ഭരണഘടന

ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന.

ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്ക്കുമ്പോഴാണ്. ഈ തത്ത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.

പരമാധികാര രാഷ്ട്രങ്ങൾ മുതൽ അന്താരാഷ്ട്ര സംഘടനകൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാത്ത സംഘടനകൾക്കുംവരെ ആ രാഷ്ട്രം അഥവാ സംഘടന എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വിശദീകരിക്കുന്ന ഭരണഘടനയുണ്ടാകാം. ഒരു രാഷ്ട്രത്തിനുള്ളിൽ, ആ രാഷ്ട്രം കേന്ദ്രീകൃതമോ, ഫെഡറലോ ആയാലും ആ രാഷ്ട്രം അടസ്ഥാനപ്പെടുത്തുന്ന തത്ത്വങ്ങളും നിയമങ്ങൾ ആര് ആർക്കുവേണ്ടി നിർമ്മിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ അതിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കും. ചിലഭരണഘടനകൾ, പ്രത്യേകിച്ച് ലിഖിത ഭരണഘടനകൾ, രാഷ്ട്രത്തിന് പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെതിരായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലിഖിതഭരണ ഘടന. അതിൽ - 448 അനുച്ഛേദങ്ങളും 12 പട്ടികകളും 102 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഹൃദയം (ചലച്ചിത്രം)സിനിമ പാരഡിസോഅഞ്ചാംപനികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ശരത് കമൽചവിട്ടുനാടകംഫലംകലാമിൻആറ്റിങ്ങൽ കലാപംമാറാട് കൂട്ടക്കൊലഇന്ദിരാ ഗാന്ധിഇന്ത്യാചരിത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകടുവഇങ്ക്വിലാബ് സിന്ദാബാദ്തിരഞ്ഞെടുപ്പ് ബോണ്ട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംവിവരാവകാശനിയമം 2005മഹാത്മാ ഗാന്ധിരാശിചക്രംഇന്ത്യയിലെ ഹരിതവിപ്ലവംവിമോചനസമരംഎ. വിജയരാഘവൻദൃശ്യംമേടം (നക്ഷത്രരാശി)ഐക്യരാഷ്ട്രസഭമെറ്റ്ഫോർമിൻഗുകേഷ് ഡിസച്ചിൻ തെൻഡുൽക്കർഇന്ത്യൻ നാഷണൽ കോൺഗ്രസ്ഗംഗാനദിഇടശ്ശേരി ഗോവിന്ദൻ നായർഎസ്.കെ. പൊറ്റെക്കാട്ട്വേദംജലദോഷംഎസ് (ഇംഗ്ലീഷക്ഷരം)ഉൽപ്രേക്ഷ (അലങ്കാരം)വടകര ലോക്സഭാമണ്ഡലംനാദാപുരം നിയമസഭാമണ്ഡലംനക്ഷത്രം (ജ്യോതിഷം)കാക്കകോടിയേരി ബാലകൃഷ്ണൻതെയ്യംപ്രധാന താൾഎം.വി. ഗോവിന്ദൻതുഞ്ചത്തെഴുത്തച്ഛൻസൗരയൂഥംഅണ്ണാമലൈ കുപ്പുസാമിസന്ദീപ് വാര്യർനിവിൻ പോളികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിഅവിട്ടം (നക്ഷത്രം)ഫുട്ബോൾ ലോകകപ്പ് 1930സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഅർബുദംഎൻ.കെ. പ്രേമചന്ദ്രൻനാഗത്താൻപാമ്പ്നാഴികഅയമോദകംഉഷ്ണതരംഗംഗുരുവായൂർ സത്യാഗ്രഹംജ്ഞാനപ്പാനഅധ്യാപനരീതികൾവെള്ളിവരയൻ പാമ്പ്തിരുവോണം (നക്ഷത്രം)ദ്രൗപദി മുർമുകാസർഗോഡ്വജൈനൽ ഡിസ്ചാർജ്ഡീൻ കുര്യാക്കോസ്സിന്ധു നദീതടസംസ്കാരംകെ. സുധാകരൻനവധാന്യങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ🡆 More