ടാട്ടർ

റഷ്യൻ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയൻ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗമാണ് ടാട്ടർ (Tatar: татарлар / tatarlarcode: tat promoted to code: tt , Old Turkic: ).

ഇംഗ്ലീഷിൽ tartar (താർത്തർ) എന്നും പറയാറുണ്ട്.ഇവരിൽ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. യുറാൾ അൾട്ടെയ്ക് വിഭാഗത്തിൽപ്പെട്ട തുർക്കി ഭാഷ സംസാരിക്കുന്നവരാണിവർ. ആദ്യകാലത്ത് ടാട്ടറുകൾ നാടോടികളായിരുന്നു. എ.ഡി. 5-ം ശതകത്തിൽ ഇവർ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വർഗപ്പേരിൽ നിന്നുമാണ് ടാട്ടർ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു.

ടാട്ടർ
(tatarlar / татарлар)
ടാട്ടർ ടാട്ടർ
ടാട്ടർ പ്രമാണം:Gawrilowbrest.jpg
ടാട്ടർ പ്രമാണം:Bronson 1973.jpg
ടാട്ടർ പ്രമാണം:Tuqay.jpg
Ruslan Chagaev • Dinara Safina
Şihabetdin Märcani • Pyotr Gavrilov
Mintimer Shaymiev • Charles Bronson •
Diniyar Bilyaletdinov • Ğabdulla Tuqay
Total population
6,712,000

13-ം ശതകത്തിൽ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോൾ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയിൽ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകൾ റഷ്യ, ഉക്രെയിൻ, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ജെങ്കിസ്ഖാന്റെ സാമ്രാജ്യ വിപുലീകരണത്തെ തുടർന്ന് ചെറുമകൻ ബത്തുഖാൻ സ്ഥാപിച്ച ഗോൾഡൻ ഹോർഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകൾ റഷ്യൻ പ്രദേശങ്ങളിൽ മേല്ക്കോയ്മ പുലർത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവർ വോൾഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ം ശതകമായപ്പോഴേക്കും കസാൻ, ആസ്ത്രാഖാൻ, സിബിർ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യർ ടാട്ടാറി എന്നു വിളിച്ചിരുന്നു. സാർ (ഇവാൻ IV) ഭരണകാലത്തെ റഷ്യ 16-ം ശതകത്തിൽ പല ടാട്ടർ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടർ രാജ്യമായ ക്രിമിയ 18-ം ശതകത്തിൽ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയൻ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകൾ വിഭജിക്കപ്പെടുകയും തന്മൂലം ദുർബലരായിത്തീരുകയും ചെയ്തു.

പുറംകണ്ണികൾ

ടാട്ടർ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാട്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

Tatar languageതുർക്കിഭാഷമംഗോളിയമുസ്ലീംറഷ്യസുന്നിസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

സമത്വത്തിനുള്ള അവകാശംകൊഞ്ച്മുരിങ്ങമന്ത്നക്ഷത്രംബാബസാഹിബ് അംബേദ്കർരതിസലിലംഹൃദയം (ചലച്ചിത്രം)പൗരത്വ ഭേദഗതി ആക്റ്റ്, 2019മുഹമ്മദ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പ്രാചീനകവിത്രയംചങ്ങലംപരണ്ടകടുവയൂട്യൂബ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)പാലക്കാട്തുള്ളൽ സാഹിത്യംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികട്രാഫിക് നിയമങ്ങൾചോതി (നക്ഷത്രം)കോട്ടയം ജില്ലനഥൂറാം വിനായക് ഗോഡ്‌സെഹണി റോസ്പി. കേശവദേവ്എസ്.എൻ.സി. ലാവലിൻ കേസ്മലയാള മനോരമ ദിനപ്പത്രംമനോജ് വെങ്ങോലമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവജൈനൽ ഡിസ്ചാർജ്പി. ജയരാജൻഒ.എൻ.വി. കുറുപ്പ്പൂരിതൃക്കടവൂർ ശിവരാജുയെമൻയോഗി ആദിത്യനാഥ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംപന്ന്യൻ രവീന്ദ്രൻമസ്തിഷ്കാഘാതംആര്യവേപ്പ്ദന്തപ്പാലരാമായണംതകഴി ശിവശങ്കരപ്പിള്ളവോട്ട്ഇന്ത്യൻ ശിക്ഷാനിയമം (1860)വിദ്യാഭ്യാസംതരുണി സച്ച്ദേവ്മോസ്കോഅബ്ദുന്നാസർ മഅദനിസേവനാവകാശ നിയമംക്രിയാറ്റിനിൻഅഡ്രിനാലിൻഉണ്ണി ബാലകൃഷ്ണൻഫിറോസ്‌ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപി. വത്സലസി.ടി സ്കാൻഎൻ.കെ. പ്രേമചന്ദ്രൻകൃസരിജവഹർലാൽ നെഹ്രുnxxk2ബൂത്ത് ലെവൽ ഓഫീസർഅയ്യങ്കാളി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎം.ആർ.ഐ. സ്കാൻഉഭയവർഗപ്രണയിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഉപ്പുസത്യാഗ്രഹംഅണലിചാറ്റ്ജിപിറ്റിഎയ്‌ഡ്‌സ്‌അന്തർമുഖതകേരളാ ഭൂപരിഷ്കരണ നിയമംമെറ്റ്ഫോർമിൻപഴശ്ശിരാജദേശീയ വനിതാ കമ്മീഷൻകേരളത്തിലെ നദികളുടെ പട്ടിക🡆 More