ഡയലേഷനും ക്യൂറെറ്റാഷും: D&c

ഡയലേഷനും ക്യൂറെറ്റാഷും ഇംഗ്ലീഷ്: D&C Dilatation and curettage OR dilation and curettage)- ഗർഭാശയമുഖത്തിലൂടെ (uterine cervix) ഉപകരണങ്ങൾ കടത്തി നാളമുഖത്തെ താൽക്കാലികമായി വികസിപ്പിച്ച്(dilatation) ഗർഭാശയഭിത്തികളിലെ കോശങ്ങൾ ചുരണ്ടി (curettage) മാറ്റുന്ന ശസ്ത്രക്രിയയാണ് ഡി ആൻഡ് സി.രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഒരു ഗൈനക്കോളജിക്കൽ നടപടിക്രമമാണിത്, ആദ്യ ത്രിമാസത്തിലെ ഗർഭം അലസൽ അല്ലെങ്കിൽ ഗർഭച്ഛിദ്രത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണിത്.

D&C സാധാരണയായി ഒരു ക്യൂററ്റ് എന്ന ഉപകരണം ഉൾപ്പെടുന്ന ഒരു നടപടിക്രമത്തെ സൂചിപ്പിക്കുന്നു, ഇതിനെ ഷാർപ്പ് ക്യൂറേറ്റാഷ് എന്നും വിളിക്കുന്നു. എന്നിരുന്നാലും, ചില സ്രോതസ്സുകൾ ഡി&സി എന്ന പദം ഉപയോഗിക്കുന്നത്, ഗര്ഭപാത്രത്തിലെ ഉള്ളടക്കങ്ങളുടെ വികാസവും നീക്കം ചെയ്യുന്ന പ്രക്രിയകളും ഉൾപ്പെടുന്ന ഏതെങ്കിലും പ്രക്രിയയെ സൂചിപ്പിക്കാൻ, മാനുവൽ, ഇലക്ട്രിക് വാക്വം ആസ്പിറേഷൻ എന്നിവയിൽ കൂടുതൽ സാധാരണമായ സക്ഷൻ ക്യൂറേറ്റാഷ് നടപടിക്രമങ്ങൾ ഉൾപ്പെടുന്നു.

ഡി ആൻഡ് സി വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങൾ

വ്യത്യസ്ത ക്ലിനിക്കൽ സൂചനകൾക്കായി, ഗർഭിണികളും അല്ലാത്തവരുമായ രോഗികളിൽ ഡി & സികൾ നടത്താം.

വളരെ വ്യാപകമായി ചെയ്യപ്പെടുന്നതും ഏറെ സുരക്ഷിതവുമായ ഒരു മൈനർ ശസ്ത്രക്രിയയാണ് ഡി ആൻഡ് സി. ഈ പ്രക്രിയ വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങളിൽ ചിലത്:

  1. ആർത്തവ സംബന്ധമായോ അല്ലാതെയോ യോനിനാളത്തിൽ നിന്നുമുള്ള അമിത രക്തസവ്രം, ക്രമം തെറ്റിയുള്ള രക്തസ്രവം, ആർത്തവ വിരാമത്തിനു ശേഷവും രക്തസ്രവം, ഇവയൊക്കെ കൂടുതൽ പരിശോധന അർഹിക്കുന്ന അവസ്ഥകളാണ്. വിശദ പരിശോധയുടെ ഭാഗമായി കോശ പരിശോധന നടത്താൻ ഡി ആൻഡ് സി ചെയ്യാറുണ്ട്. പലപ്പോഴും രോഗഹേതുവായ കോശങ്ങൾ തന്നെ ഡി ആൻഡ് സിയിലൂടെ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടേക്കാം.
  2. ഫൈബ്രോയിഡുകൾ / പോളിപ്പുകൾ - ഗർഭാശയമുഴകൾ വിവിധ പ്രായങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇവ വിട്ടുമാറാത്ത വേദന ജനിപ്പിക്കുന്ന വലിയ മുഴകളോ, താരതമ്യേന ചെറിയതോ ആവാം. നിരുപദ്രവകാരികളായ മുഴകൾ പക്ഷെ അർബുദരോഗത്തെ സംശിയിക്കാവുന്ന രീതിയിൽ ആയിരുക്കും കാണുക, ഇത് തിരിച്ചറിയാനാണ് ഡി ആൻഡ് സി ഉപകരിക്കുക.
  3. ക്യാൻസർ (endometrial cancer)- ക്യാൻസർ സംശയിക്കുകയോ, തിരിച്ചറിയുകയോ ചെയ്താൽ അദ്യ പടിയായി പരിശോധനയ്ക്കോ , സ്ഥിരീകരണത്തിനോ ഡി ആൻഡ് സി അനിവാര്യം തന്നെയായി ഗണിക്കപ്പെടുന്നു.

