2023 തുർക്കി-സിറിയ ഭൂകമ്പം

2023 ഫെബ്രുവരി 6-ന് തുർക്കി സമയം (TRT) 04:17-ന് (യുടിസി സമയം 01:17), Mw7.8 തീവ്രതയുള്ള ഭൂകമ്പം തുർക്കിയിലെ തെക്കൻ, മധ്യ മേഖലകളിലും സിറിയയിലെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലും അനുഭവപ്പെട്ടു.

scale">Mw7.8 തീവ്രതയുള്ള ഭൂകമ്പം തുർക്കിയിലെ തെക്കൻ, മധ്യ മേഖലകളിലും സിറിയയിലെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലും അനുഭവപ്പെട്ടു. ഗാസിയാൻടെപ്പ് നഗരത്തിന്റെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് 37 km (23 mi) ദൂരെ ആയിരുന്നു ഇതിൻറെ പ്രഭവകേന്ദ്രം പ്രഭവകേന്ദ്രത്തിന് ചുറ്റുമായി അന്റാക്യയിൽ പരമാവധി മെർകല്ലി തീവ്രത XII (എക്സ്ട്രീം) ഉണ്ടായിരുന്നു. അതിനെ തുടർന്ന്  13:24 ന് Mw  7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായി . ആദ്യ പ്രഭവകേന്ദ്രത്തിൽ നിന്ന് ദൂരെ വടക്ക്-വടക്കു കിഴക്കൻ ദിശയിൽ 95 km (59 mi) ദൂരെ ആയിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഈ ഭുചലനങ്ങൾ മൂലം വ്യാപകമായ നാശനഷ്ടങ്ങളും പതിനായിരക്കണക്കിന് മരണങ്ങളും ഉണ്ടായി.

2023 തുർക്കി-സിറിയ ഭൂകമ്പം
2023 തുർക്കി-സിറിയ ഭൂകമ്പം
Clockwise from top: Collapsed buildings in Hatay Province, a view of the wreckage from Aleppo, Syria, Chinese Blue Sky and Iranian search and rescue teams in Adıyaman, an assistance of USAID in İncirlik Air Base and a tent city in Kahramanmaraş
[[File:{| class="duhoc-ml wikitable table-responsive " style="margin-left: auto; margin-right: auto; border: 1px solid darkgray;"

|- |style="width: 260px;"|

|- |style="width: 260px; font-size:90%" |The epicenter of the mainshock

|}|frameless|upright=1.2]]
UTC time2023-02-06 01:17:35
ISC event625613033
USGS-ANSSComCat
Local date6 ഫെബ്രുവരി 2023 (2023-02-06)
Local time04:17 TRT (UTC+3)
Duration80 seconds
MagnitudeMw 7.8
Depth10.0 km (6 mi)
EpicenterŞehitkamil, Gaziantep
37°09′58″N 37°01′55″E / 37.166°N 37.032°E / 37.166; 37.032
FaultDead Sea Transform, East Anatolian Fault, Çardak–Sürgü Fault
TypeStrike-slip, supershear, doublet
Areas affectedTurkey and Syria
Total damage> US$118.8 billion (estimated)
Max. intensityXII (Extreme)
Peak acceleration2.212 g
Tsunami17 cm (6.7 in)
Aftershocks≥10,000 (by 3 March)
516+ with a Mw 4.0 or greater
Casualties59,259 deaths, 121,704 injured, 297 missing
  • 50,783 deaths, 107,204 injured, 297 missing in Turkey
  • 8,476 deaths, 14,500 injured in Syria

1939 ലെ എർസിങ്കൻ ഭൂകമ്പത്തിന് ശേഷം, Mw  7.8 തിവ്രതയിൽ തുർക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത് , കൂടാതെ 1668 ലെ നോർത്ത് അനറ്റോലിയ ഭൂകമ്പത്തിന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ രണ്ടാമത്തെ ഭൂകമ്പമാണിത്. ലെവന്റിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്. ഈജിപ്തിലും തുർക്കിയിലെ കരിങ്കടൽ തീരം വരെയും ഇത് അനുഭവപ്പെട്ടു. തുടർന്നുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലധികം തുടർചലനങ്ങൾ ഉണ്ടായി. ആഴം കുറഞ്ഞ സ്ട്രൈക്ക്-സ്ലിപ്പ് തകരാറിന്റെ ഫലമാണ് തുടർച്ചയായുള്ള ഈ ഭൂകമ്പങ്ങൾ എന്നനുമാനിക്കപ്പെടുന്നു.

ഏകദേശം 350,000 km2 (140,000 sq mi) പ്രദേശത്ത് (ഏതാണ്ട ജർമനിയുടെ വലിപ്പം) വ്യാപകമായ നാശനഷ്ടമുണ്ടായി. ഏകദേശം 14 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ തുർക്കിയിലെ ജനസംഖ്യയുടെ 16 ശതമാനം, ബാധിക്കപ്പെട്ടു. ഏകദേശം 1.5 ദശലക്ഷം ആളുകൾ ഭവനരഹിതരായതായി എന്ന് ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വികസന വിദഗ്ധർ കണക്കാക്കുന്നു.

