കെ.ബി. ഗണേഷ് കുമാർ

2023 ഡിസംബർ 29 മുതൽ കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി തുടരുന്ന കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനും കൊല്ലം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവുമാണ് കെ.ബി.ഗണേഷ് കുമാർ (ജനനം: 25 മെയ് 1966).2001 മുതൽ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗവും രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു.

മലയാള ചലച്ചിത്രനടൻ, ടി.വി. സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഗണേഷ് കുമാർ മുൻമന്ത്രിയും മുതിർന്ന കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനാണ്.

കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
2023-തുടരുന്നു, 2001-2003
മുൻഗാമിആന്റണി രാജു
മണ്ഡലംപത്തനാപുരം
നിയമസഭാംഗം
ഓഫീസിൽ
2021-തുടരുന്നു, 2016, 2011, 2006, 2001
മുൻഗാമികെ. പ്രകാശ് ബാബു
സംസ്ഥാന വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2013
മുൻഗാമിഎം. വിജയകുമാർ
പിൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-05-25) 25 മേയ് 1966  (57 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (ബി)
  • (എൽ.ഡി.എഫ് : 2015-മുതൽ)
  • (യു.ഡി.എഫ് : 1982-2001, 2001-2014)
  • (സ്വതന്ത്രൻ : 2014-2015)
പങ്കാളികൾ
  • ബിന്ദു മേനോൻ(2014-മുതൽ)
  • യാമിനി തങ്കച്ചി (1994-2013) (വിവാഹമോചനം)
കുട്ടികൾ
  • ആദിത്യ കൃഷ്ണൻ
  • ദേവരാമൻ
ജോലിമലയാള ചലച്ചിത്ര അഭിനേതാവ്
As of ഡിസംബർ 29, 2023
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) വിഭാഗം നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടേയും വത്സലകുമാരിയുടേയും മകനായി 1966 മെയ് 25ന് തിരുവനന്തപുരത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.

സിനിമ ജീവിതം

പ്രശസ്ത സംവിധായകനായ കെ.ജി. ജോർജുമായുള്ള പരിചയമാണ് സിനിമ രംഗത്തേക്ക് വരാൻ ഗണേഷിന് സഹായകരമായത്. കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1985-ൽ റിലീസായ ഇരകൾ എന്ന സിനിമയിലെ മാനസിക രോഗം ബാധിച്ച നായകനായി അഭിനയിച്ചു കൊണ്ടാണ് ഗണേഷിൻ്റെ സിനിമ അരങ്ങേറ്റം. 1987-ൽ മോഹൻലാൽ നായകനായ ചെപ്പ് എന്ന സിനിമയിലെ ഗണേഷിൻ്റെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്. രാക്കുയിലിൻ രാഗസദസിൽ, സംഘം, ഒരു മുത്തശ്ശി കഥ, കമ്മീഷണർ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1990-കളുടെ മധ്യത്തിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും ഗണേഷ് മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഇതുവരെ ഏകദേശം 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2000 ആണ്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഗണേഷ് 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.

2001-ൽ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളിൽ മാത്രം സിനിമയിൽ അഭിനയിച്ചു. രാഷ്ട്രീയ ഇമേജിനെ അഭിനയ ജീവിതം ഒരുതരത്തിലും ബാധിക്കാതിരിക്കാൻ വില്ലൻ വേഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പിന്നീട് കോമഡി റോളുകളിലും ഉപ-നായകനായും സിനിമാഭിനയം തുടരുന്ന ഗണേഷിന് സൂര്യ ടി.വിയിലെ മാധവം എന്ന ടെലി സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടി.വി. അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2008-ലെ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള സീരിയൽ അവാർഡ് അമൃത ടി.വിയിലെ അളിയന്മാരും പെങ്ങൻമാരും എന്ന പരമ്പരയ്ക്ക് ലഭിച്ചു.

രാഷ്ട്രീയ ജീവിതം

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായതോടെയാണ് ഗണേഷിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാർ രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.

