കാവി ഭീകരത

ഹിന്ദുത്വ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി നടത്തപ്പെടുന്ന ഭീകരപ്രവർത്തനങ്ങളെയാണ് കാവി ഭീകരത അഥവാ ഹിന്ദുത്വ ഭീകരത എന്ന് പറയുന്നത്.

. 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിൽ ഉണ്ടായ ബോംബ്സ്ഫോടനത്തെ തുടർന്നാണ് കാവി ഭീകരത എന്ന പുതിയ പദം പൊതുമണ്ഡലത്തിൽ സംവാദവിഷയമായത്. ഇത് ഒരു വിവാദപരാമർശമാണെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഭീകരവാദി ഗാന്ധിജിയുടെ ഘാതകനായ നഥൂറാം വിനായക് ഗോഡ്‌സെ ആയിരുന്നുവെന്ന് സുഭാഷ് ഗാതാഡേ തന്റെ "ഗോഡ്സേയുടെ മക്കൾ: ഹിന്ദുത്വ ഭീകരത ഇന്ത്യയിൽ" എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. [അവലംബം ആവശ്യമാണ്]

അഭിനവ് ഭാരത്

വിനായക് ദാമോദർ സാവർക്കർ 1904-ൽ സ്ഥാപിച്ച ഒരു രഹസ്യ തീവ്ര ഹിന്ദുത്വപ്രസ്ഥാനമാണ് അഭിനവ് ഭാരത്.നാസിക്കിൽ ആരംഭിച്ച ഈ സഘടനയുടെ ആസ്ഥാനം പിന്നീട് ലണ്ടനിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. അഭിനവ് ഭാരതിന്റെ പ്രതിജ്ഞയിൽ വിദേശികൾക്കെതിരെ രക്തരൂഷിതമായ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. സവർക്കറുടെ പൗത്രിയായ ഹിമാനി സവർക്കർ ആണ് അഭിനവ് ഭാരതിന്റെ ഇപ്പോഴത്തെ നേതാവ്. ഗാന്ധിജിയുടെ ഘാതകനായിരുന്ന നഥൂറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പുത്രിയാണ് ഹിമാനി സവർക്കർ.

ആക്രമണങ്ങൾ

ഗാന്ധി വധം

കാവി ഭീകരത 
ഗാന്ധിയുടെ കൊലയാളികളും കുറ്റാരോപിതരും. നിൽക്കുന്നവർ (ഇടത്തുനിന്ന്): ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സേ, മദൻ ലാൽ പഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗേ. ഇരിക്കുന്നവർ (ഇടത്തുനിന്ന്): നാരായൺ ആപ്‌തെ, വിനായക് ദാമോദർ സാവർക്കർ, നഥൂറാം വിനായക് ഗോഡ്‌സെ, വിഷ്ണു കാർക്കറെ

ഹിന്ദുമഹാസഭ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഹിന്ദുമഹാസഭയുടെ പ്രവർത്തകനും ആർ. എസ്. എസിന്റെ സ്വയംസേവകനും ആയിരുന്ന നഥൂറാം വിനായക് ഗോഡ്‌സെ 1948 ജനുവരി 30-നു മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന സംഭവമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഹൈന്ദവ ഭീകരാക്രമണം. ഹിന്ദുമഹാസഭയുടെ ഹിന്ദുരാഷ്ട്ര എന്ന മറാഠി ദിനപത്രത്തിന്റെ പത്രാധിപർ ആയിരുന്നു ഗോഡ്സേ. (ആദ്യകാലത്ത് ഇതിന്റെ പേര് അഗ്രാണി എന്നായിരുന്നു.) ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ ഹിന്ദു മഹാസഭ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്നാരോപിച്ചു. ഇന്ത്യാവിഭജനക്കാലത്തെ വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണ് ഉത്തരവാദി എന്ന് ഹിന്ദുമഹാസഭ വിശ്വസിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ കൊല്ലാൻ അവർ തീരുമാനിച്ചതിന്റെ പ്രധാനകാരണം.

നഥൂറാം വിനായക് ഗോഡ്സെയെ സഹഗൂഢാലോചകനും മറ്റൊരു തീവ്രഹിന്ദുത്വവാദിയും ആയിരുന്ന നാരായൺ ആപ്‌തെയോടൊപ്പം 1949 നവംബർ 15-ന് അംബാല ജയിലിൽ തൂക്കിലേറ്റി. ഇതായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ആദ്യത്തെ വധശിക്ഷ.. ഗാന്ധിവധത്തെ തുടർന്ന് രാജ്യമൊട്ടാകെ ഹിന്ദുമഹാസഭയ്ക്കെതിരെ വികാരം അലയടിക്കുകയും, അർ.എസ്.എസിനെ നിരോധിക്കുകയും, പിന്നീട് നിരോധനം പിൻവലിക്കുകയും ചെയ്തു.

