ദിനോസർ

ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു് ഡൈനസോറുകൾ അഥവാ ദിനോസറുകൾ.

243 മുതൽ 233.23 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിലാണ് അവ ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും ദിനോസറുകളുടെ പരിണാമത്തിന്റെ കൃത്യമായ ഉത്ഭവവും സമയവും സജീവ ഗവേഷണ വിഷയമാണ്. 201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക്-ജുറാസിക് വംശനാശം സംഭവിച്ചതിന് ശേഷം അവ ഭൂപ്രദേശങ്ങളിലെ പ്രധാന കശേരുകികളായി. ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിൽ അവയുടെ ആധിപത്യം തുടർന്നു. പിൽക്കാല ജുറാസിക് കാലഘട്ടത്തിൽ പക്ഷികൾ ആധുനിക തൂവലുകൾ ഉള്ള ദിനോസറുകളാണെന്ന് ഫോസിൽ രേഖകൾ വ്യക്തമാക്കുന്നു. ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ്-പാലിയോജീൻ വംശനാശത്തെ അതിജീവിച്ച ഒരേയൊരു ദിനോസർ വംശമാണ് പക്ഷികൾ.

ദിനോസറുകൾ
Temporal range: അന്ത്യ ട്രയാസ്സിക്—സമീപസ്ഥം, 231.4–0 Ma
PreꞒ
O
S
പിൻതുടർച്ച ടാക്സോൺ ആയ പക്ഷികൾ ഇന്നും ജീവിക്കുന്നു
ദിനോസർ
ഒരു കൂട്ടം ദിനോസർ ഫോസ്സിലുകൾ. മുകളിൽ ഇടതു നിന്ന് മൈക്രോറാപ്റ്റർ (തെറാപ്പോഡ), അപറ്റൊസോറസ്‌ (സോറാപോഡ്), സ്റ്റെഗോസോറസ്‌ (സ്റ്റെഗോസോർ ) ട്രൈസെറാടോപ്സ് (സെറാടോപിയ) എഡ്മന്റോസോറസ്‌ (ഓർനിത്തോപോഡ്) ഗസ്ട്ടോണിയ (അങ്കയ്ലോസൗർ).
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dracohors
ക്ലാഡ്: Dinosauria
Owen, 1842
Orders and suborders

ടാക്സോണമിക്, മോർഫോളജിക്കൽ, പാരിസ്ഥിതിക നിലപാടുകളിൽ നിന്നുള്ള വൈവിധ്യമാർന്ന മൃഗങ്ങളാണ് ദിനോസറുകൾ. പതിനായിരത്തിലധികം ജീവജാലങ്ങളിൽ പക്ഷികൾ എന്നത് പെർസിഫോം മത്സ്യത്തിന് പുറമെ ഏറ്റവും വൈവിധ്യമാർന്ന കശേരുക്കളാണ്. ഫോസിൽ തെളിവുകൾ ഉപയോഗിച്ച്, പാലിയന്റോളജിസ്റ്റുകൾ 500 വ്യത്യസ്ത ഇനങ്ങളെയും ആയിരത്തിലധികം വ്യത്യസ്ത ജീവജാലങ്ങളല്ലാത്ത ദിനോസറുകളെയും കണ്ടെത്തി. ഫോസിൽ തെളിവുകൾ ഉപയോഗിച്ച് പാലിയന്റോളജിസ്റ്റുകൾ അഞ്ഞൂറിലധികം വ്യത്യസ്ത ഇനങ്ങളെ കണ്ടെത്തി. കൂടാതെ നോൺ-ഏവിയൻ ദിനോസറുകളുടെ ആയിരത്തിലധികം ഇനങ്ങളെയും കണ്ടെത്തിയിരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും ദിനോസറുകളെ, നിലവിലുള്ള ജീവജാലങ്ങളും (പക്ഷികളും) ഫോസിൽ അവശിഷ്ടങ്ങളും പ്രതിനിധീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പക്ഷികളെ ദിനോസറുകളായി തിരിച്ചറിയുന്നതിനുമുമ്പ് ശാസ്ത്ര സമൂഹത്തിൽ ഭൂരിഭാഗവും ദിനോസറുകൾ അലസതയുള്ളതും ശീതരക്തമുള്ളതുമാണെന്ന് വിശ്വസിച്ചിരുന്നു. എന്നിരുന്നാലും 1970-കൾക്കുശേഷം നടത്തിയ മിക്ക ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് എല്ലാ ദിനോസറുകളും സജീവമായ മൃഗങ്ങളാണെന്നും ഉയർന്ന മെറ്റബോളിസവും സാമൂഹിക ഇടപെടലിനായി നിരവധി പൊരുത്തപ്പെടുത്തലുകളും ഉള്ളവരുമാണ്. ചില ദിനോസറുകൾ സസ്യഭുക്കുകളും മറ്റുള്ളവ മാംസഭോജികളുമായിരുന്നു. തെളിവുകൾ അനുസരിച്ച് എല്ലാ ദിനോസറുകളും മുട്ടയിടുന്നതായി വ്യക്തമായിരിക്കുന്നു. ഏവിയൻ, നോൺ ഏവിയൻ എന്നീ പല ദിനോസറുകളും പങ്കിട്ട സ്വഭാവമാണ് നെസ്റ്റ്-ബിൽഡിംഗ്.

