എഫ്.സി. ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ്

എഫ് സി ബാഴ്സലോണ

ബാഴ്സലോണയുടെ ചരിത്രം">എഫ് സി ബാഴ്സലോണ

എഫ്.സി. ബാഴ്സലോണ
എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ
പൂർണ്ണനാമംഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ
വിളിപ്പേരുകൾബാഴ്സ, ബ്ലോഗ്രാന (ടീം)
ക്യൂൾസ്, ബാഴ്സെലോണിസ്റ്റാസ്', ബ്ലോഗ്രെയിൻസ്, അസൂൾഗ്രനാസ് (പിന്തുണക്കുന്നവർ)
സ്ഥാപിതം29 നവംബർ 1899; 124 വർഷങ്ങൾക്ക് മുമ്പ് (1899-11-29)
ഫൂട്ബോൾ ക്ലബ്ബ് ബാഴ്സലോണ എന്ന പേരിൽ.
മൈതാനംക്യാമ്പ് നൂ, ബാഴ്സലോണ
(കാണികൾ: 99,354)
അദ്ധ്യക്ഷൻജൊവൻ ലപോർട്ട
മാനേജർറൊണാൾഡ്‌ കൂമൻ
ലീഗ്ലാ ലിഗാ
2019-20ലാ ലിഗയിൽ രണ്ടാം സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്

സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാർസലോണ ആസ്ഥാനമായ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ഫുട്ബോൾ ടീം, ബാഴ്സലോണ എന്ന പേരിൽ പ്രശസ്തമായി.

സ്വിസ്സ്, ഇംഗ്ലീഷ്, കറ്റാലൻ ഫുട്ബോളർമാരുടെ കൂട്ടായ്മയായാണ് ബാഴ്സലോണ പ്രവർത്തനം ആരംഭിച്ചത്. ഈ ക്ലബ്ബിനെ കറ്റാലൻ സംസ്കാരത്തിന്റെയും കറ്റാലനിസത്തിന്റേയും പ്രതീകമായി കരുതിപ്പോരുന്നു. 'ഒരു ക്ലബ്ബിനേക്കാളധികം' (ആംഗലേയം: More than a club, കറ്റാലൻ: Més que un club) എന്നതാണ് എഫ്. സി ബാഴ്സലോണയുടെ ആപ്തവാക്യം. ബാഴ്സലോണയുടെ ഔദ്യോഗിക ഗാനമായ കാന്റ ഡെൽ ബാഴ്സ എഴുതിയത് ജോം പികാസും ജോസപ് മരിയ എസ്പിനാസും ചേർന്നാണ്. മറ്റുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ നിന്ന് വ്യത്യസ്തമായി ബാഴ്സലോണയുടെ ഉടമസ്ഥരും പ്രവർത്തിപ്പിക്കുന്നവരും ക്ലബ്ബിന്റെ ആരാധകർ തന്നെയാണ്. €398 ദശലക്ഷം വിറ്റുവരവോടെ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ് എഫ്. സി ബാഴ്സലോണ. റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ബദ്ധവൈരികളായി ബാഴ്സലോണ ക്ലബ്ബ് അറിയപ്പെടുന്നു. റയൽ - ബാഴ്സ പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്.

1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, റയൽ മാഡ്രിഡ്‌, അത്‌ലെറ്റിക് ബിൽബാവൊ എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ ലാ ലീഗ, 26 കോപ ഡെൽ റെയ്, 10 തവണ സൂപ്പർകോപ്പ ഡി എസ്പാന, മൂന്ന് തവണ കോപ ഇവാ ഡുവാർട്ടേ, രണ്ട് തവണ കോപ ഡി ലാ ലിഗാ, നാല് തവണ യുവെഫ ചാമ്പ്യൻസ് ലീഗ്, നാല് തവണ യുവെഫ കപ്പ് വിന്നേർസ് കപ്പ്, മൂന്ന് തവണ ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്, നാലു തവണ യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് തവണ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.

1955 മുതൽ തുടർച്ചയായി ഫുട്ബോൾ കളിക്കുന്ന യൂറോപ്യൻ വൻകരയിലെ ഒരേയൊരു ടീമാണ് ബാഴ്സലോണ. 2009ൽ ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തി, ട്രെബിൾ എന്ന ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്പാനിഷ് ടീമായി ബാഴ്സലോണ മാറി. അതേ വർഷം തന്നെ കളിച്ച ആറ് ലീഗുകളിലും ഒരേ വർഷം കിരീടമുയർത്തി സെക്സറ്റപ്പിൾ എന്ന അപൂർവ്വ ബഹുമതി സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായി ബാഴ്സലോണ മാറി. സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയായിരുന്നു മറ്റു മൂന്ന് കിരീടങ്ങൾ.

ചരിത്രം

തുടക്കം (1899–1922)

കായിക പരസ്യം: നമ്മുടെ സുഹൃത്തും മുൻ സ്വിസ്സ് ഫുട്ബോൾ ജേതാവുമായ ഹാൻസ് കാമ്പർക്ക് ഈ പട്ടണത്തിൽ ഫുട്ബോൾ മത്സരം നടത്താനാഗ്രഹമുണ്ട്. മറ്റ് ആർക്കെങ്കിലും ഇക്കാര്യത്തിൽ താത്പര്യമുണ്ടങ്കിൽ വ്യാഴാഴ്ചയോ ചൊവ്വാഴ്ചയോ വൈകുന്നേരം ഒമ്പതിനും പതിനൊന്നിനും ഇടക്ക് ഈ പത്രത്തിന്റെ ഓഫീസിൽ ഹാജറാകാണമെന്ന് അറിയിച്ച് കൊള്ളുന്നു.

ലോസ് ഡിപ്പോർട്ടസിലെ ജൊവാൻ കാമ്പറുടെ പരസ്യം.[൧]

1899 ഒക്ടോബർ 22ന് കാറ്റലോണിയൻ പത്രമായ ലോസ് ഡിപ്പോർട്ടസിൽ അക്കാലത്തെ പ്രശസ്ത സ്വിസ് ഫുട്ബോൾ താരമായിരുന്ന ജൊവാൻ കാമ്പർ തനിക്ക് ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങാനാഗ്രഹമുണ്ടെന്ന് കാണിച്ച് ഒരു പരസ്യം ഇറക്കി. അനുകൂലമായ പ്രതികരണങ്ങളെത്തുടർന്ന് നവംബർ 29ന് കാമ്പർ, ജിംനേഷ്യോ സോളിൽ ഒരു യോഗം വിളിച്ചുകൂട്ടി. പതിനൊന്ന് കളിക്കാരുമായി അന്ന് എഫ്.സി. ബാഴ്സലോണ പിറന്നു. വാൾട്ടർ വൈൽഡ്, ബാർട്ടമ്യോ ടൊറഡാസ്, ഓട്ടോ കൻസിൽ, ഓട്ടോ മേയർ, എൻറിക് ഡുകാൽ, പിയർ കാബോട്ട്, കാൾസ് പുയോൾ, ജോസപ് ഇലോബട്ട്, ജോൺ പാഴ്സൺസ്, വില്ല്യം പാഴ്സൺസ് എന്നിവരായിരുന്നു ആ പതിനൊന്ന് കളിക്കാർ.

കോപ ഡെൽ റേയിലും കറ്റാലൻ ദേശീയ ഫുട്ബോൾ ടൂർണമെന്റിലുമടക്കം പ്രാദേശിക, ദേശീയ ടൂർണമെന്റുകളിൽ ബാഴ്സലോണക്ക് മികച്ച തുടക്കം ലഭിച്ചു. 1902ൽ ബാഴ്സ അവരുടെ ആദ്യത്തെ കിരീടം - കോപ മക്കായ സ്വന്തമാക്കി. അതേ വർഷം തന്നെ ആദ്യത്തെ കോപ ഡെൽ റേയിൽ പങ്കെടുക്കുകയും ഫൈനലിൽ ബികസായയോട് (ഇപ്പോഴത്തെ അത്‌ലെറ്റിക്കോ ബിൽബോവോ) 1–2ന് പരാജയപ്പെടുകയും ചെയ്തു. 1908ൽ ജോൺ കാമ്പർ ബാഴ്സയുടെ ക്ലബ്ബ് പ്രസിഡന്റായി. 1905ലെ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പിന് ശേഷം മറ്റു കിരീടങ്ങൾ നേടാത്തത് ക്ലബ്ബിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയ സമയത്തായിരുന്നു ഇത്. 1908നും 1925നും ഇടയിൽ അഞ്ച് തവണ ക്ലബ്ബ് പ്രസിഡന്റായ കാമ്പർ ഇരുപത്തഞ്ച് വർഷത്തോളം ബാഴ്സലോണയോടൊപ്പം ചെലവഴിച്ചു. ബാഴ്സക്ക് സ്വന്തം സ്റ്റേഡിയവും സ്ഥിരവരുമാനവും നേടിക്കൊടുത്തത് കാമ്പറുടെ നേട്ടങ്ങളിൽപ്പെടുന്നു.

1909 മാർച്ച് 14ന്, 8,000ഓളം കാണികളെ വഹിക്കാനാവുന്ന മൈതാനമായ കാമ്പ് ഡി ലാ ഇന്റസ്ട്രിയയിലേക്ക് ബാഴ്സ ടീം നീങ്ങി. 1910 മുതൽ 1914 വരെ ബാഴ്സലോണ പൈറിനീസ് കപ്പിൽ പങ്കെടുത്തു. ലാങ്യുഡോക്, മിഡി, അക്യുറ്റെയിൻ (ദക്ഷിണ ഫ്രാൻസ്), ബാസ്ക്, കാറ്റലോണിയ എന്നീ പ്രദേശങ്ങളിലെ പ്രശസ്ത ടീമുകൾ പങ്കെടുത്തിരുന്ന ടൂർണമെന്റായിരുന്നു പൈറിനീസ്. അക്കാലത്തെ മികച്ച ടൂർണമെന്റുകളിലൊന്നായി ഇതിനെ പരിഗണിച്ചിരുന്നു. ഇതേ സമയം തന്നെ ബാഴ്സ തങ്ങളുടെ ഔദ്യോഗിക ഭാഷ കാസിലിയൻ സ്പാനിഷിൽ നിന്നും കറ്റാലനിലേക്ക് മാറ്റുകയും കറ്റാലൻ ദേശീയതയുടെ പ്രതീകമായി അറിയപ്പെടുകയും ചെയ്തു. ഭൂരിഭാഗം ആരാധകർക്കും ബാഴ്സലോണ എഫ്. സി. എന്നത് ഫുട്ബോൾ ടീം എന്നതിനേക്കാൾ തങ്ങളുടെ വംശീയതയുടെ ചിഹ്നമായിരുന്നു.

കാമ്പർ പിന്നീട് ക്ലബ്ബിലേക്ക് അംഗങ്ങളെ ചേർക്കാൻ തുടങ്ങി. 1922 ആയപ്പോഴേക്കും 20,000 അംഗങ്ങളുള്ള ക്ലബ്ബായി മാറുകയും പുതിയൊരു മൈതാനത്തിനുള്ള ധനശേഖരണം ആരംഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ ക്യാമ്പ് ഡി ലേ കോർട്ടിലേക്ക് ക്ലബ്ബ് തങ്ങളുടെ മൈതാനം മാറ്റി. തുടക്കത്തിൽ 22,000 പേരെ ഉൾക്കൊള്ളാനുള്ള കഴിവേ ലേ കോർട്ടിനുണ്ടായിരുന്നുള്ളൂ. പിന്നീടത് 60,000 ആയി വർദ്ധിപ്പിച്ചു. ജാക്ക് ഗ്രീൻവാളിനെ ക്ലബ്ബിന്റെ ആദ്യത്തെ മുഴുവൻ സമയ മാനേജറായി നിയമിക്കുകയും ക്ലബ്ബിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്തു. കാമ്പറുടെ കാലഘട്ടത്തിൽ പതിനൊന്ന് തവണ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പ്, ആറ് കോപ ഡെൽ റേ, നാല് പൈറിനീസ് കപ്പ് എന്നിവ നേടിയിരുന്നു.

റിവെറ, റിപ്പബ്ലിക്ക്, ആഭ്യന്തര യുദ്ധം (1923–1957)

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ബാഴ്സലോണാ ബോംബാക്രമണത്തിന്റെ മുകൾച്ചിത്രം

1925 ജൂൺ 14ന് സ്റ്റേഡിയത്തിലെ കാണികൾ സ്പാനിഷ് ദേശീയ ഗാനമായ 'മാർഷ റിയലിനെ' പരിഹസിക്കുകയും 'ഗോഡ് സേവ് ദ കിംഗ്' എന്ന ഗാനത്തെ ഹർഷാരവങ്ങളോടെ എതിരേൽക്കുകയും ചെയ്തു. സ്പെയിൻ ഏകാധിപതിയാ മിഗ്വൽ പ്രിമോ ഡി റിവറെക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. ഇതിന്റെ ഫലമായി സ്റ്റേഡിയം ആറ് മാസത്തേക്ക് അധികാരികൾ അടച്ചിട്ടു. കാമ്പർ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ നിർബന്ധിതനായി. ഇത് ക്ലബ്ബിനെ വാണിജ്യവൽക്കരിക്കുന്നതിന് കാരണമായി. 1926ന് ബാഴ്സലോണയെ വാണിജ്യക്ലബ്ബായി അതിന്റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് പ്രഖ്യാപിച്ചു. 1928ലെ സ്പാനിഷ് കപ്പ് വിജയം ബാഴ്സലോണ ആഘോഷിച്ചത് ഒഡ എ പ്ലാക്റ്റോ എന്ന ഗാനത്തോടൊപ്പമായിരുന്നു. ജെനറേഷൻ ഓഫ് 27 എന്ന സംഘത്തിലെ അംഗമായ കവി റാഫേൽ ആൽബെർട്ടിയാണ് ഈ ഗാനം രചിച്ചത്. ബാഴ്സലോണ ഗോൾകീപ്പറുടെ പ്രകടനത്തിൽ പ്രചോദിതനായിട്ടായിരുന്നു ഈ കവിതയെഴുതിയത്. സാമ്പത്തിക , വ്യക്തിപരമായ പ്രശ്നങ്ങളാൽ വിഷാദരോഗത്തിന് അടിമയായിരുന്ന കാമ്പർ 1930 ജൂലൈ 30ന് ആത്മാഹുതി ചെയ്തു.

