രാജ്യം പലസ്തീൻ: പശ്ചിമേഷ്യയിലെ രാജ്യം

പശ്ചിമേഷ്യയിലെ ഒരു രാഷ്ട്രമാണ് ഫലസ്തീൻ (അറബി: فلسطين‬ Filasṭīn), അഥവാ പലസ്തീൻ രാഷ്ട്രം (അറബി: دولة فلسطين‬ Dawlat Filasṭīn).

അറബി ജനത അധിവസിക്കുന്ന ഈ രാജ്യത്ത് 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. വെസ്റ്റ് ബാങ്ക് (ഇസ്രയേലുമായും ജോർദാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം), ഗാസാ മുനമ്പ് (ഇസ്രയേലുമായും ഈജിപ്തുമായും അതിർത്തി പങ്കിടുന്ന പ്രദേശം) എന്നിവയാണ് ഫലസ്തീന്റെ കയ്യിലുള്ള പ്രദേശങ്ങൾ. 1967 ലെ ആറുദിനയുദ്ധം മുതൽ വെസ്റ്റ് ബാങ്ക് പൂർണമായും ഇസ്രായേലിൻ്റെ സൈനിക അധിനിവേശത്തിന് കീഴിൽ ആണ്.

സ്റ്റേറ്റ് ഓഫ് ഫലസ്തീൻ[i]

دولة فلسطين
Dawlat Filasṭin
Flag of ഫലസ്തീൻ
Flag
Coat of arms of ഫലസ്തീൻ
Coat of arms
ദേശീയ ഗാനം: 
فدائي
Fida'i [അവലംബം ആവശ്യമാണ്]
എന്റെ വീണ്ടെടുപ്പ്
പലസ്തീൻ അവകാശപ്പെടുന്ന പ്രദേശം (പച്ച നിറത്തിൽ). ഇസ്രായേൽ അവകാശപ്പെടുന്ന പ്രദേശം (ഇളം പച്ച നിറത്തിൽ). അവകാശവാദമുന്നയിക്കുന്ന എല്ലാ പ്രദേശങ്ങളും ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്നു.
പലസ്തീൻ അവകാശപ്പെടുന്ന പ്രദേശം (പച്ച നിറത്തിൽ).

ഇസ്രായേൽ അവകാശപ്പെടുന്ന പ്രദേശം (ഇളം പച്ച നിറത്തിൽ).

അവകാശവാദമുന്നയിക്കുന്ന എല്ലാ പ്രദേശങ്ങളും ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്നു.
തലസ്ഥാനം
വലിയ നഗരംജെറുസലേം (പ്രഖ്യാപിക്കപ്പെട്ടത്)
ഗാസ (യഥാർത്ഥത്തിൽ)a
ഔദ്യോഗിക ഭാഷകൾഅറബി
ഭരണസമ്പ്രദായംനിയമപ്രകാരേണ പാർലമെന്ററി ജനാധിപത്യം യദാർത്ഥത്തിൽ അർദ്ധ പ്രസിഡൻഷ്യൽ സംവിധാനം.
• പ്രസിഡന്റ്
മഹമൂദ് അബ്ബാസ്b
• പാർലമെന്റ് സ്പീക്കർ
സലിം സനൂൻ
നിയമനിർമ്മാണസഭനാഷണൽ കൗൺസിൽ
രൂപീകരണം
• സ്വാതന്ത്ര്യം പ്രഖ്യാപിചത്
15 നവംബർ 1988 (35 വർഷങ്ങൾക്ക് മുമ്പ്) (1988-11-15)
29 November 2012
• രാഷ്ട്രപദവി
പ്രാബല്യത്തിൽ ഇല്ല c[iii]
• ഇസ്രായേലുമായുള്ള പരമാധികാര തർക്കം.
തുടരുന്നു.
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
6,220 km2 (2,400 sq mi)
ജനസംഖ്യ
• 2023 estimate
5,483,450a (124th)
ജി.ഡി.പി. (PPP)2008a estimate
• ആകെ
$11.95 ലക്ഷം കോടിa (–)
• പ്രതിശീർഷം
$2,900a (–)
ജിനി (2009)35.5
medium
എച്ച്.ഡി.ഐ. (2013)Increase 0.670a
medium · 110th
നാണയവ്യവസ്ഥഇസ്രായേലി ഷെക്കൽ (NIS)[അവലംബം ആവശ്യമാണ്]
(ILS)
സമയമേഖലUTC+2 ( )
• Summer (DST)
UTC+3 ( )
ഡ്രൈവിങ് രീതിവലതു വശംd
കോളിംഗ് കോഡ്+970
ISO കോഡ്PS
ഇൻ്റർനെറ്റ് ഡൊമൈൻ.ps
  1. ജനസംഖ്യയുടെയും സമ്പദ്‌വ്യവസ്ഥയുടെയും സ്ഥിതിവിവരക്കണക്കുകളും റാങ്കിംഗുകളും പലസ്തീൻ പ്രദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്.
  2. രാഷ്ട്രത്തിൻ്റെ സർക്കാരിന്റെ നേതാവ് കൂടിയാണ് PLOയുടെ അധ്യക്ഷൻ.[iv]
  3. അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങൾ ഇസ്രായേൽ അധിനിവേശത്തിൻ കീഴിലാണ്.