ദിനോസറുകളുടെ പൂർവ്വികർ ഇരുകാലികളായിരുന്നുവെങ്കിലും വംശനാശം സംഭവിച്ച പല ഗ്രൂപ്പുകളിലും നാൽക്കാലികളും ഉൾപ്പെടുന്നു. ചിലയിനങ്ങൾക്ക് ഇതിനിടയിൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കഴിഞ്ഞു. പറക്കുന്നതിനുള്ള പരിമിതികൾ കാരണം ദിനോസറുകളുടെ ഇന്നത്തെ അവശേഷിക്കുന്ന ഏവിയൻ വംശങ്ങൾ (പക്ഷികൾ) പൊതുവെ ചെറുതാണെങ്കിലും ചരിത്രാതീത ദിനോസറുകൾ (ഏവിയൻ-നോൺ ഏവിയൻ) വലിയ ശരീരമുള്ളവയാണ്. ഏറ്റവും വലിയ സൊറോപോഡ ദിനോസറുകൾ 39.7മീറ്റർ നീളത്തിൽ എത്തിയതായി കണക്കാക്കപ്പെടുന്നു. 18 മീറ്റർ വരെ ഉയരമുണ്ടായിരുന്ന ഇവ കരയിലെ എക്കാലത്തെയും വലിയ മൃഗങ്ങളായിരുന്നു. എന്നിരുന്നാലും നോൺ‌-ഏവിയൻ ദിനോസറുകൾ ഒരേപോലെ ഭീമാകാരമായിരുന്നു എന്ന ആശയം ഒരു തെറ്റിദ്ധാരണയാണ്. കാരണം വലിയതും ശക്തവുമായ അസ്ഥികൾ ഫോസിലുകൾ ആകുന്നതുവരെ നിലനിൽക്കും. പല ദിനോസറുകളും വളരെ ചെറുതാണ്, ഉദാഹരണത്തിന് സിക്സിയാനികസിന് 50 സെന്റിമീറ്റർ മാത്രമേ നീളം ഉണ്ടായിരുന്നുള്ളൂ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യത്തെ ദിനോസർ ഫോസിലുകൾ തിരിച്ചറിഞ്ഞതുമുതൽ ദിനോസർ അസ്ഥികൂടങ്ങൾ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ദിനോസറുകൾ ലോക സംസ്കാരത്തിന്റെ നിലനിൽക്കുന്ന ഭാഗമായി മാറി. ചില ദിനോസർ ഗ്രൂപ്പുകളുടെ വലിയ വലുപ്പങ്ങളും അവയുടെ ഭീകരവും അതിശയകരവുമായ സ്വഭാവം, ജുറാസിക് പാർക്ക് പോലുള്ള മികച്ച വിൽപ്പനയുള്ള പുസ്തകങ്ങളിലും സിനിമകളിലും ദിനോസറുകളുടെ പതിവ് രൂപം മനുഷ്യരിൽ ഉറപ്പാക്കി. മൃഗങ്ങളോടുള്ള നിരന്തരമായ പൊതു ഉത്സാഹം ദിനോസർ ശാസ്ത്രത്തിന് ഗണ്യമായ ധനസഹായം നൽകുന്നതിനും കാരണമായി. പുതിയ കണ്ടെത്തലുകൾ പതിവായി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു.

തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് ജുറാസ്സിക്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് പക്ഷികൾ പരിണാമം പ്രാപിച്ചത് എന്നാണ്. ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. . ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻഗാമികളാണു ഡൈനസോറുകൾ.

വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും, ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.

ഭീകരനായ പല്ലി എന്നർത്ഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു, ഉരഗങ്ങളിൽ കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല, ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ, ഇക്തിയോസർ, ടെറാസോറസ്, പ്ലിസിയോസോറിയാ, ഡൈമെട്രോഡോൺ എന്നിവയെയും ദിനോസറുകളായി തെറ്റിദ്ധരിച്ചിരുന്നു.

പേരിനു പിന്നിൽ

ഇംഗ്ലീഷ്‌ പാലിയെന്റോളോജിസ്റ്റായ റിച്ചാർഡ്‌ ഒവൻ 1840-ലാണു ഗ്രീക്ക്‌ ഭാഷയിലെ ഭീകരനായ എന്നർത്ഥമുള്ള ദെയ്നോസ് എന്ന പദവും പല്ലി (ഉരഗം) എന്നർത്ഥമുള്ള സൗറോസ് എന്ന പദവും കൂട്ടിച്ചേർത്ത് ഡൈനസോർ എന്ന പേരുണ്ടാക്കിയത്. പേര് ഇങ്ങനെ ആണെങ്കിലും ദിനോസറുകൾ പല്ലികൾ അല്ല മറിച്ച് ഒരു വ്യത്യസ്ത ഇനം ഉരഗങ്ങൾ ആയിരുന്നു അവ എന്നാൽ സാധാരണ ഉരഗങ്ങളിൽ കാണുന്ന പല സവിശേഷതകളും ദിനോസറുകളിൽ ഇല്ലായിരുന്നു.

ഉൽപത്തി

ദിനോസാറുകൾ ആർക്കോസാറുകളിൽ നിന്നും ആവിർഭവിച്ചത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ, മദ്ധ്യ-അന്തിമ ട്രയാസ്സിക്‌ കാലഘട്ടത്തിലാണ്. . ഭുമിയിലെ 96% ജീവികളും നശിച്ച പെർമിയൻ-ട്രയാസ്സിക് വംശനാശത്തിനു ശേഷം ഏകദേശം 20 ദശലക്ഷം വർഷങ്ങൾ കഴിഞ്ഞാണിത്. റേഡിയോ പഴക്കനിർണ്ണയം വഴി മനസ്സിലാക്കുന്നത്‌ ഇയോറാപ്റ്റർ ഫോസ്സിലുകൾ ഈ കാലയളവിൽ നിന്നും ആണ് എന്നാണ്. പാലിയെന്റോളോജിസ്റ്റ്‌കൾ അനുമാനിക്കുനത് എല്ലാ ദിനോസറുകളുടെയും പൂർവികർ ഇയോറാപ്റ്റർകളെ പോലെ ആയിരിക്കും എന്നാണ്, ഇത് ശരിയാണെങ്കിൽ ആദ്യ ദിനോസറുകൾ ചെറിയ ഇരുകാലികൾ ആയ മാംസഭോജികൾ ആയിരുന്നിരിക്കണം.

ട്രയാസ്സിക്, ജുറാസ്സിക്‌, കൃറ്റേഷ്യസ്‌ എന്നീ മൂന്നു പ്രധാന കാലഘട്ടങ്ങളിലാണു ഡൈനസോറുകൾ നിലനിന്നിരുന്നത്.