കായിക മേഖലയിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ധാരാളമുണ്ടായെങ്കിലും ജോസപ് എസ്കോളയുടെ നേതൃത്വത്തിൽ കളിക്കാരുമായി ടീം മുന്നോട്ട് പോയി. 1930, 1931, 1932, 1934, 1936, 1938 വർഷങ്ങളിൽ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പ് നേടിയെങ്കിലും ആ മികവ് ദേശീയ തലത്തിലും തുടർന്നതിനാൽ ക്ലബ്ബിനെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ കാരണമായി. 1937ലെ മെഡിറ്ററേനിയൻ ലീഗ് കിരീട വിവാദം ഇതിനൊരപവാദമായിരുന്നു. 1936ൽസ്പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ബാഴ്സലോണയിലെയും അത്‌ലെറ്റിക്കോ ബിൽബാവോയിലെയും വിവിധ കളിക്കാരെ പട്ടാളത്തിനെതിരെ പ്രവർത്തിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആഗസ്റ്റ് ആറിന് ക്ലബ്ബിന്റെ പ്രസിഡന്റും പ്രോ-ഇന്റിപെന്റൻസ് പാർട്ടിയുടെ പ്രതിനിധിയുമായ ജോസപ് സൺയോളിനെ ഗ്വാഡാറമക്കടുത്ത് ഫലാഞ്ചിസ്റ്റ് സൈനികൻ കൊലപ്പെടുത്തി. ബാഴ്സലോണയുടെ രക്തസാക്ഷിത്വം ആയി പ്രഖ്യാപിക്കപ്പെട്ട ഈ സംഭവം എഫ്. സി. ബാഴ്സലോണയുടെ ചരിത്രത്തിലെ നിർണ്ണായക നിമിഷമായിരുന്നു. 1937ൽ ക്ലബ്ബ് അമേരിക്ക, മെക്സിക്കോ പര്യടനത്തിലായിരുന്ന സമയത്താണ് സ്പെയിനിൽ രണ്ടാം റിപ്പബ്ലിക്ക് അരങ്ങേറുന്നത്. ഈ പര്യടനം ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ചു എന്നത് പോലെത്തന്നെ ടീം അംഗങ്ങളിൽ പകുതിയോളം പേർ അമേരിക്ക, മെക്സിക്കോ രാജ്യങ്ങളിൽ അഭയം തേടാനും കാരണമായി. 1938 മാർച്ച് പതിനാറിന് ബാഴ്സലോണയിൽ ബോംബാക്രമണം നടന്നു. മൂവായിരത്തോളം പേർ മരിച്ചു. ഒരു ബോംബ് ക്ലബ്ബിന്റെ ഓഫീസിലും പതിച്ചു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് കാറ്റലോണിയ സാധാരണ നിലയിലായത്. 3,486 അംഗങ്ങളിലേക്ക് ചുരുങ്ങിയ, കറ്റാലനിസത്തിന്റെ പ്രതീകമായ ബാഴ്സലോണാ ക്ലബ്ബിനുമേൽ ധാരാളം നിയന്ത്രണങ്ങൾ കൊണ്ടുവരപ്പെട്ടു. ആഭ്യന്തര യുദ്ധത്തിന് ശേഷം കറ്റാലൻ പതാക നിരോധിക്കുകയും ഫുട്ബോൾ ക്ലബ്ബുകൾ സ്പാനിഷ്-ഇതര വാക്കുകൾ ഉപയോഗിക്കരുതെന്നും നിയമമിറക്കി. ഇത് ക്ലബ്ബിന്റെ പേര് ക്ലബ് ഡി ഫുട്ബോൾ ബാഴ്സലോണ എന്നാക്കാനും ക്ലബ്ബ് ഷീൽഡിലെ കറ്റാലൻ പതാക നീക്കാനും കാരണമായി.

|1943ലെ കോപ ഡെൽ ജെനറിലിസിമോ സെമിഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡായിരുന്നു. സെമിഫൈനലിന്റെ ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ ജയിച്ചു. രണ്ടാം പാദ മത്സരത്തിന് മുമ്പ് ബാഴ്സലോണ ക്ലബ്ബ് ഡ്രസ്സിംഗ് റൂമിൽ ജെനറൽ ഫ്രാങ്കോ ഒരു ഹ്രസ്വസന്ദർശനം നടത്തി. 'ജെനറലിന്റെ ഔദാര്യം' കൊണ്ട് മാത്രമാണ് അവരിപ്പോഴും കളിക്കുന്നതെന്ന് ബാഴ്സലോണാ കളിക്കാരെ ഓർമ്മിപ്പിച്ചു. ഇതിന്റെ ഫലമായി രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ പതിനൊന്ന് ഗോളുകൾക്ക് വിജയിച്ചു. രാഷ്ട്രീയമായ പ്രശ്നങ്ങൾക്കിടയിലും 1940കളിലും 1950കളിലും ബാഴ്സ ധാരാളം വിജയങ്ങൾ നേടി. 1945ൽ ജോസപ് സാമിറ്റ്യർ മാനേജറും സെസാർ. റമാലെറ്റ്സ്, വെലാസ്കോ എന്നിവരുമടങ്ങുന്ന ടീം ആദ്യമായി ലാ ലിഗായിൽ കിരീടമുയർത്തി. 1948ലും 1949ലും അവർ ഈ നേട്ടം ആവർത്തിച്ചു. 1949ൽ തന്നെ കോപ ലാറ്റിനയും ബാഴ്സ നേടി. 1950 ജൂലൈയിൽ ക്ലബ്ബ് ലാദ്സ്ലാവോ കുബാലയുമായി കരാർ ഒപ്പുവെച്ചു. പിന്നീട് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായി കുബാല മാറി.

1951ൽ സാന്റഡോറിനെ 2–1ന് തോൽപ്പിച്ച ശേഷം ബാഴ്സലോണാ ആരാധകർ ലേ കോർട്ടിൽ നിന്ന് ട്രാമുകളൊന്നും ഉപയോഗിക്കാതെ നടന്ന് തിരികെപ്പോയി. ഇത് ഫ്രാങ്കോയുടെ അധികൃതരെ അത്ഭുതപ്പെടുത്തി. ബാഴ്സലോണാ ആരാധകരുടെ പിന്തുണയോടു കൂടി ആ സമയം ബാഴ്സലോണ നഗരത്തിൽ ട്രാം സമരം നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ കാറ്റലോണിയയുടെ പ്രതിനിധികൾ എന്ന നിലയിൽ നിന്ന് അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും വേണ്ടിയുള്ള ശബ്ദം കൂടിയായി ബാഴ്സലോണാ ക്ലബ്ബിനെ പരിഗണിക്കാൻ കാരണമായി.

മാനേജർ ഫെർഡിനാൻഡ് ഡോസിക്കും ലാസ്ലോ കബാലയും ക്ലബ്ബിനെ വിജയങ്ങളിലേക്ക് നയിച്ചു. 1952ൽ ലാ ലിഗാ, കോപ ഡെൽ ജെനറിലിസ്മോ (ഇപ്പോഴത്തെ കോപ ഡെൽ റേ), കോപ ലാറ്റിന, കോപ മാർട്ടിനി, കോപാ ഇവാ ഡ്വാർട്ടേ എന്നിങ്ങനെ അഞ്ച് കിരീടങ്ങളും നേടി. 1953ലും ലാ ലിഗാ, കോപ ഡെൽ ജെനറലിസിമോ കിരീടനേട്ടങ്ങൾ ആവർത്തിച്ചു.

ക്ലബ്ബ് ഡി ഫുട്ബോൾ ബാഴ്സലോണ (1957–1978)

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ക്യാമ്പ് നൂ സ്റ്റേഡിയം. ബാഴ്സലോണ ക്ലബ്ബിന്റെ ആരാധകരുടെ സാമ്പത്തിക പിന്തുണ കൊണ്ടാണ് ഈ സ്റ്റേഡിയം പണിതത്.

1959ൽ ദേശിയ തലത്തിലെ രണ്ട് കിരീടങ്ങളും 1960ൽ ലാ ലിഗാ, ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പ് എന്നിവയും ബാഴ്സലോണ നേടി. അക്കാലത്ത് ഹെലനിയോ ഹെറാര ആയിരുന്നു ടീം മാനേജർ. 1960ലെ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ലൂയി സുവാരസ് മിറാമെന്റോസ്, കുബാലയുടെ നിർദ്ദേശപ്രകാരം ടീമിലെടുത്ത ഹംഗേറിയൻ കളിക്കാരായ സാന്റർ കോക്സിസ്, സോൾട്ടൻ ചിബോർ എന്നിവരായിരുന്നു ടീമിലെ പ്രമുഖ കളിക്കാർ. 1961ലെ യൂറോപ്യൻ കപ്പിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുന്ന ആദ്യ ടീമായി ബാഴ്സലോണ മാറി. എങ്കിലും ഫൈനലിൽ ബെനഫിക്കയോട് തോറ്റു.

1960ൽ ടീമിന് അത്ര നല്ല നേട്ടങ്ങളൊന്നും ഉണ്ടായില്ല. ലാ ലിഗ റയൽ മാഡ്രിഡ് നേടി. 1957ൽ ക്യാമ്പ് നൂവിന്റെ പണി പൂർത്തിയാക്കിയത് കാരണം പുതിയ കളിക്കാരെ വാങ്ങാനുള്ള പണം ക്ലബ്ബിന്റെ അടുക്കൽ ഉണ്ടായിരുന്നു. അതേ ദശാബ്ദം തന്നെ ജോസപ് മരിയ ഫസ്റ്റേയുടെയും കാൾസ് റിക്സാക്കിന്റെയും മുന്നേറ്റങ്ങൾക്കും ക്ലബ്ബ് സാക്ഷ്യം വഹിച്ചു. 1963ൽ കോപ ഡെൽ ജെനറിലിസിമോയും 1966ൽ ഫെയേഴ്സ് കപ്പും ക്ലബ്ബ് നേടി. 1968ലെ കോപ ഡെൽ ജെനറിലിസിമോ ഫൈനലിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ തങ്ങളുടെ പഴയകാല പ്രതാപം തിരിച്ചപിടിച്ചു. ജെനറൽ ഫ്രാങ്കോയുടെ മുന്നിൽ വെച്ചായിരുന്നു സ്പാനിഷ് രണ്ടാം റിപ്പബ്ലിക്കൻ നേതാവ് കൂടിയായ സാൽവദോർ ആർട്ടിഗസ് മാനേജറായിരുന്ന ക്ലബ്ബിന്റെ ഈ വിജയം. 1974ൽ ഫ്രാങ്കോയുടെ ഏകാധിപത്യം അവസാനിച്ചതോടെ ക്ലബ്ബ് ഔദ്യോഗിക നാമം വീണ്ടും ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ എന്നാക്കുകയും കറ്റാലൻ ലിപി തന്നെ ഉപയോഗിക്കുകയും പഴയ ചിഹ്നങ്ങൾ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

1973–74 സീസണിൽ റെക്കോഡ് തുകയായ £920,000ന് അയാക്സിൽ നിന്നും പ്രശസ്ത ഡച്ച് കളിക്കാരനായ യൊഹാൻ ക്രൈഫിനെ ബാഴ്സലോണ ടീമിലെത്തിച്ചു. റയൽ മാഡ്രിഡിനുപരി ബാഴ്സലോണ തിരഞ്ഞെടുക്കാൻ കാരണം, താൻ ജെനറൽ ഫ്രാങ്കോയുമായി ബന്ധപ്പെട്ട ടീമുമായി കളിക്കാനാഗ്രഹിക്കുന്നില്ല എന്നതിനാലാണെന്ന് യൊഹാൻ ക്രൈഫ് വ്യക്തമാക്കി. ഇത് വളരെപ്പെട്ടെന്ന് ബാഴ്സാ ആരാധകർക്കിടയിൽ യൊഹാൻ ക്രൈഫ് പ്രിയ കളിക്കാരനായിത്തീരാൻ കാരണമായി. യൊഹാൻ ക്രൈഫ് പിന്നീട് തന്റെ മകന് കറ്റാലൻ വിശുദ്ധവ്യക്തിയായ യോർഡിയുടെ പേര് നൽകി. യൊഹാൻ ക്രൈഫ്, യുവാൻ മാന്വൽ ആഴ്സ്നെസി, കാൾസ് റിക്സാച്ച്, ഹ്യൂഗോ സോട്ടിൽ എന്നിവരടങ്ങിയ ടീം, 1973–74 സീസണിൽ ക്ലബ്ബിന് ലാ ലിഗാ കിരീടം നേടിക്കൊടുത്തു. 1960ന് ശേഷമുള്ള ക്ലബ്ബിന്റെ ആദ്യത്തെ ലാ ലിഗാ കിരീടമായിരുന്നു ഇത്. സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ 5–0ന് തോൽപ്പിച്ചായിരുന്നു ഈ കിരീടനേട്ടം. 1973ൽ ക്രൈഫ് രണ്ടാമതും മികച്ച യൂറോപ്യൻ കളിക്കാരനുള്ള കിരീടം (ബാലൺ ഡി ഓർ) നേടി. 1971ൽ അയാക്സിനു വേണ്ടിയായിരുന്നു ആദ്യ കിരീടം. ബാഴ്സലോണയിലായിരിക്കുമ്പോൾ തന്നെ 1974ൽ യൊഹാൻ ക്രൈഫ് മൂന്നാമതും ബാലൺ ഡി ഓർ നേടി.

നൂൺസും സ്ഥിരതയുടെ വർഷങ്ങളും (1978–2000)

1978ൽ ജോസെപ് ലൂയിസ് നൂൺസിനെ ബാഴ്സലോണാ ക്ലബ്ബ് പ്രസിഡന്റായി ക്ലബ്ബ് അംഗങ്ങൾ തിരഞ്ഞെടുത്തു. 1974ൽ സ്പെയിൻ ജനാധിപത്യത്തിന്റെ പാതയിലേക്ക് നീങ്ങിയതും ജെനറൽ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം അവസാനിച്ചതും നൂൺസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ കാരണമായി. മൈതാനത്തിനകത്തും പുറത്തും ക്ലബ്ബിനെ ഒരു ലോകോത്തര നിലവാരമുള്ള ടീമാക്കി മാറ്റുക എന്നതായിരുന്നു നൂൺസിന്റെ ലക്ഷ്യം. ക്രൈഫിന്റെ നിർദ്ദേശപ്രകാരം നൂൺസ് 1979 ഒക്ടോബർ ഇരുപതിന് ബാഴ്സലോണയുടെ യുവ അക്കാദമിയായ ലാ മാഴ്സ ഉദ്ഘാടനം ചെയ്തു. 22 വർഷത്തോളം ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന നൂൺസ് അച്ചടക്കത്തിലും ശമ്പളത്തിന്റെ കാര്യത്തിലും കർശന സ്വഭാവമുള്ള വ്യക്തിയായിരുന്നു. കളിക്കാരായ ഡീഗോ മറഡോണ, റൊമാരിയോ, റൊണാൾഡോ എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചതും അദ്ദേഹത്തിന്റെ നടപടികളിൽപ്പെടുന്നു.

