ഭൂമിയുടെ അവകാശികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ.

സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.

ഭൂമിയുടെ അവകാശികൾ
ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പുറംചട്ട

രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ" അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു. സർവ്വചരാചരങ്ങളോടുമുള്ള വാത്സല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നില്കുന്ന്മുണ്ട്

ഈ കഥ തേന്മാവ്, നോട്ടിരട്ടിപ്പ്, മോഹഭംഗം, സ്വർണ്ണമാല തുടങ്ങിയ കഥകളോടൊപ്പം ഇതേ തലക്കെട്ടിലും 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായും ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോൾ മണലിൽ എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.

അവലംബം

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഇൻസ്റ്റാഗ്രാംഡെങ്കിപ്പനിനി‍ർമ്മിത ബുദ്ധിപ്ലേറ്റ്‌ലെറ്റ്ചണ്ഡാലഭിക്ഷുകികെ. മുരളീധരൻവിശുദ്ധ ഗീവർഗീസ്ന്യൂനമർദ്ദംനോവൽഇടതുപക്ഷ ജനാധിപത്യ മുന്നണിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)നാടകംതപാൽ വോട്ട്ചെൽസി എഫ്.സി.ചെമ്പോത്ത്സ്ഖലനംജനഗണമനശാസ്ത്രംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഏഷ്യാനെറ്റ് ന്യൂസ്‌എ.കെ. ഗോപാലൻഉത്സവംകരുണ (കൃതി)മഴഹലോവിഷാദരോഗംഗണപതിരാജാ രവിവർമ്മരോഹുകൗ ഗേൾ പൊസിഷൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംലയണൽ മെസ്സിസി.ആർ. മഹേഷ്ശ്രീകുമാരൻ തമ്പിമമത ബാനർജിചിക്കൻപോക്സ്ദിലീപ്ആനി രാജരാഷ്ട്രീയ സ്വയംസേവക സംഘംബാങ്കുവിളിപത്താമുദയംധ്രുവ് റാഠിഹിമാലയംകൊടുങ്ങല്ലൂർ ഭരണിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ചീനച്ചട്ടിനിയമസഭകോവിഡ്-192024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാജ്യസഭതൃശ്ശൂർ ജില്ലബാങ്ക് ദേശസാത്കരണം (ഇന്ത്യ)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതകഴി ശിവശങ്കരപ്പിള്ളപിറന്നാൾകല്ലുരുക്കിഹൃദയാഘാതംകവിത്രയംഇന്ത്യയുടെ രാഷ്‌ട്രപതിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചാർമിളദ്രൗപദി മുർമുഎസ്. ജാനകിമലപ്പുറം ജില്ല2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള കോൺഗ്രസ്കൂറുമാറ്റ നിരോധന നിയമംകേരളാ ഭൂപരിഷ്കരണ നിയമംഗുരുവായൂർവാഗൺ ട്രാജഡിതത്തസ്വപ്നംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികശംഖുപുഷ്പംകുംഭം (നക്ഷത്രരാശി)🡆 More