ഗണതന്ത്രം

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക്.

ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു.

പേരിനു പിന്നിൽ

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത്.[ക]

പ്രത്യേകതകൾ

ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവർ രാഷ്ട്രപതി എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ കോൺസൽ, ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.) ജനാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ നിയമിക്കുന്നു. ഈ തിരഞ്ഞെടുപ്പ് നേരിട്ടോ അല്ലാതെയോ ആവാം. നേരിട്ടലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സമിതി ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്. സാധാരണ 4 മുതൽ 6 വർഷം വരെയാവും രാഷ്ട്രത്തലവരുടെ കാലാവധി.

രാഷ്ട്രപതി, നിയമസഭ സമ്പ്രദായങ്ങൾ

ഒരു ഗണതന്ത്ര രാജ്യത്തിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാൽ അത് രാഷ്ട്രപതി സമ്പ്രദായം എന്നറിയപ്പെടുന്നു.അമേരിക്ക ഇതിനുദാഹരണമാണ്‌. നിയമസഭ ഗണതന്ത്ര രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു. ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നാവണമെന്ന് നിർബന്ധമുണ്ട്‌.

ഗണതന്ത്രവാദം

ഒരു ഗണതന്ത്ര രാജ്യത്തെ നിയന്ത്രിക്കുന്ന തത്ത്വശാസ്ത്രങ്ങൾ, ഗണതന്ത്രവാദം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്[അവലംബം ആവശ്യമാണ്]. പ്രഭു ഭരണം, രാജവാഴ്ച, എന്നിവയ്ക്കെതിരാണ് ഗണതന്ത്രവാദം. ബ്രിട്ടൺ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ ഗണതന്ത്രം അംഗീകരിക്കുന്നു.

കുറിപ്പുകൾ

  • [ക] ഗണസ്യ തന്ത്രം ഗണതന്ത്രം: അതായത് കൂട്ടത്തിന്റെ കൗശലം എന്നർത്ഥം.

Tags:

ഗണതന്ത്രം പേരിനു പിന്നിൽഗണതന്ത്രം പ്രത്യേകതകൾഗണതന്ത്രം രാഷ്ട്രപതി, നിയമസഭ സമ്പ്രദായങ്ങൾഗണതന്ത്രം ഗണതന്ത്രവാദംഗണതന്ത്രം കുറിപ്പുകൾഗണതന്ത്രം

🔥 Trending searches on Wiki മലയാളം:

ലോക്‌സഭമലബന്ധംനായഏപ്രിൽ 26മലമ്പാമ്പ്ഹെപ്പറ്റൈറ്റിസ്മഞ്ഞപ്പിത്തംവദനസുരതംആർത്തവവിരാമംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസഞ്ജയ് ഗാന്ധിതൃശ്ശൂർ ജില്ലപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅഞ്ചാംപനികഞ്ചാവ്ഹൃദയംതിരുമല വെങ്കടേശ്വര ക്ഷേത്രംവിനീത് ശ്രീനിവാസൻബുദ്ധമതത്തിന്റെ ചരിത്രംചന്ദ്രയാൻ-3പൂച്ച2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)തണ്ണിമത്തൻഹോർത്തൂസ് മലബാറിക്കൂസ്ചിയ വിത്ത്ഋതുദേശീയ ജനാധിപത്യ സഖ്യംചെറൂളമാക്സിമില്യൻ കോൾബെഇ.പി. ജയരാജൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകണ്ണൂർ ലോക്സഭാമണ്ഡലംസ്നേഹംശുഭാനന്ദ ഗുരുആലപ്പുഴജനാധിപത്യംരതിമൂർച്ഛഅപ്പെൻഡിസൈറ്റിസ്എ.കെ. ഗോപാലൻഎം.വി. ജയരാജൻയെമൻതകഴി സാഹിത്യ പുരസ്കാരംതിരുവിതാംകൂർ ഭരണാധികാരികൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇന്ത്യൻ നാഷണൽ കോൺഗ്രസ്ഒന്നാം ലോകമഹായുദ്ധംകേരളത്തിലെ മണ്ണിനങ്ങൾഷമാംടി.എൻ. ശേഷൻനാദാപുരം നിയമസഭാമണ്ഡലംവിരാട് കോഹ്‌ലിമതേതരത്വം ഇന്ത്യയിൽനീതി ആയോഗ്കുടുംബശ്രീകുഞ്ഞുണ്ണിമാഷ്ഫാസിസംഗിരീഷ് പുത്തഞ്ചേരിഅടിയന്തിരാവസ്ഥരാഹുൽ മാങ്കൂട്ടത്തിൽമില്ലറ്റ്സ്‌മൃതി പരുത്തിക്കാട്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഗണപതിപരസ്യംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമൻമോഹൻ സിങ്ഇന്ത്യൻ രൂപപാത്തുമ്മായുടെ ആട്ഇന്ത്യൻ പൗരത്വനിയമംചിത്രശലഭംഏപ്രിൽ 27ഉണ്ണി ബാലകൃഷ്ണൻനയൻതാരകീർത്തി സുരേഷ്🡆 More