1979 മെയ് 16ന് ക്ലബ്ബ് ചരിത്രത്തിലാദ്യമായി അവരുടെ യുവേഫ വിന്നേഴ്സ് കപ്പ് നേടി. ബേസൽ മൈതാനത്തിൽ നടന്ന മത്സരത്തിൽ 4–3ന് ഫോർച്യൂൻ ഡസൽഡോഫിനെ തോൽപ്പിച്ചു കൊണ്ട് നേടിയ ഈ കിരീട നേട്ടത്തിന് 30,000ഓളം ബാഴ്സാ ആരാധകർ സാക്ഷ്യം വഹിക്കുകയുണ്ടായി. 1982 ജൂണിൽ ബൊക്ക ജൂനിയേഴ്സിൽ നിന്ന് മറഡോണയെ അഞ്ച് ദശലക്ഷം പൗണ്ടിന് ക്ലബ്ബ് ഏറ്റെടുത്തു. തുടർന്നുള്ള സീസണിൽ മാനേജർ മനോട്ടിയുടെ നേതൃത്വത്തിൽ ക്ലബ്ബ് ഫൈനലിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റേ നേടി. മറഡോണ ബാഴ്സയുമൊത്ത് കുറച്ച് കാലമേ കളിച്ചുള്ളൂ. അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി. 1984–85 സീസണിന്റെ ആരംഭത്തിൽ മാനേജറായി ടെറി വെനബിൾസ് ചുമതല ഏറ്റെടുത്തു. അത്തവണ ജെർമൻ മിഡ്ഫീൽഡറായ ബേൺഡ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗാ നേടി. അടുത്ത സീസണിൽ യൂറോപ്യൻ കപ്പിന്റെ ഫൈനലിലെത്തിയെങ്കിലും സ്റ്റിയോ ബുകുറെസ്റ്റിയോട് ഫൈനലിൽ പരാജയപ്പെട്ടു. സെവിയ്യയിൽ വെച്ച് നടന്ന അത്യന്തം നാടകീയമായ ഈ മത്സരത്തിൽ ഒരു പെനാൽട്ടിയാണ് വിധി നിർണ്ണയിച്ചത്.

1986ലെ ഫിഫ ലോകകപ്പിനു ശേഷം ഇംഗ്ലീഷ് ടോപ്പ് സ്കോററായ ഗാരി ലിനേക്കറും ഗോൾ കീപ്പർ അൻഡോണി സുബിസാരെറ്റയും ടീമിലെത്തി. എങ്കിലും ഷൂസ്റ്റർ ടീമിനു പുറത്തായത് കാരണം ക്ലബ്ബിന് അധികം നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. ഇതു കാരണം വെനബിൾസ് വിമർശിക്കപ്പെടുകയും ലൂയിസ് അരഗോൺസ് പുതിയ മാനേജറായി ചുമതലയേൽക്കുകയും ചെയ്തു. 1987–88 കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് കളിക്കാർ നൂൺസിനെതിരെ രംഗത്ത് വന്നു. ഈ സംഭവം ഹെസ്പാരിയ മൂചിനി എന്നറിയപ്പെടുന്നു. എങ്കിലും കോപ ഡെൽ റേ കപ്പ് വിജയത്തോടെയായിരുന്നു ആ സീസൺ അവസാനിച്ചത്. ഫൈനലിൽ റയൽ സോസീഡാഡിനെയായിരുന്നു എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ തോൽപ്പിച്ചത്.

സ്വപ്നസംഘം

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
യൊഹാൻ ക്രൈഫ് മാനേജറായിരിക്കെ ബാഴ്സലോണ തുടർച്ചയായ നാല് ലാ ലിഗാ കിരീടങ്ങൾ നേടി.

1988ൽ യൊഹാൻ ക്രൈഫ് ബാഴ്സലോണയുടെ മാനേജറായി തിരികെയെത്തി. അദ്ദേഹം ബാഴ്സലോണയുടെ ചരിത്രത്തിലെ സ്വപ്നസംഘത്തെ പടുത്തുയർത്തി. സ്പാനിഷ് കളിക്കാരായ പെപ് ഗ്വാർഡിയോള, ജോസ് മാറി ബെക്കറോ, സികി ബെഗിരിസ്റ്റെയിൻ എന്നിവരും അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരായിരുന്ന റൊമാരിയോ, റൊണാൾഡ് കീമെൻ, മൈക്കൽ ലോഡ്രപ്പ്, റിസ്റ്റോ സ്റ്റോഷ്കോവ് എന്നിവർ ടീമുമായി കരാറിലെത്തി. ക്രൈഫിന്റെ കീഴിൽ ബാഴ്സലോണ 1991 മുതൽ 1994 വരെ തുടർച്ചയായ നാല് ലാ ലിഗാ കിരീടങ്ങളും നേടി. 1989ലെ യുവേഫ വിന്നേഴ്സ് കപ്പ് ഫൈനലിലും 1992ലെ യൂറോപ്യൻ കപ്പ് ഫൈനലിലും ബാഴ്സലോണ പരാജയപ്പെടുത്തിയത് സാംഡോറിയയെ ആയിരുന്നു. 1990ലെ കോപ ഡെൽ റേ, 1992ലെ യൂറോപ്യൻ സൂപ്പർ കപ്പ്, മൂന്ന് സൂപ്പർ കോപ ഡി എസ്പാന എന്നിവയും ടീം അക്കാലത്ത് നേടി. എട്ടു വർഷത്തോളം നീണ്ടു നിന്ന തന്റെ കോച്ചിംഗിൽ ക്രൈഫ് പതിനൊന്ന് കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്തു. [2011ൽ പെപ് ഗ്വാർഡിയോള ആ റെക്കോഡ് തകർക്കുന്നത് വരെ ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അവസാന രണ്ട് വർഷങ്ങളിൽ ഒരൊറ്റ കപ്പ് പോലും നേടാനാവത്തത് ക്രൈഫിന് ക്ലബ്ബിന്റെ പുറത്തേക്കുള്ള വഴിയൊരുക്കി.

ക്രൈഫിന് ശേഷം വന്ന ബോബി റോബ്സൺ 1996–97 സീസണിൽ മാത്രമേ ക്ലബ്ബിന്റെ മാനേജറായുള്ളൂ. അക്കൊല്ലം റൊണാൾഡോയുമായി കരാറൊപ്പിടുകയും ഒരു ട്രെബിൾ നേടുകയും ചെയ്തു. കോപ ഡെൽ റേ, യുവേഫ സൂപ്പർ കപ്പ്, സൂപ്പർ കോപ ഡി എസ്പാന എന്നിവയായിരുന്നു അക്കൊല്ലത്തെ നേട്ടങ്ങൾ. വിജയകരമായിരുന്നുവെങ്കിലും റോബ്സണുമായുള്ള കരാർ അധികകാലം നീണ്ടു പോയില്ല. ക്ലബ്ബ് അധികൃതർ പ്രതീക്ഷിച്ചിരുന്ന ലൂയിസ് വാൻ ഗാൾ കോച്ചാകാൻ സമ്മതം പ്രകടിപ്പിച്ചതായിരുന്നു ഇതിന് കാരണം. 1998ൽ ക്ലബ്ബ് ബൊറുഷ്യ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പും അത്തവണത്തെ കോപ ഡെൽ റേയും സ്വന്തമാക്കി. 1999ൽ ക്ലബ്ബ് തങ്ങളുടെ ശതാബ്ദി ആഘോഷിച്ചത് പ്രിമേറ ഡിവിഷൻ കിരീടത്തോടെയായിരുന്നു. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ബഹുമതി നേടുന്ന നാലാമത്തെ ബാഴ്സലോണാ കളിക്കാരാനായി റിവാൾഡോ മാറി. പ്രാദേശിക വിജയങ്ങൾ ചാമ്പ്യൻസ് ലീഗിലേക്ക് വ്യാപിപ്പിക്കാൻ കഴിയാത്തതിനാൽ ലൂയിസ് വാൻ ഗാളും നൂൺസും 2000ൽ വിരമിച്ചു.

നൂൺസിനു ശേഷം ലാപോർട്ട

നൂൺസിന്റേയും വാൻ ഗാളിന്റേയും അഭാവം നികത്തിയത് ലൂയിസ് ഫിഗോ ആയിരുന്നു. ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഫിഗോയെ ഓരോ കറ്റാലൻകാരനും തന്റെ സ്വന്തം എന്ന നിലയിലായിരുന്നു കണ്ടത്. എന്നാൽ തങ്ങളുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ഫിഗോ ചേക്കേറിയത് ബാഴ്സാ ആരാധകരെ പ്രകോപിപ്പിച്ചു. പിന്നീട് നൂ കാമ്പിലേക്കുള്ള ഫിഗോയുടെ ഓരോ വരവി‌ലും കാണികൾ കയ്പേറിയ അനുഭവമാണ് ഫിഗോക്ക് സമ്മാനിച്ചത്. മാഡ്രഡിലെത്തിയ ശേഷം ആദ്യത്തെ തവണ നൂ കാമ്പിലെത്തിയപ്പോൾ പന്നിക്കുട്ടിയുടെ തലയും വിസ്കിക്കുപ്പിയും ഫിഗോക്ക് നേരെ എറിയപ്പെട്ടു. നൂൺസിനു ശേഷം ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായത് ജൊവാൻ ഗാസ്പാർട്ടായിരുന്നു. നിരവധി മാനേജർമാർ വന്നും പോയും ഇരുന്ന ഗാസ്പാർട്ട് കാലത്ത് വാൻ ഗാളിന് രണ്ടാം അവസരവും ലഭിച്ചു. 2003ൽ വാൻ ഗാളും ഗാസ്പാർട്ടും രാജി വെച്ചു.

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
റൊണാൾഡീഞ്ഞോ, 2005ലെ ബാലൺ ഡി ഓർ ജോതാവും ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയറും

ഗാസ്പാർട്ടിന്റെ നിരാശാജനകമായ കാലഘട്ടത്തിനു ശേഷം യുവാവായ ജൊവാൻ ലാപോർട്ട പ്രസിഡന്റായും മുൻ ഡച്ച് കളിക്കാരനായ ഫ്രാങ്ക് റൈക്കാർഡ് മാനേജറായും ചുമതലയേറ്റു. സ്പാനിഷ് കളിക്കാരും അന്തർദേശീയ കളിക്കാരുമടങ്ങുന്ന സംഘം വിജയങ്ങളിലേക്ക് തിരിച്ചെത്തി. 2004–05 സീസണിൽ ലാ ലിഗയും കോപാ ഡി എസ്പാനയും നേടി. മിഡ്ഫീൽഡറായിരുന്ന റൊണാൾഡീഞ്ഞോക്ക് ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡും ഈ സീസണിൽ ലഭിച്ചു.

2005–06 സീസണിലും ബാഴ്സ ലീഗ്, സൂപ്പർകപ്പ് കിരീടനേട്ടങ്ങൾ ആവർത്തിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനലിനെ 2–1ന് പരാജയപ്പെടുത്തി. 1–0ന് പിന്നിട്ടു നിന്ന ശേഷം അവസാന പതിനഞ്ച് മിനുട്ടിനുള്ളിൽ രണ്ട് ഗോളടിച്ചായിരുന്നു 2–1ന്റെ ഉജ്ജ്വല വിജയം ക്ലബ്ബ് സ്വന്തമാക്കിയത്. പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയമായിരുന്നു ഇത്.

എസ്പാനിയോളിനെ പരാജയപ്പെടുത്തി നേടിയ 2006ലെ സൂപ്പർ കോപ ഡി എസ്പാനക്ക് ശേഷം 2006–07ൽ ബാഴ്സലോണക്ക് മറ്റു കിരീടങ്ങളൊന്നും ലഭിച്ചില്ല. 2006ലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷത്തിലെ ഗോൾ വഴി ബ്രസീലിയൻ ക്ലബ്ബായ ഇന്റർനാഷണലിനോട് ബാഴ്സലോണ തോറ്റു. അതിനിടയിലുണ്ടായ അമേരിക്കൻ പര്യടനവും സാമുവൽ ഏറ്റൂ - റൈക്കാർഡ് വഴക്കും ഈ പരാജയങ്ങൾക്ക് കാരണമായി വിലയിരുത്തപ്പെട്ടു. ലാ ലിഗയിൽ സീസണിലുടനീളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ടീമിലെ സ്ഥിരതയില്ലായ്മ വർഷാദ്യം റയൽ മാഡ്രിഡിനെ മുന്നിലെത്തിക്കാൻ കാരണമായി. പോയിന്റ് നിലയിൽ തുല്യരായിരുന്നുവെങ്കിലും റയൽ-ബാഴ്സാ മത്സരങ്ങളിലെ വിജയക്കൂടുതൽ റയലിന് കിരീടം ലഭിക്കാൻ കാരണമായി. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ എസ്.വി. വെർഡർ ബ്രെമനെ പരാജയപ്പെടുത്തി മുന്നേറിയെങ്കിലും പതിനാറാം റൗണ്ടിൽ അക്കൊല്ലത്തെ ചാമ്പ്യൻമാരായിത്തീർന്ന ലിവർപൂൾ എവേ ഗോളിന്റെ പിൻബലത്തിൽ ബാഴ്സയെ പുറത്താക്കി.

2007–08 സീസണിലും കിരീടങ്ങളൊന്നും ലഭിച്ചില്ല. ലാ ലിഗയിൽ മൂന്നാം സ്ഥാനത്തായി.ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു.

ഗ്വാർഡിയോളാ യുഗം (2008–2012)

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
പെപ് ഗ്വാർഡിയോള. ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ

എഫ്.സി. ബാഴ്സലോണ ബി ടീം മാനേജറായ പെപ് ഗ്വാർഡിയോള അടുത്ത സീസണിൽ റൈക്കാർഡിന്റെ പിൻഗാമിയായി ചുമതലയേറ്റെടുത്തു. ബാഴ്സലോണ യുവ ടീമുകളിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ടികി-ടാകാ രീതി അദ്ദേഹം ബാഴ്സലോണ എഫ്.സിയിലെത്തിച്ചു. മുന്നോട്ടുള്ള പോക്കിനിടയിൽ റൊണാൾഡീഞ്ഞോ, ഡീക്കോ എന്നീ കളിക്കാരെ ഗ്വാർഡിയോള വിറ്റു. പുതിയ ബാഴ്സയെ കെട്ടിപ്പടുക്കാൻ ലയണൽ മെസ്സി, സാവി, ഇനിയെസ്റ്റ എന്നിവരെ ടീമിലെത്തിച്ചു.

