ഹോമർ

പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ.

(Ὅμηρος, Hómēros) ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും പല ഗവേഷകരും ഈ മഹാകാവ്യങ്ങൾ ഒരാളുടെ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നുണ്ട്. ഹോമറിന്റെ ജനനമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി ഒമ്പതാം നൂറ്റാണ്ടിലാണ് ഹോമർ ജീവിച്ചിരുന്നതെന്നു (തന്റെ കാലഘട്ടത്തിന് 400 വർഷം മുൻപ്) പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് പറയുന്നു. ബി.സി. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലേതെങ്കിലുമാവും ഹോമർ ജീവിച്ചതും ഇലിയഡും ഒഡീസ്സിയും സൃഷ്ടിച്ചതെന്നുമാണ് ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ട്രോജൻ യുദ്ധത്തിനടുപ്പിച്ച് ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് ചില പുരാതന സ്രോതസ്സുകൾ അവകാശപ്പെടുന്നുണ്ട്.

ഹോമർ (ഗ്രീക്ക് Ὅμηρος)
ഹോമർ
ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഹോമറുടെ പ്രതിമ
ജനനംca. ബി.സി 8ആം നൂറ്റാണ്ട്

ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഹോമറിന്റെ ഇതിഹാസങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ആരാണ് ഹോമർ എന്നതിനെപ്പറ്റിയുണ്ട് പല കഥകൾ. ബാബിലോണിയക്കാരനായ ടൈഗ്രനസ് ആണ് ഹോമർ എന്നും ഗ്രീക്കുകാർ യുദ്ധത്തിൽ തടവുകാരനാക്കിക്കൊണ്ടുവന്ന ടൈഗ്രനസ്, ഹോമർ എന്ന പേരു സ്വീകരിക്കുകയായിരുന്നു എന്നാണ് ഒരു കഥ. ഹൊമേറോസ് എന്ന വാക്കിന് ബന്ദി എന്ന അർത്ഥവുമുണ്ട്. റോമാ സാമ്രാജ്യത്തിന്റെചക്രവർത്തിയായിരുന്ന ഹഡ്രിയൻ, ഹോമർ ആരാണെന്നറിയാൻ ഒരിക്കൽ ഡെൽഫിയിലെ പ്രവാചകയെ സമീപിച്ചുവത്രെ. അപ്പോൾ കിട്ടിയ ഉത്തരം ഒഡീസ്യുസിന്റെ മകൻ ടെലിമാക്കസിന്റേയും എപ്പിക്കസ്തെയുടേയും മകനാണ് ഹോമറെന്നാണ്. ഏഷ്യാമൈനറിലെ (ഇന്നത്തെതുർക്കി)അയോണിയൻ മേഖലയിലുള്ള സ്മിർണയിലോ ചിയോസ് ദ്വീപിലോ ആണു ഹോമർ ജനിച്ചതെന്ന് മറ്റോരു കഥ . ഇയോസ് ദ്വീപിൽ വെച്ച് ഹോമർ മരിച്ചുവത്രെ. ഈ പ്രദേശങ്ങളുടെ വിശദചിത്രം ഹോമർ തന്റെ ഇതിഹാസകാവ്യങ്ങളിൽ അവതരിപ്പിക്കുന്നതുകൊണ്ട് ഈ കഥക്ക് വിശ്വാസ്യത നേടാൻ കഴിഞിട്ടുണ്ട്.

