ദർശനം

ഫിലോസഫി (Philosophy) എന്ന വാക്കിന് തുല്യമായി ഭാരതീയ ഭാഷയിലുള്ള പദമാണ് ദർശനം.

തപസ്സിലൂടെയും ധ്യാനത്തിലൂടെയും തെളിഞ്ഞ ദർശനങ്ങളുടെ അടിത്തറയിലാണ് ഭാരതീയ സംസ്കൃതി പുരോഗതിപ്രാപിച്ചത്. ബുദ്ധനു മുൻപ് എഴുതപ്പെട്ട കണാദന്റെ വൈശേഷികസൂത്രം എന്ന ഗ്രന്ഥത്തിലാണ് തത്ത്വശാസ്ത്രം എന്ന അർത്ഥത്തിൽ ഈ പദം ആദ്യമായി പ്രയോഗിക്കപ്പെട്ടു കാണുന്നത്. ചാണക്യൻ അർഥശാസ്ത്രത്തിൽ ‘അന്വിഷികീ’ എന്നാണ് തത്ത്വശാസ്ത്രാർത്ഥത്തിൽ പ്രയോഗിച്ചിരുന്നത്. ആയതിനാൽ ചാണക്യന്റെ കാലത്ത് ദർശനം എന്ന പദം പ്രചാരം നേടീയിരുന്നില്ല എന്ന് അനുമാനിക്കാം. എന്നാൽ എട്ടാം നൂറ്റാണ്ടിനു ശേഷം ദർശനം എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങി. ശങ്കരനും ഉദയനനും മറ്റും ‘ദർശനം’ എന്നു തന്നെയാണ് തത്ത്വശാസ്ത്രത്തിനു ഉപയോഗിച്ചിരിക്കുന്നത്. തത്വം കണ്ടെത്താനുള്ള ക്രമികമായ പരിശ്രമം ആണ് ദർശനം . വൈദികകാലത്തുതന്നെ പ്രപഞ്ചസത്ത, ആത്യന്തിക സത്യം, പ്രപഞ്ചഘടന എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഭാരതീയ ഋഷിമാർ നടത്തിയിരുന്നു. ആ അന്വേഷണങ്ങളിലൂടെ കെത്തിയ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന പല ദർശനങ്ങളും ഉപനിഷത്തുകളുടെ കാലത്തും അതിനുശേഷവും രൂപം കൊണ്ടു. വ്യത്യസ്തങ്ങളായ പ്രപഞ്ചവ്യാഖ്യാനങ്ങളും ഒരേ വ്യാഖ്യാനത്തിന്റെതന്നെ സൂക്ഷ്മാംശത്തിൽ വ്യത്യാസമുള്ള ഭിന്നരൂപങ്ങളും ആവിഷ്കൃതമായതുകൊ് ഭാരതീയ ദാർശനികചിന്തയിൽ പല ധാരകളുായി. ` ഷഡ്ദർശനങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്ന ആറു ദർശനങ്ങളാണ് അവയിൽ പ്രാധാന്യമർഹിക്കുന്നവ. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണ് ഈ ആറു ദർശനങ്ങൾ. ഇവയെല്ലാം വൈദികദർശനങ്ങൾ ആണ്. അവ വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്നു. മറ്റു ചില ദർശനങ്ങൾ വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കാത്തവയാണ്. ചാർവാകദർശനം, ബൗദ്ധദർശനം, ജൈനദർശനം മുതലായവ ഉദാഹരണങ്ങൾ.

ദർശനങ്ങൾ

  1. സാംഖ്യദർശനംകപിലൻ
  2. ചാർവാകദർശനം - ബൃഹസ്പതി
  3. യൊഗദർശനം (രാജയോഗം) – പതഞ്ജലി
  4. വൈശേഷികദർശനംകണാദൻ
  5. ന്യായദർശനം - ഗൗതമൻ
  6. മീമാംസാദർശനംജൈമിനി
  7. വേദാന്തദർശനം (ഉത്തരമീമാസാദർശനം) – ബാദരായൻ (വേദവ്യാസനാണെന്നും അഭിപ്രായമുണ്ട്)
  8. ബൗദ്ധദർശനംശ്രീബുദ്ധൻ
  9. ജൈനദർശനംമഹാവീരൻ

Tags:

ചാണക്യൻപദം

🔥 Trending searches on Wiki മലയാളം:

വാഴശ്രീകൃഷ്ണൻപുതിനഇസ്‌ലാം മതം കേരളത്തിൽതൃശൂർ പൂരംഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾമഹാവിഷ്‌ണുതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംടെസ്റ്റോസ്റ്റിറോൺഇഫ്‌താർകാളിദാസൻപേവിഷബാധഅസിത്രോമൈസിൻഅറ്റ്‌ലാന്റിക് മഹാസമുദ്രംബൈബിൾഖസാക്കിന്റെ ഇതിഹാസംചക്രം (ചലച്ചിത്രം)തീയർപളുങ്ക്ഷമാംമദീനഎ.ആർ. റഹ്‌മാൻമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്തറാവീഹ്ആത്മഹത്യഉഴുന്ന്ഭാരതീയ റിസർവ് ബാങ്ക്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഎ.പി.ജെ. അബ്ദുൽ കലാംനസ്ലെൻ കെ. ഗഫൂർമഹാത്മാ ഗാന്ധിഎലിപ്പനിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎം.ആർ.ഐ. സ്കാൻഒ.എൻ.വി. കുറുപ്പ്സംസ്കൃതംവദനസുരതംഡെൽഹിസ്വർണംമലൈക്കോട്ടൈ വാലിബൻമനഃശാസ്ത്രംമൈക്കിൾ കോളിൻസ്രതിസലിലംദേശാഭിമാനി ദിനപ്പത്രംഫ്രഞ്ച് വിപ്ലവംകേരളീയ കലകൾസദ്യയേശുഅരുണാചൽ പ്രദേശ്മദ്ധ്യകാലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ചങ്ങലംപരണ്ടആർ.എൽ.വി. രാമകൃഷ്ണൻകർണ്ണൻസ്വഹാബികൾചെമ്പോത്ത്ഭാരതപ്പുഴകാവ്യ മാധവൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമതിമിര ശസ്ത്രക്രിയതിരുവത്താഴംആനി ഓക്‌ലി4ഡി ചലച്ചിത്രംവരുൺ ഗാന്ധിഖത്തർകിഷിനൌസൽമാൻ അൽ ഫാരിസിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻസോഷ്യലിസംബദർ ദിനംനക്ഷത്രം (ജ്യോതിഷം)യൂദാസ് സ്കറിയോത്തപീഡിയാട്രിക്സ്ഐക്യരാഷ്ട്രസഭഋതുഗ്രാമ പഞ്ചായത്ത്പൗലോസ് അപ്പസ്തോലൻ🡆 More