2009ലെ കോപ ഡെൽ റേ ഫൈനലിൽ അത്‌ലെറ്റിക്കോ ബിൽബാവോയെ 4–1ന് പരാജയപ്പെടുത്തി, ബാഴ്സ 25 കോപ ഡെൽ റേയെന്ന റെക്കോഡ് സ്വന്തമാക്കി. മൂന്ന് ദിവസത്തിന് ശേഷം 2–6ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ ലാ ലിഗാ കിരീടവും സ്വന്തമാക്കി. ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു. സ്റ്റേഡിയോ ഒളിമ്പിക്കോയിൽ മുൻ സീസണിലെ ചാമ്പ്യന്മാരായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–0നാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഇതോടെ ആദ്യമായി ഒരു ട്രെബിൾ നേടുന്ന സ്പാനിഷ് ക്ലബ്ബായി ബാഴ്സലോണ എഫ്. സി. മാറി. 2009ൽ അത്‌ലെറ്റിക്കോ ബിൽബാവോയെ പരാജയപ്പെടുത്തി കോപ ഡി എസ്പാനയും ഷാക്റ്റർ ഡൊണട്സ്കിനെ പരാജയപ്പെടുത്തി യുവേഫാ സൂപ്പർ കപ്പും ബാഴ്സ നേടി. 2009 ഡിസംബറിൽ ഫിഫ ക്ലബ്ബ് ലോകകപ്പും ബാഴ്സ നേടി. ഇതോടെ ലോകത്തിൽ ആദ്യമായി ഒരു സെക്സറ്റപ്പിൾ തികക്കുന്ന ഫുട്ബോൾ ക്ലബ്ബായി ബാഴ്സലോണ മാറി. 2010ൽ 99 പോയന്റോടെ ലാ ലിഗാ കിരീടം നേടിയതും സ്പാനിഷ് സൂപ്പർ കപ്പ് ഒമ്പതാം തവണ നേടിയതും മറ്റു രണ്ട് റെക്കോഡുകളായി മാറി.

ലാ പോർട്ടക്കും ശേഷം 2010 ജൂണിൽ സാൻഡ്രോ റോസൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 61.35% (57,088 വോട്ടുകൾ) എന്ന റെക്കോഡോടു കൂടിയാണ് റോസൽ തിരഞ്ഞെടുക്കപ്പെട്ടത്. റോസൽ പിന്നീട് 40 ദശലക്ഷം യൂറോക്ക് വലൻസിയയിൽ നിന്ന് ഡേവിഡ് വിയ്യയെയും ലിവർപൂളിൽ നിന്ന് 19 ദശലക്ഷം യൂറോക്ക് യാവിയർ മഷറാനോയെയും ടീമിലെത്തിച്ചു. 2010 നവംബറിൽ ബാഴ്സ തങ്ങളുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മത്സരത്തിൽ പരാജയപ്പെടുത്തി. 2010–11 സീസണിൽ തുടർച്ചയായി മൂന്നാം തവണയും ബാഴ്സ ലാ ലിഗാ കിരീടം നിലനിർത്തി. 96 പോയന്റായിരുന്നു ഇത്തവണ നേടിയത്. 2011 ഏപ്രിലിൽ വലൻസിയയിലെ മെസ്റ്റല്ലയിൽ നടന്ന കോപ ഡെൽ റേ ഫൈനലിൽ ബാഴ്സ റയലിനോട് പരാജയപ്പെട്ടു. 2011 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടമുയർത്തി. വെംബ്ലിയിൽ നടന്ന മത്സരം ഈ മത്സരം ബാഴ്സക്ക് നാലാമത്തെ യൂറോപ്യൻ കപ്പും സമ്മാനിച്ചു. 2011 ആഗസ്റ്റിൽ ലാ മാസിയ ബിരുദധാരിയായ സെസ്ക് ഫാബ്രിഗാസിനെ ബാഴ്സ ആഴ്സനലിൽ നിന്ന് വാങ്ങി. പിന്നീട് റയലിനെതിരായ സൂപ്പർ കപ്പ് വിജയത്തിൽ ഫാബ്രിഗാസ് പ്രമുഖ പങ്ക് വഹിച്ചു. സൂപ്പർ കപ്പ് വിജയം ബാഴ്സക്ക് മൊത്തം 73 കിരീടങ്ങൾ സമ്മാനിച്ചു. ബാഴ്സ റയലിന്റെ കിരീടനേട്ടങ്ങളുടെ അടുത്തെത്തി.

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ലയണൽ മെസ്സി. 4 തവണ ബാലൺ ഡി ഓർ (2009, 2010, 2011,2012 എന്നീ വർഷങ്ങളിൽ) നേടി. 253 ഗോളുകളോടെ ബാഴ്സയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ

അതേ മാസം തന്നെ പോർട്ടോയെ 2-0ന് തോൽപ്പിച്ച് ബാഴ്സ യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി. ലയണൽ മെസ്സി, സെസ്ക് ഫാബ്രിഗാസ് എന്നിവരാണ് ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടിയത്. ഇത് ബാഴ്സലോണക്ക് 74-ആമത്തെ ട്രോഫിയും സമ്മാനിച്ചു. ട്രോഫികളുടെ കാര്യത്തിൽ ബാഴ്സ റയലിനേക്കാൾ മുന്നിലായി. യുവേഫാ സൂപ്പർ കപ്പ് ജോസപ് ഗ്വാർഡിയോളക്കും ഒരു റെക്കോഡ് സമ്മാനിച്ചു. മൂന്ന് വർഷത്തിനിടയിൽ 15 ലീഗുകളിൽ 12ഉം നേടി എന്നതായിരുന്നു ഈ റെക്കോഡ്. ബാഴ്സയുടെ കോച്ചുമാരിൽ ഏറ്റവും കൂടുതൽ കിരീടം നേടിയതും ഗ്വാർഡിയോള കോച്ചായിരിക്കുമ്പോഴാണ്.

ഇതേ വർഷം ഡിസംബറിൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് രണ്ട് തവണ സ്വന്തമാക്കുക എന്ന റെക്കോഡും ബാഴ്സ സ്വന്തമാക്കി. ഫൈനലിൽ 2011ലെ കോപ ലിബർട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ലബ്ബ് സാന്റോസിനെയാണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ മെസ്സി രണ്ട് ഗോൾ നേടിയപ്പോൾ സാവിയും ഫാബ്രിഗാസും ഓരോ ഗോൾ വീതം നേടി. ഇത് നാല് വർഷത്തിനിടയിൽ 24 ചാമ്പ്യൻഷിപ്പുകളിലെ 13-ആമത്തെ കിരീടവും ബാഴ്സ സ്വന്തമാക്കി. സമീപ കാലത്തെ ഏറ്റവും നിലവാരമേറിയ പ്രകടനം കാഴ്ച വെച്ചായിരുന്നു ബാഴ്സ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

2011–12 സീസണിൽ ബാഴ്സക്ക് ലാ ലിഗാ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നിലനിർത്താനായില്ല. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ചെൽസിയോടാണ് ബാഴ്സ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ ചെൽസി 1–0ന് ബാഴ്സയുടെ മുന്നിലെത്തി. രണ്ടാം പാദത്തിൽ 2-0ന് മുന്നിട്ട് നിന്നിരുന്നുവെങ്കിലും മെസ്സിക്ക് പെനാൽട്ടി കിക്ക് ഗോളാക്കാൻ കഴിയാത്തതും ചെൽസി പിന്നീട് രണ്ട് ഗോൾ തിരികെയെടിച്ചതും ബാഴ്സക്ക് തിരിച്ചടിയായി. രണ്ടാം പാദം സമനിലയിലായെങ്കിലും 3-2 എന്ന മൊത്തം ഗോൾ കണക്കിൽ ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നിന്ന് പുറത്തായി. ഇതിനിടയിൽ റയലിനോട് നൂ കാമ്പിൽ 2-1 ന് പരാജയപ്പെട്ടത് ലാ ലിഗയും നഷ്ടമാവാൻ കാരണമായി. നിരവധി നേട്ടങ്ങളുണ്ടായെങ്കിലും സമീപകാലത്തെ ടീമിന്റെ മോശം പ്രകടനവും ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും ഗ്വാർഡിയോളക്ക് വിനയായി. ഇതെല്ലാം കാരണം ജൂൺ 30ന് ഗ്വാർഡിയോള രാജി വെക്കുകയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ടിറ്റോ വിലാനോവ് കോച്ചായി ചുമതലയേൽക്കുകയും ചെയ്തു. എങ്കിലും കോപ ഡെൽ റേ കിരീട വിജയം ഗ്വാർഡിയോളക്ക് മാന്യമായ യാത്രയപ്പ് നൽകാനും പതിനാല് കിരീടങ്ങൾ എന്ന റെക്കോഡ് സ്ഥാപിക്കാനും കാരണമായി.

ഗ്വാർഡിയോളയുടെ വിജയകരമായ നാല് വർഷങ്ങൾ ബ്രിട്ടീഷ് ഡയറക്ടറായ പോൾ ഗ്രീൻഗ്രാസ്സിന് കറ്റാലൻ ക്ലബ്ബിനെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ പ്രേരണയായി. ബാഴ്സ എന്ന് പേരിട്ട ഈ സംരംഭം ബാഴ്സലോണയുടെ ചരിത്രം മുഴുവൻ വിശകലനം ചെയ്യുമെങ്കിലും ഗ്വാർഡിയോള പരിശീലകസ്ഥാനത്തിരുന്ന, പതിനാല് കിരീടങ്ങൾ നേടിയ നാല് വർഷങ്ങൾക്കാവും പ്രാധാന്യം നൽകുക. 2014 ലോകകപ്പിന്റെ മുന്നോടിയായാണ് ഈ ഡോക്യുമെന്ററി പ്രദർശനത്തിനെത്തുക. ബ്രസീലിലെ റിയോ ഡി ജെനീറോയിൽ ഒരാന്താരാഷ്ട്ര പരിപാടിയിൽ വെച്ചാകും ഇത് പുറത്തിറക്കുക.

പിന്തുണ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ബാഴ്സലോണാ ആരാധകർ ക്യാമ്പ് നൂവിൽ ഒരു മത്സരത്തിനിടെ

ബാഴ്സലോണ എഫ്. സിയുടെ അനുയായികൾ ക്യൂൾസ്, ബാഴ്സെലോണിസ്റ്റാസ്, ബ്ലോഗ്രെയിൻസ്, അസ്യൂൾഗ്രനാസ് എന്നെല്ലാം അറിയപ്പെടുന്നു.

ക്യൂളെർ എന്ന വാക്കുണ്ടായത് കറ്റാലൻ വാക്കായ ക്യൂൾ (മലയാളം : അടിഭാഗം) എന്നതിൽ നിന്നാണ്. ബാഴ്സയുടെ ആദ്യ മൈതാനമായ ക്യാമ്പ് ഡി ലാ ഇന്റസ്ട്രിയയിലെ ഒരനുഭവത്തിൽ നിന്നാണ് അവർക്കീ പേര് ലഭിച്ചത്. സ്പെയിൻ ജനസംഖ്യയുടെ 25%ഓളവും ബാഴ്സാ ആരാധകരാണ്. എന്നാൽ 32%ഓളം ആരാധകരുള്ള റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ ഇക്കാര്യത്തിൽ. യൂറോപ്പ് മൊത്തലിടുക്കുമ്പോഴും ആരാധകരുടെ കാര്യത്തിൽ ബാഴ്സ രണ്ടാം സ്ഥാനക്കാരാണ്. ക്ലബ്ബിന്റെ അംഗങ്ങളുടെ കാര്യത്തിൽ ബാഴ്സക്ക് വൻ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. 2003–04 സീസണിൽ ഒരു ലക്ഷം അംഗങ്ങളുണ്ടായിരുന്ന ബാഴ്സയിൽ 2009ൽ 1.7 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. റൊണാൾഡീഞ്ഞോയുടെ പ്രഭാവവും ജൊവാൻ ലാപോർട്ടയ്ക്ക് വാർത്താമാധ്യമങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനവും ആയിരുന്നു ഈ പുരോഗതിക്ക് കാരണം.

ഔദ്യോഗിക അംഗങ്ങൾക്ക് പുറമേ 2010 ജൂണോടു കൂടി ബാഴ്സലോണയിൽ രെജിസ്റ്റർ ചെയ്യപ്പെട്ട 1335ഓളം ആരാധക ക്ലബ്ബുകളും ഉണ്ട്. ഇവ പെന്യെസ് എന്നറിയപ്പെടുന്നു. ലോകത്താകെ വ്യാപിച്ചു കിടക്കുന്ന ഈ ക്ലബ്ബുകൾ തദ്ദേശീയമായി ബാഴ്സലോണയ്ക്ക് പ്രചാരം നൽകുകയും ബാഴ്സലോണയിൽ നിന്ന് നിരവധി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നു. പ്രശസ്തരായ പല വ്യക്തികളും ബാഴ്സയുടെ അനുയായികളിൽ പെടുന്നു. മാർപ്പാപ്പയായിരുന്ന ജോൺപോൾ രണ്ടാമൻ, സ്പെയിനിലെ മുൻപ്രധാനമന്തി ജോസ് ലൂയിസ് റോഡ്രിഗ്വസ് സപാറ്റരോ എന്നിവർ ഇതിൽ പ്രമുഖരാണ്. യൂറോപ്യൻ ക്ലബ്ബുകളുടെ ശരാശരി ഹാജർ പട്ടികയിൽ ബാഴ്സലോണ അവസാന സീസണിൽ ഒന്നാം സ്ഥാനത്താണ്. ക്ലബ്ബുകളുടെ സ്വന്തം മൈതാനത്ത് മത്സരം കാണാനെത്തുന്ന ജനങ്ങളുടെ എണ്ണത്തിന്റെ ശരാശരിയാണിത്.

പ്രമുഖ എതിരാളികൾ

എൽ ക്ലാസിക്കോ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
എൽ ക്ലാസിക്കോ, രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തേക്കാളുപരി രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള സംഘട്ടനമായി വിലയിരുത്തപ്പെടുന്നു.

ദേശീയ ടൂർണമെന്റിൽ രണ്ട് ശക്തരായ ക്ലബ്ബുകൾ ഏറ്റുമുട്ടുമ്പോൾ അവർ ബദ്ധവൈരികളായി മാറുന്നത് സ്വാഭാവികമാണ്. ലാ ലിഗയിലെ പ്രമുഖ ടീമുകളാണ് റയൽ മാഡ്രിഡും എഫ്.സി. ബാഴ്സലോണയും. ഇവർ തമ്മിൽ നടക്കുന്ന ഫുട്ബോൾ മത്സരം എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു. രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ എന്നിതലുപരി ബാഴ്സയും റയലും സ്പെയിനിലെ രണ്ട് ശത്രു മേഖലകളുടെ പ്രതിനിധികൾ കൂടിയാണ്. ബാഴ്സ കാറ്റലോണിയയെ പ്രതിനിധീകരിക്കുമ്പോൾ റയൽ കാസിലിയയിൽ നിന്നാണ് വരുന്നത്. ഇവർ രണ്ട് നഗരങ്ങളുടെ പ്രതിനിധികൾ കൂടിയാണ്. ബാഴ്സലോണയുടേയും മാഡ്രിഡിന്റേയും. സാംസ്കാരിമായും രാഷ്ട്രീയപരമായും വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന മേഖലകളാണ് കാറ്റലോണിയയും കാസിലിയയും. സ്പാനിഷ് ആഭ്യന്തരയുദ്ധങ്ങളിൽ പ്രതിഫലിച്ചിരുന്നത് കറ്റാലൻമാരും കാസിലിയന്മാരും തമ്മിലുള്ള ശത്രുതയായിരുന്നു.