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. പലസ്തീൻ എന്ന് ഫലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'ഫലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് ഫലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. ഫലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണ സംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. പലസ്തീൻ മേഖലയിലെ പ്രദേശങ്ങൾ മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. മേഖലയിൽ പൂർണ്ണ അധികാരമുള്ള പലസ്‌തീൻ രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്.

ചരിത്രം

പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഫലസ്തീൻ അബ്രഹാമിക മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന ഫലസ്തീൻ. ഹീബ്രു ബൈബിളിൽ, ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട്, തേനും പാലുമൊഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യർമാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്. വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി. കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാമ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ ഫലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ഫലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു. ജൂതരുടെ കടന്നുവരവ് ഫലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ ഫലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ ഫലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോഭം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഫലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. ഫലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു. ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും ഫലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഫലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേർക്കപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും ഫലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറുദിന യുദ്ധംത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിഡ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.

ഭരണകൂടവും രാഷ്ട്രീയവും

അർദ്ധ പ്രസിഡൻഷ്യൽ ഭരണ സംവിധാനം ആണ് പലസ്തീനിൽ ഉള്ളത്. പ്രസിഡൻ്റും പ്രധാനമന്ത്രിയും മന്ത്രിസഭയും അടങ്ങുന്നതാണ് ഭരണകൂടം. പലസ്തീൻ നാഷണൽ അതോറിറ്റി ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഭരണ സമിതി. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവയാണ് നിലവിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ് ബാങ്കിൻ്റെ ഒട്ടുമിക്ക ഭാഗവും ഇസ്രായേലിൻ്റെ അധിനിവേശത്തിന് കീഴിൽ ആണ്. 1995 ലെ ഓസ്ലോ ഉടമ്പടി പ്രകാരം ഈ പ്രദേശം പലസ്തീൻ ഭാഗിക -പൂർണ ഭരണനിയന്ത്രണത്തിൽ ഉള്ള 165 ഫലസ്തീൻ എൻക്ലേവുകളായും (അടച്ചുകെട്ടിയ പ്രദേശം) കൂടാതെ 230 ഇസ്രായേലി സെറ്റിൽമെന്റുകൾ അടങ്ങുന്ന ഇസ്രായേൽ നിയന്ത്രണത്തിൽ ഉള്ള പ്രദേശം ആയും വിഭജിക്കപ്പെട്ടിരിക്കുന്നു. ഗാസ മുനമ്പ് പ്രദേശം പലസ്തീനിലെ പ്രമുഖ രാഷ്ട്രീയ, സായുധ കക്ഷിയായ ഹമാസിൻ്റെ നിയന്ത്രണത്തിൽ ആണ്.

രാഷ്ട്രീയ കക്ഷികൾ

പലസ്തീൻ ദേശീയവാദ സഖ്യം അഥവാ കൂട്ടായ്മ ആണ് പി. എൽ. ഓ എന്നറിയപ്പെടുന്ന പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പലസ്തീൻ ജനതയുടെ പ്രതിനിധി കൂടിയാണ് ഈ മുന്നണി. നിലവിൽ പലസ്തീനിലെ 10 രാഷ്ട്രീയ കക്ഷികൾ ഇതിൽ അംഗമാണ്.

ഫത്ത എന്ന രാഷ്ട്രീയ കക്ഷി ആണ് പലസ്തീൻ്റെ ഔദ്യോഗിക ഭരണകൂടമായ പലസ്തീൻ നാഷണൽ അതോറിറ്റിക്ക് നേതൃതം നൽകുന്നത്.

അന്താരാഷ്ട്ര ബന്ധങ്ങൾ

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) ആണ് പലസ്തീൻ രാജ്യത്തിൻ്റെ പ്രാതിനിധ്യം നിർവഹിക്കുന്നത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാഷ്ട്രങ്ങളിൽ എംബസികള്ളുമുണ്ട്.

