പണ്ഡിറ്റ് കെ.പി. കറുപ്പൻ

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി.

കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്.

പണ്ഡിറ്റ് കറുപ്പൻ
Black-and-white portrait of a man in a business suit wearing a white turbin.
ജനനം(1885-05-24)മേയ് 24, 1885
ചേരാനെല്ലൂർ, എറണാകുളം
മരണംമാർച്ച് 23, 1938(1938-03-23) (പ്രായം 52)
ദേശീയതഇൻഡ്യ
തൊഴിൽകവി, നാടകകൃത്ത്, സാമൂഹ്യപരിഷ്കർത്താവ്
പണ്ഡിറ്റ് കെ.പി. കറുപ്പൻ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ എന്ന താളിലുണ്ട്.

ജീവിതരേഖ

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും (അത്തോപൂജാരി വൈദ്യൻ എന്നും അറിയപ്പെട്ടിരുന്നു) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ജനനം. ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്. 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്ത്യം.

സഭകൾ

  • ജ്ഞാനോദയം സഭ - ഇടക്കൊച്ചി
  • കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ(1912)
  • സന്മാർഗപ്രദീപ സഭ - കുമ്പളം.
  • സുധാർമസൂര്യോദയ സഭ - തേവര.
  • വാലസമുദായ പരിഷ്കാരിണി സഭ - തേവര (1910)
  • വാലസേവാസമിതി - വൈക്കം
  • സമുദായ സേവിനി - പറവൂർ
  • അരയ വംശോദ്ധാരിണി സഭയും- ഏങ്ങണ്ടിയൂർ

നാൾവഴികളിലൂടെ

  • 1907 - അരയസമാജം സ്ഥാപിച്ചു.
  • 1913 - കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
  • 1914 -കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
  • 1916 - ജ്ഞാനോദയം സഭ സ്ഥാപിച്ചു
  • 1922 - അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
  • 1925 - കൊച്ചിൻ ലേജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
  • 1931- നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.

കൃതികൾ

  • ലങ്കാമർദ്ദനം
  • നൈഷധം (നാടകം)
  • ഭൈമീപരിണയം
  • ചിത്രലേഖ
  • ഉർവശി (വിവർത്തനം)
  • ശാകുന്തളം വഞ്ചിപ്പാട്ട്‌
  • കാവ്യപേടകം (കവിതകൾ)
  • ചിത്രാലങ്കാരം
  • ജലോദ്യാനം
  • രാജരാജപർവം
  • വിലാപഗീതം
  • ജാതിക്കുമ്മി
  • ബാലാകലേശം (നാടകം)
  • എഡ്വേർഡ്‌വിജയം (നാടകം)
  • പഞ്ചവടി (നാടകം)
  • ഉലൂപോഖ്യാനം (നാടകം)
  • കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
  • ആചാരഭൂഷണം
  • ഉദ്യാനവിരുന്ന്
  • സമാധിസപ്താഹം- ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി.
  • സാമുദായികഗാന കലകൾ

അവലംബം

Tags:

പണ്ഡിറ്റ് കെ.പി. കറുപ്പൻ ജീവിതരേഖപണ്ഡിറ്റ് കെ.പി. കറുപ്പൻ സഭകൾപണ്ഡിറ്റ് കെ.പി. കറുപ്പൻ നാൾവഴികളിലൂടെപണ്ഡിറ്റ് കെ.പി. കറുപ്പൻ കൃതികൾപണ്ഡിറ്റ് കെ.പി. കറുപ്പൻ അവലംബംപണ്ഡിറ്റ് കെ.പി. കറുപ്പൻ

🔥 Trending searches on Wiki മലയാളം:

ഷക്കീലടി.കെ. പത്മിനിഹൃദയംവോട്ടവകാശംഫാസിസംനി‍ർമ്മിത ബുദ്ധിപോത്ത്കുഞ്ചൻ നമ്പ്യാർമഞ്ജു വാര്യർഉപ്പൂറ്റിവേദനസ്കിസോഫ്രീനിയപശ്ചിമഘട്ടംകൂടൽമാണിക്യം ക്ഷേത്രംകൂട്ടക്ഷരംശശി തരൂർറഷ്യൻ വിപ്ലവംസ്വരാക്ഷരങ്ങൾവാഴ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവാരാഹിനക്ഷത്രവൃക്ഷങ്ങൾമകരം (നക്ഷത്രരാശി)സ്വയംഭോഗംരണ്ടാം ലോകമഹായുദ്ധംവൃഷണംഉഭയവർഗപ്രണയിഖസാക്കിന്റെ ഇതിഹാസംചെ ഗെവാറശ്രീ രുദ്രംഗുരുവായൂർഗുരു (ചലച്ചിത്രം)ദേശീയ പട്ടികജാതി കമ്മീഷൻമലയാളഭാഷാചരിത്രംആധുനിക കവിത്രയംകേരള നിയമസഭചില്ലക്ഷരംബിരിയാണി (ചലച്ചിത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമനോജ് കെ. ജയൻകൂവളംസ്ത്രീ ഇസ്ലാമിൽസുകന്യ സമൃദ്ധി യോജനകേരള സാഹിത്യ അക്കാദമി പുരസ്കാരംതൃശ്ശൂർ നിയമസഭാമണ്ഡലംആറ്റിങ്ങൽ കലാപംnxxk2ഇങ്ക്വിലാബ് സിന്ദാബാദ്ഗുരുവായൂർ സത്യാഗ്രഹംപി. വത്സലമാർത്താണ്ഡവർമ്മനിർദേശകതത്ത്വങ്ങൾനിവിൻ പോളികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവിവേകാനന്ദൻജീവകം ഡിഇന്ത്യൻ ശിക്ഷാനിയമം (1860)ഹർഷദ് മേത്തനായകേരള സംസ്ഥാന ഭാഗ്യക്കുറിനിതിൻ ഗഡ്കരിസോണിയ ഗാന്ധിനാഴികസ്‌മൃതി പരുത്തിക്കാട്പൾമോണോളജിആന്റോ ആന്റണിതിരുവാതിരകളിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംപിണറായി വിജയൻപൗലോസ് അപ്പസ്തോലൻമാറാട് കൂട്ടക്കൊലവന്ദേ മാതരംനെഫ്രോളജിപാമ്പ്‌കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംമുരുകൻ കാട്ടാക്കട🡆 More