2001-ലെ എ.കെ. ആൻറണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായ ഗണേഷ് 2003-ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് ഭാര്യയുമായുള്ള വിവാഹ മോചന തർക്കത്തെ തുടർന്ന് 2013-ൽ രാജിവച്ചു. കേരള കോൺഗ്രസ് ബിയുടെ ചെയർമാനായി തുടരുന്ന 2001 മുതൽ തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷ് കുമാർ രണ്ടാം പിണറായി മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി 2023 ഡിസംബർ 29ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.

മറ്റ് പദവികൾ

  • മലയാള താര സംഘടനയായ അമ്മയുടെ (Association of Malayalam Movie Artists) സ്ഥാപകാംഗവും മുൻ സംസ്ഥാന ട്രഷററുമാണ്
  • ടെലിവിഷൻ മിനി സ്ക്രീൻ സംഘടനയായ ആത്മയുടെ (Association of Malayalam TV Media Artists) ആദ്യ പ്രസിഡൻറ്
  • പ്രഥമ ചെയർമാൻ, മലയാളം ടി.വി ഫ്രെട്ടേനിറ്റി
  • വൈസ് പ്രസിഡൻറ്, അമ്മ
  • പ്രസിഡൻ്റ്, ആത്മ
  • പ്രസിഡൻറ്, മലയാളം ടി.വി. ആർട്ടിസ്റ്റ് അസോസിയേഷൻ സഹകരണ സൊസൈറ്റി
  • സംസ്ഥാന പ്രസിഡൻറ്, കേരള സംസ്ഥാന ആന ഉടമ സംഘടന
  • ചെയർമാൻ, മലയാളം ടി.വി. ഫ്രട്ടേനിറ്റി

എഴുതിയ നോവൽ

  • കരക്കടുക്കാത്ത കപ്പൽ
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. ജഗദീഷ് ഐൻസി ,യു.ഡി.എഫ്.
2011 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ. രാജഗോപാൽ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ.ആർ. ചന്ദ്രമോഹനൻ സി.പി.ഐ., എൽ.ഡി.എഫ്.
2001 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ. പ്രകാശ് ബാബു സി.പി.ഐ., എൽ.ഡി.എഫ്.