റഫറൻസുകൾ

Tags:

ഗൈനക്കോളജിഗർഭഛിദ്രംഗർഭപാത്രംഗർഭമലസൽ

🔥 Trending searches on Wiki മലയാളം:

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്കേരള സാഹിത്യ അക്കാദമിമലയാളം വിക്കിപീഡിയചിലിശോഭ സുരേന്ദ്രൻറൂഹഫ്‌സഓഹരി വിപണിമലയാളംഅമേരിക്കൻ ഐക്യനാടുകൾകെ.പി.എ.സി.വയനാട് ലോക്‌സഭാ നിയോജകമണ്ഡലംസൽമാൻ അൽ ഫാരിസിമാസംസകാത്ത്ചേരമാൻ ജുമാ മസ്ജിദ്‌കുവൈറ്റ്കലിയുഗംദശപുഷ്‌പങ്ങൾഈജിപ്ഷ്യൻ സംസ്കാരംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ഖുർആൻഹൃദയംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ചന്ദ്രൻഉമർ ഇബ്‌നു അബ്ദുൽ അസീസ്ഡൽഹി ജുമാ മസ്ജിദ്തിരുമല വെങ്കടേശ്വര ക്ഷേത്രംഗംഗാനദിചാന്നാർ ലഹളരവിചന്ദ്രൻ സി.അഷിതഅർബുദംഅലി ബിൻ അബീത്വാലിബ്രാഷ്ട്രീയംലോകാത്ഭുതങ്ങൾകേരളത്തിലെ നദികളുടെ പട്ടികശ്രീകുമാരൻ തമ്പിരാമചരിതംമസ്ജിദുന്നബവിഇന്ത്യപൂയം (നക്ഷത്രം)വൈക്കം മുഹമ്മദ് ബഷീർക്രിസ്റ്റ്യാനോ റൊണാൾഡോമുഹമ്മദ് അൽ-ബുഖാരിനാരുള്ള ഭക്ഷണംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിബൈബിൾഇൻശാ അല്ലാഹ്അരിമ്പാറഔഷധസസ്യങ്ങളുടെ പട്ടികടെലഗ്രാം (സാമൂഹ്യ മാധ്യമം)നാട്യശാസ്ത്രംകൽക്കി (ചലച്ചിത്രം)മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്മലപ്പുറം ജില്ലവൈക്കം സത്യാഗ്രഹംആദി ശങ്കരൻദേശാഭിമാനി ദിനപ്പത്രംശൈശവ വിവാഹ നിരോധന നിയമംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ഐക്യരാഷ്ട്രസഭസുലൈമാൻ നബിനഴ്‌സിങ്അഴിമതിസഞ്ജു സാംസൺഫാത്വിമ ബിൻതു മുഹമ്മദ്തിരുവോണം (നക്ഷത്രം)തിരുവിതാംകൂർവളയം (ചലച്ചിത്രം)ഹരൂക്കി മുറകാമിസി.എച്ച്. കണാരൻസ്വഹീഹുൽ ബുഖാരിഓണംഹൃദയാഘാതംആടുജീവിതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്🡆 More