ഗ്രഹാം സ്റ്റെയ്ൻസ് സംഭവം

ബജ്റംഗ് ദൾ പ്രവർത്തകർ ക്രിസ്ത്യൻ പ്രബോധകനായ ഗ്രഹാം സ്റ്റെയ്ൻസ്, മക്കളായ ഫിലിപ്പ് (10 വയസ്സ്), തിമോത്തി (6 വയസ്സ്) എന്നിവരെ ജീവനോടെ ചുട്ടുകൊന്ന സംഭവമാണിത്. 1999 ജനുവരി 22-ന്, ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലാണ്.

കുറ്റവാളിയായിരുന്ന ധാരാസിങ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും മേൽക്കോടതി അത് ജീവപര്യന്തമായി ചുരുക്കി.

സംഝോത_എക്സ്പ്രസ്സ് സ്ഫോടനം

സംഝോത_എക്സ്പ്രസ്സിൽ 2007 ഫെബ്രുവരി 18-ന് രാത്രി നടത്തിയ ഇരട്ടസ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു. ഹിന്ദുത്വ ഭീകരസംഘടനയായ അഭിനവ് ഭാരത് ആയിരുന്നു സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തി

മലേഗാവ് സ്‌ഫോടനം

മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29 ന് നടന്ന ബോംബ്സ്ഫോടനത്തെ തുടർന്നാണ് "ഹിന്ദുത്വ ഭീകരത" അല്ലെങ്കിൽ "കാവി ഭീകരത" എന്ന സംജ്ഞ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ബോംബ്സ്ഫോടനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധ സേന പത്തോളം ഹിന്ദുത്വ പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.

അന്വേഷണവും ആരോപണങ്ങളും

2008 ലെ മലേഗാവ് സ്ഫോടനം, ഹൈദരാബാദിലെ മക്കമസ്ജിദ് സ്ഫോടനം,സംഝോത എക്സ്പ്രസ്സ് ബോംബ്സ്ഫോടനം, അജ്മീർ ദർഗാസ്ഫോടനം തുടങ്ങിയ ഇന്ത്യയിലെ സ്ഫോടനപരമ്പരകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഹിന്ദുത്വ ഭീകര സംഘടനകളാണെന്ന് കണ്ടെത്തി, അതിന്റെ വിചാരണ നടന്നു വരുന്നു. ഇക്കാര്യത്തിൽ മജിസ്ട്രേറ്റിന് മുമ്പാകെ പ്രതികളിലൊരാളായ സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തുകയുണ്ടായി. എന്നാൽ പിന്നീട് ഇദ്ദേഹം അത് നിഷേധിക്കുകയും ചെയ്തു. കടുത്ത സമ്മർദ്ദം മൂലമാണ് കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന് ഇദ്ദേഹം പിന്നീട് അവകാശപ്പെട്ടു.

അതേ സമയം ഹിന്ദുത്വ ഭീകരവാദികളോട് അന്വേഷണ ഏജൻസികളും വാർത്താമാധ്യമങ്ങളും മൃദുവായ സമീപനമാണ് വെച്ചുപുലർത്തുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഭീകരവാദ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകമായി രൂപം കൊടുത്ത നാഷണൽ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി (N.I.A)യ്ക്ക് ഹിന്ദു ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ പൊടുന്നനെ താൽപര്യം നഷ്ടപ്പെടുന്നതായും കേസ് അവസാനിപ്പിക്കുന്നതായും സുഭാഷ് ഗാതാഡേ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം പള്ളികൾക്കു നേരേ നടന്ന ബോംബാക്രമണങ്ങളിൽ ഉന്നത ഹിന്ദുപുരോഹിതന്മാരുടെയും മുൻ സേനാംഗങ്ങളുടെയും പങ്ക് തെളിയിക്കപ്പെട്ടിട്ടും ഇസ്‌ലാമികവാദികൾ മാത്രമാണ് ഭീകരരായി കണക്കാക്കപ്പെടുന്നതെന്നും ഗുജറാത്തിലെയും ഒറീസയിലെയും കർണ്ണാടകയിലെയും കൂട്ടക്കൊലകൾ ഭീകരാക്രമണമായി കണക്കാക്കപ്പെടുകയോ ആഗോളതലത്തിൽ അപലപിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും നേപ്പാളി ടൈംസ് ദിനപത്രവും കുറ്റപ്പെടുത്തുന്നു.

