മയിൽ

ജന്തുവിഭാഗത്തിൽ പക്ഷിജാതിയിൽ കോഴികളുടെ കുടുംബത്തിലെ പക്ഷിയാണ് മയിൽ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും (peacock) പെൺമയിലിനും (peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ ഇതിനാകും‌.

Peafowl
Temporal range: 3–0 Ma
PreꞒ
O
S
Late Pliocene – recent
മയിൽ
Indian peacock displaying his train
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Phasianinae
Species

Pavo cristatus
Pavo muticus
Afropavo congensis

മയിൽ
Indian peafowl,Pavo cristatus
മയിൽ
Indian peafowl female
മയിൽ
Indian peafowl female walking
മയിൽ
Indian peafowl,Pavo cristatus, dance from koottanad ,Palakkad ,Kerala

തരംതിരിക്കൽ

ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ പച്ചമയിൽ അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാൻമറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയിൽ മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.

മയിൽ 
മയിലിന്റെ മുട്ടകൾ

ആഹാരം

മയിലുകൾ മിശ്രഭുക്കുകളാണ്. ഇലകൾ,ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ, പ്രാണികൾ, ഉരഗങ്ങൾ മുതലായവയാണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടൽ. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളിൽ വിശ്രമിക്കുകയാൺ പതിവ്.

തൂവലുകൾ (മയിൽപ്പീലി)

ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളൻപീലികൾ ആണ് ഉള്ളത് ,ഇവ വാലായിട്ടാ‍ണ് കാണപ്പെടുന്നത്. ഇവ പീലികൾ നിവർത്തി ആ‍ടാറുണ്ട്. ഇത് കാഴ്ചക്കാർക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ്. ഇവയ്ക്ക് തലയിൽ പൂവും ഉണ്ട്. പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തിൽ ഇടകലർന്ന് കാണപ്പെടുന്നു. ആൺ മയിലിനെ പോലെ പെൺ മയിലിന് നീളമുള്ള വാൽ ഇല്ല.

ഒരു മയിലിൽ നിന്ന് ശരാശരി 200 പീലികൾ ലഭിക്കുന്നു. ഇന്ത്യയിൽ മയിലിനെ കൊല്ലുന്നതും പീലി ശരീരത്തിൽ അണിയുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. കൊഴിഞ്ഞു വീഴുന്ന പീലികൾ കൈവശം വയ്ക്കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ കൊഴിയുന്ന പീലിയുടെ മുകളിലൂടെ മയിലുകൾ സഞ്ചരിച്ച് അവ കേടുപാടുള്ളതാകുകയും ഒടിയുകയും ചെയ്യും.

ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം

ചിത്രശാല

അവലംബം

Tags:

മയിൽ തരംതിരിക്കൽമയിൽ ആഹാരംമയിൽ തൂവലുകൾ (പ്പീലി)മയിൽ ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനംമയിൽ ചിത്രശാലമയിൽ അവലംബംമയിൽ

🔥 Trending searches on Wiki മലയാളം:

ഇടതുപക്ഷ ജനാധിപത്യ മുന്നണിജന്മഭൂമി ദിനപ്പത്രംനവഗ്രഹങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികാക്കപൊയ്‌കയിൽ യോഹന്നാൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഡി.എൻ.എറിയൽ മാഡ്രിഡ് സി.എഫ്പോത്ത്രാഷ്ട്രീയ സ്വയംസേവക സംഘംകോഴിക്കോട്അസിത്രോമൈസിൻസുരേഷ് ഗോപിജി - 20എം.ടി. രമേഷ്മൻമോഹൻ സിങ്ഇന്ത്യഇന്ത്യയിലെ പഞ്ചായത്തി രാജ്പിത്താശയംമിലാൻചണ്ഡാലഭിക്ഷുകിഹെപ്പറ്റൈറ്റിസ്ബാബരി മസ്ജിദ്‌ഓവേറിയൻ സിസ്റ്റ്പത്ത് കൽപ്പനകൾമാതൃഭൂമി ദിനപ്പത്രംലക്ഷദ്വീപ്ഉപ്പൂറ്റിവേദനജലംഇന്ത്യയിലെ ഹരിതവിപ്ലവംവിഷാദരോഗംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഖുർആൻധനുഷ്കോടിസുൽത്താൻ ബത്തേരിമലയാളഭാഷാചരിത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംമലമ്പനിരാഹുൽ ഗാന്ധിഡി. രാജകഞ്ചാവ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികയോദ്ധാബാഹ്യകേളിഹലോതോമസ് ചാഴിക്കാടൻകെ.സി. വേണുഗോപാൽഖസാക്കിന്റെ ഇതിഹാസംഹൃദയംഅനിഴം (നക്ഷത്രം)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഒന്നാം ലോകമഹായുദ്ധംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനോവൽആവേശം (ചലച്ചിത്രം)പി. ജയരാജൻധ്യാൻ ശ്രീനിവാസൻകാനഡരാജ്യസഭക്രിക്കറ്റ്ഇന്ദിരാ ഗാന്ധിസംഘകാലംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകെ.ബി. ഗണേഷ് കുമാർരാജീവ് ചന്ദ്രശേഖർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചിയദശാവതാരംഅമൃതം പൊടിബെന്യാമിൻപേവിഷബാധമുപ്ലി വണ്ട്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകൊടിക്കുന്നിൽ സുരേഷ്🡆 More