എബോള: വൈറസ് രോഗം

ഒരു വൈറസ് രോഗമാണ് എബോള.

എബോള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ എബോള (വിവക്ഷകൾ) എന്ന താൾ കാണുക. എബോള (വിവക്ഷകൾ)

ഇംഗ്ലീഷിൽ ഇത് എബോള വൈറസ് ഡിസീസ് (Ebola virus disease) അല്ലെങ്കിൽ എബോള ഹെമോറേജിക് ഫീവർ (Ebola hemorrhagic fever (EHF)) എന്നു അറിയപ്പെടുന്നു. 1976സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.

എബോള
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

രോഗകാരണം

എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. Bundibugyo virus(BDBV), എബോള വൈറസ്(EBOV), സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ Reston virus മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കരുതുന്നില്ല.

പകരുന്ന വിധം

രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.

എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം.

ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

രോഗലക്ഷണങ്ങൾ

വൈറസ്‌ ശരീരത്തിൽ എത്തിയാൽ 2 മുതൽ 21 ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണും. പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടൽ, വൃക്ക-കരൾ പ്രവർത്തനങ്ങൾ താറുമാറാകൽ തുടങ്ങിയവയും സംഭവിക്കാം.എബോള വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആദ്യലക്ഷണം കടുത്ത പനിയാണ്. തുടർന്ന് രോഗികൾ ക്ഷീണിച്ച് അവശരാകും. തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്‌മ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ ഒപ്പം ഉണ്ടാകും. ഞൊടിയിടയിൽ കരളും വൃക്കയും തകരാറിലാകും. രോഗം ബാധിച്ചാൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാം.

പ്രതിരോധം

ചികിത്സ

ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.

അവലംബങ്ങൾ

Tags:

എബോള രോഗകാരണംഎബോള പകരുന്ന വിധംഎബോള രോഗലക്ഷണങ്ങൾഎബോള പ്രതിരോധംഎബോള ചികിത്സഎബോള അവലംബങ്ങൾഎബോള1976കോംഗോ, റിപ്പബ്ലിക്ക് ഓഫ്തലവേദനതൊണ്ടവേദനപനിവൈറസ്സുഡാൻ

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരള വനിതാ കമ്മീഷൻകോശംകേരളത്തിലെ ആദിവാസികൾകേരളത്തിലെ ജില്ലകളുടെ പട്ടികസഹോദരൻ അയ്യപ്പൻറേഷൻ കാർഡ്മാതളനാരകംബൈബിൾഅമോക്സിലിൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഒമാൻരണ്ടാം ലോകമഹായുദ്ധം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവാഴവേലുത്തമ്പി ദളവഎഷെറിക്കീയ കോളി ബാക്റ്റീരിയബിഗ് ബോസ് (മലയാളം സീസൺ 4)മിഖായേൽ മാലാഖചായനവ്യ നായർവാഗൺ ട്രാജഡിപണ്ഡിറ്റ് കെ.പി. കറുപ്പൻആപേക്ഷികതാസിദ്ധാന്തംഇടതുപക്ഷംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കേരള സാഹിത്യ അക്കാദമി പുരസ്കാരംകൊച്ചി വാട്ടർ മെട്രോവേനൽ മഴപൂച്ചവി.ടി. ഭട്ടതിരിപ്പാട്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചട്ടമ്പിസ്വാമികൾസുകന്യ സമൃദ്ധി യോജനരാജ്‌മോഹൻ ഉണ്ണിത്താൻക്ഷേത്രപ്രവേശന വിളംബരംരാശിചക്രംസാറാ ജോസഫ്ഹെപ്പറ്റൈറ്റിസ്-ബിആയില്യം (നക്ഷത്രം)ഭഗവദ്ഗീതറഷ്യൻ വിപ്ലവംഗാർഹിക പീഡനംബിഗ് ബോസ് മലയാളംകറുത്ത കുർബ്ബാനകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎൽ നിനോഐക്യ അറബ് എമിറേറ്റുകൾകേരളത്തിലെ പൊതുവിദ്യാഭ്യാസംദേശീയ വനിതാ കമ്മീഷൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമദർ തെരേസഇന്ത്യൻ ഭരണഘടന ഭേദഗതികൾകടുവ (ചലച്ചിത്രം)ടെസ്റ്റോസ്റ്റിറോൺകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതത്ത്വമസിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംശിവൻടി. പത്മനാഭൻദുബായ്ഗുരു (ചലച്ചിത്രം)നോവൽകടുവചോതി (നക്ഷത്രം)ചലച്ചിത്രംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഖുർആൻഇലഞ്ഞികൊല്ലൂർ മൂകാംബികാക്ഷേത്രംഡയലേഷനും ക്യൂറെറ്റാഷുംഇന്ത്യൻ ശിക്ഷാനിയമം (1860)ലിംഗംസജിൻ ഗോപുഗഗൻയാൻനി‍ർമ്മിത ബുദ്ധിസ്വവർഗ്ഗലൈംഗികത🡆 More