ട്രയാസ്സിക് (25 കോടി വർഷം മുമ്പേ മുതൽ 20 കോടി വർഷം വരെ) ജുറാസ്സിക്‌ (20 കോടി വർഷം മുമ്പേ മുതൽ 14.5 കോടി വർഷം വരെ) കൃറ്റേഷ്യസ്‌ (14.5 കോടി വർഷം മുമ്പേ മുതൽ 6.5 കോടി വർഷം വരെ)


ദിനോസർ 
ദിനോസാറുകളുടെ പരിണാമം

പരിണാമം

ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. അവസാന ട്രയാസ്സിക്-തുടക്ക ജുറാസ്സിക് കാലത്ത് ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ആയിരുന്നു (പാൻ‌ജിയ). ലോകം മുഴുവനും. ദിനോസറുകൾ വ്യാപിച്ചു കഴിഞ്ഞിരുന്നു ഈ കാലയളവിൽ മുഖ്യമായും സെലോഫ്സോയഡ് ഗണത്തിൽപ്പെട്ട മാംസഭോജികളും, തുടക്ക സോറാപോഡമോർഫകൾ ആയ സസ്യഭോജികളും ആയിരുന്നു. സസ്യങ്ങൾ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു കോണിഫെർ ഇവയിൽ മിക്കവയും, ഈ സസ്യങ്ങൾ തന്നെ ആയിരുന്നു ഇവയുടെ മുഖ്യ ഭോജന സസ്യം. (ഇന്നത്തെ മൃഗങ്ങളുടെ മുഖ്യ ഭക്ഷണം ആയ പുല്ല് ഉരുത്തിരിയുന്നത് ഏകദേശം 5 5 - 6 5 ദശ ലക്ഷം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് ) മദ്ധ്യ-അന്ത്യ ജുറാസ്സിക് കാലയളവിൽ കുറച്ചു കൂടെ വികാസം പ്രാപിച്ചു ദിനോസറുകൾ ceratosaurians, സ്പൈനോസോറോയിഡ്സ്, പിന്നെ carnosaurians എന്നി വിഭാഗങ്ങളിൽ മാംസഭോജികളും, stegosaurian, ornithischians പിന്നെ സോറാപോഡ് എന്നീ വിഭാഗങ്ങളിൽ സസ്യഭോജികളും ഉരുത്തിരിഞ്ഞു. എന്നാൽ പൊതുവായി ചൈനയിൽ നിന്നുമുള്ള ദിനോസറുകളിൽ ചില പ്രത്യേക പരിണാമ മാറ്റങ്ങൾ ഉണ്ടായിരുന്നു പറക്കുന്ന ഇനത്തിൽപ്പെട്ട തെറാപ്പോഡകൾ, അസ്വാഭാവികമായി കഴുത്തിന്‌ നീളമുള്ള ചില സോറാപോഡകൾ എന്നിവയായിരുന്നു അവ. ഇത് കഴിഞ്ഞുള്ള കാലങ്ങളിൽ അങ്കയ്ലോസൗർ ഓർനിത്തോപോഡ് എന്നീ ഇനങ്ങളിൽപ്പെട്ട ദിനോസറുകൾ കുടുതൽ സാധാരണമായി കാണാൻ തുടങ്ങി എന്നാൽ ഇതേ കാലത്ത് പ്രോസോറാപോഡക്കൾക്ക് വംശനാശവും സംഭവിച്ചു. സോറാപോഡകൾ പുരാതന പ്രോസോറാപോഡകളെ പോലെ തന്നെ ഭക്ഷണം വായിൽ വെച്ച് ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തിയിരുന്നില്ല, എന്നാൽ ഓർനിതിഷ്യൻ വിഭാഗത്തിൽപ്പെട്ടവ ഭക്ഷണം വായിൽ വെച്ച് തന്നെ അരയ്ക്കാൻ പാകത്തിലുള്ള സവിശേഷതകൾ ഈ കാലയളവിൽ കൈവരിച്ചിരുന്നു ഉദാഹരണത്തിന് കവിൾ, സ്വതന്ത്രമായി ചലിപ്പിക്കാവുന്ന താടി എന്നിവ. അന്ത്യ ജുറാസ്സിക് കാലത്ത് നടന്ന മറ്റൊരു സവിശേഷ പരിണാമ പ്രക്രിയ ആണ് തെറാപ്പോഡ ദിനോസറുകളിൽ നിന്നും യഥാർത്ഥ പക്ഷികൾ ഉരുത്തിരിഞ്ഞത്.

