ബ്രസീലിയ: ബ്രസീലിന്റെ തലസ്ഥാന നഗരം

ബ്രസീലിന്റെ തലസ്ഥാനവും ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരവുമാണ് ബ്രസീലിയ (Brasília; പോർചുഗീസ് ഉച്ചാരണം: ).

ലാറ്റിനമേരിക്കയിലെ ഒരു ആധുനിക ആസൂത്രിത നഗരമാണ് ബ്രസീലിയ. ബ്രസീലിയൻ ഹൈലാൻഡുകളിലാണ് ഈ നഗരം വ്യാപിച്ചിരിക്കുന്നത്. 2008ലെ IGBE കണക്കുപ്രകാരം 2,562,963 ആളുകൾ ബ്രസീലിയ നഗരത്തിൽ താമസിക്കുന്നു. ദേശീയ തലസ്ഥാന പ്രദേശമായതിനാൽ ബ്രസിലിയൻ ഗവൺമെന്റിന്റെ ആസ്ഥാനവും ഇവിടെതന്നെയാണ്. നിരവധി ബ്രസീലിയൻ കമ്പനികളുടേയും ആസ്ഥാന നഗരമാണ് ബ്രസീലിയ.

ബ്രസീലിയBrasília
ഫെഡറൽ ക്യാപ്പിറ്റൽ
From upper left: National Congress of the Federative Republic of Brazil, Juscelino Kubitschek bridge, Monumental Axis, Palácio da Alvorada and Cathedral of Brasília.
From upper left: National Congress of the Federative Republic of Brazil, Juscelino Kubitschek bridge, Monumental Axis, Palácio da Alvorada and Cathedral of Brasília.
Nickname(s): 
Capital Federal, BSB, Capital da Esperança
Motto(s): 
"Venturis ventis"  (Latin)
"To the coming winds"
Localization of Brasília in Federal District
Localization of Brasília in Federal District
Countryബ്രസീലിയ: ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം Brazil
RegionCentral-West
Stateബ്രസീലിയ: ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം Federal District
FoundedApril 21, 1960
വിസ്തീർണ്ണം
 • ഫെഡറൽ ക്യാപ്പിറ്റൽ5,802 ച.കി.മീ.(2,240.164 ച മൈ)
ഉയരം
1,172 മീ(3,845 അടി)
ജനസംഖ്യ
 (2011)
 • ഫെഡറൽ ക്യാപ്പിറ്റൽ2,609,997 (4th)
 • ജനസാന്ദ്രത449.844/ച.കി.മീ.(1,165/ച മൈ)
 • മെട്രോപ്രദേശം
3,800,000 (6th)
Demonym(s)Brasiliense
GDP
 • Year2006 estimate
 • TotalR$ 161,630,000,000 (8th)
 • Per capitaR$ 61,915 (1st)
HDI
 • Year2005
 • Category0.911 (1st)
സമയമേഖലUTC−3 (BRT)
 • Summer (DST)UTC−2 (BRST)
Postal code
70000-000
ഏരിയ കോഡ്+55 61
വെബ്സൈറ്റ്http://www.brasilia.df.gov.br

1956-ലാണ് ബ്രസീലിയ നഗരം ആസൂത്രണം ചെയ്യുന്നത്. ലൂസ്സിയോ കോസ്ത എന്ന് നഗരാസൂത്രകനും, പ്രശസ്ത വാസ്തുശില്പി ഓസ്കാർ നീമെർ, ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് റോബെറ്ടോ ബേൾ മാക്സ് എന്നിവരായിരുന്നു ഈ നഗരത്തിന്റെ പ്രധാന ആസൂത്രകർ. ബ്രസീലിയയിലെ വാസ്തു തികവിനെ പരിഗണിച്ച് യുനെസ്കോ ഈ നഗരത്തിന് ലോക പൈതൃകപദവി നൽകിയിട്ടുണ്ട്.

