നിയമാവർത്തനം: വിക്കിപീഡിയ വിവക്ഷ താൾ

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം.

പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ.

നിയമാവർത്തനം: വിക്കിപീഡിയ വിവക്ഷ താൾ
മോശെ ദൈവത്തിൽ നിന്ന് നിയമഗ്രന്ഥം സ്വീകരിച്ച് (മുകളിൽ) അത് ജനങ്ങളെ വായിച്ചു കേൾപ്പിക്കുന്നത്(താഴെ) കലാകാരന്റെ ഭാവനയിൽ

ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്."

മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു. എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.

അവലംബം

Tags:

തനക്ക്പഴയനിയമംമരുഭൂമി

🔥 Trending searches on Wiki മലയാളം:

അബ്ബാസി ഖിലാഫത്ത്ലയണൽ മെസ്സിതിരുവോണം (നക്ഷത്രം)കുറിയേടത്ത് താത്രിLuteinകേരള സാഹിത്യ അക്കാദമി പുരസ്കാരംആഗ്നേയഗ്രന്ഥിആയില്യം (നക്ഷത്രം)അണ്ണാമലൈ കുപ്പുസാമിശീഘ്രസ്ഖലനംസൂര്യൻനായർഓം നമഃ ശിവായശോഭനഎം.എസ്. സ്വാമിനാഥൻജവഹർലാൽ നെഹ്രുകേരളത്തിലെ ജാതി സമ്പ്രദായംഅയക്കൂറകടുക്കകേരള വനിതാ കമ്മീഷൻമുള്ളൻ പന്നിസംസ്ഥാനപാത 59 (കേരളം)ഹിന്ദുമതംജൂതൻദേശീയപാത 66 (ഇന്ത്യ)ഐക്യരാഷ്ട്രസഭഒ.വി. വിജയൻഖുറൈഷ്സന്ധി (വ്യാകരണം)മക്ക വിജയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബ്രസീൽ ദേശീയ ഫുട്ബോൾ ടീംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅറബി ഭാഷാസമരംഹോർത്തൂസ് മലബാറിക്കൂസ്ആട്ടക്കഥകാക്കകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസൂര്യാഘാതംഈജിപ്റ്റ്ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകാവ്യ മാധവൻഗംഗാനദിഇന്ത്യയുടെ ദേശീയ ചിഹ്നംബുദ്ധമതത്തിന്റെ ചരിത്രംകർണ്ണൻലിംഫോസൈറ്റ്രതിസലിലംവി.ഡി. സാവർക്കർഭാരതീയ ജനതാ പാർട്ടിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മുഹമ്മദ്നീലയമരിതിരുവത്താഴംകെ.കെ. ശൈലജഎം.ആർ.ഐ. സ്കാൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൽക്കി (ചലച്ചിത്രം)പെരിയാർമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംയർമൂക് യുദ്ധംരമണൻമൺറോ തുരുത്ത്ദുഃഖവെള്ളിയാഴ്ചലിംഗംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഗൗതമബുദ്ധൻഅദിതി റാവു ഹൈദരിഅബ്ദുൽ മുത്തലിബ്വെള്ളെരിക്ക്ബദ്ർ മൗലീദ്സത്യ സായി ബാബകശകശമാലിക് ഇബിൻ ദീനാർ മസ്ജിദ്‌🡆 More