കൊതുക്‌

ജന്തുസാമ്രാജ്യത്തിൽ കീട വർഗ്ഗത്തിൽ പെട്ട ഒരിനമാണ് കൊതുക് അല്ലെങ്കിൽ കൊതു.

കൊതുക്
Temporal range: 79–0 Ma
PreꞒ
O
S
കൊതുക്‌
A female mosquito Culiseta longiareolata.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Nematocera
Infraorder:
Culicomorpha
Superfamily:
Culicoidea
Family:
Culicidae

Meigen, 1830 
Subfamilies

Anophelinae
Culicinae
Toxorhynchitinae

Diversity
[[List of mosquito genera

1. Anopheles 2. Culex 3. Aedes 4. Mansonioides 5. Armigerus.|41 genera
See: List of mosquito genera]]

കൊതുക്‌
Anatomy of a Culex larva
കൊതുക്‌
Anatomy of an Culex adult
കൊതുക്‌
Anopheles larva from southern Germany, about 8 mm long

കൊതുകിനങ്ങൾ

ജന്തു സാമ്രാജ്യത്തിൽ, ആര്ത്ത്രോപോട ഫൈലം, കീട(insecta) വർഗം, ദിപ്ടീര ഗോത്രം, ക്യുലിസിഡേ കുടുംബം, ഉപകുടുംബങ്ങൾ: അനോഫെലിനെ, ക്യു ലിസിനെ ,ടോക്സോരിൻകിടിനെ എന്നിവയിൽ ഉൾക്കൊണ്ടതാണു കൊതുകിന്റെ പ്രധാന ജെനുസ്സുകളായ അനോഫെലെസ്, ക്യൂലക്സ്, ഈഡിസ് , മാൻസോനിയ, ആർമിജെരസ് എന്നിവ. ലോകമെമ്പാടുമായി ഇതുവരെ ഈ ജെനുസ്സുകളിൽപ്പെട്ട 3500 ഇനം (species) കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും പ്രകൃതി, കാലാവസ്ഥ എന്നിവക്കനുസ്സരിച്ചു മുപ്പതു മുതൽ അറുപതു വരെ വിവിധ ഇനം കൊതുകുകളെ കണ്ടെത്താൻ കഴിയും. എന്നാൽ ഇവയിൽ രോഗങ്ങൾ പരത്തുവാൻ കഴിവുള്ള ഇനങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.

ജീവിത ദശ

കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം പൂർത്തിയാക്കുവാൻ ആവശ്യമാണ്‌. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ ഇതിനായി ഉപയോഗിക്കുന്നത്. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്. കൊതുകിന്റെ ക്രോമസോം സംഖ്യ 6 ആണ്‌.

രോഗകാരി

കൊതുക്‌ 
ഈഡിസ് ആൽബോപിക്ടസ്

ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പര‍ത്തുന്നത്‌ കൊതുകാണ് .മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി (Yellow fever), ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക് .ഇപ്പോഴും പ്രതിവർഷം 300 ദശലക്ഷം പേരെ മലമ്പനി ബാധിക്കുന്നുണ്ട്. ഇതിൽത്തന്നെ 10 ദശലക്ഷം പേർ മരിക്കുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.

ഇപ്പോൾ കേരളമെമ്പാടും കാണപ്പെടുന്നത് ഈഡിസ് ജനുസ്സിലെ ഈഡിസ് ആൽബോപിക്ടസ് (Aedes albopictus ) കൊതുക് മാത്രമാണ്. ഡെംഗിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്നത് ഈഡിസ് ആൽബോപിക്ടസ് കൊതുകുകളാണ്. ഇവയുടെ വക്ഷസ്സിനു മുകളിലായി കുന്തത്തിന്റെ ആകൃതിയിൽ ഒരു വെള്ള വര മാത്രം ഉണ്ടായിരിക്കും. ഈഡിസ് ഈജിപ്റ്റി (Aedes aegypti) കൊതുകുകൾക്ക് ഈ അടയാളം വ്യത്യസ്തമാണ്. അവയുടെ വക്ഷസ്സിനു മുകളിലായി വൃത്തത്തിലുള്ള വെള്ള വരയും അതിനു നടുവിലുടെ കൂർത്ത വെള്ള വരയും : വാദ്യോപകരണമായ മൂർസങ്ങിന്റെ (Lyre) ആകൃതി .

