സൽമാൻ റഷ്ദി

സൽമാൻ റഷ്ദി (ഉർദു: سلمان رشدی, ഹിന്ദി:अख़्मद सल्मान रश्दी) (ജനനപ്പേര് അഹ്മെദ് സൽമാൻ റഷ്ദി, ജൂൺ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചു) ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്.

രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

സൽമാൻ റഷ്ദി
സൽമാൻ റഷ്ദി
ജനനംജൂൺ 19, 1947
മുംബൈ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ
Genreമാജിക്ക് റിയലിസം

റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തിൽ നിന്നു് ശകതമായ വിമർശനങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു. 2022 ആഗസ്റ്റ് 12ന് ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണത്തിനെത്തിയ അദ്ദേഹം ഗുരുതരമായി ആക്രമിക്കപ്പെട്ടു. https://www.mathrubhumi.com/news/world/salman-rushdie-stabbed-on-stage-at-new-york-event-1.7780894

പ്രസിദ്ധീകരിച്ച കൃതികൾ

  • ഗ്രിമസ് (1975)
  • മിഡ്നൈറ്റ്സ് ചിൽഡ്രൺ (1981)
  • ഷെയിം (1983)
  • ദ് ജാഗ്വാർ സ്മൈൽ: എ നിക്കരാഗ്വൻ ജേർണി (1987)
  • (നോവൽ)|ദ് സാറ്റാനിക് വേഴ്സെസ്]] (1988)
  • ഹാരൂൺ ആന്റ് ദ് സീ ഓഫ് സ്റ്റോറീസ് (1990)
  • ഇമാജിനറി ഹോം‌ലാന്റ്സ്: ഉപന്യാസങ്ങളും നിരൂപണവും, 1981 - 1991 (1992)
  • ഈസ്റ്റ്, വെസ്റ്റ് (1994)
  • ദ് മൂർസ് ലാസ്റ്റ് സൈ (1995)
  • ദ് ഗ്രൌണ്ട് ബിനീത്ത് ഹെർ ഫീറ്റ് (1999)
  • ഫ്യൂറി (2001)
  • സ്റ്റെപ് എക്രോസ് ദിസ് ലൈൻ: ശേഖരിച്ച സാഹിത്യേതര രചനകൾ 1992 - 2002 (2002)
  • ഷാലിമാർ ദ് ക്ലൌൺ (2005)

പുരസ്കാരങ്ങൾ

സൽമാൻ റുഷ്ദിക്കു ലഭിച്ച അവാർഡുകളിൽ ചിലത്:

  • സാഹിത്യത്തിനുള്ള ബുക്കർ സമ്മാ‍നം
  • ജെയിംസ് റ്റെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ് (സാഹിത്യം)
  • ആർട്ട്സ് കൌൺസിൽ റൈറ്റേഴ്സ്' അവാർഡ്
  • ഇംഗ്ലീഷ്-സ്പീക്കിംഗ് യൂണിയൻ അവാർഡ്
  • ബുക്കർ ഓഫ് ബുക്കേഴ്സ് ബുക്കർ സമ്മാനം ലഭിച്ച കൃതികളിൽ ഏറ്റവും നല്ല നോവലിനുള്ള പുരസ്കാരം
  • പ്രി ദു മില്യൂർ ലീവ്ര് എത്രാഞ്ഷേർ (Prix du Meilleur Livre Etranger)
  • വിറ്റ്ബ്രെഡ് നോവൽ അവാർഡ്
  • റൈറ്റേഴ്സ് ഗിൽഡ് അവാർഡ് (കുട്ടികളുടെ പുസ്തകത്തിന്)

പുറംകണ്ണികൾ

Tags:

1947ഇംഗ്ലണ്ട്ഇന്ത്യഇന്ത്യൻ ഉപഭൂഖണ്ഡംഉർദുജൂൺ 19ബുക്കർ സമ്മാനംബോംബെ

🔥 Trending searches on Wiki മലയാളം:

അച്ചടിഉലുവപൗലോസ് അപ്പസ്തോലൻവെള്ളിക്കെട്ടൻസ്വാതിതിരുനാൾ രാമവർമ്മഭൂമിചതയം (നക്ഷത്രം)ബുദ്ധമതത്തിന്റെ ചരിത്രംആൽമരംഹിമാലയംകേരളകൗമുദി ദിനപ്പത്രംകർണ്ണൻമതേതരത്വംചിക്കുൻഗുനിയടോട്ടോ-ചാൻസുബ്രഹ്മണ്യൻപാമ്പ്‌പനികോഴിതേനീച്ചഒന്നാം കേരളനിയമസഭബാലചന്ദ്രൻ ചുള്ളിക്കാട്വിചാരധാരഭൗതികശാസ്ത്രംബാഹ്യകേളിസന്ധി (വ്യാകരണം)മിഷനറി പൊസിഷൻകേരളത്തിലെ നാടൻപാട്ടുകൾരാജ്യങ്ങളുടെ പട്ടികതൃശ്ശൂർമെറ്റ്ഫോർമിൻബിഗ് ബോസ് (മലയാളം സീസൺ 4)ഈമാൻ കാര്യങ്ങൾചന്ദ്രയാൻ-3തുളസിതൃശൂർ പൂരംകോട്ടയംഗുജറാത്ത്എഴുത്തച്ഛൻ പുരസ്കാരംപത്ത് കൽപ്പനകൾപിത്തരസംശംഖുപുഷ്പംജിമെയിൽഹോം (ചലച്ചിത്രം)ഇടശ്ശേരി ഗോവിന്ദൻ നായർഅസ്സലാമു അലൈക്കുംഗുരു (ചലച്ചിത്രം)ഓന്ത്തിരുവോണം (നക്ഷത്രം)പരിശുദ്ധ കുർബ്ബാനകൂടിയാട്ടംഇന്ദുലേഖജാലിയൻവാലാബാഗ് കൂട്ടക്കൊലമില്ലറ്റ്പ്രസവംകൊച്ചിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവിദ്യ ബാലൻകന്നി (നക്ഷത്രരാശി)അന്തരീക്ഷമലിനീകരണംഹലോഅപർണ ദാസ്മഞ്ഞുമ്മൽ ബോയ്സ്ചങ്ങമ്പുഴ കൃഷ്ണപിള്ളലൈലയും മജ്നുവുംധ്രുവ് റാഠിഅരണതോമസ് ആൽ‌വ എഡിസൺവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽതിരക്കഥഗുകേഷ് ഡിഓടക്കുഴൽ പുരസ്കാരംസ്വദേശാഭിമാനിബാങ്ക് ദേശസാത്കരണം (ഇന്ത്യ)സിറോ-മലബാർ സഭമലപ്പുറംഎസ്.എൻ.സി. ലാവലിൻ കേസ്🡆 More