യോഗം

പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗം.

ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ്‌ യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്‌

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


അർത്ഥം: ചിത്തവൃത്തികളെ നിരോധിക്കുന്നതെന്തോ അതാണ്‌ യോഗം.

പതഞ്ജലി

പതഞ്ജലി മഹർഷിയാണ്‌ യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്. എന്നാൽ യോഗസിദ്ധാന്തങ്ങളെ ആദ്യമായി ഉന്നയിച്ചത് അദ്ദേഹമായിരുന്നില്ല. തനിക്ക് മുൻപ് തന്നെ സമുദായത്തിൽ സ്വാധീനം ചെലുത്തിയിരുന്ന യോഗദർശനങ്ങളെ 194 സൂത്രങ്ങളിലായി സംഗ്രഹിക്കുകയും അങ്ങനെ ആ പഴയ ചിന്തകൾക്ക് രൂപം കൊടുക്കുകയുമാണ്‌ അദ്ദേഹം ചെയ്തത്

ഉത്ഭവം

യോഗദർശനചിന്തകൾ ആദ്യമായി ഉടലെടുത്തത് വേദങ്ങൾക്ക് മുൻപാണെന്നും ആര്യന്മാർക്കുമുമ്പാണ്ടായിരുന്ന ആദിമനിവാസികളിലാണ്‌ വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ്‌ യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങൾ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്.

യോഗസാധനകൾ

സാംഖ്യവും യോഗവും ലക്ഷ്യത്തിന്റെ കാര്യത്തിൽ ഒന്ന് തന്നെയാണ്‌ പ്രതിപാദിക്കുന്നത്. എന്നാൽ കപിലൻ താത്വികമായി അവതരിപ്പിക്കുന്നത് പ്രായോഗികമായി നേടാനാണ്‌ പതഞ്ജലി ശ്രമിക്കുന്നത്. സത്യം കണ്ടെത്തിയാൽ മാത്രം പോര അത് പ്രാപ്തമാക്കുകയും വേണം എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. അതിനാൽ താത്വികമായ പഠനവും അതിനൊപ്പം പ്രായോഗികമായ പരിശീലനവും ആവശ്യമാണ്‌ എന്ന് അദ്ദേഹം കണ്ടെത്തി. ഈ പരിശീലനങ്ങൾക്ക് എട്ട് ഘടകങ്ങൾ അഥവാ ഭാവങ്ങൾ ഉണ്ട്. ഇത് അഷ്ടാംഗങ്ങൾ എന്നറിയപ്പെടുന്നു

യോഗാ ദിനത്തിൽ പങ്കുവെക്കാൻ കഴിയുന്ന ചില സന്ദേശങ്ങൾ

  • ശരീരത്തിന്റേയും മനസ്സിന്റേയും സംഗീതമാണ് യോഗ. യോഗയിലൂടെ മനസ്സിന് സമാധാനവും ശരീരത്തിന് ആനന്ദവും ലഭിക്കുന്നു. യോഗാദിനാശംസകൾ
  • ഭാരതീയ സംസ്കാരം ലോകത്തിന് നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗ
  • “നിങ്ങളുടെ ഉള്ളിലെ ദൈവത്വത്തെ പരിപോഷിപ്പിക്കുന്നതിനും പുഷ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണ് ധ്യാനം.”

അഷ്ടാംഗങ്ങൾ

യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങൾ വഴി ജീവിതത്തെ നിയന്ത്രിക്കുക വഴിയാണ് മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.

  • യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.
  • നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു.
  • ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകൾ ആണ്‌ ആസനങ്ങൾ;,മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണിവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്.
  • പ്രാണായാമം = ശ്വാസോച്ഛ്വാസ ഗതികളെനിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമം എന്ന് പറയുന്നത്.
  • പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.
  • ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു
  • ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
  • സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.

