നാറ്റോ: അന്തർ സർക്കാർ സൈനിക സഖ്യം

1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.

ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഈ സഖ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്. 1949ൽ രൂപംകൊടുത്ത സൈനികസഖ്യത്തിൽ യു.കെ, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലാൻ്റ്, നോർവേ, പോർച്ചുഗൽ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയായിരുന്നു 12 സ്ഥാപകാംഗങ്ങൾ. 1947ൽ തന്നെ ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സൈനിക സംഖ്യങ്ങൾ രൂപീകരിച്ചിരുന്നു. 1948ൽ ഉണ്ടായിരുന്ന പശ്ചാത്യ സഖ്യസേനയായ വെസ്റ്റേൺ യൂണിയനിലേക്ക് വടക്കേ അമേരിക്കയിലെ രാജ്യങ്ങളായ യൂഎസ്എ, കാനഡ എന്നിവ കൂടിച്ചേർന്നു നാറ്റോ സൈനിക സംഖ്യമായി മാറുകയായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് കടക്കുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ ഇന്ന് 32 അംഗങ്ങളുണ്ട്. 1955ൽ ജർമ്മനി നാറ്റോ അംഗരാജ്യമായി മാറി. 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, സൗത്ത് കൊറിയ എന്നി രാജ്യങ്ങളും അംഗരാജ്യങ്ങളെപ്പോലെ നാറ്റോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവയാണ്. ഇസ്രായേലും നാറ്റോയുമായി പ്രത്യേക ബന്ധം തന്നെയുണ്ട്. ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിക്കുന്നത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഫിൻലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്നുണ്ട്. 2023 ഓടെ ഫിൻലാൻഡ് അംഗത്വം നേടി

വടക്കേ അറ്റ്ലാന്റിക് ഉടമ്പടി സഖ്യം (നാറ്റോ)
Organisation du traité de l'Atlantique nord
നാറ്റോ: അന്തർ സർക്കാർ സൈനിക സഖ്യം
Flag of NATO
നാറ്റോ: അന്തർ സർക്കാർ സൈനിക സഖ്യം
നാറ്റോ അംഗരാഷ്ട്രങ്ങൾ പച്ചനിറത്തിൽ
രൂപീകരണംApril 4, 1949
തരംസൈനിക സഖ്യം
ആസ്ഥാനംബ്രസൽസ്, ബെൽജിയം
അംഗത്വം
ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്
ഫ്രെഞ്ച്
സെക്രട്ടറി ജെനറൽ
Anders Fogh Rasmussen
മിലിറ്ററി കമ്മിറ്റി ചെയർമാൻ
Giampaolo Di Paola
വെബ്സൈറ്റ്nato.int

അവലംബം

Tags:

1949ഏപ്രിൽ 4ബെൽജിയംബ്രസൽസ്സോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻപിണറായി വിജയൻപി. വത്സലഅന്തർമുഖതഗുരുവായൂർ സത്യാഗ്രഹംദേശാഭിമാനി ദിനപ്പത്രംമലയാളംഗംഗാനദിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഹോം (ചലച്ചിത്രം)ഋതുരാജ് ഗെയ്ക്‌വാദ്ഇന്ത്യൻ പാർലമെന്റ്ഹെപ്പറ്റൈറ്റിസ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)എച്ച്ഡിഎഫ്‍സി ബാങ്ക്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅസിത്രോമൈസിൻഅൽഫോൻസാമ്മകാസർഗോഡ് ജില്ലസിംഗപ്പൂർവിനീത് ശ്രീനിവാസൻശുഭാനന്ദ ഗുരുഅർബുദംകേരളത്തിന്റെ ഭൂമിശാസ്ത്രംഎഷെറിക്കീയ കോളി ബാക്റ്റീരിയകേന്ദ്രഭരണപ്രദേശംഅമിത് ഷാരക്തസമ്മർദ്ദംദൃശ്യംവി.എസ്. സുനിൽ കുമാർഇന്ത്യൻ ഭരണഘടന ഭേദഗതികൾപണ്ഡിറ്റ് കെ.പി. കറുപ്പൻലിംഫോസൈറ്റ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻബാബരി മസ്ജിദ്‌ഇന്ത്യയിലെ ഭാഷകൾവിശുദ്ധ സെബസ്ത്യാനോസ്പി. ഭാസ്കരൻനവോദയ അപ്പച്ചൻഏപ്രിൽഫിസിക്കൽ തെറാപ്പിഓന്ത്വൈക്കം മുഹമ്മദ് ബഷീർഅശ്വത്ഥാമാവ്ഇളയരാജകൂറുമാറ്റ നിരോധന നിയമംപിത്താശയംഫഹദ് ഫാസിൽഹനുമാൻനോവൽയക്ഷികേരള വനിതാ കമ്മീഷൻടി.എൻ. ശേഷൻസ്വാതിതിരുനാൾ രാമവർമ്മപൂയം (നക്ഷത്രം)മലയാള സാഹിത്യകാരന്മാരുടെ പട്ടികകരിങ്കുട്ടിച്ചാത്തൻയക്ഷി (നോവൽ)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകഥകളിവോട്ടിംഗ് യന്ത്രംകുര്യാക്കോസ് ഏലിയാസ് ചാവറമസ്തിഷ്കാഘാതംഎൽ നിനോജിമെയിൽജവഹർലാൽ നെഹ്രുറിയൽ മാഡ്രിഡ് സി.എഫ്ആർത്തവംബാന്ദ്ര (ചലച്ചിത്രം)മതേതരത്വം ഇന്ത്യയിൽഅപസ്മാരംകുറിയേടത്ത് താത്രിആസ്മഎ.പി. അബ്ദുള്ളക്കുട്ടിവൈരുദ്ധ്യാത്മക ഭൗതികവാദംശ്രീനിവാസ രാമാനുജൻവിദ്യാഭ്യാസംലൈലയും മജ്നുവുംബ്ലോക്ക് പഞ്ചായത്ത്🡆 More