ഏകാധിപതികളായ പ്രൈമോ ഡി റിവെറയുടെ കാലത്തും ജെനറൽ ഫ്രാങ്കോയുടെ കാലത്തും കാസിലിയൻ സ്പാനിഷ് ഒഴികെയുള്ള ഭാഷകൾ നിരോധിക്കപ്പെട്ടു. സ്പാനിഷ് ഭരണാധികാരികൾ റയലിന് അനുകൂലമായിരുന്നത് കൊണ്ടും ബാഴ്സ റയലിന്റെ ബദ്ധശത്രുക്ഖല കറ്റാലൻ ജനതയുടെ സ്വാതന്ത്രത്തിന്റെ ചിഹ്നമാണ് ബാഴ്സ. ബാഴ്സയുടെ ആപ്തവാക്യം പോലെ കറ്റാലൻ സ്വദേശികൾക്ക് ഒരു ക്ലബ്ബിനേക്കാളുപരിയാണ് ബാഴ്സ. പ്രമുഖ സ്പാനിഷ് എഴുത്തുകാരനും നരവംശ ശാസ്ത്രജ്ഞനുമായ മാനുവൽ വാസ്ക്വെസ് മൊണ്ടെൽബാനിന്റെ അഭിപ്രായപ്രകാരം കറ്റാലൻകാർക്ക് അവരുടെ സ്വത്വം തെളിയിക്കാനുള്ള ഒരേയൊരു മാർഗ്ഗം ബാഴ്സയിൽ ചേരുക എന്നതാണ്. ഇത് ഫ്രാങ്കോക്കെതിരായ ഒരു ജനകീയ സമരത്തിൽ പങ്കാളിയാവുന്നതിനേക്കാൾ അപകട സാധ്യത കുറഞ്ഞതും അവരുടെ അഭിപ്രായ പ്രകടനത്തിനുള്ള ഏറ്റവും സുരക്ഷിതവുമായ മാർഗ്ഗവുമായിരുന്നു.

എന്നാൽ റയൽ മാഡ്രിഡ് രാഷ്ട്ര ഏകീകരണത്തിന്റേയും ഫ്രാങ്കോയുടെ നയങ്ങളുടെയും പ്രതീകമായി കരുതപ്പെട്ടിരുന്നു. ക്ലബ്ബിന്റെ മാനേജ്മെന്റ് തലത്തിൽ തന്നെ ഫാസിസ്റ്റുകൾക്ക് പിന്തുണയുണ്ടായിരുന്നു. മുൻ പ്രസിഡന്റായ സാന്റിയാഗോ ബെർണബ്യൂ ഫ്രാങ്കോക്കു വേണ്ടി പോരാടിയിരുന്നു. റയലിന്റെ മെറെൻഗ്വസിലെ മൈതാനത്തിന് പേരിട്ടത് ഈ മാനേജറോടുള്ള ആദരസൂചകമായാണ്. എന്നാലും സ്പാനിഷ് ആഭ്യന്തര യുദ്ധസമയത്ത് രണ്ട് ക്ലബ്ബിന്റേയും അംഗങ്ങൾക്ക് (ജോസപ് സൺയോളിനും റാഫേൽ സാഞ്ചസ് ഗ്വെറക്കും) ഫലാഞ്ചിസ്റ്റുകളിൽ നിന്ന് ആക്രമണമേറ്റിരുന്നു.

1950കളിൽ ആൽഫ്രെഡോ ഡി സ്റ്റെഫാനോയുടെ കൈമാറ്റക്കാര്യത്തിൽ ഈ ശത്രുത അങ്ങേയറ്റത്തെത്തിയിരുന്നു. അവസാനം ആൽഫ്രെഡോ ഡി സ്റ്റെഫാന റയലിനു വേണ്ടി കളിക്കുകയും റയലിന്റെ തുടർ വിജയങ്ങൾക്ക് കാരണക്കാരനാവുകയും ചെയ്തു. 1960കളിൽ ഈ ശത്രുത യൂറോപ്യൻ തലത്തിലെത്തി. അത്തവണത്തെ യൂറോപ്യൻ കപ്പിലെ നോക്കൗട്ട് റൗണ്ടിൽ രണ്ട് തവണ ബാഴ്സയും റയലും ഏറ്റുമുട്ടി.

എൽ ഡെർബി ബാഴ്സെലോണി

ബാഴ്സയുടെ പ്രാദേശിക വൈരികളാണ് എസ്പാൻയോൾ. ബാഴ്സ - എസ്പാൻയോൾ ഫുട്ബോൾ മത്സരങ്ങൾ എൽ ഡെർബി ബാഴ്സെലോണി എന്നറിയപ്പെടുന്നു. എസ്പാൻയോളും ഒരു കറ്റാലൻ ക്ലബ്ബാണ്. ബാഴ്സയുടെ അന്തർദേശീയ സ്വഭാവത്തിന് വിരുദ്ധമായി എസ്പാൻയോൾ സ്ഥാപിച്ചത് സ്പാനിഷ് ഫുട്ബോൾ ആരാധകർ ചേർന്നാണ്. ബാഴ്സ എല്ലാ നിലക്കും ഒരു വൈദേശിക ക്ലബ്ബാണെന്ന ആശയത്തിൽ നിന്നാണ് എസ്പാൻയോൾ രൂപം കൊള്ളുന്നത്. ഒരു ബാഴ്സാ വിരുദ്ധ ക്ലബ്ബായിത്തന്നെയാണ് എസ്പാൻയോൾ സ്ഥാപിക്കപ്പെട്ടത്. കാറ്റലോണിയക്കാർ റയലിനെ എതിരാളികളായിക്കാണുന്നത് എസ്പാൻയോൾ-ബാഴ്സ ശത്രുത വർദ്ധിപ്പിച്ചു. എസ്പാൻയോളിന്റെ ഔദ്യോഗിക മൈതാനം സാറിയയിലാണ്.

ഫ്രാങ്കോയുടെ ഭരണ സമയത്ത് ബാഴ്സ വിപ്ലവവീര്യമുള്ള ക്ലബ്ബായാണ് അറിയപ്പെട്ടിരുന്നെങ്കിൽ എസ്പാൻയോൾ ഒരു മധ്യവർത്തി സ്വഭാവം സ്വീകരിച്ചു. ഭരണകൂടവുമായി നീക്കുപോക്കുണ്ടാക്കാൻ എസ്പാൻയോളിന് കഴിഞ്ഞു. 1918ൽ എസ്പാൻയോൾ സ്ഥാപിതമായത് അക്കാലത്ത് പ്രസക്തമായ സ്വയംഭരണാവകാശ വാദത്തിനെതിരായിട്ടായിരുന്നു. പിന്നീട് എസ്പാൻയോളിന്റെ ആരാധകർ സ്പാനിഷ് ആഭ്യന്തര യുദ്ധസമയത്ത് ഫ്രാങ്കോയുടെ ഫലാഞ്ചിസ്റ്റുകൾക്കൊപ്പം നിലയുറപ്പിച്ചു. ആശയങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ലക്ഷ്യങ്ങളിലെ മാറ്റങ്ങൾ കാരണം ഈ മത്സരം ബാഴ്സാ ആരാധകരേക്കാൾ എസ്പാൻയോൾ ആരാധകർക്കാണ് പ്രസക്തമായത്. ഈയടുത്തായി എസ്പാൻയോൾ തങ്ങളുടെ ഔദ്യോഗിക ഗാനവും പേരും കറ്റാലനിലേക്ക് മാറ്റിയതോടെ ഇവർ തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന് പ്രാധാന്യം കുറഞ്ഞിട്ടുണ്ട്.

ലാ ലിഗയിൽ ഡെർബി ധാരാളം നടന്നിട്ടുണ്ടെങ്കിലും, മത്സരഫലങ്ങൾ സന്തുലിതമല്ല. മത്സരഫലങ്ങളിൽ ബാഴ്സലോണാ മേധാവിത്വം പ്രകടമായിക്കാണാം. ലാ ലിഗയിൽ എഴുപത് വർഷത്തിനിടെ മൂന്ന് തവണ മാത്രമേ എസ്പാൻയോൾ വിജയിച്ചിട്ടുള്ളൂ. അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്. 1951ൽ എസ്പാൻയോൾ 6-0 എന്ന വൻമാർജിന് ബാഴ്സയെ തോൽപ്പിച്ചിട്ടുണ്ട്. 2008–09 സീസണിൽ എസ്പാൻയോൾ ബാഴ്സയെ നൂ കാമ്പിൽ വെച്ച് ആദ്യമായി പരാജയപ്പെടുത്തി. ആദ്യമായി ബാഴ്സ ട്രെബിൾ നേടിയ ആ സീസണിൽ 2–1നായിരുന്നു എസ്പാൻയോളിന്റെ വിജയം.

ഉടമസ്ഥതയും സാമ്പത്തികവും

2010ൽ ബാഴ്സലോണ എഫ്. സിയുടെ മൂല്യം ഏകദേശം 752 ദശലക്ഷം യൂറോ വരുമെന്ന് ഫോബ്സ് കണക്കാക്കിട്ടുണ്ട്. ഇതു പ്രകാരം 2008–09 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ആഴ്സനൽ എന്നിവയുടെ പിറകിൽ നാലാം സ്ഥാനത്താണ് ബാഴ്സ. ഡെലോയിറ്റിന്റെ കണക്ക് പ്രകാരം ഇതേ സീസണിൽ ബാഴ്സക്ക് 366 ദശലക്ഷം യൂറോയുടെ വരുമാനമുണ്ട്. ഇക്കാര്യത്തിൽ 401 ദശലക്ഷം വരുമാനമുള്ള റയൽ മാഡ്രിഡിന്റെ പിറകിൽ രണ്ടാമതാണ് ബാഴ്സലോണ.

റയൽ മാഡ്രിഡ്, അത്‌ലെറ്റിക് ബിൽബാവോ, റയൽ ഒസാസുന എന്നീ ക്ലബ്ബുകളെ പോലെ ബാഴ്സയും ഒരു സംഘടനയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ ലിമിറ്റഡ് കമ്പനികളെ പോലെ ബാഴ്സയുടെ ഓഹരികൾ പുറത്തു നിന്നുള്ളവർക്ക് വാങ്ങാൻ കഴിയില്ല. പക്ഷേ ബാഴ്സയിൽ അംഗത്വമെടുക്കാം. ബാഴ്സാ ക്ലബ്ബ് അംഗങ്ങളെ സോസിസ് എന്ന് വിളിക്കപ്പെടുന്നു. സോസികൾ യോഗം കൂടി ചർച്ച ചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. 2010ഓടെ ബാഴ്സയിൽ ഏകദേശം 1,70,000ഓളം സോസികളുണ്ട്.

2010 ജൂലൈയിൽ ഡെലോയിറ്റ് നടത്തിയ കണക്കെടുപ്പ് പ്രകാരം ബാഴ്സലോണയുടെ മൊത്തം കടം 442 ദശലക്ഷം യൂറോയാണ്. ഫോബ്സ് കണക്കാക്കിയ മൂല്യത്തിന്റ 58%ത്തോളം വരും ഇത്. ഘടനാപരമായ പ്രശ്നങ്ങളാണ് ഈ കടങ്ങൾക്ക് കാരണമെന്ന് ബാഴ്സലോണയുടെ പുതിയ മാനേജ്മെന്റ് വ്യക്തമാക്കി. ലാ ലിഗാ കിരീടം നിലനിർത്തിയെങ്കിലും ആ വർഷം ക്ലബ്ബ് 79 ദശലക്ഷം യൂറോയുടെ നഷ്ടം രേഖപ്പെടുത്തി.

2011ൽ ബാഴ്സയുടെ ആകെ കടം 483 ദശലക്ഷം യൂറോയായും അറ്റക്കടം 364 ദശലക്ഷം യൂറോയായും രേഖപ്പെടുത്തി. ശരാശരി ഒരു കളിക്കാരന് നൽകുന്ന ശമ്പളത്തിന്റെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ലബ്ബ് ബാഴ്സയാണ്. ബദ്ധവൈരികളായ റയൽ മാഡ്രിഡ് ഇക്കാര്യത്തിൽ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.

ചിഹ്നവും കുപ്പായവും

1910ലാണ് ബാഴ്സ ഇന്നുപയോഗിക്കുന്ന ചിഹ്നം നിലവിൽ വന്നത്. ആദ്യകാലത്തെ ചിഹ്നം വജ്രാകൃതിയിലുള്ളതായിരുന്നു. ഇതിന്റെ മുകൾ ഭാഗത്ത് അരഗോൺ കിരീടവും ഏറ്റവും മുകളിലായി ജെയിംസ് രാജാവിന്റെ വവ്വാലും ഉണ്ടായിരുന്നു. രണ്ട് വശങ്ങളിലായി ലോറൽ മരത്തിന്റേയും പനയുടേയും ഇലകളുമുണ്ടായിരുന്നു. 1910ൽ പുതിയൊരു ചിഹ്നത്തിനു വേണ്ടി ക്ലബ്ബ് മത്സരം നടത്തി. അക്കാലത്തെ ബാഴ്സാ കളിക്കാരനായിരുന്ന കാൾസ് കൊമാമലയായിരുന്നു അതിലെ വിജയി. കൊമാമലയുടെ ചിഹ്നമാണ് ബാഴ്സ ഇന്നും ഉപയോഗിക്കുന്നത്. പിന്നീടിതിൽ ചെറിയ ചെറിയ മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ട്. ചിഹ്നത്തിൽ സെന്റ് ജോർജിന്റെ കുരിശ് വലതു ഭാഗത്ത് മുകളിലും കറ്റാലൻ പതാക ഇടത്തും അടിയിൽ ബാഴ്സയുടെ ജെഴ്സിയുടെ നിറങ്ങളും കാണാം.