2012 നവംബർ 29-ന്, UN ജനറൽ അസംബ്ലി പ്രമേയം 67/19 പാസാക്കി, ഫലസ്തീനിനെ ഐക്യരാഷ്ട്രസഭയിൽ "നോൺ-മെമ്പർ നിരീക്ഷക രാഷ്ട്രം" പദവിയിലേക്ക് ഉയർത്തി. "പലസ്തീൻ എന്ന പരമാധികാര രാഷ്ട്രത്തിന്റെ യഥാർത്ഥ അംഗീകാരം" എന്നാണ് പദവിയിലെ മാറ്റത്തെ വിശേഷിപ്പിച്ചത്.

2013-ൽ സ്വീഡിഷ് പാർലമെന്റ് ഫലസ്തീൻ പ്രതിനിധി ഓഫീസിന്റെ പദവി പൂർണ്ണ എംബസി പദവിയിലേക്ക് ഉയർത്തി.

രാജ്യം പലസ്തീൻ: ചരിത്രം, ഭരണകൂടവും രാഷ്ട്രീയവും, അന്താരാഷ്ട്ര അംഗീകാരം 
പലസ്തീനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങൾ

അന്താരാഷ്ട്ര അംഗീകാരം

193 UN അംഗങ്ങളിൽ 139 പേർ ഫലസ്തീൻ രാജ്യം അംഗീകരിച്ചിട്ടുണ്ട്, 2012 മുതൽ ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമെന്ന പദവി ഇതിനുണ്ട്.

അവലംബം

Tags:

രാജ്യം പലസ്തീൻ ചരിത്രംരാജ്യം പലസ്തീൻ ഭരണകൂടവും രാഷ്ട്രീയവുംരാജ്യം പലസ്തീൻ അന്താരാഷ്ട്ര അംഗീകാരംരാജ്യം പലസ്തീൻ അവലംബംരാജ്യം പലസ്തീൻഅറബി ഭാഷആറുദിനയുദ്ധംഇസ്രയേൽഇസ്ലാംഗാസാ മുനമ്പ്വെസ്റ്റ് ബാങ്ക്

🔥 Trending searches on Wiki മലയാളം:

രാജ്‌മോഹൻ ഉണ്ണിത്താൻമഹാഭാരതംഇന്ത്യയിലെ പഞ്ചായത്തി രാജ്ഇന്ത്യൻ പ്രധാനമന്ത്രിആഗ്നേയഗ്രന്ഥിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഇറാൻജർമ്മനിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആർത്തവംകെ.സി. വേണുഗോപാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്രതിമൂർച്ഛസച്ചിദാനന്ദൻശ്രേഷ്ഠഭാഷാ പദവിപുലയർനിയോജക മണ്ഡലംമുലപ്പാൽകടന്നൽകൊടിക്കുന്നിൽ സുരേഷ്ഫഹദ് ഫാസിൽഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകുംഭം (നക്ഷത്രരാശി)ദേശീയ പട്ടികവർഗ്ഗ കമ്മീഷൻദുൽഖർ സൽമാൻവിഷുചാന്നാർ ലഹള2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തെങ്ങ്രക്തസമ്മർദ്ദംതരുണി സച്ച്ദേവ്വാതരോഗംമസ്തിഷ്കാഘാതംചെസ്സ്കണ്ടല ലഹളഎം.വി. ഗോവിന്ദൻഈഴവമെമ്മോറിയൽ ഹർജിഫ്രാൻസിസ് ജോർജ്ജ്സിറോ-മലബാർ സഭജ്ഞാനപീഠ പുരസ്കാരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികയോദ്ധാമുരുകൻ കാട്ടാക്കടമഹാത്മാഗാന്ധിയുടെ കൊലപാതകംഎസ്. ജാനകിഅയമോദകംഅതിസാരംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമലയാറ്റൂർ രാമകൃഷ്ണൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഏകീകൃത സിവിൽകോഡ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപശ്ചിമഘട്ടംകേന്ദ്രഭരണപ്രദേശംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഗൗതമബുദ്ധൻമുണ്ടിനീര്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ടൈഫോയ്ഡ്ഗുൽ‌മോഹർഎം.ആർ.ഐ. സ്കാൻബെന്നി ബെഹനാൻസ്മിനു സിജോസൂര്യൻഉർവ്വശി (നടി)ഇടതുപക്ഷംമാറാട് കൂട്ടക്കൊലദാനനികുതിഝാൻസി റാണിഷമാംചെന്നൈ സൂപ്പർ കിങ്ങ്‌സ്സിനിമ പാരഡിസോഅവിട്ടം (നക്ഷത്രം)ഇടപ്പള്ളി രാഘവൻ പിള്ളസി. രവീന്ദ്രനാഥ്ഹിന്ദുമതംശിവം (ചലച്ചിത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമന്ത്🡆 More