കസാഖ്: മദ്ധ്യേഷ്യയിലെ ജനവിഭാഗം

മദ്ധ്യേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അധിവസിക്കുന്ന ഒരു തുർക്കി ജനവിഭാഗമാണ് കസാഖുകൾ (കസാഖ്: қазақтар ) (കസാക്ക് എന്നും ഖസാഖ് എന്നും വിളിക്കപ്പെടുന്നു).

പ്രധാനമായും കസാഖിസ്താനാണ് ഇവരുടെ കേന്ദ്രം. ഉസ്ബെകിസ്താൻ, ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലും ഇവരെ കണ്ടുവരുന്നു. സൈബീരിയക്കും കരിങ്കടലിനും ഇടയിൽ വസിച്ചിരുന്നതും അഞ്ചും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ മേഖലയിലേക്ക് കുടീയേറിയതുമായ നിരവധി തുർക്കി, തുർക്കോ-മംഗോളിയൻ, ആദിമ തുർക്കി വംശജർ, പുരാതനഹൂണർ തുടങ്ങിയവരുടെ പിൻഗാമികളാണ് കസാഖുകൾ. ആദ്യകാലതുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടസങ്കരഫലമായാണ് ഇവരുടെ ഉൽപ്പത്തി.

കസാഖ്
қазақтар
Total population
ഏകദേശം 1,38,00,000
Regions with significant populations
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം കസാഖ്സ്താൻ1,00,98,600
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം ചൈന14,00,000 - 15,00,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം ഉസ്ബെകിസ്താൻ8,00,000 - 11,00,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം റഷ്യ6,54,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം മംഗോളിയ1,40,152
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം തുർക്ക്മെനിസ്താൻ40,000 - 90,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം കിർഗിസ്താൻ33,200
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം അഫ്ഗാനിസ്താൻ21,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം തുർക്കി19,000-25,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം ജർമ്മനി890
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം താജികിസ്താൻ900
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം ഇറാൻ10,000-15,000
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം യുക്രൈൻ5,526
കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം ബെലാറുസ്1,239
Languages
കസാഖ്, റഷ്യൻ
(കൂടാതെ അവർ ജീവിക്കുന്ന രാജ്യങ്ങളിലെ ഭാഷകളും)
Religion
പ്രധാനമായും സുന്നി മുസ്ലീം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മറ്റു തുർക്കി ജനവിഭാഗങ്ങൾ

തുർക്കി ഭാഷയിൽ നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. സ്റ്റെപ്പികളിൽ കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.

ഗോത്രങ്ങൾ

കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കസാഖ് ഗോത്രങ്ങളുടെ ആവാസമേഖല കസാഖ്സ്താന്റെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നു.
  ചെറുഗോത്രം
  മദ്ധ്യഗോത്രം
  മഹാഗോത്രം

കസാഖ് നാടോടികൾ എല്ലായ്പ്പോഴും, പരസ്പരം പോരടിച്ചിരുന്ന മൂന്നു ഗോത്രങ്ങളായി തിരിഞ്ഞിരുന്നു. കാസ്പിയൻ കടലിനും ആറൾ കടലിനിമിടയിലുള്ള ഭാഗത്താണ് ചെറുഗോത്രം (small horde) എന്ന ആദ്യത്തെ കൂട്ടരുടെ ആവാസസ്ഥലം. മദ്ധ്യ ഹംഗ്രി സ്റ്റെപ്പികളിലാണ് മദ്ധ്യഗോത്രം (middle horde) കേന്ദ്രീകരിച്ചിരുന്നത്. മൂന്നാമത്തെ കൂട്ടരായ മഹാഗോത്രം (great horde), ചൈന അതിർത്തിയിലുള്ള സെമിറെച്ചി (Semirechi) മേഖലയിൽ ആയിരുന്നു വസിച്ചിരുന്നത്. കസാഖ്-കിർഗിസ് വിഭാഗക്കാരുടെ പൊതുപൂർവികനായ അലാഷിന്റെ മൂന്നു മക്കളാണ് ഈ മൂന്നു ഗോത്രങ്ങളുടെ സ്ഥാപകർ എന്നാണ് ഇവരുടെ പരമ്പരാഗതവിശ്വാസം

പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഈ കസാഖ് ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്താണ് റഷ്യക്കാർ മദ്ധ്യേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.

