അസർബെയ്ജാൻ

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ അസർബെയ്ജാൻ /ˌæzərbaɪˈdʒɑːn/ (സഹായം·വിവരണം).

മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ്‌. കാസ്പിയൻ കടലിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ അയൽരാജ്യങ്ങൾ റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, ടർക്കി എന്നിവയാണ്‌.

റിപ്പബ്ലിക് ഓഫ് അസർബെയ്ജാൻ

Azərbaycan Respublikası
Flag of അസർബെയ്ജാൻ
Flag
Emblem of അസർബെയ്ജാൻ
Emblem
ദേശീയ ഗാനം: അസർബെയ്ജാൻ മാർസി
(അസെർബൈജാൻ മാർച്ച്)

അസർബെയ്ജാന്റെ സ്ഥാനം
അസർബെയ്ജാന്റെ സ്ഥാനം
തലസ്ഥാനംബാക്കു
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഅസർബെയ്ജാനി
നിവാസികളുടെ പേര്അസർബെയ്ജാനി
ഭരണസമ്പ്രദായംപ്രസിഡൻഷ്യൽ റിപ്പബ്ലിക്
• പ്രസിഡന്റ്
ഇൽഹാം അലിയെവ്
• പ്രധാനമന്ത്രി
ആർതർ റസിസാദ്
സോവിയറ്റ് യൂണിയനിൻ നിന്നും വേർതിരിഞ്ഞ സ്വതന്ത്രരാഷ്ട്രം
• പ്രഖ്യാപനം
30 August 1991
• പൂർണ്ണമായത്
18 October 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
86,600 km2 (33,400 sq mi) (113ആം)
•  ജലം (%)
1.6%
ജനസംഖ്യ
• 2011 estimate
9,164,600 (89ആം)
• 1999 census
7,953,438
•  ജനസാന്ദ്രത
106/km2 (274.5/sq mi) (100ആം)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$94.318 ശതകോടി (77ആം)
• പ്രതിശീർഷം
$10,340 (96ആം)
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$72.189 ശതകോടി (77ആം)
• Per capita
$7,914 (88th)
ജിനി (2006)36.5
medium · 58ആം
എച്ച്.ഡി.ഐ. (2007)Increase 0.746
Error: Invalid HDI value · 98th
നാണയവ്യവസ്ഥമനത് (AZN)
സമയമേഖലUTC+4
• Summer (DST)
UTC+5
ഡ്രൈവിങ് രീതിവലത്തുവശത്തായി
ഇൻ്റർനെറ്റ് ഡൊമൈൻ.az

പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണിത്. ഓപ്പറ, അരങ്ങ്, നാടകം മുതലായ കലാരൂപങ്ങൾ ആദ്യം നടപ്പിൽ വന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസർബെയ്ജാൻ. അസർബെയ്ജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് 1918ൽ നിലവിൽ വന്നു. 1920ൽ ഇത് സോവിയറ്റ് യൂണിയനിൽ ലയിച്ചു. 1991ലാണ് സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.

ആറു സ്വതന്ത്ര ടർക്കിക് രാഷ്ട്രങ്ങളിൽ ഒന്നും, ടർക്കിക് കൗൺസിലിൽ സജീവ അംഗവുമാണ് അസർബെയ്ജാൻ. 158 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തുന്ന അസർബെയ്ജാൻ 38 അന്തർദേശീയ സംഘടനകളിൽ അംഗത്വമുള്ള രാഷ്ട്രവുമാണ്.

ഗുവാം ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ആന്റ് എക്കോണോമിക് ഡവലപ്മെന്റ്, കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്, ഓർഗനൈസേഷൻ ഫോർ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് എന്നീ സംഘടനകളുടെ സ്ഥാപക അംഗമാണ് അസർബെയ്ജാൻ. 2006 മേയ് 9നു ഐക്യരാഷ്ട്ര സംഘടനയുടെ പുതുതായി സൃഷ്ടിച്ച മനുഷ്യാവകാശ കൗൺസിൽ അംഗത്വം അസർബെയ്ജാനു ലഭിച്ചു.

അസർബെയ്ജാന്റെ ഭരണഘടന ഔദ്യോഗിക മതം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ എല്ലാ പ്രധാന രാഷ്ടീയ കക്ഷികളും മതേതര സ്വഭാവം പുലർത്തുന്നവയാണ്. ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഷിയാ ഇസ്ലാം അനുയായികളാണ്. മറ്റുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളോടും സി.ഐ.എസ് രാജ്യങ്ങളോടും തട്ടിച്ചുനോക്കുമ്പോൾ അസർബെയ്ജാൻ മാനവവിഭവശേഷി, സാമ്പത്തിക വികസനം, സാക്ഷരത എന്നീ കാര്യങ്ങളിൻ മുന്നിട്ടു നിൽക്കുന്നതോടൊപ്പം താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാഴ്ച വെക്കുന്നു.

