കൽക്കം

മെലീഗ്രസ് ( Meleagris) എന്ന വർഗ്ഗത്തിൽ പെട്ട ജീവിച്ചിരിക്കുന്ന വലിയ വർഗ്ഗങ്ങളിൽപ്പെട്ട പക്ഷികളാണ്‌ കൽക്കം അഥവാ ടർക്കി പക്ഷി.

കൽക്ക്, കളക്കം, വാങ്കോഴി എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്നു. കൊക്കിന്റെ അടിയിൽ നിന്ന് താഴേക്ക്‌ തൂങ്ങിക്കിടക്കുന്ന താടി പോലെ തോന്നിക്കുന്ന മാംസള ഭാഗം പൂവൻ ടർക്കിക്കോഴികളുടെ പ്രത്യേകതയാണ്‌. സാധാരണ കോഴിയേക്കാൾ വലുപ്പവും കഴിക്കുന്ന ആഹാരം മുഴുവൻ ഇറച്ചിയാക്കാനുള്ള കഴിവുമുള്ള ഇവയ്‌ക്ക്‌ രോഗ പ്രതിരോധശേഷിയും കൂടുതലാണ്‌. ഏഴ്‌ മാസം പ്രായമാകുമ്പോൾ തന്നെ ഒമ്പത്‌ കിലോയോളം ഭാരമുണ്ടാവും. ഇവയെ മുട്ടക്കും ഇറച്ചിക്കും ചിലപ്പോൾ അലങ്കാരത്തിനായും മനുഷ്യർ ഇണക്കി വളർത്താറുണ്ട്. വർഷത്തിൽ നൂറോളം മുട്ടകൾ ഇടുന്ന ഇവയുടെ മുട്ട സാധാരണ കോഴി മുട്ടയെക്കാൾ പോഷക സമ്പുഷ്ടവും ഔഷധ ഗുണങ്ങൾ ഉള്ളതുമാണ്. പ്രോടീൻ, നാരുകളും, മറ്റു പോഷകങ്ങളും കൊണ്ടു സമൃദ്ധമാണ് കൊളെസ്ട്രോൾ കുറഞ്ഞതുമായ ഇവയുടെ മാംസം. പറമ്പുകളിൽ ചുറ്റി നടന്നു പുല്ലുകളും സസ്യങ്ങളും മറ്റും ധാരാളമായി ആഹാരമാക്കുന്ന ഇവ പ്രാണികളേയും ചെറു ജീവികളെയും മറ്റും ഭക്ഷിക്കാറുണ്ട്. പാമ്പ്, അതുപോലുള്ള ഇഴജന്തുക്കൾ, മറ്റു ജീവികൾ എന്നിവയുടെ ശത്രു കൂടിയാണ് ടർക്കി കോഴി. പാമ്പുകളെയും മറ്റു ജീവികളെയും കണ്ടാൽ ഇവ ആക്രമിക്കുകയും ഇടത്തരം പാമ്പുകളെവരെ ഭക്ഷിക്കുകയും ചെയ്യാറുണ്ട്. അതിനാൽ ഇവ വളരുന്ന പറമ്പുകളിൽ പൊതുവേ പാമ്പ്‌ മുതലായ ഇഴ ജന്തുക്കളുടെയും മറ്റു ജീവികളുടെയും ശല്യം കുറവായിരിക്കും എന്ന് പറയപ്പെടുന്നു. പരിചയം ഇല്ലാത്ത ആളുകളെയോ ജീവികളെയോ കണ്ടാൽ വളർത്തു നായകളെപ്പോലെ ഇവ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും കൊത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇതിൽ മെലീഗ്രിസ് ഗാലോപാവ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികൾ വൈൽഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി വടക്കേ അമേരിക്കയിലാണ്‌ കണ്ടു വരുന്നത്. മറ്റൊരു വർഗ്ഗമായ മെലിഗ്രസ് ഓസിലാറ്റ എന്ന വർഗ്ഗം ഓസിലേറ്റഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണ പെനിസുലിയൻ വനങ്ങളിലാണ്‌ കാണപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യർ അമേരിക്കയിലെത്തിയപ്പോൾ നോർത്ത്‌ അമേരിക്കയിലെ മെലെഗരിസ്‌ വർഗ്ഗത്തിൽ പെടുന്ന വലിയ ‘കോഴി’യെ യൂറോപ്പിലെത്തിച്ചു. മെക്സിക്കോയിലാണ് ഇവ കൂടുതൽ കാണപ്പെട്ടിരുന്നത്‌. അക്കാലത്ത്‌ യൂറോപ്പിൽ കൂടുതൽ കാണപ്പെട്ടിരുന്ന തുർക്കിക്കാർ എത്തിച്ച ഗിനിക്കോഴി തന്നെയാണിതെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അവയെ ടർക്കി കോഴി എന്ന് വിളിക്കുകയും ചെയ്തു പോന്നു. ക്രിസ്മസ് കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇറച്ചിയാണ് ഇവയുടേത്.