അജ്മീർ ദർഗാസ്ഫോടനം

ഹിന്ദുത്വ ഭീകരവാദി സംഘടനകളുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ അജ്മീറിൽ 2007 ഒകോടോബർ 11 നു് നടത്തിയ ബോംബ്സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ദർഗാപൂജകർ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.. ഈ സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയതിന് ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇന്ദ്രേഷ്‌കുമാറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിൽ മാലേഗാവ് ബോംബാക്രമണത്തിലെ മുഖ്യ സൂത്രധാരകരിൽ ഒരാളും ബജ്‌രംഗ ദൾ വനിതാ വിഭാഗത്തിന്റെ നേതാവുമായ സാധ്വി പ്രഗ്യ എന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പങ്ക് വ്യക്തമായി.. അജ്മീർ സ്ഫോടനത്തിലെ മറ്റൊരു മുഖ്യ സൂത്രധാരകനായ ദേവേന്ദ്ര ഗുപ്തയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.

നേപ്പാളിൽ

ഹിന്ദുമതക്കാർക്ക് ഭൂരിപക്ഷമുള്ള നേപ്പാൾ അടുത്തകാലം വരെ ഒരു ഹിന്ദുരാഷ്ട്രമായിരുന്നു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു മെയ് 18, 2006ന് പാർലമെൻറ് നേപ്പാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. നേപ്പാളിൽ ഹിന്ദുരാഷ്ട്രം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേപ്പാൾ സംരക്ഷണസേന എന്ന സംഘടന 2008-ൽ ബിരത്നഗറിലുള്ള മുസ്‌ലിം പള്ളിയിൽ ഗ്രനേഡാക്രമണം നടത്തി. ഇതേ സംഘടന കിഴക്കൻ നേപ്പാളിൽ അതേ വർഷം ഒരു കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വർഷം കാഠ്മണ്ഡുവിലെ അസം‌പ്ഷൻ പള്ളിയിൽ ഇവർ നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.

അവലംബം

Tags:

കാവി ഭീകരത അഭിനവ് ഭാരത്കാവി ഭീകരത ആക്രമണങ്ങൾകാവി ഭീകരത നേപ്പാളിൽകാവി ഭീകരത അവലംബംകാവി ഭീകരതനഥൂറാം വിനായക് ഗോഡ്‌സെവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പാർലമെന്റ്ചെറുശ്ശേരിഹദീഥ്ലിംഫോസൈറ്റ്വിവാഹംചന്ദ്രഗ്രഹണംഅനുഷ്ഠാനകലനരകംകുടുംബശ്രീചന്ദ്രൻമനോജ് നൈറ്റ് ശ്യാമളൻകൃഷ്ണഗാഥഹിജ്റഅല്ലാഹുയക്ഷഗാനംഅടൂർ ഭാസിസംസ്കൃതംതറാവീഹ്ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾവിഷുമധുഗോകുലം ഗോപാലൻവൈലോപ്പിള്ളി ശ്രീധരമേനോൻഇസ്‌ലാമിക കലണ്ടർപേരാൽബാങ്ക് ദേശസാത്കരണം (ഇന്ത്യ)തണ്ണിമത്തൻഇന്ത്യയിലെ പഞ്ചായത്തി രാജ്ശ്രീമദ്ഭാഗവതംഇ.എം.എസ്. നമ്പൂതിരിപ്പാട്അലി ബിൻ അബീത്വാലിബ്ദന്തപ്പാലകേരളീയ കലകൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഎസ്.എൻ.ഡി.പി. യോഗംഅൽ ബഖറഅബ്ദുന്നാസർ മഅദനിപ്ലീഹവിളർച്ചദാരിദ്ര്യം ഇന്ത്യയിൽവുദുഅയമോദകംസ‌അദു ബ്ൻ അബീ വഖാസ്എയ്‌ഡ്‌സ്‌ഝാൻസി റാണിചൈനീസ് ഭാഷഅക്കിത്തം അച്യുതൻ നമ്പൂതിരിയോഗക്ഷേമ സഭകളരിപ്പയറ്റ്അബൂബക്കർ സിദ്ദീഖ്‌കല്ലുമ്മക്കായഔഷധസസ്യങ്ങളുടെ പട്ടികമഹാ ശിവരാത്രികലാമണ്ഡലം ഹൈദരാലിആലി മുസ്‌ലിയാർമാർച്ച് 27മുപ്ലി വണ്ട്നീതി ആയോഗ്യൂനുസ് നബിശ്രീനിവാസൻആടലോടകംപൂതനഹംസമദീനരക്തംസ്വർണംഇളക്കങ്ങൾക്രിസ്ത്യൻ ഭീകരവാദംആർത്തവചക്രവും സുരക്ഷിതകാലവുംകാക്കാരിശ്ശിനാടകംപശ്ചിമഘട്ടംവൃത്തംചതയം (നക്ഷത്രം)അന്താരാഷ്ട്ര വനിതാദിനംവില്യം ലോഗൻറിപ്പബ്ലിക് ദിനം (ഇന്ത്യ)ജ്ഞാനപീഠ പുരസ്കാരംപി. പത്മരാജൻ🡆 More