ബൈബിൾ ജ്ഞാനം

ബൈബിളിലെ ഉത്തരകാനോനിക ഗ്രന്ഥങ്ങളിൽ (അപ്പോക്രിഫ) ഒന്നാണ് ജ്ഞാനം.

വിജ്ഞാനം, സോളമന്റെ വിജ്ഞാനം എന്നീ പേരുകളിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. യഹൂദവേദസഞ്ചയത്തിന്റെ പ്രാചീന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഉൾപ്പെട്ടിട്ടുള്ള ഏഴു ജ്ഞാനപ്രബോധന രചനകളിൽ (sapiential writings) ഒന്നാണിത്. ഈ വിഭാഗത്തിൽ പെടുന്ന ഇതരരചനകൾ ഇയ്യോബിന്റെ പുസ്തകം, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം, സിറാക്കിന്റെ വിജ്ഞാനം എന്നിവയാണ്. യഹൂദരും പ്രൊട്ടസ്റ്റന്റുകളും ഒരു സന്ദിഗ്ദ്ധരചനായി കണക്കാക്കുന്ന ഈ കൃതിയെ കത്തോലിക്കാ സഭയും മിക്കവാറും ഓർത്തഡോക്സ് സഭകളും കാനോനികമായി മാനിക്കുന്നു.

രണ്ടാം നൂറ്റാണ്ടിൽ യഹൂദരും ക്രിസ്ത്യാനികളും ഒരു പോലെ ഈ രചനയെ കാനോനികമായി കരുതിയിരുന്നെന്ന് സാർദിസിലെ മെത്രാനായിരുന്ന വിശുദ്ധ മെലിത്തോ സാക്ഷ്യപ്പെടുത്തുന്നു. ഈ രചനയുടെ ഒരു എബ്രായപരിഭാഷയുടെ കാര്യം പതിമൂന്നാം നൂറ്റാണ്ടിലെ യഹൂദമനീഷി നഹ്മാനിഡിസ് തന്റെ പഞ്ചഗ്രന്ഥിവ്യാഖ്യാനത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ അലക്സാണ്ഡ്രിയയിലെ ഒരു യവനീകൃത യഹൂദൻ എഴുതിയതാകാം ഇത്. നഗരത്തിലെ സംസ്കാരവൈവിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചിരുന്ന സ്വമതസ്ഥരെ, പരമ്പാരാഗത ധാർമ്മികതയോടു വിശ്വസ്തത പുലർത്താൻ പ്രബോധിപ്പിക്കുക എന്നതായിരുന്നിരിക്കാം രചനാലക്ഷ്യം.

യഹൂദസങ്കല്പത്തിലെ ദൈവികജ്ഞാനത്തെ യവനചിന്തയിലെ ദാർശനികജ്ഞാനത്തിനു പകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരൻ യവനദർശനത്തിലെ തന്നെ 'നിർഗ്ഗളനസിദ്ധാന്തം' (theory of emanations), 'മാതൃകകളുടെയും ആദിരൂപങ്ങളുടേയും (Types and Archetypes) സിദ്ധാന്തം' എന്നിവയും, യവനപശ്ചാത്തലമുള്ള ഒട്ടേറെ രൂപകങ്ങളും കടമെടുക്കുന്നു. ചുറ്റുമുള്ള സംസ്കാരത്തിന്റെ തിരസ്കാരത്തിന് യഹൂദരെ ആഹ്വാനം ചെയ്യുന്നതിന് ഗ്രന്ഥകാരൻ ആയുധമാക്കുന്നത് ആ സംസ്കാരത്തിന്റെ തന്നെ ഭാഷയും, പ്രസംഗകതയും, വാദമുഖങ്ങളുമാണ്. അതിനാൽ ഈ കൃതിയുടെ മികവും തികവും, ഗ്രെക്കോ-റോമൻ സംസ്കാരത്തിന്റേയും യഹൂദമതത്തിന്റേയും സഹവാസം എത്ര കെട്ടുപിണഞ്ഞതും വിഷമകരവും ആയിരുന്നെന്നു കൂടി കാട്ടിത്തരുന്നതായി കേംബ്രിഡ്ജ് ബൈബിൾ സഹകാരി ചൂണ്ടിക്കാട്ടുന്നു.