സ്ഥിരീകരിച്ച മരണസംഖ്യ 59,259 (തുർക്കിയിൽ 50,783, സിറിയയിൽ 8,476) ആണ്. 526 ലെ അന്ത്യോക്യ ഭൂകമ്പത്തിന് ശേഷം ഇന്നത്തെ തുർക്കിയിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിത് കൂടാതെ അതിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തവുമാണ്. 1822-ലെ അലപ്പോ ഭൂകമ്പത്തിന് ശേഷം ഇന്നത്തെ സിറിയയിലെ ഏറ്റവും മാരകമായതും ഇതാണ്; 2010 ലെ ഹെയ്തി ഭൂകമ്പത്തിനു ശേഷം ലോകമെമ്പാടുമുള്ള ഏറ്റവും മാരകമായ ഭൂകമ്പം; കൂടാതെ 21-ാം നൂറ്റാണ്ടിലെ അഞ്ചാമത്തെ-മാരകമായതും. തുർകിയിൽ 104 ബില്യൺ യുഎസ് ഡോളറിൻറേയും സിറിയയിൽ 14.8 ബില്ല്യൺ ഡോളറിൻറേയും നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ലഭ്യമായ രേഖകളനുസരിച്ച് നാശനഷ്ടങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഈ ഭൂകമ്പത്തിന്.

തകർന്ന റോഡുകൾ, ശീതകാല കൊടുങ്കാറ്റുകൾ, വാർത്താവിനിമയ തടസ്സം എന്നിവ ദുരന്ത, എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസിയുടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസ്സമായി. അന്താരാഷ്ട്ര സഹായത്തിനുള്ള തുർക്കിയുടെ ആഹ്വാനത്തെ തുടർന്ന് 94 രാജ്യങ്ങളിൽ നിന്നുള്ള 141,000 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Notes

അവലംബം

Tags:

അന്താരാഷ്ട്രസമയക്രമംഭൂകമ്പംസിറിയ

🔥 Trending searches on Wiki മലയാളം:

കഥകളിഫഹദ് ഫാസിൽചരക്കു സേവന നികുതി (ഇന്ത്യ)കയ്യൂർ സമരംഉൽപ്രേക്ഷ (അലങ്കാരം)സുപ്രീം കോടതി (ഇന്ത്യ)വീണ പൂവ്ദൃശ്യംസുഗതകുമാരിഒന്നാം ലോകമഹായുദ്ധംരതിമൂർച്ഛദേശീയ ജനാധിപത്യ സഖ്യംനാദാപുരം നിയമസഭാമണ്ഡലംമഹാത്മാ ഗാന്ധിയുടെ കുടുംബംകേരളചരിത്രംമുകേഷ് (നടൻ)ക്രിസ്തുമതംഇന്ത്യൻ പാർലമെന്റ്മാവ്ആദി ശങ്കരൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾകെ. കരുണാകരൻഹോം (ചലച്ചിത്രം)ടൈഫോയ്ഡ്കേരളത്തിലെ പാമ്പുകൾസച്ചിദാനന്ദൻഉലുവമഞ്ജീരധ്വനികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഎക്സിമടെസ്റ്റോസ്റ്റിറോൺകുറിച്യകലാപംനെറ്റ്ഫ്ലിക്സ്നാഡീവ്യൂഹംഇന്ത്യൻ ഭരണഘടന ഭേദഗതികൾരാജ്യസഭഎം.വി. ജയരാജൻറഷ്യൻ വിപ്ലവംഋതുലിവർപൂൾ എഫ്.സി.ഇന്ത്യയുടെ ദേശീയ ചിഹ്നംഇന്ത്യയിലെ നദികൾഇന്ദുലേഖകൊട്ടിയൂർ ശിവക്ഷേത്രങ്ങൾനിയമസഭഹിന്ദുമതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎക്കോ കാർഡിയോഗ്രാംചേനത്തണ്ടൻകൂട്ടക്ഷരംവിമോചനസമരംഉടുമ്പ്സന്ദീപ് വാര്യർമലയാളചലച്ചിത്രംപൂരിആഗോളതാപനംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകലാമിൻആടലോടകംകേരളത്തിലെ ജില്ലകളുടെ പട്ടികക്രിയാറ്റിനിൻവൃദ്ധസദനംകേരളാ ഭൂപരിഷ്കരണ നിയമംഗുദഭോഗംമുണ്ടയാംപറമ്പ്വിവരാവകാശനിയമം 2005മുള്ളൻ പന്നികൊച്ചുത്രേസ്യവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഎം.എസ്. സ്വാമിനാഥൻരബീന്ദ്രനാഥ് ടാഗോർകുടുംബശ്രീവിനീത് കുമാർകെ. അയ്യപ്പപ്പണിക്കർസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ🡆 More