കൽക്കം
Temporal range: Early Pliocene to സമീപസ്ഥം
PreꞒ
O
S
കൽക്കം
Wild Turkey, Meleagris gallopavo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae

Gray, 1840
Subfamily:
Meleagridinae
Genus:
Meleagris

Linnaeus, 1758
Species

M. gallopavo
M. ocellata

കൽക്കം
Meleagris gallopavo
Wiktionary
Wiktionary
കല്ക്കം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചിത്രസഞ്ചയം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഭഗവദ്ഗീതമൗലിക കർത്തവ്യങ്ങൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഉത്തർ‌പ്രദേശ്ഇന്ത്യയിലെ നദികൾമലയാള മനോരമ ദിനപ്പത്രംഋതുഇന്ത്യയുടെ രാഷ്‌ട്രപതിലിംഗംമമ്മൂട്ടിചാന്നാർ ലഹളഉഷ്ണതരംഗംഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ നാഷണൽ കോൺഗ്രസ്പന്ന്യൻ രവീന്ദ്രൻഭാരതീയ റിസർവ് ബാങ്ക്ഏർവാടിസുൽത്താൻ ബത്തേരിസമത്വത്തിനുള്ള അവകാശംദേശീയ വനിതാ കമ്മീഷൻഹലോനാഗത്താൻപാമ്പ്സുകന്യ സമൃദ്ധി യോജനനരേന്ദ്ര മോദിശുഭാനന്ദ ഗുരുയക്ഷിപാമ്പാടി രാജൻഭൂമിക്ക് ഒരു ചരമഗീതംഐക്യ അറബ് എമിറേറ്റുകൾഅങ്കണവാടിഎം.ടി. വാസുദേവൻ നായർമൗലികാവകാശങ്ങൾപൊറാട്ടുനാടകംനിസ്സഹകരണ പ്രസ്ഥാനംമാധ്യമം ദിനപ്പത്രംധ്യാൻ ശ്രീനിവാസൻഅധ്യാപനരീതികൾന്യുമോണിയകൗ ഗേൾ പൊസിഷൻതിരഞ്ഞെടുപ്പ് ബോണ്ട്ദേശാഭിമാനി ദിനപ്പത്രംഓണംകൊൽക്കത്ത നൈറ്റ് റൈഡേർസ്വിദ്യാഭ്യാസംകേരളത്തിലെ നദികളുടെ പട്ടികകേരളത്തിലെ പൊതുവിദ്യാഭ്യാസംമലയാളി മെമ്മോറിയൽദേശീയ പട്ടികവർഗ്ഗ കമ്മീഷൻലോക്‌സഭഹെർമൻ ഗുണ്ടർട്ട്ഉറൂബ്കൗമാരംആറാട്ടുപുഴ വേലായുധ പണിക്കർമലയാളം വിക്കിപീഡിയപനിപേവിഷബാധഗുകേഷ് ഡിആദായനികുതിയൂട്യൂബ്ഹണി റോസ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎസ്. ജാനകിമുരുകൻ കാട്ടാക്കടഭാരതീയ ജനതാ പാർട്ടിആനആദ്യമവർ.......തേടിവന്നു...മലമ്പനിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകെ.സി. വേണുഗോപാൽയോനിസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅർബുദംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഇടപ്പള്ളി രാഘവൻ പിള്ളപൊന്നാനി നിയമസഭാമണ്ഡലംതിരുവനന്തപുരം ലോക്സഭാമണ്ഡലം🡆 More