രാമാനുജൻ

വേദാന്ത ദർശനത്തിലെ വിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനുമായിരുന്നു രാമാനുജാചാര്യർ.

രാമാനുജൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രാമാനുജൻ (വിവക്ഷകൾ) എന്ന താൾ കാണുക. രാമാനുജൻ (വിവക്ഷകൾ)

ഇദ്ദേഹം ക്രി. ശേ. 1017-ൽ ജനിച്ച് ക്രി. ശേ. 1137-ആം ആണ്ടുവരെ ജീവിച്ചിരുന്നതായി പരമ്പരാഗതമായി കരുതപ്പെടുന്നു.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ജീവിതരേഖ

ജനനവും ബാല്യകാലവും

തമിഴ് നാടിലെ ചെന്നൈയിനടുത്തുള്ള ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ വടമ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു ക്രി. ശേ. 1017-ൽ രാനാനുജർ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ കാഞ്ചീപൂർണ്ണൻ എന്ന ആ പ്രദേശത്തെ ശൂദ്രനായ ഒരു വൈഷ്ണവനുമായി സഖ്യം പുലർത്തുകയും, തന്റെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും രാമാനുജരുടെയും ജാതി ഭേദത്തിനാൽ ബാലന്റെ വിനയത്തെ വർണ്ണധർമ്മത്തിനു് വിരുദ്ധമായിക്കാണുകയും ചെയ്തു.

യാദവപ്രകാശരോടൊപ്പം

യൗവനത്തിൽ വിവാഹിതനായ ശേഷവും തന്റെ പിതാവിന്റെ മരണത്തിനു ശേഷവും രാമാനുജർ സപരിവാരം കാഞ്ചീപുരത്തേയ്ക്കു് താമസം മാറ്റി. അവിടെ ഇളയപെരുമാൾ ആദ്യത്തെ വൈദിക ഗുരുവായ യാദവപ്രകാശരുമായി കണ്ടുമുട്ടി. യാദവപ്രകാശരുടെ താത്ത്വികചിന്ത ആദിശങ്കരന്റെ അദ്വൈത വേദാന്തത്തിനും ഭേദാഭേദവാദത്തിനും സാമ്യമുണ്ടായിരുന്നു. തുടക്കത്തിൽ ഇളയ പെരുമാൾ യാദവപ്രകാശന്റെ വത്സല ശിഷ്യനായിരുന്നെങ്കിലും താമസിയാതെ അവർതമ്മിൽ ഉപനിഷത്തുക്കളുടെ ശരിയായ വ്യാഖ്യാനത്തെക്കുറിച്ചനേകം തർക്കങ്ങൾ ഉയർന്നുതുടങ്ങി. യാദവപ്രകാശരുടെ ദർശനത്തിൽ ഉപനിഷത്തുക്കൾ നിർഗ്ഗുണവും നിരീശ്വരവും അപൗരുഷേയവുമായ പരമ്പൊരുളിനാണാധാരം നൽകുന്നതു്. മറിച്ച് രാമാനുജരുടെ പക്ഷം ഉപനിഷത്തുക്കൾ സഗുണമായ വിഷ്ണുരൂപത്തിനെയാണു് വർണ്ണിക്കുന്നതെന്നതായിരുന്നു.

രാമാനുജരുടെ താർക്കികമായ കഴിവുകളിൽ തന്റെ അധികാർത്തിനും തന്റെ ദർശനത്തിനോടുള്ള ജനപ്രീതിക്കും എതിരിയെക്കണ്ട യാദവപ്രകാശർ രാമാനുജരെ തീർത്ഥാടനത്തിനിടെ വധിക്കുവാനുള്ള ഗൂഢാലോചനകളാരംഭിച്ചു. രാമാനുജരുടെ പൈതൃഷ്വസേയിയും യാദവപ്രകാശരുടെ മറ്റൊരു വത്സല ശിഷ്യനുമായിരുന്ന ഗോവിന്ദ ഭട്ടർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ ഉണർത്തിക്കുകയും രാമാനുജർ രക്ഷപ്പെടുകയും ചെയ്തു. ഇത്രയും സംഭവിച്ചിട്ടും രാമാനുജർ കാഞ്ചീപുരത്തേയ്ക്കു മടങ്ങിയ ശേഷം സ്വഗുരുവുമായി പഠനം തുടർന്നു. യാദവപ്രകാശർ ഗൂഢാലോചനയിലെ തന്റെ ഉത്തരവാദിത്ത്വം പ്രകടമായി അംഗീകരിച്ചില്ലെന്നുമാത്രമല്ല രാമാനുജരുടെ തിരിച്ചുവരവിൽ സന്തോഷം ഭാവിക്കുകയുംചെയ്തു. പക്ഷേ അധികം താമസിയാതെ വീണ്ടും ശ്രുതിവ്യാഖ്യാനത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഉയർന്നപ്പോൾ യാദവപ്രകാശർ രാമാനുജരെ ഗുരുകുലത്തുനിന്നും പുറത്താക്കി.