വംശനാശം

തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു.

എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ കേ-ടി വംശനാശം അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഉൽക്ക പതിച്ചതു കൊണ്ട് മാത്രം അല്ല പരിണത ഫലമായി ഇന്ത്യയിലെ ഡെക്കാനിൽ ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങളുടെ കൂടെ ഫലമാണ് ഡൈനസോറുകളുടെ നാശത്തിനു കാരണമായ കേ-ടി വംശനാശം എന്ന് പുതിയ പഠന റിപ്പോർട്ടുക്കൾ സൂചിപ്പിക്കുന്നു.

വർഗ്ഗീകരണം

മുതലകളെ പോലെ തന്നെ ദിനോസറുകളും ആർക്കോസാറുകളിൽ നിന്നും പരിണാമം പ്രാപിച്ചവയാണ്. എന്നാൽ, ഈ കൂട്ടത്തിൽ നിന്നും ദിനോസറുകൾക്ക്‌ ഉണ്ടായിരുന്ന പ്രധാന വ്യത്യാസം ഇവയുടെ നടത്തത്തിലായിരുന്നു. ദിനോസറുകളുടെ കാലുകൾ ശരീരത്തിന് താഴെ ലംബമായി യിരുന്നു എന്നാൽ മറ്റു ഉരഗങ്ങളിലും മുതല വർഗ്ഗങ്ങളിലും ഇത് വശങ്ങളിലേക്കാണ്.

ആദ്യമായി ദിനോസറുകളുടെ ജീവശാഖ രണ്ടായി ഉരുത്തിരുഞ്ഞു. ഓർനിതിഷ്യൻ സൌരിച്ച്യൻ എന്നിവയാണത്. ഓർനിതിഷ്യൻ എന്ന ടാക്സയിലാണ് ഇന്നുള്ള പക്ഷികളടക്കം പല പ്രധാന ദിനോസറുകളും പെട്ടിരുന്നത്, സൌരിച്ച്യൻ ആകട്ടെ ട്രൈസെറാടോപ്സ് ഉൾപ്പെടെയുള്ള മറ്റ് ദിനോസറുകളും ഈ ടാക്സയിൽ തന്നെ .

വർഗ്ഗവിഭജനവിജ്ഞാനീയം

ഭക്ഷണം

ഡൈനസോറുകളിൽ സസ്യഭോജികൾ,മാംസഭോജികൾ,മിശ്രഭോജികൾ എന്നിവയുണ്ടായിരുന്നു.ദിനോസറുകളുടെ പരിണാമ കാലഘട്ടമായ അന്ത്യ ട്രയാസ്സിക് കാലത്ത് സസ്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചിരുന്നു, ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ബൃഹദ്ഭൂഖണ്ഡമായ പാൻ‌ജിയ നിലനിന്നിരുന്ന സമയം കൂടിയായയിരുന്നു അത്. സസ്യങ്ങളിൽ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു മിക്കവയും, ഇവ തന്നെ ആയിരുന്നു, സസ്യഭോജികളായ ആദ്യ ദിനോസറുകളുടെ മുഖ്യ ഭക്ഷണം. ഈ കാലയളവിൽ ജീവിച്ചിരുന്ന ദിനോസർ വർഗങ്ങൾ മാംസഭോജികളും മിശ്രഭോജികളും ഉൾപ്പെട്ട സെലോഫ്യസോയിഡുകളും, സസ്യഭോജികളായ സോറാപോഡമോർഫകളുംആയിരുന്നു.