ഇപ്പോൾ ബാഴ്സയുപയോഗിക്കുന്ന ചുവപ്പും നീലയും ഇടകലർന്ന കുപ്പായം ആദ്യമായി ഉപയോഗിക്കപ്പട്ടത് 1900ൽ ഹിസ്പാനിയക്കെതിരായ മത്സരത്തിലായിരുന്നു. ഈ ജെഴ്സിയുടെ ഉപയോഗത്തെ കുറിച്ച പലരും വിവിധ സിദ്ധാന്തങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ആദ്യത്തെ ക്ലബ്ബ് പ്രസിഡന്റിന്റെ മകനായ ആർതർ വിറ്റിയുടെ അഭിപ്രായത്തിൽ ക്രോസ്ബിയിലെ മെർച്ചന്റ് ടെയ്ലേഴ്സ് സ്കൂളിന്റെ ഫുട്ബോൾ ടീം ജെഴ്സിയിൽ നിന്നാണ് ഈ നിറങ്ങൾ കടമെടുത്തിട്ടുള്ളത്. എന്നാൽ സാഹിത്യകാരനായ ടോണി സ്‌ട്രൂബെല്ലിന്റെ അഭിപ്രായത്തിൽ റോബസ്പിയറുടെ ആദ്യത്തെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പതാകയിൽ നിന്നാണ് ഈ നിറങ്ങൾ ലഭിച്ചിട്ടുള്ളത്. എന്നാൽ ജൊവാൻ കാമ്പറുടെ സ്വന്തം ക്ലബ്ബായ എഫ്. സി ബേസലിന്റെ ജെഴ്സിയുടെ നിറങ്ങളാണ് ബാഴ്സാ ജെഴ്സിയുലള്ളതെന്നാണ് കാറ്റലോണിയക്കാർ പൊതുവിൽ വിശ്വസിക്കുന്നത്.

2011-2012 സീസൺ വരെ ബാഴ്സ കുപ്പായം സ്പോൺസർ ചെയ്യാൻ വൻകിട കമ്പനികളെ അനുവദിച്ചിരുന്നില്ല. എന്നാൽ കുപ്പായത്തിൽ യൂനിസെഫിന്റെ പേര് 2006 മുതൽ തന്നെ ഉണ്ടായിരുന്നു. 2006ൽ പഞ്ചവർഷ കരാറായാണ് യൂനിസെഫിന്റെ പേര് കുപ്പായത്തിൽ ചേർക്കാൻ ബാഴ്സ സമ്മതിച്ചത്. എഫ്. സി ബാഴ്സലോണ ഫൗണ്ടേഷൻ വഴി യൂനിസെഫിന് 1.5 ദശലക്ഷം പൗണ്ട് ഓരോ വർഷവും നൽകാമെന്ന കരാറിനെ തുടർന്നായിരുന്നു ഇത്. ഇത് യൂനിസെഫിന്റെ വരുമാനത്തിന്റെ 0.7 ശതമാനത്തോളം വരും. 1994ലാണ് എഫ്. സി. ബാഴ്സലോണ ഫൗണ്ടേഷൻ സ്ഥാപിതമാകുന്നത്. അന്നത്തെ സാമ്പത്തിക വിഭാഗം അധ്യക്ഷനായ ജെയിം ഗിൽ അലൂയയുടെ നിർദ്ദേശപ്രകാരമാണ് ഈ ഫൗണ്ടേഷൻ സ്ഥാപിതമായത്. സാമ്പത്തിക സ്പോൺസർഷിപ്പ് പ്രതീക്ഷിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കായിക കമ്പനിയായാണ് ഫൗണ്ടേഷൻ സ്ഥാപിക്കപ്പെട്ടത്. 2004ൽ ഈ ഫൗണ്ടേഷനിലേക്ക് 40,000 മുതൽ 60,000 പൗണ്ട വരെ നൽകിയ 25 ബഹുമാന്യരായ വ്യക്തികളുണ്ടായിരുന്നു. വർഷം തോറും 14,000 പൗണ്ട് നൽകുന്ന 48 അനുബന്ധ അംഗങ്ങളും ഉണ്ട്. 4,000 പൗണ്ട് വർഷം തോറും നൽകുന്ന എണ്ണമറ്റ രക്ഷാധികാരികളും ഈ ഫൗണ്ടേഷനിലുണ്ട്. ബഹുമാന്യരായ വ്യക്തികൾക്ക് ക്ലബ്ബിൽ എന്തെങ്കിലും പ്രത്യേകതകളുണ്ടോ എന്ന കാര്യം അവ്യക്തമാണ്. എന്നാൽ രചയിതാവായ അന്തോണി കിംഗിന്റെ അഭിപ്രായപ്രകാരം ബഹുമാന്യരായ വ്യക്തികൾക്ക് ക്ലബ്ബിന്റെ ഏതെങ്കിലും മേഖലകളിൽ എന്തെങ്കിലും സ്വാധീനമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

കോർപ്പറേറ്റുകൾക്ക് സ്പോൺസർഷിപ്പ നൽകുന്നതിനോടുള്ള എതിർപ്പ് 2011-2012 സീസണിൽ ബാഴ്സ ഉപേക്ഷിച്ചു. 150 ദശലക്ഷം പൗണ്ടിന്റെ അഞ്ചുവർഷകരാർ ഖത്തർ ഫൗണ്ടേഷനുമായി ഒപ്പു വെച്ചതോടെയാണ് ഈ നിയമം തിരുത്തപ്പെട്ടത്.

പ്രായോജകർ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
1998 മുതൽ നൈക്കിയാണ് ബാർസലോനയുടെ കിറ്റ് നിർമ്മാതാക്കൾ
Period Kit manufacturer Shirt main sponsor Shirt sub sponsor
1899–1982 None None None
1982–1992 മെയ്ബ
1992–1998

കാപ്പ

1998–2006 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 

നൈക്കി

2006–2011 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 

യൂനിസെഫ്

2011–2013

ഖത്തർ ഫൗണ്ടേഷൻ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 

യൂനിസെഫ്

2013–2014

ഖത്തർ ഏർവേസ്

2014–2017 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 

ബെക്കോ & യൂനിസെഫ്

2017– എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 

റക്കൂട്ടൻ

മൈതാനങ്ങൾ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ക്യാമ്പ് നൂവിന്റെ ഒരു ആകാശക്കാഴ്ച

ബാഴ്സ ആദ്യകാലത്ത് കാമ്പ് ഡി ലാ ഇന്റസ്ട്രിയയിലായിരുന്നു കളിച്ചിരുന്നത്. 6,000 പേരെ ഉൾകൊള്ളാനുള്ള കഴിവേ ആ മൈതാനത്തിനുണ്ടായിരുന്നുള്ളൂ. വളർന്നുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബിന് ഇത് അപര്യാപ്തമാണെന്ന് ക്ലബ്ബ് അധികൃതർക്ക് തോന്നിയതോടെ ഇന്റസ്ട്രിയയിൽ നിന്നും ബാഴ്സ തങ്ങളുടെ മൈതാനം മാറ്റി.

1922ൽ ബാഴ്സലോണയിലെ അംഗസംഖ്യ 20,000 കടന്നു. കൂടുതൽ വരുമാനമുണ്ടായി. പുതിയ മൈതാനമായ കാമ്പ് ഡി ലേ കോർട്ട് നിർമ്മിക്കുന്നത് ഇതോടെയായിരുന്നു. 20,000 പേരെ ഉൾക്കൊള്ളാനുള്ള കഴിവ് മൈതാനം നിർമ്മിച്ച സമയത്തുണ്ടായിരുന്നുള്ളൂ. സ്പാനിഷ് ആഭ്യന്തര യുദ്ധശേഷം ക്ലബ്ബിലേക്ക് കൂടുതൽ അംഗങ്ങൾ വന്നു. ഇത് കൂടുതൽ പ്രവർത്തനങ്ങളിലേക്ക് ക്ലബ്ബിനെ കടക്കാൻ പ്രോത്സാഹിപ്പിച്ചു. 1944ൽ ഗ്രാൻഡ് സ്റ്റാൻഡ്, 1946ൽ സതേൺ സ്റ്റാൻഡ്, 1950ൽ നോർത്തേൺ സ്റ്റാൻഡ് എന്നിവ നിർമ്മിച്ചു. നോർത്തേൺ സ്റ്റാൻഡിന്റെ നിർമ്മാണത്തോടെ 60,000 പേരെ ഉൾക്കൊള്ളാവുന്ന മൈതാനമായി ലേ കോർട്ട് മാറി.

ഈ നിർമ്മാണങ്ങൾക്കു ശേഷം ലേ കോർട്ട് വികസിപ്പിക്കാൻ കഴിയാത്ത ഒന്നായി മാറി. 1948ലെയും 1949ലെയും ലാ ലിഗാ വിജയങ്ങളും, 1950ലെ ലാസ്ലോ കുബാലയുടെ വരവും, തുടർന്ന് കുബാല 256 കളികളിൽ നിന്ന് 196 ഗോൾ നേടിയതും ബാഴ്സാ മൈതാനത്തേക്ക് കൂടുതൽ കാണികളെ ആകർഷിക്കാൻ കാരണമായി. ഇതിനെത്തുടർന്ന് പുതിയൊരു മൈതാനമുണ്ടാക്കാൻ ക്ലബ്ബ് അധികൃതർ പദ്ധതിയിട്ടു. അങ്ങനെ 1954 മാർച്ച് 28ന് 60,000 ആരാധകരെ സാക്ഷി നിർത്തി ക്യാമ്പ് നൂ മൈതാനത്തിന്റെ നിർമ്മാണം ആരംഭിച്ചു. ബാഴ്സലോണാ ആർച്ച് ബിഷപ്പ് ഗ്രിഗോറിയോ മൊണ്ടേഗോയുടെ അനുഗ്രഹങ്ങളോടെ ഗവർണ്ണർ ഫിലിപ്പ് അക്കേഡോ കൊളങ്ഗയായിരുന്നു ക്യാമ്പ് നൂവിന്റെ തറക്കല്ലിട്ടത്. 1957 സെപ്റ്റംബർ 24ന് മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയായി. 288 ദശലക്ഷം പെർസീറ്റയായിരുന്നു മൈതാനത്തിന്റെ മൊത്തം ചിലവ്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ 336% കൂടുതലായിരുന്നു.

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ഒരു ക്ലബ്ബിനേക്കാളുപരി എന്നർത്ഥം വരുന്ന ക്ലബ്ബിന്റെ ആപ്തവാക്യം രേഖപ്പെടുത്തിയിരിക്കുന്ന ഇരിപ്പിടങ്ങൾ.

1980ൽ മൈതാനം യുവേഫ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് നവീകരിക്കാൻ ക്ലബ്ബ് നിർബന്ധിതരായി. ചെറിയൊരു തുക നൽകിയാൽ ഇഷ്ടികകളിൽ സ്വന്തം പേര് രേഖപ്പെടുത്താം എന്ന വാഗ്ദാനം വഴിയായിരുന്നു ക്ലബ്ബ് നവീകരണത്തിന് പണം കണ്ടെത്തിയത്. ഈ വാഗ്ദാനം പെട്ടെന്ന് ജനപ്രിയമായി. ആയിരക്കണക്കിന് ആരാധകർ പണം നൽകി. ഇത് പിന്നീട് മറ്റൊരു വിവാദത്തിനും വഴി വെച്ചു. ഈ പദ്ധതി വഴി പേര് കൊത്തിയതിൽ ഒരു കല്ലിൽ റയൽ മാഡ്രിഡിന്റെ മുൻ പ്രസിഡന്റും ഫ്രാങ്കോയുടെ അനുയായിയുമായിരുന്ന സാന്റിയാഗോ ബെർണബ്യൂവിന്റെ പേരുണ്ടെന്ന് മാഡ്രിഡിലെ മാധ്യമങ്ങൾ വാർത്ത പ്രസീദ്ധീകരിച്ചു. 1992ൽ മൈതാനത്തിന്റെ മേൽക്കൂര നവീകരിച്ചു. നിലവിൽ 99,354 കാണികൾക്കുള്ള ഇരിപ്പിടങ്ങളോടെ നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ മൈതാനമാണ് ക്യാമ്പ് നൂ.

മൈതാനത്തിലെ മറ്റു സൗകര്യങ്ങൾ :

  • സിറ്റ്വേറ്റ് എസ്പോർട്ടിവ ജൊവാൻ കാമ്പർ - പരിശീലന സ്ഥലം.
  • മാഷ്യ-സെന്റർ ഡി ഫോർമേഷ്യേ ഓറിയോൾ ടോർട്ട് - യുവതാരങ്ങളുടെ വിശ്രമ കേന്ദ്രം.
  • എസ്റ്റാഡി യൊഹാൻ ക്രൈഫ്- റിസർവ്വ് ടീമിനും വനിത ടീമിനുമുള്ള മൈതാനം.
  • പലാവു ബ്ലോഗ്രാന - ഇൻഡോർ കായിക കേന്ദ്രം.
  • പലാവു ബ്ലോഗ്രാന 2 - രണ്ടാമത്തെ ഇൻഡോർ കായിക കേന്ദ്രം.
  • പിസ്റ്റാ ഡി ജെൽ - ബാഴ്സലോണാ എഫ്. സിയുടെ ഐസ്‌ പ്രതലം.

ടീം റെക്കോഡുകൾ

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
സാവി. ബാഴ്സക്കുവേണ്ടി ഏറ്റവും കൂടുതൽ തവണ ജെഴ്സിയണിഞ്ഞ കളിക്കാരൻ.

ഏറ്റവും കൂടതൽ തവണ ബാഴ്സലോണക്ക് വേണ്ടി കളിച്ച റെക്കോഡും (629) ലാ ലിഗയിൽ ഏറ്റവും കൂടുതൽ തവണ ബാഴ്സലോണാ ജെഴ്സി അണിഞ്ഞ റെക്കോഡും (414) സാവിയുടെ പേരിലാണ്. മുമ്പ് ലാ ലിഗാ റെക്കോഡ് മിഗ്വെലിയുടെ പേരിലായിരുന്നു(391).

സൗഹൃദ മത്സരങ്ങൾ പരിഗണിക്കുകയാണെങ്കിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത് പോളിനോ അൽകന്റേരയാണ്(369). എന്നാൽ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത് ലയണൽ മെസ്സിയാണ്.(302) യൂറോപ്യൻ - അന്താരാഷ്ട്ര മത്സരങ്ങളിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും മെസ്സിയാണ്. ലാ ലിഗയിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത് സെസാർ ഫാബ്രിഗാസാണ്. 1942-1955 കാലഘട്ടത്തിനിടയിൽ ഫാബ്രിഗാസ് 192 ഗോളുകൾ നേടിയിട്ടുണ്ട്. ലാ ലിഗയിൽ ബാഴ്സക്ക് വേണ്ടി നൂറിൽ കൂടുതൽ ഗോൾ നേടിയ നാല് കളിക്കാരേ ഉള്ളൂ. സെസാർ ഫാബ്രിഗാസ്(192), ലയണൽ മെസ്സി(169), ലാസ്ലോ കുബാല(131), സാമുവൽ ഏറ്റൂ(108) എന്നിവരാണത്.