അഭിനയിച്ച മലയാള സിനിമകൾ

  • ഇരകൾ 1985
  • രാക്കുയിലിൻ രാഗസദസിൽ 1986
  • അമ്പിളി അമ്മാവൻ 1986
  • സുഖമോ ദേവി 1986
  • വിശ്വസിച്ചാലും ഇല്ലെങ്കിലും 1986
  • യുവജനോത്സവം 1986
  • ചെപ്പ് 1987
  • കഥയ്ക്ക് പിന്നിൽ 1987
  • സർവ്വകലാശാല 1987
  • ഭൂമിയിലെ രാജാക്കന്മാർ 1987
  • ഉണ്ണികളെ ഒരു കഥ പറയാം 1987
  • സംഘം 1988
  • ഒരു വിവാദ വിഷയം 1988
  • മൃത്യുഞ്ജയം 1988
  • ചിത്രം 1988
  • ഒരു മുത്തശ്ശി കഥ 1988
  • ജന്മാന്തരം 1988
  • മുക്തി 1988
  • വന്ദനം 1989
  • ജാഗ്രത 1989
  • അഥർവ്വം 1989
  • ദേവദാസ് 1989
  • നായർസാബ് 1989
  • പുതിയ കരുക്കൾ 1989
  • മെയ്ദിനം 1990
  • മാലയോഗം 1990
  • ഏയ് ഓട്ടോ 1990
  • പുറപ്പാട് 1990
  • ഗജകേസരിയോഗം 1990
  • രണ്ടാം വരവ് 1990
  • കടത്തനാടൻ അമ്പാടി 1990
  • വീണമീട്ടിയ വിലങ്ങുകൾ 1990
  • കോട്ടയം കുഞ്ഞച്ചൻ 1990
  • അപൂർവ്വം ചിലർ 1991
  • ഞാൻ ഗന്ധർവ്വൻ 1991
  • പാരലൽ കോളേജ് 1991
  • കാക്കത്തൊള്ളായിരം 1991
  • ഒന്നാം മുഹൂർത്തം 1991
  • കിലുക്കം 1991
  • നയം വ്യക്തമാക്കുന്നു 1991
  • കുറ്റപത്രം 1991
  • അഭിമന്യു 1991
  • മഹാനഗരം 1992
  • മാന്യന്മാർ 1992
  • നീലക്കുറുക്കൻ 1992
  • കാഴ്ചക്കപ്പുറം 1992
  • തലസ്ഥാനം 1992
  • കിഴക്കൻ പത്രോസ് 1992
  • കാസർകോട് ഖാദർഭായി 1992
  • കളിപ്പാട്ടം 1993
  • പ്രവാചകൻ 1993
  • മാഫിയ 1993
  • യാദവം 1993
  • ഏകലവ്യൻ 1993
  • വരം 1993
  • അമ്മയാണെ സത്യം 1993
  • ബട്ടർഫ്ലൈസ് 1993
  • ജനം 1993
  • മണിചിത്രത്താഴ് 1993
  • ആർദ്രം 1993
  • സ്ഥലത്തെ പ്രധാന പയ്യൻസ് 1993
  • കസ്റ്റംസ് ഡയറി 1993
  • പക്ഷേ 1993
  • നന്ദിനി ഓപ്പോൾ 1994
  • കമ്മീഷ്ണർ 1994
  • സന്താനഗോപാലം 1994
  • പാവം ഐ.എ.ഐവാച്ചൻ 1994
  • ഗമനം 1994
  • രുദ്രാക്ഷം 1994
  • കാശ്മീരം 1994
  • വിഷ്ണു 1994
  • ദി കിംഗ് 1995
  • സിംഹവാലൻ മേനോൻ 1995
  • അഗ്രജൻ 1995
  • ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് 1995
  • പ്രായിക്കര പാപ്പാൻ 1995
  • മഹാത്മ 1995
  • ആയിരം നാവുള്ള അനന്തൻ 1996
  • അസുരവംശം 1997
  • ഗുരു 1997
  • കല്യാണ പിറ്റേന്ന് 1997
  • കണ്ണൂർ 1997
  • വർണ്ണപ്പകിട്ട് 1997
  • സമ്മാനം 1997
  • ആറാം തമ്പുരാൻ 1997
  • ഒരു സങ്കീർത്തനം പോലെ 1998
  • ദി ട്രൂത്ത് 1998
  • ഒളിമ്പ്യൻ അന്തോണി ആദം 1999
  • ക്രൈം ഫയൽ 1999
  • വർണ്ണച്ചിറകുകൾ 1999
  • വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
  • ഉസ്താദ് 1999
  • എഫ്.ഐ.ആർ 1999
  • ആയിരം മേനി 2000
  • പൈലറ്റ്സ് 2000
  • സൂസന്ന 2000
  • ദാദാസാഹിബ് 2000
  • കരുമാടിക്കുട്ടൻ 2001
  • കിളിച്ചുണ്ടൻ മാമ്പഴം 2003
  • അമ്മക്കിളിക്കൂട് 2003
  • കസ്തൂരിമാൻ 2003
  • വിസ്മയത്തുമ്പത്ത് 2004
  • ബോയ്ഫ്രണ്ട് 2005
  • ഫോട്ടോഗ്രാഫർ 2006
  • ഹലോ 2007
  • അലിഭായ് 2007
  • വെറുതെ ഒരു ഭാര്യ 2008
  • ഇവർ വിവാഹിതരായാൽ 2009
  • സാഗർ ഏലിയാസ് ജാക്കി 2009
  • സ്വ.ലേ 2009
  • കേരളോത്സവം 2009
  • രഹസ്യപ്പോലീസ് 2009
  • റെഡ് ചില്ലീസ് 2009
  • വെള്ളത്തൂവൽ 2009
  • കഥ, സംവിധാനം കുഞ്ചാക്കോ 2009
  • അലക്സാണ്ടർ ദി ഗ്രേറ്റ് 2010
  • ഫോർ ഫ്രണ്ട്സ് 2010
  • ഒരിടത്തൊരു പോസ്റ്റ്മാൻ 2010
  • കന്മഴ പെയ്യും മുൻപെ 2010
  • ജനകൻ 2010
  • പ്രിയപ്പെട്ട നാട്ടുകാരെ 2011
  • സാൻവിച്ച് 2011
  • സ്പിരിറ്റ് 2012
  • മൈ ബോസ് 2012
  • ലേഡീസ് & ജൻ്റിൻമെൻ 2013
  • അപ്പ് & ഡൗൺ 2013
  • ഗീതാഞ്ജലി 2013
  • അവതാരം 2014
  • വില്ലാളി വീരൻ 2014
  • മിഴി തുറക്കൂ 2014
  • 100° സെൽഷ്യസ് 2014
  • ഷീ ടാക്സി 2015
  • തിങ്കൾ മുതൽ വെള്ളി വരെ 2015
  • C/O സൈറാ ബാനു 2017
  • മന്ദാരം 2018
  • കോടതി സമക്ഷം ബാലൻ വക്കീൽ 2019
  • മി. പവനായി 2019
  • മേരാ നാം ഷാജി 2019
  • മരക്കാർ അറബിക്കടലിൻ്റെ സിംഹം 2021
  • ദൃശ്യം 2 2021
  • സാജൻ ബേക്കറി 2021
  • ആറാട്ട് 2022
  • മോൺസ്റ്റർ 2022

