ബലം

വസ്തുക്കളുടെ ചലനം ആരംഭിക്കുക, നിർത്തുക, ചലനത്തിന്റെ ദിശയോ വേഗതയോ മാറ്റം വരുത്തുക, വസ്തുക്കളുടെ രൂപത്തിന്‌ മാറ്റം വരുത്തുക എന്നിവക്ക് കാരണമാകുന്ന പ്രതിഭാസമാണ്‌ ബലം (Force).

ബലം അദൃശ്യമാണ്‌ അതിന്റെ ഫലം മാത്രമേ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. തള്ളൽ, വലിവ് എന്നീ രൂപത്തിലാണ്‌ ബലം പ്രയോഗിക്കപ്പെടുന്നത്. നമുക്ക് അനുഭവവേദ്യമായ ഒരു ബലമാണ്‌ ഭൂമിയുടെ ഗുരുത്വാകർഷണബലം. ഗുരുത്വബലം നമ്മെ ഭൂമിയിലേക്ക് വലിക്കുകയും തന്മൂലം വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടുകയും ചെയ്യുന്നു.ബലം ഒരു സദിശ അളവാണ്‌.

Force
ബലം
ഒരു വസ്തുവിനെ വലിക്കുകയോ തള്ളുകയോ ചെയ്യുന്നതിനെ ബലം എന്ന് വിശേഷിപ്പിക്കാം. ഗുരുത്വാകർഷണം, കാന്തികത, അല്ലെങ്കിൽ പിണ്ഡം ത്വരിതപ്പെടുത്തുന്നതിന് കാരണമാകുന്ന എന്തും ബലത്തിന് കാരണമാകാം.
Common symbols
F, F, F
SI unitnewton (N)
Other units
dyne, pound-force, poundal, kip, kilopond
In SI base unitskg·m/s2
SI dimensionwikidata
Derivations from
other quantities
F = m a

ലഘു യന്ത്രങ്ങളുടെ പ്രവർത്തനത്തിനു ബലം ആവശ്യമാണെന്നു പണ്ടു മുതലേ മനസ്സിലാക്കിയിരുന്നു.

ഏകകം

ബലം അളക്കുന്നതിനുള്ള ഏകകമാണ്‌ ന്യൂട്ടൺ. ഒരു കിലോഗ്രാം പിണ്ഡത്തെ ഒരു മീറ്റർ/സെക്കന്റ്2 ത്വരണത്തിൽ ചലിപ്പിക്കാനാവശ്യമായ ബലമാണ്‌ ഒരു ന്യൂട്ടൺ.

കിലോഗ്രാം ഭാരം(kgwt) ബലത്തിന്റെ യൂണിറ്റായി ഉപയോഗിച്ചു വരുന്നുണ്ട്.ഒരു കിലോഗ്രാം പിണ്ഡത്തിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലമാണിത്.എന്നാൽ ഈ ബലം ഭൂമിയുടെ വിവിധഭാഗങ്ങളിൽ ലഘുവായി വ്യത്യാസപ്പെടുന്നു.

1 കിലോഗ്രാം ഭാരം=9.8 ന്യൂട്ടൺ

അതായത്,
ഭൂമിയിൽ ഒരു കിലോഗ്രാം പിണ്ഡമുള്ള വസ്തുവിലെ ഗുരുത്വബലം 9.8 ന്യൂട്ടൺ ആണ്‌.

ബലതന്ത്രം

വസ്തുക്കളിൽ ബലം ചെലുത്തുന്ന പ്രഭാവം പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ബലതന്ത്രം (മെക്കാനിക്സ്). ബലതന്ത്രത്തിന്‌ രണ്ടു ശാഖകളുണ്ട്.

  • ഡൈനമിക്സ് (ഗതികബലതന്ത്രം) - ചലനത്തിലിരിക്കുന്ന വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.
  • സ്റ്റാറ്റിക്സ് (സ്ഥിതബലതന്ത്രം) - ചലിക്കാത്ത വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

Tags:

ഗുരുത്വാകർഷണബലംചലനംദിശഭൂമിവേഗത

🔥 Trending searches on Wiki മലയാളം:

രാഹുൽ ഗാന്ധികമൽ ഹാസൻട്രാൻസ് (ചലച്ചിത്രം)മമിത ബൈജുഹോം (ചലച്ചിത്രം)ഗുൽ‌മോഹർമഹാത്മാ ഗാന്ധിവീട്കാനഡതോമാശ്ലീഹാഗൂഗിൾസമാസംചില്ലക്ഷരംമുടിയേറ്റ്മലയാളം വിക്കിപീഡിയഗുരുവായൂരപ്പൻസൈനികസഹായവ്യവസ്ഥഗർഭഛിദ്രംകൂറുമാറ്റ നിരോധന നിയമംവാഗ്‌ഭടാനന്ദൻസ്ത്രീ ഇസ്ലാമിൽമൻമോഹൻ സിങ്നാഴികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഹെപ്പറ്റൈറ്റിസ്-ബിചേലാകർമ്മംയൂസുഫ് അൽ ഖറദാവികേരളത്തിലെ നാടൻപാട്ടുകൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഏപ്രിൽ 24ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംസിംഹംനിയമസഭലളിതാംബിക അന്തർജ്ജനംഇന്ത്യൻ ശിക്ഷാനിയമം (1860)കാൾ മാർക്സ്കെ. അയ്യപ്പപ്പണിക്കർഇ.എം.എസ്. നമ്പൂതിരിപ്പാട്എയ്‌ഡ്‌സ്‌ചന്ദ്രൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾശ്വസനേന്ദ്രിയവ്യൂഹംഭഗത് സിംഗ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.പൊട്ടൻ തെയ്യംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമലയാളംഅവിട്ടം (നക്ഷത്രം)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംആനന്ദം (ചലച്ചിത്രം)വോട്ടിംഗ് മഷിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട്കാലൻകോഴിമാതളനാരകംനയൻതാരഓടക്കുഴൽ പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾമമത ബാനർജിപശ്ചിമഘട്ടംപൂതപ്പാട്ട്‌പുലയർദന്തപ്പാലതാജ് മഹൽന്യുമോണിയവി.എസ്. അച്യുതാനന്ദൻതൃഷവാതരോഗംശ്രീനാരായണഗുരുമുരുകൻ കാട്ടാക്കടഅഗ്നിച്ചിറകുകൾഅറിവ്എറണാകുളം ജില്ലനക്ഷത്രവൃക്ഷങ്ങൾമന്ത്സന്ധി (വ്യാകരണം)സൗദി അറേബ്യ🡆 More