ബിസി രണ്ടാം നൂറ്റാണ്ടിൽ എബ്രായഭാഷയിൽ എഴുതപ്പെട്ട് പിന്നീട് ഗ്രീക്കു പരിഭാഷയിൽ മാത്രം ലഭ്യമായിത്തീർന്ന മറ്റൊരു ഉത്തരകാനോനിക രചനയായ സിറാക്കിന്റെ വിജ്ഞാനത്തിൽ നിന്ന് ഈ രചനയെ വേർതിരിച്ചു കാണേണ്ടതുണ്ട്.

അവലംബം

Tags:

അപ്പോക്രിഫഇയ്യോബിന്റെ പുസ്തകംഉത്തമഗീതംഓർത്തഡോൿസ്‌ സഭകൾകത്തോലിക്കാ സഭബൈബിൾസങ്കീർത്തനങ്ങൾസഭാപ്രസംഗകൻസിറാക്ക്സുഭാഷിതങ്ങൾസെപ്ത്വജിന്റ്

🔥 Trending searches on Wiki മലയാളം:

നഥൂറാം വിനായക് ഗോഡ്‌സെശംഖുപുഷ്പംമാങ്ങഏഷ്യാനെറ്റ് ന്യൂസ്‌എം. മുകുന്ദൻനി‍ർമ്മിത ബുദ്ധികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യചിയ വിത്ത്പ്രേമലുസുബ്രഹ്മണ്യൻവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇ.ടി. മുഹമ്മദ് ബഷീർദേശീയ ജനാധിപത്യ സഖ്യംകൂടൽമാണിക്യം ക്ഷേത്രംസംഘകാലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവന്ദേ മാതരംആദ്യമവർ.......തേടിവന്നു...സൂര്യൻആർത്തവചക്രവും സുരക്ഷിതകാലവുംപൂച്ചദുൽഖർ സൽമാൻകൃസരിവക്കം അബ്ദുൽ ഖാദർ മൗലവിതോമാശ്ലീഹാകേരളത്തിന്റെ ഭൂമിശാസ്ത്രംജി - 20വാട്സ്ആപ്പ്തൃശൂർ പൂരംവൈക്കം മുഹമ്മദ് ബഷീർവി. ജോയ്മുസ്ലീം ലീഗ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഇന്ത്യയിലെ നദികൾസ്മിനു സിജോഅപ്പോസ്തലന്മാർചാറ്റ്ജിപിറ്റിആന്റോ ആന്റണിമനുഷ്യൻഷാഫി പറമ്പിൽപറയിപെറ്റ പന്തിരുകുലംടി.എം. തോമസ് ഐസക്ക്പോത്ത്അസ്സലാമു അലൈക്കുംഅസ്സീസിയിലെ ഫ്രാൻസിസ്പ്രകാശ് ജാവ്‌ദേക്കർറെഡ്‌മി (മൊബൈൽ ഫോൺ)തിരുവോണം (നക്ഷത്രം)മഞ്ജീരധ്വനികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇ.പി. ജയരാജൻമലപ്പുറം ജില്ലചാമ്പലോക്‌സഭനളിനിഇസ്രയേൽജിമെയിൽവയലാർ രാമവർമ്മമെറീ അന്റോനെറ്റ്വെബ്‌കാസ്റ്റ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ആൽബർട്ട് ഐൻസ്റ്റൈൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇൻസ്റ്റാഗ്രാംഖസാക്കിന്റെ ഇതിഹാസംമുരുകൻ കാട്ടാക്കടചട്ടമ്പിസ്വാമികൾനോവൽനെൽവയൽ-നീർത്തട സംരക്ഷണ നിയമംആടുജീവിതം (ചലച്ചിത്രം)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംകേരള പബ്ലിക് സർവീസ് കമ്മീഷൻഎ. വിജയരാഘവൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌🡆 More