"ഫെഡറൽ കാപ്പിറ്റൽ" എന്നാണ് ബ്രസീലിയ പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1763 മുതൽ 1960 വരെ റിയോ ഡി ജെനീറോയ്ക്കായിരുന്നു ബ്രസീലിന്റെ തലസ്ഥാന പദവി. ഇതേസമയം പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്നത് ബ്രസീലിലെ തെക്ക് - കിഴക്കൻ പ്രദേശങ്ങളായിരുന്നു. ബ്രസീലിന്റെ ആദ്യത്തെ റിപ്പബ്ബ്ലിക്കൻ ഭരണഘടനയുടെ നിർദ്ദേശപ്രകാരമാണ് രാജ്യതലസ്ഥാനം രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. പെഡ്രോ ഒന്നാമൻ രാജാവിന്റെ ഉപദേശകനായിരുന്ന ജോസ് ബോണിഫസിയൊയാണ് ആദ്യമായി നിർദ്ദിഷ്ട ബ്രസീലിയൻ നഗരത്തിനായുള്ള രൂപരേഖ ബ്രസീൽ ജനറൽ അസംബ്ലിക്ക് മുൻപാകെ സമർപ്പിച്ചത്. എന്നാൽ ഇതിന് അംഗീകാരം പ്രാപ്തമായില്ല.

ബ്രസീലിയ: ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം 
ബ്രസീലിയ നഗരം നിർമ്മാണത്തിൽ (1959).

1956മുതൽ 1961 വരെ ബ്രസീലിന്റെ പ്രസിഡന്റായിരുന്ന ജുസെലിനൊ കുബിഷെക്(Juscelino Kubitschek) ആണ് ബ്രസീലിയ നഗരത്തിന്റെ നിർമ്മാണത്തിന് ഉത്തരവിറക്കിയത്. ലൂസിയോ കോസ്റ്റയെയാണ് പുതിയ നഗരത്തിന്റെ പ്രധാന നഗരാസൂത്രകനായി തിരഞ്ഞെടുത്തത്. ഓസ്കാർ നീമെൻ എന്ന വിഖ്യാത ബ്രസീലിയൻ വാസ്തുശില്പിയും നഗരനിർമ്മാണത്തിന് സംഭാവനകൾ ചെയ്തു.

ഭൂമിശാസ്ത്രം

കാലാവസ്ഥ

ട്രോപ്പിക്കൽ സവാന കാലാവ്സ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ആർദ്രതയുടെ അളവനുസരിച്ച് വ്യത്യസ്ത ഋതുക്കളേയും നിർവചിച്ചിരിക്കുന്നു. ഒന്ന് ആർദ്രമായ കാലവും മറ്റൊന്ന് വരണ്ട കാലാവസ്തയുമാണ് ഇവിടെ പ്രധാനമായും അനുഭവപ്പെടുന്നത്. 20.50C ആണ് ഈ നഗരത്തിലെ ശരാശരി താപനില. സെപ്റ്റംബർ മാസത്തിലാണ് ഇവിടെ ഏറ്റവും ഉയർന്ന ശരാശരി ഊഷ്മാവ് രേഖപ്പെടുത്തുന്നത്. 280C. ഏറ്റവും കുറവ് ജൂലായിലും- ശരാശരി 260C.