2009 ഫെബ്രുവരി 2ന് ബാഴ്സലോണ 5000 ലാ ലിഗാ ഗോളുകൾ തികച്ചു. റേസിംഗ് സാന്റാഡെറിനെതിരായ മത്സരത്തിൽ മെസ്സിയുടെ ഗോളോട് കൂടിയാണ് അയ്യായിരം തികച്ചത്. മത്സരത്തിൽ ബാഴ്സ 2–1ന് വിജയിച്ചു. അതേ വർഷം ഡിസംബറിൽ എസ്റ്റൂഡിയൻസിനെ 2–1ന് പരാജയപ്പെടുത്തി ബാഴ്സലോണ സീസണിലെ ആറാം കിരീടം(സെക്സറ്റപ്പിൾ) എന്ന അത്യപൂർവ്വ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ ക്ലബ്ബായി മാറി.

ബാഴ്സലോണാ മൈതാനത്തെ ഏറ്റവും വലിയ ജനപങ്കാളിത്തം 1986 മാർച്ച് മൂന്നിന് യുവന്റസിനെതിരായ മത്സരത്തിലായിരുന്നു. 1,20,000 പേരായിരുന്നു ഈ യൂറോപ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരം വീക്ഷിക്കാനെത്തിയത്. 1990കളിലെ നൂ കാമ്പ് ആധുനികവൽക്കരണം ഇതൊരു തകർക്കാനാവാത്ത റെക്കോഡാക്കി മാറ്റി. കാരണം നവീകരണ ശേഷം നൂ കാമ്പ് 99,354 കാണികളെ മാത്രം ഉൾക്കൊള്ളുന്ന മൈതാനമായി മാറി.

കിരീട നേട്ടങ്ങൾ

2021 ഏപ്രിൽ 17ഓടെ ബാഴ്സ 26 ലാ ലിഗാ, 31 കോപ്പ ഡെൽ റേ, 13 സൂപ്പർ കോപ്പ ഡി എസ്പാന, 3 കോപ്പ ഡുവാ ഇവാർട്ടേ, 2 കോപ്പ ഡി ലാ ലിഗാ എന്നിവ നേടിയിട്ടുണ്ട്. ഇതിൽ ലാ ലിഗയൊഴിച്ച് മറ്റെല്ലാ കിരീടങ്ങളും റെക്കോഡാണ്. യൂറോപ്യൻ തലത്തിൽ അഞ്ച് യുവേഫാ ചാമ്പ്യൻസ് ലീഗ്, നാല് യുവേഫാ കപ്പ് വിന്നേഴ്സ് കപ്പ്, അഞ്ച് യുവേഫാ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്. ഇതിൽ വിന്നേഴ്സ് കപ്പ് കിരീടനേട്ടങ്ങൾ മറ്റൊരു റെക്കോഡാണ്. മൂന്ന് തവണ ഫിഫാ ക്ലബ്ബ് വേൾഡ് കപ്പും മൂന്ന് തവണ ഇന്റർ സിറ്റീസ് ഫെയർ കപ്പും നേടിയിട്ടുണ്ട്.

1955 മുതൽ യൂറോപ്യൻ ലീഗുകളെല്ലാം കളിക്കുന്ന ഒരേയൊരു ടീമാണ് ബാഴ്സലോണ. ലാ ലിഗയിൽ നിന്ന് ഇതു വരെ പുറത്തുപോകാത്ത മൂന്ന് ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സ. റയൽ മാഡ്രിഡും അത്‌ലെറ്റിക്കോ ബിൽബാവോയുമാണ് മറ്റ് ക്ലബ്ബുകൾ. ഒരു ട്രെബിൾ നേടുന്ന ആദ്യത്തെ സ്പാനിഷ് ടീമാണ് ബാഴ്സ. കോപ്പ ഡെൽ റേ, ലാ ലിഗാ, ചാമ്പ്യൻസ് ലീഗ് എന്നിവയായിരുന്നു ബാഴ്സയുടെ ട്രെബിൾ കിരീടങ്ങൾ. ലോകത്ത് ആദ്യമായി ഒരു സെക്സറ്റപ്പിൾ സ്വന്തമാക്കുന്ന ക്ലബ്ബും ബാഴ്സയാണ്. ഈ ട്രബിളും സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫാ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നീ കിരീടങ്ങളും ചേർത്താണ് ബാഴ്സ ആറു കിരീടങ്ങൾ തികച്ചത്.

പ്രാദേശിക മത്സരങ്ങൾ

പ്രമാണം:The six Barça cups .jpg
2009ൽ ബാഴ്സ നേടിയ ആറു കിരീടങ്ങൾ

വിജയികൾ (26 സീസണുകളിൽ) :
1928–1929, 1944–45, 1947–48, 1948–49, 1951–52, 1952–53, 1958–59
1959–60, 1973–74, 1984–85, 1990–91, 1991–92, 1992–93, 1993–94
1997–98, 1998–99, 2004–05, 2005–06, 2008–09, 2009–10, 2010–11,2012-13,2014-15,2015-16,2017-18,2018-19

റണ്ണേഴ്സ് അപ് (26 സീസണുകളിൽ)  :
1929–30, 1945–46, 1953–54, 1954–55, 1955–56, 1961–62, 1963–64
1966–67, 1967–68, 1970–71, 1972–73, 1975–76, 1976–77, 1977–78, 1981–82
1985–86, 1986–87, 1988–89, 1996–97, 1999–00, 2003–04, 2006–07, 2011–12,2013-14,2016-17,2019-20

  • കോപ്പ ഡെൽ റേ

വിജയികൾ (31 സീസണുകളിൽ) :
1909–10, 1911–12, 1912–13, 1919–20, 1921–22, 1924–25, 1925–26, 1927–28
1941–42, 1950–51, 1951–52, 1952–53, 1956–57, 1958–59, 1962–63, 1967–68
1970–71, 1977–78, 1980–81, 1982–83, 1987–88, 1989–90, 1996–97, 1997–98, 2008–09, 2011–12,2014-15,2015-16,2016-17,2017-18,2020-21

റണ്ണേഴ്സ് അപ് (11 സീസണുകളിൽ)  :
1901–02, 1918–19, 1931–32, 1935–36, 1953–54, 1973–74, 1983–84, 1985–86, 1995–96, 2010–11,2018-19

  • സൂപ്പർ കോപ്പ ഡി എസ്പാന

വിജയികൾ (13 തവണ) :
1983, 1991, 1992, 1994, 1996, 2005, 2006, 2009, 2010, 2011,2013,2016,2018

റണ്ണേഴ്സ് അപ് (10 തവണ)  :
1985, 1988, 1990, 1993, 1997, 1998, 1999, 2012, 2017, 2021

  • കോപ്പ ഇവാ ഡുവാർട്ടേ

വിജയികൾ (3 തവണ) :
11948, 1952, 1953

റണ്ണേഴ്സ് അപ് (2 തവണ)  :
1949, 1951

  • കോപ്പ ഡി ലാ ലിഗാ

വിജയികൾ (2 തവണ) :
1982–83, 1985–86

യൂറോപ്യൻ മത്സരങ്ങൾ

    വിജയികൾ (5): 1991–92, 2005–06, 2008–09, 2010–11,2014-15
    റണ്ണേഴ്സ് അപ് (3): 1960–61, 1985–86, 1993–94
    വിജയികൾ (4): 1978–79, 1981–82, 1988–89, 1996–97
    റണ്ണേഴ്സ് അപ് (2): 1968–69, 1990–91
  • ഇന്റർസിറ്റീസ് ഫെയർ കപ്പ് (ഇപ്പോൾ യുവേഫ യൂറോപ ലീഗ്)
    വിജയികൾ (3): 1955–58, 1958–60, 1965–66
    റണ്ണേഴ്സ് അപ് (1): 1961–62
    വിജയികൾ (5): 1992, 1997, 2009, 2011,2015
    റണ്ണേഴ്സ് അപ് (4): 1979, 1982, 1989, 2006

ലോകവ്യാപക മത്സരങ്ങൾ

    വിജയികൾ (3): 2009, 2011,2015
    റണ്ണേഴ്സ് അപ് (1): 2006
  • ഇന്റർകോണ്ടിനെന്റൽ കപ്പ്
    റണ്ണേഴ്സ് അപ് (1): 1992

കളിക്കാർ

സ്പാനിഷ് ടീമുകളിൽ മൂന്നിൽ കൂടുതൽ യൂറോപ്പിതര കളിക്കാർ അനുവദനീയമല്ല. ഇക്കാരണത്താൽ തന്നെ ധാരാളം കളിക്കാർക്ക് ഇരട്ട പൗരത്വം ഉണ്ട് (ഏതെങ്കിലും യൂറോപ്യൻ രാജ്യത്തായിരിക്കും രണ്ടാം പൗരത്വം.). കോടോണൗ സമ്മതപത്രം കാരണം ഏസിപി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങളെ (ആഫ്രിക്ക, കരീബിയൻ, പസഫിക്ക്) യൂറോപ്പിന് വെളിയിലായി പരിഗണിക്കില്ല. കോൾപാക് നിയമപ്രകാരമാണിത്.

2020 ഒക്ടോബർ 6 വരെയുള്ള കണക്കാണിത്. ഓരോ കളിക്കാരന്റേയും പ്രഥമ പൗരത്വത്തിന്റെ കാര്യമേ ഈ പട്ടികയിലുള്ളൂ.

ക്യാപ്റ്റന്മാർ

  • ലയണൽ മെസ്സി - ക്യാപ്റ്റൻ
  • സെർജിയോ ബുസ്ക്കസ്റ്റ് - വൈസ് ക്യാപ്റ്റൻ
  • ജെറാർഡ് പിക്കെ - മൂന്നാം ക്യാപ്റ്റൻ
  • സെർജി റോബർട്ടോ - നാലാം ക്യാപ്റ്റൻ

നിലവിലെ ടീം

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  ഗോൾ കീപ്പർ മാർക്ക് ആന്ദ്ര ടെർ സ്റ്റീഗൻ
2 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര സെർജീഞ്ഞോ ഡെസ്‌റ്റ്
3 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര ജെറാർഡ് പിക്കെ
4 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര റൊണാൾഡ് അരൗഹൊ
5 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര സെർജിയോ ബുസ്ക്കസ്റ്റ്
7 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര ആൻറ്റോയിൻ ഗ്രീസ്സ്മാൻ
8 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര മിറലെം പ്യാനിച്ച്
9 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര മാർട്ടിൻ ബ്രയ്ത്വൈറ്റ്
10 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര ലയണൽ മെസ്സി
11 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര ഉസ്മാൻ ഡെംബലെ
12 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര റിക്കീ പുയ്ജ്
നമ്പർ സ്ഥാനം കളിക്കാരൻ
13 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  ഗോൾ കീപ്പർ നെറ്റോ
14 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര ഫിലിപ്പെ കുട്ടിഞ്ഞോ
15 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര ക്ലമൻ്റ് ലൊങ്ലെ
16 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര പെഡ്രി
17 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര ഫ്രാൻസിസ്ക്കോ ട്രിങ്കാവോ
18 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര യോർഡി അൽബാ
19 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര മത്തയസ്സ് ഫെർണ്ണാണ്ടസ്
20 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര സെർജി റോബർട്ടോ
21 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര ഫ്രെങ്കീ ഡി യോങ്ങ്
22 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര അൻസു ഫാറ്റി
23 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര സാമുവൽ ഉംറ്റിറ്റി
24 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര ജൂനിയർ ഫിർപ്പോ

ബാർസലോന ബി ടീം

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
26 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  ഗോൾ കീപ്പർ ഇന്യാക്കി പെന്യാ
27 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര ഇലൈക്ക്സ്സ് മൊറിബാ
28 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര ഓസ്ക്കാർ മിങ്ങ്ഗ്വേസാ
29 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മുന്നേറ്റ നിര കൊണ്റാഡ് ഡെ ലാ ഫുവന്തേ
നമ്പർ സ്ഥാനം കളിക്കാരൻ
30 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര അലക്സ് കൊയാഡോ
32 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര സാൻറ്റിയാഗോ റമോസ് മിൻഗോ
36 എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  ഗോൾ കീപ്പർ അർണൊ ടെനസ്സ്

വായ്പ്പക്ക് നൽകിയിരിക്കുന്ന കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര എമർസൺ (ബെറ്റിസ്സ് 30 ജൂൺ 2021 വരെ)
എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര മൗസ്സാ വാഘേ (PAOK 30 ജൂൺ 2021 വരെ)
- എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  പ്രതിരോധ നിര ജീൻ ക്ലയർ റ്റൊഡിബൊ (നീസ് 30 ജൂൺ 2021 വരെ)
- എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ  മധ്യനിര കാർലസ്സ് അലന്യ (ഗെറ്റാഫെ 30 ജൂൺ 2021 വരെ)

നിലവിലെ പരിശീലക സംഘം

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
റൊണാൾഡ്‌ കൂമൻ ആണ് നിലവിലെ മാനേജർ
സ്ഥാനം വ്യക്തി
മാനേജർ Xavi Hernandez
അസിസ്റ്റന്റ് മാനേജർ ഹെൻറിക്ക് ലാർസൺ
ആൽഫ്രഡ് ഷ്രൂഡർ
ഫിറ്റ്നസ് കോച്ചുമാർ ആൽബർട്ട് റോക്ക
ഗോൾ കീപ്പിംഗ് കോച്ച് ജോസ് റാമോൺ ഡി ലാ ഫുവെന്റെ
സ്കൗട്ടിംഗ്സ് അലെക്സ് ഗാർഷ്യ
ഡൊമിനിക് ടോറെന്റ്
കാൾസ് പ്ലാൻചാർട്ട്
ഫുട്ബോൾ ഡയറക്ടർ രമോൺ പ്ലാനസ്സ്
അക്കാദമി ഡയറക്ടർ ഗില്ലർമോ അമോർ
ബി ടീം മാനേജർ ചാവി ഗാർസിയ പിമിയൻ്റാ