ജീവിതരീതി

കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം 
ചൈനയിലെ ക്സിൻജിയാങ് പ്രവിശ്യയിലെ ഒരു കസാഖ് കുടുംബവും കൂടാരവും

കാലിമേയ്ക്കലാണ് കസാഖുകളുടെ പരമ്പരാഗത തൊഴിൽ. കസാഖ് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം കാലിമേയ്ക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്. കൂടാരം തയ്യാറാക്കലും പൊളിച്ചുമാറ്റലും മറ്റുമുള്ള ജോലികൾ പൊതുവേ സ്ത്രീകളാണ് ചെയ്യാറുള്ളത്. കസാഖ് കിർഗിസ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടേതുപോലെത്തന്നെയാണ്.

കസാഖ് നോടോടി ഇടയന്മാരുടെ കൂടാരങ്ങൾ ഇയവ് (iuw) എന്നാണ്‌ കസാഖ് ഭാഷയിൽ പറയുന്നത് തുർക്കിഷ് ഭാഷയിൽ വീട് എന്നർത്ഥമുള്ള എവ് (ev) എന്ന വാക്ക് ഇതിൽ നിന്നുണ്ടായതാണ്. കൂടാരത്തിന്റെ വലതുവശം, ജുടുംബത്തിലെ പുരുഷന്മാർക്കുള്ളതാണ് ഇവിടെ അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും തലപ്പാവുകളും സൂക്ഷിക്കുന്നു. കൂടാരത്തിന്റെ മദ്ധ്യത്തിലുള്ള അടുപ്പ് അന്തേവാസികൾക്ക് ചൂടുകായുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. കൂടാരത്തിന്റെ വാതിലിൽ നിന്ന് ഏറ്റവും അകലെയുള്ള ഭാഗം, ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നു ഇവിടെ തടിക്കഷണങ്ങൾ അടുക്കിവച്ച് അതിനുമുകളിൽ മികച്ച തരം പരവതാനി വിരിച്ചിരിരിക്കും. ഇതാണ് അതിഥികൾക്ക് താമസത്തിനായി നൽകുന്ന സ്ഥലം. ഇന്ന് വീടുകളും മറ്റും വെച്ച് സ്ഥിരതാമസമാക്കിയിരിക്കുന്ന കസാഖ്, കിർഗിസ് വംശജർ, വീടിന്റെ വാതിലിന് ഏറ്റവും അകലെയുള്ള സ്ഥലത്ത് അതിഥികൾക്ക് സൗകര്യമൊരുക്കുന്ന രീതി തുടർന്നുപോരുന്നു.

ഭക്ഷണം

കസാഖ്: ഗോത്രങ്ങൾ, ജീവിതരീതി, അവലംബം 
കുമിസ്

പാലുൽപ്പന്നങ്ങളാണ് കസാഖുകളുടെ ഭക്ഷണത്തിൽ പ്രധാനപ്പെട്ടത്. കൂടാരത്തിൽ ഒരു മറക്കു പുറകിലാണ് ഇവർ ഭക്ഷണം സൂക്ഷിക്കുന്നത്. അറബി രീതികൾ കൂടിക്കലർന്ന പരമ്പരാഗത നാടോടിപാചകരീതിയാണ് കസാഖ് പാചകരീതി. കുതിരയിറച്ചി, ആട്ടിറച്ചി എന്നിവ ഇവരുടെ നിത്യഭക്ഷണമാണ്. അരി, പച്ചക്കറികൾ, കബാബുകൾ എന്നിവ മദ്ധ്യപൂർവ്വശൈലിയിൽ പാകം ചെയ്യുന്നു. യോഗർട്ട് ഇവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. യോഗർട്ടിനു പുറമേ ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട പാലുൽപ്പന്നം, കുമിസ്സ് ആണ്. കുതിരപ്പാല് പുളിപ്പിച്ചുണ്ടാക്കുന്ന ഈ പാനീയം ഒരു ലഹരിപദാർത്ഥമാണ്. കസാഖ് നാടോടികളുടെ അതിഥിസൽക്കാരത്തിൽ പ്രഥമസ്ഥാനം വഹിക്കുന്ന വിഭവമാണ് കുമിസ്സ്. ലഹരിപദാർത്ഥമായതുകൊണ്ട് ഇസ്ലാമികവിധിപ്രകാരം വിലക്കപ്പെട്ട ഒന്നായിട്ടും ഇന്നും കസാഖിസ്താനിലേയും കിർഗിസ്ഥാനിലേയ്യും ഗ്രാമപ്രദേശങ്ങളിൽ വിവാഹസൽക്കാരങ്ങളിലും മറ്റും കുമിസ്സ് സ്വതന്ത്രമായി വിളമ്പുന്നുണ്ട്.