Brasília, Brazil പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 35
(95)
32
(90)
33
(91)
32
(90)
32
(90)
32
(90)
36
(97)
37
(99)
36
(97)
37
(99)
34
(93)
33
(91)
37
(99)
ശരാശരി കൂടിയ °C (°F) 26.9
(80.4)
26.7
(80.1)
27.1
(80.8)
26.6
(79.9)
25.7
(78.3)
25.2
(77.4)
25.1
(77.2)
27.3
(81.1)
28.3
(82.9)
27.5
(81.5)
26.6
(79.9)
26.2
(79.2)
26.6
(79.9)
പ്രതിദിന മാധ്യം °C (°F) 21.6
(70.9)
21.8
(71.2)
22.0
(71.6)
21.4
(70.5)
20.2
(68.4)
19.1
(66.4)
19.1
(66.4)
21.2
(70.2)
22.5
(72.5)
22.1
(71.8)
21.7
(71.1)
21.5
(70.7)
21.2
(70.2)
ശരാശരി താഴ്ന്ന °C (°F) 17.4
(63.3)
17.4
(63.3)
17.5
(63.5)
16.8
(62.2)
15.0
(59)
13.3
(55.9)
12.9
(55.2)
14.6
(58.3)
16.0
(60.8)
17.4
(63.3)
17.5
(63.5)
17.5
(63.5)
16.1
(61)
താഴ്ന്ന റെക്കോർഡ് °C (°F) 12
(54)
12
(54)
12
(54)
10
(50)
2
(36)
0
(32)
2
(36)
3
(37)
7
(45)
12
(54)
11
(52)
11
(52)
0
(32)
മഴ/മഞ്ഞ് mm (inches) 241.4
(9.504)
214.7
(8.453)
188.9
(7.437)
123.8
(4.874)
39.3
(1.547)
8.8
(0.346)
11.8
(0.465)
12.8
(0.504)
51.9
(2.043)
172.1
(6.776)
238.0
(9.37)
248.6
(9.787)
1,552.1
(61.106)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 19 16 16 9 5 3 3 4 6 14 18 20 133
% ആർദ്രത 78 77 76 74 71 67 63 57 59 69 76 79 70.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 158.1 156.8 179.8 201.0 235.6 252.0 266.6 263.5 204.0 167.4 144.0 139.5 2,368.3
Source #1: World Meteorological Organization., Hong Kong Observatory (sun only 1961–1990)
ഉറവിടം#2: Weatherbase (record highs, lows, humidity)

സാമ്പത്തികം

വ്യാവസായിക നഗരം എന്നതിലുപരിയായി ബ്രസീലിയ ഒരു ഭരണ കേന്ദ്ര നഗരമാണ്. എങ്കിലും അനവധി വ്യവസായങ്ങൾ ഈ നഗരത്തെ ആശ്രയിച്ച് നടന്നുവരുന്നുണ്ട്. നിർമ്മാണ മേഖലയോടനുബന്ധിച്ചുള്ള വ്യവസായങ്ങൾ, ഭക്ഷ്യസംസ്കരണം, അച്ചടി, വിതരണം, കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ നിർമ്മാണം തുടങ്ങിയ വ്യവാസായങ്ങളാണ് ബ്രസീലിയയിൽ പ്രധാനമായും ഉള്ളത്. നഗരത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കണക്കിലെടുത്താൽ പൊതു ഭരണ മേഖലയുടെ സംഭാവന 54.8%വും, സേവനമേഖലയുടെ 28.7%വും, വ്യവസായങ്ങളുടെ 10.2%വും വാണിജ്യമേഖലയുടെ 6.1%വും കൂടാതെ കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ 0.2%വും കൂടിച്ചേർന്നാണ് ഉണ്ടായിരിക്കുന്നത്.

2012-ലെ മെർസെറിന്റെ നഗര റാങ്കിങ് അനുസരിച്ച്, ലോകത്തിൽ ഏറ്റവും ജീവിതചെലവ് ഏറിയ നഗരങ്ങളിൽ 45ആം സ്ഥാനം ബ്രസീലിയയ്ക്കാണ്.2010-ൽ ബ്രസീലിയ 70-ആം സ്ഥാനത്തായിരുന്നു.സാവോ പോളോയും (12മത്), റിയോ ഡി ജെനീറോയുമാണ് (13മത്) ബ്രസീലിയയ്ക്ക് മുൻപിലുള്ള മറ്റ് ബ്രസീലിയൻ നഗരങ്ങൾ.