മാനേജ്മെന്റ്

എഫ്.സി. ബാഴ്സലോണ: ചരിത്രം, പിന്തുണ, പ്രമുഖ എതിരാളികൾ 
ജൊവൻ പോർട്ടയാണ് നിലവിലെ അദ്ധ്യക്ഷൻ
കാര്യാലയം വ്യക്തി
അദ്ധ്യക്ഷൻ ജൊവൻ ലപോർട്ട
ഉപാദ്ധ്യക്ഷനും ബാഴ്സ ഫൗണ്ടേഷന്റെ ഡയറക്ടറും റാഫേൽ യൂസ്റ്റെ ആബെൽ
സാമ്പത്തിക, ഇക്വിറ്റി ഉപാദ്ധ്യക്ഷനും 'എസ്പായ് ബാഴ്സ'യുടെ ഉത്തരവാദിത്തവും എഡ്വേർഡ് റോമു ബാഴ്‌സലോ
സ്ഥാപന ഉപാദ്ധ്യക്ഷൻ എലീന ഫോർട്ട് സിസ്‌നോറോസ്
വാണിജ്യ മേഖല ഉപാദ്ധ്യക്ഷൻ ഓറിയോൾ ടോമസ്
പ്രധമ ഫുട്ബോൾ ടീമിൻ്റെ ഉത്തരവാദിത്തമുള്ള ഡയറക്ടർ ജെവിയർ ബോർഡാസ്
വനിതാ ടീം, ബാഴ്സ ബി, യൂത്ത് ഫുട്ബോൾ എന്നിവയുടെ ഉത്തരവാദിത്തമുള്ള ബോർഡ് അംഗം സേവ്യർ വിലജോന
ബോർഡ് സെക്രട്ടറി ജൊസെപ് കുബെൽസ് റിബെ
ഖജനാവ് സൂക്ഷിപ്പുകാരൻ ഫെറാൻ ഒലിവ് കനോവാസ്
ബോർഡ് അംഗം ജോസെപ് മരിയ ആൽബർട്ട് ടർകോ

മറ്റു ടീമുകൾ

ഫുട്ബോൾ ടീമുകൾ

  • എഫ്.സി. ബാഴ്സലോണ ബി - കരുതൽ ടീം
  • എഫ്.സി. ബാഴ്സലോണ ഫുട്സാൽ - ഫുട്സാൽ ടീം
  • എഫ്.സി. ബാഴ്സലോണ ഫെമെനിനോ - വനിതാ ടീം

മറ്റു കളികൾ

  • എഫ്.സി. ബാഴ്സലോണ ബാസ്ക്വെറ്റ് - ബാസ്ക്കറ്റ് ബോൾ ടീം
  • എഫ്.സി. ബാഴ്സലോണ ഹാൻഡ്ബോൾ - ഹാൻഡ്ബോൾ ടീം
  • എഫ്.സി. ബാഴ്സലോണ ഹോക്വീ - ഹോക്കി ടീം
  • എഫ്.സി. ബാഴ്സലോണ ഐസ് ഹോക്കി - ഐസ് ഹോക്കി ടീം
  • എഫ്.സി. ബാഴ്സലോണ റഗ്ബി - റഗ്ബി രണ്ടാം തരം ടീം
  • എഫ്.സി. ബാഴ്സലോണ റഗ്ബി ലീഗ് - റഗ്ബി ലീഗ് ടീം

ചലച്ചിത്രവൽക്കരണം

  • ബാഴ്സ, 75 ആനോസ് ഡി ഹിസ്റ്റോറിക്ക ഡെൽ ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ - യോർഡി ഫെലിയു - 1974
  • ബാഴ്സ - പോൾ ഗ്രീൻ ഗ്രാസ്സ് - 2014

കുറിപ്പുകൾ

  • ^ ജൊവാൻ കാമ്പർ ആദ്യകാലത്ത് ഹാൻസ് കാമ്പർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അവലംബം

കൂടുതൽ വായനക്ക്

  • പിയറി അർണാഡ്, ജെയിംസ് റിയോർഡാൻ (1998). സ്പോർട്സ് ആൻഡ് ഇന്റർനാഷണൽ പൊളിറ്റിക്സ്. ടെയ്ലർ ആൻഡ് ഫ്രാൻസിസ്. ISBN 978-0-419-21440-3.
  • ഫിൽ ബാൾ (2003). മോർബോ: ദ സ്റ്റോറി ഓഫ് സ്പാനിഷ് ഫുട്ബോൾ. ഡബ്ല്യു എസ് സി ബുക്ക്സ് ലിമിറ്റഡ്. ISBN 0-9540134-6-8.
  • ജിമ്മി ബേൺസ് (1998). ബാഴ്സ: എ പീപ്ൾസ് പാഷൻ. ബ്ലൂംസ്ബെറി. ISBN 0-7475-4554-5.
  • സൈമൺ ചാഡ്വിക്ക്, ഡേവ് ആർതർ (2007). ഇന്റർനാഷണൽ കേസസ് ഇൻ ദ ബിസിനസ് ഓഫ് സ്പോർട്ട്. ബട്ടർവർത്ത്-ഹെയിൻമാൻ. ISBN 0-7506-8543-3.
  • മിക്കായേൽ ഡെസ്ബോർഡസ് (2007). മാർക്കെറ്റിംഗ് ആൻഡ് ഫുട്ബോൾ: ആൻ ഇന്റർനാഷണൽ പെർസ്പെക്റ്റീവ്. ബട്ടർവർത്ത്-ഹെയിൻമാൻ. ISBN 0-7506-8204-3.
  • സ്റ്റീഫെൻ ഡോബ്സൺ, ജോൺ എം ഗൊഡാർഡ് (2001). ദ ഇക്കോണോമിക്സ് ഓഫ് ഫുട്ബോൾ. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസ്. ISBN 0-521-66158-7.
  • മിക്കായേൽ യോഡ് (2008). കാറ്റലോണിയ: എ കൾച്ചറൽ ഹിസ്റ്ററി. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്. ISBN 0-19-532797-7.
  • അലൈൻ ഫെറാൻഡ്, സ്കോട്ട് മക്കാർത്തി (2008). മാർക്കെറ്റിംഗ് ദ സ്പോർട്സ് ഓർഗനൈസേഷൻ: ബിൽഡിംഗ് നെറ്റ്വർക്ക്സ് ആൻഡ് റിലേഷൻഷിപ്പ്സ്. ടെയ്ലർ ആൻഡ് ഫ്രാൻസിസ്. ISBN 0-415-45329-1.
  • പീറ്റർ ഫിസ്ക് (2008). ബിസിനസ് ജീനിയസ്: എ മോർ ഇൻസ്പൈർഡ് അപ്രോച്ച് ടു ബിസിനസ് ഗ്രോത്ത്. ജോൺ വൈലീ അൻഡ് സൺസ്. ISBN 1-84112-790-6.
  • പങ്കജ് ഗെമാവത്ത് (2007). റിഡിഫൈനിംഗ് ഗ്ലോബൽ സ്ട്രാറ്റെജി: ക്രോസിംഗ് ബോർഡേഴ്സ് ഇൻ എ വേൾഡ് വേർ ഡിഫെറെൻസസ് സ്റ്റിൽ മാറ്റർ. ഹാർവാഡ് ബിസിനസ് പ്രസ്. p. 2. ISBN 1-59139-866-5.
  • ഗ്രാൻഡ് ഫാർഡ് (2008). ലോംഗ് ഡിസ്റ്റൻസ് ലൗ: എ പാഷൻ ഫോർ ഫുട്ബോൾ. ടെംബിൾ യൂനിവേഴ്സിറ്റി പ്രസ്. ISBN 1-59213-374-6.
  • അന്തോണി കിംഗ് (2003). ദ യൂറോപ്യൻ റിച്വൽ: ഫുട്ബോൾ ഇൻ ദ ന്യൂ യുറോപ്പ്. ആഷ്ഗേറ്റ് പബ്ലിഷിംഗ് ലിമിറ്റഡ്. ISBN 0-7546-3652-6.
  • ഡിസൈറീ ക്ലീനെർ-ലൈബോ (2009). മൈഗ്രേഷൻ ആൻഡ് ദ കൺസ്ട്രക്ഷൻ ഓഫ് നാഷണൽ ഐഡന്റിറ്റി ഓഫ് സ്പെയിൻ. Vol. 15. ഇബെറോഅമേരിക്കാന എഡിറ്റോറിയൽ. ISBN 84-8489-476-2.
  • ബിൽ മുറേ, വില്ല്യം ജെ. മുറേ (1998). ദ വേൾഡ്'സ് ഗെയിം: എ ഹിസ്റ്ററി ഓഫ് സോക്കർ. യൂനിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് പ്രസ്. ISBN 0-252-06718-5.
  • മാർക്ക് പീറ്റേഴ്സൺ (2009). ദ ഇന്റഗ്രിറ്റി ഓഫ് ഗെയിം ആൻഡ് ഷെയർ ഹോൾഡിംഗ്സ് ഇൻ യൂറോപ്യൻ ക്ലബ്ബ്. ഗ്രിൻ വെർലാഗ്. ISBN 3-640-43109-X.
  • ഹിലരി റാഗ്വർ (2007). ദ കാത്തോലിക് ചർച്ച് ആൻഡ് സ്പാനിഷ് സിവിൽ വാർ. Vol. 11. റൂട്ട്ൽഎഡ്ജ്. ISBN 0-415-31889-0.
  • അഡ്രിയാൻ ഷൂബെർട്ട് (1990). എ സോഷ്യൽ ഹിസ്റ്ററി ഓഫ് മോഡേൺ സ്പെയിൻ. റൂട്ട്ൽഎഡ്ജ്. ISBN 0-415-09083-0.
  • ജോൺ സ്നൈഡർ (2001). സോക്കേഴ്സ് മോസ്റ്റ് വാണ്ടഡ്: ദ ടോപ്പ് ടെൻ ബുക്ക് ഓഫ് ക്ലംസി കീപ്പേഴ്സ്, ക്ലെവർ ക്രോസസ്, ആൻഡ് ഔട്ട്ലാൻഡിഷ് ഒഡിറ്റീസ്. ബ്രാസീ'സ്. ISBN 1-57488-365-8.
  • സ്പായിജ്, റാമൺ (2006). അണ്ടർസ്റ്റാൻഡിംഗ് ഫുട്ബോൾ ഹൂളിഗനിസം: എ കംപാഷൻ ഓഫ് സിക്സ് വെസ്റ്റേൺ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബ്സ്. ആംസ്റ്റർഡാം യൂനിവേഴ്സിറ്റി പ്രസ്. ISBN 90-5629-445-8.
  • വിറ്റ്സിഗ്, റിച്ചാർഡ് (2006). ദ ഗ്ലോബൽ ആർട്ട് ഓഫ് സോക്കർ. കസിബോയ് പബ്ലിഷിംഗ്. ISBN 0-9776688-0-0.

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ


Tags:

എഫ്.സി. ബാഴ്സലോണ ചരിത്രംഎഫ്.സി. ബാഴ്സലോണ പിന്തുണഎഫ്.സി. ബാഴ്സലോണ പ്രമുഖ എതിരാളികൾഎഫ്.സി. ബാഴ്സലോണ ഉടമസ്ഥതയും സാമ്പത്തികവുംഎഫ്.സി. ബാഴ്സലോണ ചിഹ്നവും കുപ്പായവുംഎഫ്.സി. ബാഴ്സലോണ മൈതാനങ്ങൾഎഫ്.സി. ബാഴ്സലോണ ടീം റെക്കോഡുകൾഎഫ്.സി. ബാഴ്സലോണ കിരീട നേട്ടങ്ങൾഎഫ്.സി. ബാഴ്സലോണ കളിക്കാർഎഫ്.സി. ബാഴ്സലോണ നിലവിലെ പരിശീലക സംഘംഎഫ്.സി. ബാഴ്സലോണ മാനേജ്മെന്റ്എഫ്.സി. ബാഴ്സലോണ മറ്റു ടീമുകൾഎഫ്.സി. ബാഴ്സലോണ ചലച്ചിത്രവൽക്കരണംഎഫ്.സി. ബാഴ്സലോണ കുറിപ്പുകൾഎഫ്.സി. ബാഴ്സലോണ അവലംബംഎഫ്.സി. ബാഴ്സലോണ കൂടുതൽ വായനക്ക്എഫ്.സി. ബാഴ്സലോണ പുറത്തേക്കുള്ള കണ്ണികൾഎഫ്.സി. ബാഴ്സലോണ കുറിപ്പുകൾഎഫ്.സി. ബാഴ്സലോണഎഫ്.സി. ബാഴ്സലോണയുടെ ചരിത്രം

🔥 Trending searches on Wiki മലയാളം:

വടകരസുകന്യ സമൃദ്ധി യോജനകുര്യാക്കോസ് ഏലിയാസ് ചാവറആർത്തവചക്രവും സുരക്ഷിതകാലവുംനിവിൻ പോളിഡൊമിനിക് സാവിയോസുമലതയാൻടെക്സ്ഝാൻസി റാണിലിംഫോസൈറ്റ്ശ്വാസകോശ രോഗങ്ങൾപാർവ്വതിമലയാളചലച്ചിത്രംഗുകേഷ് ഡിമെറ്റ്ഫോർമിൻതുഞ്ചത്തെഴുത്തച്ഛൻദിലീപ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മഞ്ഞുമ്മൽ ബോയ്സ്സിന്ധു നദീതടസംസ്കാരംഫഹദ് ഫാസിൽവെള്ളിക്കെട്ടൻഅസ്സീസിയിലെ ഫ്രാൻസിസ്വോട്ട്കുരുക്ഷേത്രയുദ്ധംചില്ലക്ഷരംതിരുവോണം (നക്ഷത്രം)മില്ലറ്റ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമിലാൻസി.ടി സ്കാൻവെള്ളാപ്പള്ളി നടേശൻഇന്ത്യൻ ഭരണഘടന ഭേദഗതികൾസമത്വത്തിനുള്ള അവകാശംനക്ഷത്രംമസ്തിഷ്കാഘാതംകൃത്രിമബീജസങ്കലനംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികചങ്ങലംപരണ്ടഡയറികാളിചെസ്സ്നെഫ്രോളജിഇസ്‌ലാംടെസ്റ്റോസ്റ്റിറോൺഒ.എൻ.വി. കുറുപ്പ്വെബ്‌കാസ്റ്റ്ഗർഭഛിദ്രംചന്ദ്രയാൻ-3ബെന്യാമിൻമകം (നക്ഷത്രം)ആടുജീവിതംആത്മഹത്യതുളസിസൂര്യഗ്രഹണംമോസ്കോകെ. മുരളീധരൻന്യൂട്ടന്റെ ചലനനിയമങ്ങൾസോളമൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യജ്ഞാനപ്പാനകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഗുരുവായൂർ സത്യാഗ്രഹംക്രിസ്തുമതം കേരളത്തിൽപാമ്പ്‌ഇന്ത്യയിലെ പഞ്ചായത്തി രാജ്മണിപ്രവാളംഐക്യ അറബ് എമിറേറ്റുകൾബറോസ്സ്ത്രീ ഇസ്ലാമിൽഇന്ത്യാചരിത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമാവ്കെ.ബി. ഗണേഷ് കുമാർതകഴി ശിവശങ്കരപ്പിള്ളഅതിസാരംസ്വർണംഗണപതിറെഡ്‌മി (മൊബൈൽ ഫോൺ)🡆 More