സങ്കീർത്തനങ്ങൾ: വിക്കിപീഡിയ വിവക്ഷ താൾ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ.

യഹൂദധാർമ്മികതയുടെ സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്യുന്ന 150 വിശുദ്ധഗീതങ്ങളുടെ ശേഖരമാണിത്. സമാഹാരത്തിന്റെ 'തെഹില്ലിം' (תְהִלִּים) എന്ന എബ്രായ നാമത്തിന് സ്തുതികൾ, പുകഴ്ചകൾ എന്നൊക്കെയാണർത്ഥം. യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനു 'സാമോയി' (Psalmoi) എന്നാണു പേര്. തന്തികളുള്ള വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളിൽ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാർത്ഥം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീർത്തനങ്ങളുടേയും ശീർഷകഭാഗത്ത് സംഗീതസംബന്ധിയായ സൂചനകളും നിർദ്ദേശങ്ങളും, ആദിമ വിശ്വാസി സമൂഹങ്ങൾക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും ചേർത്തിരിക്കുന്നതു കാണാം .

സങ്കീർത്തനങ്ങൾ: വിക്കിപീഡിയ വിവക്ഷ താൾ
എബ്രായ ഭാഷയിലുള്ള സങ്കീർത്തനച്ചുരുൾ


ഈ ഗാനങ്ങളിൽ പലതും കൃതജ്ഞതാസ്തോത്രങ്ങൾ(30-ആം സങ്കീർത്തനം), സ്തുതിഗീതങ്ങൾ(117-ആം സങ്കീർത്തനം), കിരീടധാരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജഗീതങ്ങൾ എന്നീ വകുപ്പുകളിൽ പെടുന്നു. ചില സങ്കീർത്തനങ്ങൾ പ്രാർത്ഥനകളാണെന്ന സൂചന അവയുടെ പാഠത്തിൽ തന്നെയുണ്ട്: ഉദാഹരണമായി 72-ആം സങ്കീർത്തനം തീരുന്നത് "ജെസ്സേയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥന ഇവിടെ സമാപിക്കുന്നു" എന്നാണ്. യഹൂദമതത്തിലേയും വിവിധ ക്രിസ്തീയ വിഭാഗങ്ങളുടേയും പ്രാർത്ഥനാശ്രൂഷകളിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും, സങ്കീർത്തങ്ങളിലെ ഏറ്റവും വലിയ വിഭാഗം, ദൈവത്തോടുള്ള പരാതികളും യാചനകളും അടങ്ങിയ വിലാപഗീതങ്ങളാണ് (laments). പല സങ്കീർത്തനങ്ങളും യഹൂദനിയത്തെ പരാമർശിക്കുന്നതിനാൽ(ഉദാ: സങ്കീർത്തനങ്ങൾ 1, 119), ഈ സമാഹാരത്തിന് പ്രബോധനപരമായ ലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം.


ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, ബാബിലോണിലെ പ്രാവാസത്തിനു ശേഷം എഴുതിയതാണ്. യഹൂദരുടെ ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് ബൈബിൾ പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് ദാവീദു രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു.

അവലംബം

Tags:

ക്രിസ്തുമതംഗ്രീക്ക്തംബുരുതനക്ക്പഴയനിയമംവീണസെപ്ത്വജിന്റ്

🔥 Trending searches on Wiki മലയാളം:

ആൻജിയോഗ്രാഫിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസുബ്രഹ്മണ്യൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരള സംസ്ഥാന ഭാഗ്യക്കുറിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഓടക്കുഴൽ പുരസ്കാരംതിരഞ്ഞെടുപ്പ് ബോണ്ട്അസ്സലാമു അലൈക്കുംരതിസലിലംനവഗ്രഹങ്ങൾഅടൽ ബിഹാരി വാജ്പേയിമലയാളം വിക്കിപീഡിയപൂച്ചപ്രോക്സി വോട്ട്റോസ്‌മേരികല്യാണി പ്രിയദർശൻഓസ്ട്രേലിയഎയ്‌ഡ്‌സ്‌ഒ.വി. വിജയൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസന്ദീപ് വാര്യർബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിആറ്റിങ്ങൽ കലാപംനാഴികമുള്ളൻ പന്നികുടജാദ്രിഅക്കിത്തം അച്യുതൻ നമ്പൂതിരിഅയമോദകംഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ പ്രധാനമന്ത്രികേരള സാഹിത്യ അക്കാദമി പുരസ്കാരംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംമുണ്ടയാംപറമ്പ്ഇന്ത്യൻ പ്രീമിയർ ലീഗ്പഴഞ്ചൊല്ല്ദേശീയ ജനാധിപത്യ സഖ്യംസോളമൻമന്ത്പ്രീമിയർ ലീഗ്സദ്ദാം ഹുസൈൻപ്രഭാവർമ്മക്രിസ്തുമതംജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഭഗവദ്ഗീതനീതി ആയോഗ്സൂര്യഗ്രഹണംബെന്നി ബെഹനാൻമാർക്സിസംവിഭക്തിറെഡ്‌മി (മൊബൈൽ ഫോൺ)2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅസ്സീസിയിലെ ഫ്രാൻസിസ്ദിലീപ്വി. മുരളീധരൻമാമ്പഴം (കവിത)പോവിഡോൺ-അയഡിൻതുർക്കിഇടശ്ശേരി ഗോവിന്ദൻ നായർചേനത്തണ്ടൻബിഗ് ബോസ് മലയാളംഐക്യ ജനാധിപത്യ മുന്നണിമുരിങ്ങക്ഷയംകാക്കവൈരുദ്ധ്യാത്മക ഭൗതികവാദംകോശംപശ്ചിമഘട്ടംഗുജറാത്ത് കലാപം (2002)പത്തനംതിട്ട ജില്ലരക്താതിമർദ്ദംഇന്ത്യയിലെ നദികൾകൃഷ്ണൻമലയാളലിപിഅയക്കൂറഎസ്.എൻ.സി. ലാവലിൻ കേസ്ഒന്നാം കേരളനിയമസഭ🡆 More