അഷിത: മലയാള കവയിത്രിയും കഥാകാരിയും

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവിയത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019).

ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശ്ശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.

അഷിത
അഷിത: ജീവിതരേഖ, രചനകൾ, പുരസ്കാരങ്ങൾ
അഷിത
ജനനം
അഷിത

(1956-04-05)ഏപ്രിൽ 5, 1956
പഴയന്നൂർ, തൃശ്ശൂർ
മരണംമാർച്ച് 27, 2019(2019-03-27) (പ്രായം 63)
ദേശീയതഅഷിത: ജീവിതരേഖ, രചനകൾ, പുരസ്കാരങ്ങൾ ഇന്ത്യ
തൊഴിൽചെറുകഥാകൃത്തും കവയിത്രിയും
അറിയപ്പെടുന്നത്ചെറുകഥ
അറിയപ്പെടുന്ന കൃതി
അഷിതയുടെ കഥകൾ

ജീവിതരേഖ

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി ജനച്ചു. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകൾ ഉമ പ്രസീദ.

2019 മാർച്ച് 27-ന് അർബുദരോഗത്താൽ തൃശൂരിലെ അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു. വായനാലോകത്തെ പിടിച്ചുലച്ച ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'അത്‌ ഞാനായിരുന്നു' എന്ന ദീർഘസംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച്‌ ഏതാനും മാസങ്ങൾക്കകം അഷിത അന്തരിച്ചു.

രചനകൾ

  • വിസ്മയചിഹ്നങ്ങൾ
  • അപൂർണ്ണ വിരാമങ്ങൾ
  • അഷിതയുടെ കഥകൾ
  • മഴമേഘങ്ങൾ
  • കല്ലുവച്ച നുണകൾ
  • തഥാഗത
  • ഒരു സ്ത്രീയും പറയാത്തത്
  • മയിൽപ്പീലിസ്പർശം
  • അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ
  • മീര പാടുന്നു (കവിതകൾ)
  • വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
  • ശിവേന സഹനർത്തനം - വചനം കവിതകൾ
  • രാമായണം കുട്ടികൾക്ക്  (ആത്മീയം)
  • കുട്ടികളുടെ ഐതിഹ്യമാല
  • വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്

പുരസ്കാരങ്ങൾ

  • 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കഥകൾ)
  • ഇടശ്ശേരി പുരസ്കാരം (1986) - വിസ്മയചിഹ്നങ്ങൾ
  • അങ്കണം അവാർഡ്
  • തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്
  • ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994)
  • പത്മരാജൻ പുരസ്കാരം (2000) - തഥാഗത

അവലംബം

Tags:

അഷിത ജീവിതരേഖഅഷിത രചനകൾഅഷിത പുരസ്കാരങ്ങൾഅഷിത അവലംബംഅഷിതen:Kerala Sahitya Akademi Award for Storyഅലക്സാണ്ടർ പുഷ്കിൻകവിചെറുകഥതൃശ്ശൂർതൃശ്ശൂർ ജില്ലപഴയന്നൂർമലയാളംലളിതാംബിക അന്തർജ്ജനം പുരസ്കാരം

🔥 Trending searches on Wiki മലയാളം:

യോഗക്ഷേമ സഭഫാസിസംമെറ്റാ പ്ലാറ്റ്ഫോമുകൾസൂര്യഗ്രഹണംമിയ ഖലീഫഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിദ്യാരംഭംകൊളസ്ട്രോൾഖുർആൻകുഴിയാനആർത്തവചക്രവും സുരക്ഷിതകാലവുംകേരള നവോത്ഥാനംമലമ്പനിസ്വരാക്ഷരങ്ങൾആദ്യമവർ.......തേടിവന്നു...കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഎലിപ്പനിവൃദ്ധസദനംസ്ത്രീ സുരക്ഷാ നിയമങ്ങൾനിക്കാഹ്വിചാരധാരപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌എം.കെ. രാഘവൻന്യുമോണിയകൊച്ചി വാട്ടർ മെട്രോഇന്ത്യയുടെ ഭരണഘടനപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്രണ്ടാമൂഴംസ്കിസോഫ്രീനിയസൂര്യൻരക്തസമ്മർദ്ദംകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംഅർബുദംപ്രാചീനകവിത്രയംഒന്നാം ലോകമഹായുദ്ധംബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയുടെ രാഷ്‌ട്രപതിപഴുതാരയോഗർട്ട്ദീപക് പറമ്പോൽചൂരപഴശ്ശി സമരങ്ങൾദുർഗ്ഗക്ഷയംഎ. വിജയരാഘവൻആഗ്നേയഗ്രന്ഥിടി.എൻ. ശേഷൻഎ.കെ. ആന്റണിസുഭാസ് ചന്ദ്ര ബോസ്കെ. മുരളീധരൻആദി ശങ്കരൻമഹേന്ദ്ര സിങ് ധോണിസോളമൻപ്രമേഹംമഹാത്മാ ഗാന്ധിമഹാത്മാ ഗാന്ധിയുടെ കുടുംബംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകഅ്ബതമിഴ്അന്തർമുഖതകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആരാച്ചാർ (നോവൽ)ഉണ്ണി ബാലകൃഷ്ണൻവിജയലക്ഷ്മിഈമാൻ കാര്യങ്ങൾഈലോൺ മസ്ക്പ്രോക്സി വോട്ട്മലയാളി മെമ്മോറിയൽമഞ്ഞുമ്മൽ ബോയ്സ്കൂടിയാട്ടംചെമ്പോത്ത്സ്മിനു സിജോമലയാളംവിവേകാനന്ദൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More