അവലംബം

Tags:

കെ.ബി. ഗണേഷ് കുമാർ ജീവിതരേഖകെ.ബി. ഗണേഷ് കുമാർ സിനിമ ജീവിതംകെ.ബി. ഗണേഷ് കുമാർ രാഷ്ട്രീയ ജീവിതംകെ.ബി. ഗണേഷ് കുമാർ അഭിനയിച്ച മലയാള സിനിമകൾകെ.ബി. ഗണേഷ് കുമാർ അവലംബംകെ.ബി. ഗണേഷ് കുമാർആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ് (ബി)കേരള നിയമസഭകൊല്ലം ജില്ല

🔥 Trending searches on Wiki മലയാളം:

സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർട്വന്റി20 (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനഗുരുവായൂരപ്പൻഅധ്യാപനരീതികൾസൺറൈസേഴ്സ് ഹൈദരാബാദ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ബോധേശ്വരൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾനവധാന്യങ്ങൾനിവിൻ പോളിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകമ്യൂണിസംമുപ്ലി വണ്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അപർണ ദാസ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഭാരതീയ ജനതാ പാർട്ടിആടലോടകംഹൃദയം (ചലച്ചിത്രം)മാങ്ങഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)കെ. സുധാകരൻഉറൂബ്എസ് (ഇംഗ്ലീഷക്ഷരം)ആർത്തവചക്രവും സുരക്ഷിതകാലവുംനയൻതാരസ്ത്രീകണ്ടല ലഹളബാഹ്യകേളിമുടിയേറ്റ്അണലിശോഭനഎളമരം കരീംക്ഷേത്രപ്രവേശന വിളംബരംഇന്ത്യഎസ്.കെ. പൊറ്റെക്കാട്ട്രാഹുൽ മാങ്കൂട്ടത്തിൽഎക്കോ കാർഡിയോഗ്രാംതരുണി സച്ച്ദേവ്ഇന്ത്യയുടെ ദേശീയപതാകജനാധിപത്യംകുമാരനാശാൻഅബ്ദുന്നാസർ മഅദനികേരള സാഹിത്യ അക്കാദമി പുരസ്കാരംതൃക്കേട്ട (നക്ഷത്രം)ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിസ്‌മൃതി പരുത്തിക്കാട്മലബാർ കലാപംവാഗമൺവ്യാഴംകേരള സംസ്ഥാന ഭാഗ്യക്കുറിപാത്തുമ്മായുടെ ആട്മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ബുദ്ധമതത്തിന്റെ ചരിത്രംകേരളത്തിലെ ജനസംഖ്യരാമൻക്ഷയംജർമ്മനികലാമിൻദേവസഹായം പിള്ളകേരളത്തിലെ നാടൻ കളികൾമനുഷ്യൻചാന്നാർ ലഹളവിഷ്ണുസൂര്യൻതുർക്കിവിവേകാനന്ദൻപാലക്കാട് ജില്ലലിംഫോസൈറ്റ്മഞ്ഞപ്പിത്തംഭാരതീയ സ്റ്റേറ്റ് ബാങ്ക്നെൽവയൽ-നീർത്തട സംരക്ഷണ നിയമംഗായത്രീമന്ത്രംവൃത്തം (ഛന്ദഃശാസ്ത്രം)സദ്ദാം ഹുസൈൻഉപ്പുസത്യാഗ്രഹംചങ്ങലംപരണ്ട🡆 More