ഹോമർ അന്ധനായിരുന്നു എന്ന വിശ്വാസത്തിനു കാരണം, ഹോമർ ഹൊമേറോസ് എന്നീ വാക്കുകൾ തമ്മിലുള്ള ധ്വനിസാമ്യമാണ്. ബന്ദി,പണയവസ്തു എന്നൊക്കെ അർത്ഥമുള്ള ഹൊമേറോസ് എന്ന പദം കൂടെപ്പോകുന്നവൻ അനുഗമിക്കാൻ നിർബന്ധിതനായവൻ എന്നീ അർത്ഥങ്ങളിലാണ് പ്രയോഗിക്കാറുള്ളത്. ചില ഭാഷാഭേദങ്ങളിൽ അന്ധൻ എന്നും അതിനർത്ഥമുണ്ട്. ഇയോണിക് ഭാഷാഭേദത്തിൽ ഹൊമേറുവോ എന്നാൽ അന്ധനെ നയിക്കൽ എന്നാണർത്ഥം. ഫിഷ്യൻ രാജാവിന്റെ സദസ്സിലുള്ള ദിമോദോക്കസ് എന്ന അന്ധനായ ഗായകൻ ട്രോയിയുടെ കഥകൾ കപ്പൽ ചേതം വന്നു എത്തിച്ചേർന്ന ഒഡീസ്യുസിനോടു വർണിക്കുന്നതായി ഒഡീസ്സിയിൽ ഹോമർ എഴുതിയിട്ടുണ്ട്. ഇതു കവിയുടെ ആത്മാംശസൂചനയാണെന്ന് ചില പണ്ഡിതർ വ്യാഖ്യാനിക്കുന്നു. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകൾ കൂട്ടിയിണക്കുന്നവൻ എന്നും അർത്ഥമുണ്ട്. അതുകൊണ്ട് ഹോമർ ഗാനങ്ങൾ ഈണത്തിൽ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം. ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാൻ വയ്യ.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ഇതിഹാസംഇലിയഡ്ഒഡീസ്സി (ഇതിഹാസം)ഗ്രീസ്ഹെറഡോട്ടസ്

🔥 Trending searches on Wiki മലയാളം:

ട്രാഫിക് നിയമങ്ങൾഎൻ. ബാലാമണിയമ്മമുസ്ലീം ലീഗ്മാറാട് കൂട്ടക്കൊലഅന്തർമുഖതഇന്ത്യൻ ശിക്ഷാനിയമം (1860)രാജ്യങ്ങളുടെ പട്ടികസൂര്യൻതകഴി സാഹിത്യ പുരസ്കാരംചാന്നാർ ലഹളകേരള സാഹിത്യ അക്കാദമി പുരസ്കാരംഉണ്ണി ബാലകൃഷ്ണൻഗർഭഛിദ്രംബാല്യകാലസഖിതോമസ് ചാഴിക്കാടൻസോളമൻകൂടൽമാണിക്യം ക്ഷേത്രംഅനശ്വര രാജൻപശ്ചിമഘട്ടംനോട്ടസുരേഷ് ഗോപികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംതാമരകേരളത്തിന്റെ ഭൂമിശാസ്ത്രംകോട്ടയംലൈംഗിക വിദ്യാഭ്യാസംമില്ലറ്റ്മോഹൻലാൽമമ്മൂട്ടിഉഷ്ണതരംഗംകാളിഗുരുവായൂർ സത്യാഗ്രഹംകൊച്ചികയ്യോന്നിചന്ദ്രയാൻ-3കെ. മുരളീധരൻവി.എസ്. അച്യുതാനന്ദൻവെള്ളരിനിയമസഭഹൈബി ഈഡൻആവേശം (ചലച്ചിത്രം)മമത ബാനർജിചാമ്പലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സന്ദീപ് വാര്യർഇന്ത്യൻ നാഷണൽ ലീഗ്അതിസാരംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമഹേന്ദ്ര സിങ് ധോണിവ്യാഴംസിനിമ പാരഡിസോകേരള വനിതാ കമ്മീഷൻനിതിൻ ഗഡ്കരികേരള പബ്ലിക് സർവീസ് കമ്മീഷൻഫലംജനാധിപത്യംറെഡ്‌മി (മൊബൈൽ ഫോൺ)തൈറോയ്ഡ് ഗ്രന്ഥിസജിൻ ഗോപുകാസർഗോഡ് ജില്ലവോട്ടവകാശംഇന്ദിരാ ഗാന്ധിനാഗത്താൻപാമ്പ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഐക്യരാഷ്ട്രസഭജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകുമാരനാശാൻസുപ്രീം കോടതി (ഇന്ത്യ)ലൈംഗികബന്ധംഡയറിആഗ്നേയഗ്രന്ഥിന്യുമോണിയഒമാൻസിന്ധു നദീതടസംസ്കാരംകേരള സാഹിത്യ അക്കാദമിജി - 20🡆 More