സിൽക്ക് സ്മിത

ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) .

ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.

സിൽക്ക് സ്മിത
സിൽക്ക് സ്മിത
ജനനം
Vijayalakshmi Vadlapati

(1960-12-02)2 ഡിസംബർ 1960
മരണം23 സെപ്റ്റംബർ 1996(1996-09-23) (പ്രായം 35)
മരണ കാരണംആത്മഹത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1979–1996
മാതാപിതാക്ക(ൾ)രാമല്ലു, സരസമ്മ

ആദ്യകാലം

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) അവൾ സ്കൂൾ വിട്ടുപോയി. വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവരുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ താമസിയാതെ അവർ ഭർതൃഗ്രഹത്തിൽനിന്ന് ഓടിപ്പോകുകയും ചെയ്തു.

അഭിനയജീവിതം

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. "സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌" എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേരു ഉറച്ചു.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.മലയാളം സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ "ഇണയെ തേടി" എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.ആന്റണി അവൾക്ക് സ്മിത എന്ന പേര് നൽകി.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

മരണം

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു.

വിശുദ്ധ സ്മിതയ്ക്ക്

സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണു വിശുദ്ധസ്മിതയ്ക്ക്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സിൽക്ക് സ്മിത ആദ്യകാലംസിൽക്ക് സ്മിത അഭിനയജീവിതംസിൽക്ക് സ്മിത മരണംസിൽക്ക് സ്മിത വിശുദ്ധ സ്മിതയ്ക്ക്സിൽക്ക് സ്മിത അവലംബംസിൽക്ക് സ്മിത പുറത്തേക്കുള്ള കണ്ണികൾസിൽക്ക് സ്മിത19601996ആന്ധ്രാപ്രദേശ്കന്നഡഡിസംബർ 2തമിഴ്തെലുങ്ക്ദക്ഷിണേന്ത്യബോളിവുഡ്മലയാളംസെപ്റ്റംബർ 23

🔥 Trending searches on Wiki മലയാളം:

കോഴിക്കോട്ഇന്ത്യസഫലമീ യാത്ര (കവിത)കല്യാണി പ്രിയദർശൻജെ.സി. ഡാനിയേൽ പുരസ്കാരംചെസ്സ്വൈകുണ്ഠസ്വാമിമലമുഴക്കി വേഴാമ്പൽസൂര്യൻനായർകെ.സി. വേണുഗോപാൽരാശിചക്രംമലയാളംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകോട്ടയംതരുണി സച്ച്ദേവ്ആർത്തവവിരാമംപനിക്കൂർക്കലോക മലേറിയ ദിനംമലയാളലിപിഗുരു (ചലച്ചിത്രം)മെറ്റ്ഫോർമിൻഎം.വി. നികേഷ് കുമാർശ്രേഷ്ഠഭാഷാ പദവിധ്രുവ് റാഠിഎസ്.കെ. പൊറ്റെക്കാട്ട്സി.ടി സ്കാൻനാഗത്താൻപാമ്പ്നാഷണൽ കേഡറ്റ് കോർചാന്നാർ ലഹളറിയൽ മാഡ്രിഡ് സി.എഫ്കലാമണ്ഡലം കേശവൻസോളമൻസന്ധി (വ്യാകരണം)സൺറൈസേഴ്സ് ഹൈദരാബാദ്സിന്ധു നദീതടസംസ്കാരംഒന്നാം കേരളനിയമസഭഎം.പി. അബ്ദുസമദ് സമദാനിതൃക്കടവൂർ ശിവരാജുദേവസഹായം പിള്ളഎ.കെ. ആന്റണിആവേശം (ചലച്ചിത്രം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ന്യുമോണിയമനുഷ്യൻകൊല്ലൂർ മൂകാംബികാക്ഷേത്രംദേശീയ പട്ടികവർഗ്ഗ കമ്മീഷൻചെറുകഥസമത്വത്തിനുള്ള അവകാശംകൂടൽമാണിക്യം ക്ഷേത്രംവജൈനൽ ഡിസ്ചാർജ്വടകര ലോക്സഭാമണ്ഡലംഅടൽ ബിഹാരി വാജ്പേയികേരള സാഹിത്യ അക്കാദമിഖസാക്കിന്റെ ഇതിഹാസംപ്രകാശ് ജാവ്‌ദേക്കർകയ്യോന്നിഓന്ത്രാഹുൽ മാങ്കൂട്ടത്തിൽഅഞ്ചകള്ളകോക്കാൻകാലാവസ്ഥമന്നത്ത് പത്മനാഭൻവി.എസ്. അച്യുതാനന്ദൻമലമ്പനിആറ്റിങ്ങൽ കലാപംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഅണലിamjc4സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർദമയന്തിഎലിപ്പനിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികലിവർപൂൾ എഫ്.സി.നിക്കോള ടെസ്‌ലമലയാളി മെമ്മോറിയൽനയൻതാരഅരണ🡆 More