രോഗം പരത്തുന്ന വിവിധ ഇനം കൊതുകുകൾ

അനൊഫിലസ്

ഇന്ത്യയിൽ 45 ഇനം അനോഫെലിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏഴെണ്ണം മാത്രമാണ് മലമ്പനി വാഹകർ. അതിൽത്തന്നെ മുഖ്യ വാഹകർ, (primary vectors) അനോഫെലിസ് കൂലിസിഫാസ്സിസ്, അനോഫെലിസ് സ്റ്റീഫന്സി എന്നീ രണ്ടിനങ്ങളാണ്.എന്നാൽ 'പ്ളാസ്മോഡിയം'എന്ന പ്രോട്ടോസോവയാണ് മലമ്പനിയുടെ കാരണം.

അനോഫിലിസ് കൂലിസ്സിഫാസ്സിസ്

(Anopheles culicifacies) ഈ ഇനത്തിൽ പെട്ട കൊതുകാണ് ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്നതിൽ മുഖ്യൻ. കൃഷിയിടങ്ങളിൽ, പ്രത്യേകിച്ച് നെല്പാടങ്ങളിൽ, സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശുദ്ധ ജലവും ആൽഗകളും ഉണ്ടാവും. ഈ കൊതുകിനു പെറ്റു പെരുകാൻ പറ്റിയ സാഹചര്യമാണ് ഇത്.

അനോഫിലിസ് സ്ടീഫൻസ്സി

(Anopheles stephensi) നഗര മലമ്പനി (Urban malaria ) ഉണ്ടാക്കുന്ന ഈ കൊതുക് , ഉപയോഗിക്കാത്ത കിണറുകൾ , ശുദ്ധ ജല സംഭരണികൾ, വൻ കെട്ടിട നിർമ്മാണ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ലഭ്യമായ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നു. മൂന്നാമതൊരു അനോഫലിസ് ഇനമായ *അനോഫിലിസ് ഫ്ലൂവിയാട്ടിലസ് (Anopheles fluviatilus) മലകളിൽ നിന്നും ഉള്ള കൊച്ചു അരുവികളിൽ വളരുന്നതായി കാണുന്നു.

കൊതുകിൻറെ വർഗീകരണം

  • സബ് ഫാമിലിഅനോഫിലിനേ
  • അനൊഫിലസ്
  • ബിരൊണെല്ല
  • ചഗാസിയ
  • സബ് ഫാമിലി ക്യൂലിസിനെ
    • അൽബോപിക്തുസ്
    • ഈഡൊമെയാ
    • ഈഡിസ്
    • ആർമിജെറെസ്
    • അയ്യുറകിതിയ
    • കോക്വിലെറ്റിഡിയ
    • ക്യൂലക്സ്
    • ക്യൂലിസെറ്റ
    • ഡൈനോസിറൈറ്റിസ്
    • എറിത്തെമപൊഡൈറ്റിസ്
    • ഫികാൽബിയ
    • ഗലിഡൊമൈയ
    • Haemagogus
    • Heizmannia
    • Hodgesia
    • Isostomyia
    • Johnbelkinia
    • Limatus
    • Lutzia
    • Malaya
    • മൻസോണിയ
    • Maorigoeldia
    • Mimomyia
    • Onirion
    • Opifex
    • Orthopodomyia
    • സൊറൊഫൊറ
    • Runchomyia
    • Sabethes
    • Shannoniana
    • Topomyia
    • Toxorhynchites
    • Trichoprosopon
    • Tripteroides
    • ഉഡയ
    • യൂറനോട്ടേനിയ ഇതു തവളകളെയാണ് കടിയ്ക്കുന്നത്.
    • Verrallina
    • Wyeomyia
    • Zeugnomyia