പ്രത്യുൽപ്പാദനം

എല്ലാ ദിനോസറുകളും സം‌രക്ഷണ കവചമുള്ള മുട്ടയിട്ട് (അനമ്നിയോട്ട) ആണ് പ്രത്യുൽപ്പാദനം നടത്തിയിരുന്നത്. കാൽസ്യം കാർബണേറ്റായിരുന്നു ഈ മുട്ട തോടുകളിലെ മൂലകം.സസ്തനികളുടെ കുഞ്ഞുങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മുട്ട വിരിഞ്ഞു പുറത്തുവന്നിരുന്ന ദിനോസറുകൾ തീരെ ചെറുതായിരുന്നു. ഇവയുടെ വംശനാശത്തിന് ഇതും കാരണമായെന്നാണ് കണ്ടെത്തൽ.

വലിപ്പം

ദിനോസർ 
Scale diagram comparing the largest known dinosaurs in five major clades and a human

രേഖപ്പെടുത്തിവെച്ചവയിൽ ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസും (122.4 ടൺ), ആർജെന്റീനോസോറസും (73 - 88 ടൺ)ആണ്‌. ഏറ്റവും നീളം കൂടിയ ആംഫിസെലിയസ് : 40 - 60 മീറ്ററും (131–198 ft), സൂപ്പർസോറസ്‌ : 33 മീറ്ററുമാണ് ഉയരം. ഏറ്റവും ഭാരം കുറഞ്ഞവയിൽ ആങ്കിയോർനിസ് (110 ഗ്രാം), എപിഡെക്സിപ്റ്റെറിക്സ് (164 ഗ്രാം) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ, ആങ്കിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.

പറക്കുന്ന ഡൈനസോറുകൾ

ടെറാസോറസ്, ദിനോസർ വർഗ്ഗമാണെന്ന് ചില രേഖകളിൽ ‍കാണാം. എന്നാൽ ഇവ പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.പറക്കുന്ന ഒരു ഇനം ദിനോസർ ആർക്കിയോപ്റ്റെറിക്സ് ആണ്.

സാംസ്ക്കാരികം

സർ ആർതർ കൊനാൻ ഡോയലിന്റെ 1912-ൽ പ്രസിദ്ധീകരിച്ച ദ്‌ ലോസ്റ്റ്‌ വേൾഡ്‌, മൈക്കൽ ക്രൈറ്റൺന്റെ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ കൃതികളിലും ജുറാസ്സിക്‌ പാർക്ക്‌ (യൂണിവേഴ്സൽ സ്റ്റുഡിയോസ്‌), ഡൈനസോർ (ഡിസ്നി) എന്നീ സിനിമകളിലും ബാർണി തുടങ്ങിയ റ്റീവീ സീരിയലുകളിലും ഡൈനസോറുകൾ കഥാപാത്രങ്ങളാണ്‌.

ഇതും കാണുക

അവലംബം

കൂടുതൽ വായനക്ക്

  • Bakker, Robert T. (1986). The Dinosaur Heresies: New Theories Unlocking the Mystery of the Dinosaurs and Their Extinction. New York: Morrow. ISBN 0-688-04287-2.
  • Holtz, Thomas R. Jr. (2007). Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages. New York: Random House. ISBN 978-0-375-82419-7.
  • Paul, Gregory S. (2000). The Scientific American Book of Dinosaurs. New York: St. Martin's Press. ISBN 0-312-26226-4.
  • Paul, Gregory S. (2002). Dinosaurs of the Air: The Evolution and Loss of Flight in Dinosaurs and Birds. Baltimore: The Johns Hopkins University Press. ISBN 0-8018-6763-0.