2012 ജനുവരി 1 മുതൽ 2 വർഷത്തേക്ക് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അസ്ഥിരാംഗമാണ് അസർബെയ്ജാൻ.

ചരിത്രം

പുരാതന കാലം

അസർബെയ്ജാൻ 
10000 ബിസിയിൽ നിർമ്മിതമായ പെട്രോഗ്ലിഫ്സ്. ഗോബുസ്താൻ സ്റ്റേറ്റ് റിസർവിലുള്ള ഇത് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.

അസർബെയ്ജാനിലെ ജനവാസത്തിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ തെളിവുകൾ വെളിച്ചം വീശുന്നത് ശിലായുഗം മുതൽക്കു തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ്. അസിഖ് ഗുഹ(Azykh Cave)യിൽ നിന്നു ലഭിച്ച ഗുരുചയ് സംസ്ക്കാരത്തിന്റെ തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശിയത്. നവീന ശിലായുഗത്തിന്റെയും വെങ്കലയുഗത്തിന്റെയും അവശിഷ്ടങ്ങൾ അസർബെയ്ജാനിലെ ടകിലർ, ദംസിലി, സാർ, യതക് യെരി എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്.

അവലംബം


‍‍

Tags:

En-us-Azerbaijan.oggഅർമേനിയഇറാൻഏഷ്യജോർജിയടർക്കിപ്രമാണം:En-us-Azerbaijan.oggയൂറോപ്പ്റഷ്യവിക്കിപീഡിയ:Media helpസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ശാസ്താംകോട്ടയേശുഎസ്.കെ. പൊറ്റെക്കാട്ട്കേരളചരിത്രംബാലരാമപുരംരാമായണംഇന്ത്യൻ ശിക്ഷാനിയമം (1860)ഭരതനാട്യംഅയ്യങ്കാളിമഹാഭാരതംഇരവിപേരൂർമാതൃഭൂമി ദിനപ്പത്രംദശാവതാരംകൊടുവള്ളിതോന്നയ്ക്കൽതൊട്ടിൽപാലംശക്തികുളങ്ങരമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്ഇരിങ്ങോൾ കാവ്ഐക്യരാഷ്ട്രസഭമാർത്താണ്ഡവർമ്മ (നോവൽ)ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്അസ്സലാമു അലൈക്കുംനിക്കോള ടെസ്‌ലനാദാപുരം ഗ്രാമപഞ്ചായത്ത്മുണ്ടൂർ, തൃശ്ശൂർവിഷുമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്കാസർഗോഡ് ജില്ലമഹാത്മാ ഗാന്ധിരക്താതിമർദ്ദംതുറവൂർകവിത്രയംചുനക്കര ഗ്രാമപഞ്ചായത്ത്വെളിയങ്കോട്തോപ്രാംകുടിവണ്ടൂർമുണ്ടക്കയംഇന്ത്യൻ നാഷണൽ കോൺഗ്രസ്വൈത്തിരികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപൊന്നിയിൻ ശെൽവൻചെറുതുരുത്തിവെഞ്ഞാറമൂട്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകാഞ്ഞിരപ്പള്ളിപി. ഭാസ്കരൻചങ്ങനാശ്ശേരിഅവിഭക്ത സമസ്തകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്കൊടുമൺ ഗ്രാമപഞ്ചായത്ത്മലയിൻകീഴ്ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾതിരുവില്വാമല ഗ്രാമപഞ്ചായത്ത്തെന്മലഎ.കെ. ഗോപാലൻരാജപുരംപറങ്കിപ്പുണ്ണ്ആടുജീവിതംലോക്‌സഭപറളി ഗ്രാമപഞ്ചായത്ത്ചിറ്റാർ ഗ്രാമപഞ്ചായത്ത്ഇന്നസെന്റ്പാമ്പാടിമലബാർ കലാപംപനവേലിഇന്ത്യയുടെ രാഷ്‌ട്രപതിരണ്ടാം ലോകമഹായുദ്ധംഒടുവിൽ ഉണ്ണികൃഷ്ണൻദേശീയപാത 85 (ഇന്ത്യ)ബാലസംഘംകോഴിക്കോട്പഴഞ്ചൊല്ല്ചെറുവത്തൂർഒഞ്ചിയം വെടിവെപ്പ്യഹൂദമതംലൈംഗികബന്ധംവർക്കലചിറയിൻകീഴ്🡆 More