വിദ്യാഭ്യാസം

ബ്രസീലിയയിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നഭാഷയും പോർച്ചുഗീസ് ഭാഷയാണ്. പോർച്ചുഗീസ് ഭാഷയാണ് പ്രധാനമായും പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കുന്നത്. കൂടാതെ ഇംഗ്ലീഷും, സ്പാനിഷും പാഠ്യപദ്ധതിയുടെ ഭാഗമായുണ്ട്. ബ്രസീലിയയിൽ രണ്ട് സർവ്വകലാശാലകളും, മൂന്ന് സർവ്വകലാശാലാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

സാംസ്കാരികം

ഗതാഗതം

അന്താരാഷ്ട്ര വിമാനത്താവളം

ബ്രസീലിയ: ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം 
ബ്രസീലിയ അന്താരാഷ്ട്ര വിമാനത്താവളം

ബ്രസീൽ നഗരത്തിലെ ഒരു പ്രധാന വിമാനത്താവളമാണ് ബ്രസീലിയ പ്രസിഡെന്റെ ജുസെലിനൊ കുബിറ്റ്ഷെക് അന്താരാഷ്ട്ര വിമാനത്താവളം. ബ്രസീലിന്റെ 21-ആമത്തെ പ്രസിഡന്റായ ജുസെലിനൊ കുബിറ്റ്ഷെക് ഡെ ഒലിവെറയുടെ നാമത്തിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്.

ബ്രസീലിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ ലഭ്യമാണ്. ബ്രസീലിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്തവളം കൂടിയാണ് ഇത്. 2006-ൽ ഈ വിമാനത്താവളാത്തിൽ പുതിയൊരു റൺ വേയും പണിതീർത്തു. 2007-ൽ 11,119,872 യാത്രികരാണ് ഈവിമാനത്താവളാത്തിൽ എത്തിയത് എന്നാണ് കണക്ക്.

ബ്രസീലിയയുടെ നഗരകേന്ദ്രത്തിൽനിന്നും 11 കിലോ മീറ്റർ(6.8 മൈൽ) അകലെയായാണ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തെയും നഗരകേന്ദ്രത്തേയും ബന്ധിപ്പിച്ചുകൊണ്ട് നിരവധി ബസ്, ടാക്സി സർവീസുകളും നിലവിലുണ്ട്. ലോകത്തിന്റെ മറ്റു പ്രധാനഭാഗങ്ങളിലേക്കുള്ള വിമാനസർവീസുകളും ഇവിടെനിന്നുണ്ട്.

ബ്രസീൽ മെട്രോ

ബ്രസീലിയ: ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം 
ഗലേറിയ മെട്രോ സ്റ്റേഷൻ, ബ്രസീലിയ.

മെട്രോ ഡെ ബ്രസീലിയ എന്നറിയപ്പെടുന്ന ഒരു ഭൂഗർഭ മെട്രോ റെയിലും ബ്രസീലിയയിൽ പ്രവർത്തിക്കുന്നുണ്ട്. 2 ലൈനുകളുള്ള ഈ ശൃംഖലയിൽ ആകെ 24സ്റ്റേഷനുകളാണുള്ളത്. നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങൾക്കും മെട്രോ സേവനം ലഭ്യമാകുന്നു.

അതിവേഗ റെയിൽ

ഗോയിയാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗോയിയാനയെയും ബ്രസീലിയയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ വേ വിഭാവനം ചെയ്തിട്ടുണ്ട്. നിർമ്മാണം പൂർത്തിയായാൽ ഇരുനഗരങ്ങളുടേയും വികസനത്തെ ഇത് ത്വരിതപ്പെടുത്തും.