പുറത്തേക്കുള്ള കണ്ണികൾ

    General
    Images
    Video
    Popular
  • Dinosaurs & other extinct creatures: From the Natural History Museum, a well illustrated dinosaur directory.
  • Dinosaurnews Archived 2005-03-23 at the Wayback Machine. (www.dinosaurnews.org) The dinosaur-related headlines from around the world. Recent news on dinosaurs, including finds and discoveries, and many links.
  • Dinosauria From UC Berkeley Museum of Paleontology Detailed information – scroll down for menu.
  • LiveScience.com All about dinosaurs, with current featured articles.
  • Zoom Dinosaurs (www.enchantedlearning.com) From Enchanted Learning. Kids' site, info pages and stats, theories, history.
  • Dinosaur genus list contains data tables on nearly every published dinosaur genus.
  • LiveScience.com Giant Dinosaurs Get Downsized by LiveScience, June 21, 2009
    Technical

Tags:

ദിനോസർ പേരിനു പിന്നിൽദിനോസർ ഉൽപത്തിദിനോസർ പരിണാമംദിനോസർ വംശനാശംദിനോസർ വർഗ്ഗീകരണംദിനോസർ ഭക്ഷണംദിനോസർ പ്രത്യുൽപ്പാദനംദിനോസർ വലിപ്പംദിനോസർ പറക്കുന്ന ഡൈനസോറുകൾദിനോസർ സാംസ്ക്കാരികംദിനോസർ ഇതും കാണുകദിനോസർ അവലംബംദിനോസർ കൂടുതൽ വായനക്ക്ദിനോസർ പുറത്തേക്കുള്ള കണ്ണികൾദിനോസർ

🔥 Trending searches on Wiki മലയാളം:

ഡിഫ്തീരിയഗാർഹിക പീഡനംസന്ധി (വ്യാകരണം)നവോദയ അപ്പച്ചൻആണിരോഗംഹീമോഗ്ലോബിൻസ്വദേശി പ്രസ്ഥാനംകേരള സംസ്ഥാന ഭാഗ്യക്കുറിഎ.പി.ജെ. അബ്ദുൽ കലാംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽതീയർഹരപ്പകൂടൽമാണിക്യം ക്ഷേത്രംബാലിമാല പാർവ്വതികേരള നിയമസഭഒ.എൻ.വി. കുറുപ്പ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ആർട്ടിക്കിൾ 370മഞ്ഞ്‌ (നോവൽ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅഭാജ്യസംഖ്യമുത്തപ്പൻഎൻഡോമെട്രിയോസിസ്പന്ന്യൻ രവീന്ദ്രൻഫാസിസംറോസ്‌മേരികുറിയേടത്ത് താത്രിനരേന്ദ്ര മോദിജി സ്‌പോട്ട്തോമസ് ആൽ‌വ എഡിസൺആടുജീവിതംഗ്രന്ഥശാല ദിനംകൊച്ചിമുടിയേറ്റ്കുഞ്ചൻപുലഫഹദ് ഫാസിൽഎൽ നിനോകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സ്‌മൃതി പരുത്തിക്കാട്കൊല്ലൂർ മൂകാംബികാക്ഷേത്രംഇ.ടി. മുഹമ്മദ് ബഷീർസച്ചിൻ പൈലറ്റ്പ്രഥമശുശ്രൂഷഅശ്വത്ഥാമാവ്നെഫ്രോട്ടിക് സിൻഡ്രോംസോണിയ ഗാന്ധിഎസ്. ജാനകികോട്ടയംഭാരതീയ ജനതാ പാർട്ടികേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംബെന്യാമിൻമമ്മൂട്ടിലോക്‌സഭവിഷ്ണുമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരക്താതിമർദ്ദംകടുക്കഏപ്രിൽകൊടൈക്കനാൽകേരളത്തിലെ പാമ്പുകൾചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംതപാൽ വോട്ട്കേരള നവോത്ഥാനംജെമിനി ഗണേശൻഎസ്.എൻ.സി. ലാവലിൻ കേസ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസമാസംപ്ലീഹഅപസ്മാരംഒമാൻഎം. മുകുന്ദൻനെല്ല്മൺറോ തുരുത്ത്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)🡆 More