാഘവൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപി.കെ. കുഞ്ഞാലിക്കുട്ടിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമദ്ഹബ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅൽഫോൻസാമ്മഏഷ്യാനെറ്റ് ന്യൂസ്‌ഒരു ദേശത്തിന്റെ കഥമതേതരത്വം ഇന്ത്യയിൽഡി. രാജവിനീത് കുമാർനോറ ഫത്തേഹിഇടതുപക്ഷംഭഗവദ്ഗീതപൂയം (നക്ഷത്രം)വൈകുണ്ഠസ്വാമിറിയൽ മാഡ്രിഡ് സി.എഫ്ബദ്ർ യുദ്ധം🡆 More