അവലംബം

കുറിപ്പുകൾ

യോഗയുടെ സ്ഥാപകനായ ശ്രീ പരമശിവനെ സാക്ഷാത്കരിക്കുന്നതിനായി യോഗിമാർ നിർദ്ദേശിക്കുന്ന സാധനാ മാർഗം

യോഗയുടെ 9  പരിശീലന വിഭാഗങ്ങൾ  

1 യോഗ വ്യായാമങ്ങൾ 2 യോഗാസനങ്ങൾ 3 ശുചീകരണ ക്രിയകൾ 4 സൂക്ഷ്മയോഗ 5 യോഗ ബന്ധങ്ങൾ 6 യോഗ മുദ്രകൾ 7 അത്മസാധന 8 കാമ്യ സാധന 9 പ്രായച് ചിത്ത സാധന

Tags:

യോഗം പതഞ്ജലിയോഗം ഉത്ഭവംയോഗം യോഗസാധനകൾയോഗം യോഗാ ദിനത്തിൽ പങ്കുവെക്കാൻ കഴിയുന്ന ചില സന്ദേശങ്ങൾയോഗം അവലംബംയോഗം കുറിപ്പുകൾയോഗംപതഞ്ജലിഭാരതീയ തത്ത്വചിന്തസാംഖ്യംസിന്ധു നദീതട സംസ്കാരം

🔥 Trending searches on Wiki മലയാളം:

അനുശ്രീപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മുരിങ്ങകെ. അയ്യപ്പപ്പണിക്കർമതേതരത്വം ഇന്ത്യയിൽതനിയാവർത്തനംകോശംരാജ്‌മോഹൻ ഉണ്ണിത്താൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇടതുപക്ഷ ജനാധിപത്യ മുന്നണിക്രിക്കറ്റ്ആന്തമാൻ നിക്കോബാർ ദ്വീപുകൾശാസ്ത്രംമാർത്താണ്ഡവർമ്മകണ്ണകികൃഷ്ണൻകഥകളിആനരാജവംശംആർട്ടിക്കിൾ 370ഡൊമിനിക് സാവിയോപഴശ്ശിരാജകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികനീതി ആയോഗ്സുബ്രഹ്മണ്യൻചെൽസി എഫ്.സി.വേലുത്തമ്പി ദളവഎസ്. ജാനകിആൻ‌ജിയോപ്ലാസ്റ്റിഎം.കെ. രാഘവൻയേശുദന്തപ്പാലകയ്യോന്നിതെയ്യംസ്വരാക്ഷരങ്ങൾകരൾനിയമസഭമുണ്ടിനീര്ഭാരതീയ ജനതാ പാർട്ടികേരളത്തിലെ ജാതി സമ്പ്രദായംയൂസുഫ് അൽ ഖറദാവിവടകരഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവൈക്കം മഹാദേവക്ഷേത്രംതിരുമല വെങ്കടേശ്വര ക്ഷേത്രംഒന്നാം ലോകമഹായുദ്ധംഓവേറിയൻ സിസ്റ്റ്സ്തനാർബുദംഎ. വിജയരാഘവൻസി.ആർ. മഹേഷ്എയ്‌ഡ്‌സ്‌പടയണിഏപ്രിൽ 24കണിക്കൊന്നആവേശം (ചലച്ചിത്രം)ഇന്ത്യൻ പ്രധാനമന്ത്രികുണ്ടറ വിളംബരംപ്രകാശ് രാജ്സജിൻ ഗോപുനസ്രിയ നസീംഇന്ത്യൻ ഭരണഘടന ഭേദഗതികൾപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൊളസ്ട്രോൾകണ്ണൂർ ലോക്സഭാമണ്ഡലംഎ.കെ. ഗോപാലൻനായർകടൽത്തീരത്ത്കുറിച്യകലാപംഉലുവകന്നി (നക്ഷത്രരാശി)ഒരു കുടയും കുഞ്ഞുപെങ്ങളുംമിഷനറി പൊസിഷൻകവിത്രയംപനിക്കൂർക്കആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅയ്യങ്കാളിനിവർത്തനപ്രക്ഷോഭംസ്ഖലനംചാത്തൻ🡆 More