അവലംബം

Tags:

കസാഖ് ഗോത്രങ്ങൾകസാഖ് ജീവിതരീതികസാഖ് അവലംബംകസാഖ്ഉസ്ബെകിസ്താൻകരിങ്കടൽകസാഖ് ഭാഷകസാഖ്സ്താൻചൈനതുർക്കി ജനതമംഗോളിയമദ്ധ്യേഷ്യറഷ്യസൈബീരിയഹൂണർ

🔥 Trending searches on Wiki മലയാളം:

കമല സുറയ്യവൈരുദ്ധ്യാത്മക ഭൗതികവാദംഷാഫി പറമ്പിൽതൃശൂർ പൂരംഅമ്മപ്രേമം (ചലച്ചിത്രം)ചാത്തൻരാശിചക്രംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്അറബിമലയാളംമലയാളസാഹിത്യംഇന്ത്യൻ നദീതട പദ്ധതികൾആയില്യം (നക്ഷത്രം)കെ.സി. വേണുഗോപാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്എം.ആർ.ഐ. സ്കാൻഹർഷദ് മേത്തകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചാന്നാർ ലഹളനവഗ്രഹങ്ങൾമാർക്സിസംരാഷ്ട്രീയ സ്വയംസേവക സംഘംപിത്താശയംകെ. മുരളീധരൻമദർ തെരേസദേശീയപാത 66 (ഇന്ത്യ)കാമസൂത്രംഎവർട്ടൺ എഫ്.സി.ചിയ വിത്ത്ശിവൻഏപ്രിൽ 25ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമെറീ അന്റോനെറ്റ്നിതിൻ ഗഡ്കരിഅമേരിക്കൻ സ്വാതന്ത്ര്യസമരംഇസ്‌ലാംമഹാത്മാ ഗാന്ധിഅസ്സലാമു അലൈക്കുംബാബരി മസ്ജിദ്‌വിനീത് കുമാർഹിന്ദുമതംനി‍ർമ്മിത ബുദ്ധിവിവേകാനന്ദൻഅയമോദകംഗൗതമബുദ്ധൻജി - 20വെള്ളെരിക്ക്തിരുവാതിരകളിഫഹദ് ഫാസിൽചോറ്റാനിക്കര ഭഗവതിക്ഷേത്രംമനോജ് കെ. ജയൻവയലാർ പുരസ്കാരംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിരാജസ്ഥാൻ റോയൽസ്കേരള സാഹിത്യ അക്കാദമിമോസ്കോഗണപതിഉറൂബ്ഡൊമിനിക് സാവിയോരാജ്യസഭപാമ്പുമേക്കാട്ടുമനഎക്കോ കാർഡിയോഗ്രാംകൂവളംഔഷധസസ്യങ്ങളുടെ പട്ടികഗംഗാനദിപാലക്കാട്ചങ്ങമ്പുഴ കൃഷ്ണപിള്ളവ്യാഴംദശാവതാരംഋഗ്വേദംഎ. വിജയരാഘവൻമുഹമ്മദ്വി.എസ്. സുനിൽ കുമാർകൂദാശകൾസമാസംപ്ലീഹഅണ്ണാമലൈ കുപ്പുസാമിഡെങ്കിപ്പനി🡆 More