ബസുകൾ

ബ്രസീലിയയിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾ

ഫുട്ബോൾ കളിക്കാരൻ കക്കാ(Kaká) ബ്രസീലിയയുടെ ഉപനഗരമായ ഗാമയിലാണ് ജനിച്ചത്. ഇദ്ദേഹം ബ്രസീൽ ദേശീയ ടീമിനു വേണ്ടിയും റിയൽ മാഡ്രിഡ് ടീമിനു വേണ്ടിയും കളിച്ചു വരുന്നു

അന്തർദേശീയ ബന്ധങ്ങൾ

ബ്രസീലിയയുടെ ഇരട്ട നഗരങ്ങളും സഹോദരനഗരങ്ങളും

അവലംബം

Tags:

ബ്രസീലിയ ചരിത്രംബ്രസീലിയ ഭൂമിശാസ്ത്രംബ്രസീലിയ സാമ്പത്തികംബ്രസീലിയ വിദ്യാഭ്യാസംബ്രസീലിയ സാംസ്കാരികംബ്രസീലിയ ഗതാഗതംബ്രസീലിയ യിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾബ്രസീലിയ അന്തർദേശീയ ബന്ധങ്ങൾബ്രസീലിയ അവലംബംബ്രസീലിയബ്രസീൽലാറ്റിനമേരിക്ക

🔥 Trending searches on Wiki മലയാളം:

യെമൻഎ. വിജയരാഘവൻതോമാശ്ലീഹാഐക്യ ജനാധിപത്യ മുന്നണിവടകരനിക്കാഹ്മലയാളലിപിഅറിവ്ദന്തപ്പാലക്ഷയംദുൽഖർ സൽമാൻഹൈബി ഈഡൻനരേന്ദ്ര മോദിഇന്ത്യൻ സൂപ്പർ ലീഗ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജന്മഭൂമി ദിനപ്പത്രംസാഹിത്യംശുഭാനന്ദ ഗുരുചിക്കൻപോക്സ്പനിക്കൂർക്കലളിതാംബിക അന്തർജ്ജനംരാജ്യസഭമലയാളത്തിലെ ആത്മകഥകളുടെ പട്ടികസൂര്യൻകേരളത്തിലെ തനതു കലകൾരോഹുശാസ്ത്രംനീതി ആയോഗ്ലോകഭൗമദിനംഇസ്രയേൽതേന്മാവ് (ചെറുകഥ)വജൈനൽ ഡിസ്ചാർജ്ദ്രൗപദി മുർമുശിവം (ചലച്ചിത്രം)എ.കെ. ആന്റണിആറ്റിങ്ങൽ കലാപംസ്നേഹംയയാതിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമൂർഖൻറോസ്‌മേരിയേശുഎ.പി.ജെ. അബ്ദുൽ കലാംതപാൽ വോട്ട്ജി. ശങ്കരക്കുറുപ്പ്കെ.ആർ. മീരകമല സുറയ്യമലയാളം അക്ഷരമാലആറ്റിങ്ങൽ ലോക്സഭാമണ്ഡലംമലയാളി മെമ്മോറിയൽതത്ത്വമസിനക്ഷത്രം (ജ്യോതിഷം)ചങ്ങമ്പുഴ കൃഷ്ണപിള്ളഐക്യ അറബ് എമിറേറ്റുകൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഗുകേഷ് ഡികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമലയാളചലച്ചിത്രംഹൃദയംരാഹുൽ ഗാന്ധിഇസ്ലാമിലെ പ്രവാചകന്മാർചാറ്റ്ജിപിറ്റികൊടിക്കുന്നിൽ സുരേഷ്ദൃശ്യം 2ശ്വസനേന്ദ്രിയവ്യൂഹംഭഗവദ്ഗീതയോഗക്ഷേമ സഭഡെൽഹി ക്യാപിറ്റൽസ്പ്രിയങ്കാ ഗാന്ധിശംഖുപുഷ്പംശരീഅത്ത്‌കാൾ മാർക്സ്തെയ്യംഉള്ളൂർ എസ്. പരമേശ്വരയ്യർസ്വരാക്ഷരങ്ങൾതിരുവനന്തപുരം ലോക്സഭാമണ്ഡലംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ🡆 More