യാമുനാചാര്യരും ശ്രീവൈഷ്ണവരും

തന്റെ ഗുരു നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാഴ്ന്ന രാമാനുജർ ബാല്യകാല മാർഗ്ഗദർശിയായ കാഞ്ചീപൂർണ്ണന്റെ ഉപദേശം ആരായ്ഞ്ഞു. തനിക്കൊരു ഗുരു യഥാസമയം ലഭിക്കുമെന്നു പറഞ്ഞ് കാഞ്ചീപൂർണ്ണൻ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, തത്കാലത്തേയ്ക്കദ്ദേഹത്തോടൊപ്പം വിഷ്ണുപൂജയിൽ യോജിക്കുവാനും നിർദ്ദേശിച്ചു. ഇങ്ങനെയിരിക്കെ കാഞ്ചീപൂർണ്ണരിൽനിന്നും രാമാനുജരെക്കുറിച്ചറിഞ്ഞ യാമുനാചാര്യരെന്ന ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ നേതാവ് അദ്ദേഹത്തെ തന്റെ പിൻഗാമിയാകുവാൻ സ്വാഗതംചെയ്തു. അക്കാലത്ത് ശ്രീവൈഷ്ണവർ തമിഴിലെ നാലായിര ദിവ്യപ്രബന്ധമെന്ന ഭക്തികാവ്യങ്ങളെഴുതിയ ആഴ്വാർമാരുടെ ഓർമ്മയിൽ ശ്രീരംഗത്തൊരുമിച്ച ചെറിയ വൈഷ്ണവ സമൂഹം മാത്രമായിരുന്നു. ഇവരുടെ വിശ്വാസങ്ങളെ ഭാരതീയ തലത്തിൽ ഒരു താത്ത്വിക ചലനമായി മാറ്റുകയായിരുന്നു യാമുനാചാര്യരുടെ പ്രധാന ലക്ഷ്യം; ഇത്തരുണത്തിലാണു് രാമാനുജരെ അദ്ദേഹം വിളിച്ചതു്. എന്നാൽ രാമാനുജർക്കു് യാമുനാചാര്യരോടു് സംഭാഷണം നടത്താൻ കഴിയുന്നതിനുമുൻപു് യാമുനാചാര്യർ ഇഹലോകം വെടിഞ്ഞു. രാമാനുജർ ശ്രീരംഗത്തെത്തിയപ്പോൾ കണ്ടത് യാമുനാചാര്യരുടെ മൃതദേഹവും അദ്ദേഹത്തിന്റെ വലതുകയ്യിലെ മൂന്നുവിരലുകൾ മടങ്ങിയിരിക്കുന്നതായുമാണു്. മടങ്ങിയ വിരലുകൾ യാമുനരുടെ നിറവേറ്റാത്ത മൂന്നു് ആശകളെ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ മൂത്ത ശിഷ്യന്മാർ പറഞ്ഞു; ഇതിൽ പ്രധാനമായും ബ്രഹ്മസൂത്രത്തിനൊരു ഭാഷ്യം എഴുതണമെന്നതായിരുന്നു. ഈ അഭിലാഷങ്ങൾ നിറവേറ്റുമെന്നു രാമാനുജർ പ്രതിജ്ഞ ചെയ്തപ്പോൾ ഈ മൂന്നു വിരലുകളും സ്വയം നിവർന്നതായും പറയപ്പെടുന്നു.

രാമാനുജാചാര്യരുടെ ജീവചരിത്രം ഡൗൺലോഡ് ചെയ്യാൻ

https://drive.google.com/file/d/1N1g6Qnz3G1ntRWTM37jnrrUORlcOfL4U/view?usp=drivesdk

അവലംബം

Tags:

രാമാനുജൻ ജീവിതരേഖരാമാനുജൻ അവലംബംരാമാനുജൻവിശിഷ്ടാദ്വൈതംവേദാന്തം

🔥 Trending searches on Wiki മലയാളം:

അമ്മ (താരസംഘടന)വയലാർ രാമവർമ്മസിറോ-മലബാർ സഭയുറാനസ്അപസ്മാരംപത്തനംതിട്ട ജില്ലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദ്രൗപദി മുർമുഅങ്കണവാടിമഴകുഴിയാനസുമയ്യഹൃദയംപെസഹാ വ്യാഴംആത്മകഥശ്രുതി ലക്ഷ്മിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻക്രിസ്തുമതംഋഗ്വേദംകണ്ണ്ഹെപ്പറ്റൈറ്റിസ്ചണ്ഡാലഭിക്ഷുകിവെള്ളെരിക്ക്ഝാൻസി റാണിജീവിതശൈലീരോഗങ്ങൾജി - 20ക്രിയാറ്റിനിൻപൂരക്കളിഹണി റോസ്പാലക്കാട് ചുരംകൊട്ടാരക്കര ശ്രീധരൻ നായർഗുരുവായൂർ സത്യാഗ്രഹംഈമാൻ കാര്യങ്ങൾആ മനുഷ്യൻ നീ തന്നെമലയാളംആലപ്പുഴഗ്രഹംഅബ്ദുല്ല ഇബ്നു മസൂദ്ഫാത്വിമ ബിൻതു മുഹമ്മദ്ആശാളിനവരത്നങ്ങൾമുഗൾ സാമ്രാജ്യംകരുണ (കൃതി)പുലയർമരണംയേശുകേരളത്തിലെ കായലുകൾവരക്രവിചന്ദ്രൻ സി.ഭാഷാശാസ്ത്രംഇല്യൂമിനേറ്റിചാന്നാർ ലഹളഅടിയന്തിരാവസ്ഥഓമനത്തിങ്കൾ കിടാവോമോഹൻലാൽആടലോടകംകേരളത്തിലെ ജാതി സമ്പ്രദായംജനഗണമനതകഴി ശിവശങ്കരപ്പിള്ളഫ്യൂഡലിസംഅമേരിക്കൻ സ്വാതന്ത്ര്യസമരംനോമ്പ് (ക്രിസ്തീയം)ചിത്രശലഭംഇസ്ലാമിലെ പ്രവാചകന്മാർആഇശസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസന്ധിവാതംഖുത്ബ് മിനാർജല സംരക്ഷണംയുദ്ധംരക്തസമ്മർദ്ദംശ്വാസകോശംബഹുഭുജംലിംഗംതൃശൂർ പൂരംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)🡆 More