അവലംബം

ചിത്രശാല

Tags:

കൊതുക്‌ കൊതുകിനങ്ങൾകൊതുക്‌ ജീവിത ദശകൊതുക്‌ രോഗകാരികൊതുക്‌ രോഗം പരത്തുന്ന വിവിധ ഇനം കൊതുകുകൾകൊതുക്‌ കൊതുകിൻറെ വർഗീകരണംകൊതുക്‌ അവലംബംകൊതുക്‌ ചിത്രശാലകൊതുക്‌

🔥 Trending searches on Wiki മലയാളം:

ഉടുമ്പ്മുണ്ടിനീര്ന്യൂട്ടന്റെ ചലനനിയമങ്ങൾരാഹുൽ ഗാന്ധികുറിച്യകലാപംവിവരാവകാശനിയമം 2005വള്ളത്തോൾ പുരസ്കാരം‌ചവിട്ടുനാടകംപാലക്കാട്വെള്ളരിതൊണ്ടിമുതലും ദൃക്സാക്ഷിയുംദേശീയ പട്ടികജാതി കമ്മീഷൻപടയണിഎ.കെ. ഗോപാലൻസുരേഷ് ഗോപിദശാവതാരംഅക്ഷയതൃതീയകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരളത്തിന്റെ ഭൂമിശാസ്ത്രംപൊയ്‌കയിൽ യോഹന്നാൻകോട്ടയം ജില്ലബിഗ് ബോസ് (മലയാളം സീസൺ 6)ടി.എൻ. ശേഷൻകെ. സുധാകരൻകല്യാണി പ്രിയദർശൻകുഞ്ചൻ നമ്പ്യാർഅക്കരെവന്ദേ മാതരംആദി ശങ്കരൻകൊട്ടിയൂർ വൈശാഖ ഉത്സവംചെമ്പോത്ത്മലയാറ്റൂർ രാമകൃഷ്ണൻപശ്ചിമഘട്ടംകെ.ഇ.എ.എംമില്ലറ്റ്ക്രിക്കറ്റ്മുഹമ്മദ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവോട്ട്സുപ്രീം കോടതി (ഇന്ത്യ)ദ്രൗപദി മുർമുദേവസഹായം പിള്ളപത്തനംതിട്ടസമസ്ത കേരള ജംഇയ്യത്തുൽ ഉലമഉദയംപേരൂർ സൂനഹദോസ്സി. രവീന്ദ്രനാഥ്ചന്ദ്രയാൻ-3തിരുവനന്തപുരംജ്ഞാനപീഠ പുരസ്കാരംവയനാട് ജില്ലകൂട്ടക്ഷരംരക്താതിമർദ്ദംസ്ത്രീ ഇസ്ലാമിൽകൊച്ചി വാട്ടർ മെട്രോകാനഡഓസ്ട്രേലിയമഹിമ നമ്പ്യാർതപാൽ വോട്ട്സ്വാതി പുരസ്കാരംലിംഫോസൈറ്റ്സ്വരാക്ഷരങ്ങൾമാങ്ങകറ്റാർവാഴഡി.എൻ.എഈഴവമെമ്മോറിയൽ ഹർജികറുത്ത കുർബ്ബാനഉദ്ധാരണംരാജ്‌മോഹൻ ഉണ്ണിത്താൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജവഹർലാൽ നെഹ്രുമലബന്ധംപൾമോണോളജിമിയ ഖലീഫഗുരുവായൂർജ്ഞാനപ്പാനബിഗ് ബോസ് (മലയാളം സീസൺ 4)🡆 More