പ്രാചീന റോം

ഹിസ്റ്റോറിയോഗ്രഫി പ്രകാരം പ്രാചീന റോം എന്നാൽ റോം പട്ടണം സ്ഥാപിതമായ ബിസി എട്ടാം നൂറ്റാണ്ടുമുതൽ വടക്കൻ റോമൻ സാമ്രാജ്യം തകർന്ന എഡി അഞ്ചാം നൂറ്റാണ്ടുവരെ നിലനിന്ന റോമൻ നാഗരികതയാണ്.

ഇതിൽ റോമൻ രാജ്യവും, റോമൻ റിപ്പബ്ലിക്കും, വടക്കൻ സാമ്രാജ്യത്തിന്റെ തകർച്ച വരെയുള്ള റോമാ സാമ്രാജ്യവും ഉൾപ്പെടുന്നു. ചില സ്ഥലങ്ങളിൽ രാജ്യവും, റിപ്പബ്ലിക്കും മാത്രം ഉൾപ്പെടുത്തിയും ഉപയോഗിച്ചു കാണുന്നുണ്ട്.

പ്രാചീന റോം
ഐതിഹ്യപ്രകാരം റോം സ്ഥാപിച്ചത് റോമുലസും റീമസും ചേർന്നാണ്. അവരെ വളർത്തിയത് ഒരു ചെന്നായയാണെന്ന് ഐതിഹ്യം.

ബിസി എട്ടാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഉപദ്വീപിൽ ഒരു ഇറ്റാലിയൻ അധിവേശപ്രദേശം ആയി തുടങ്ങി റോം പട്ടണത്തിലേക്കും അവിടെനിന്ന് റോമാ സാമ്രാജ്യത്തിലേക്കും ഈ നാഗരികത വളർന്ന് പന്തലിച്ചു. റോമാ സാമ്രാജ്യം പ്രാചീനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു. റോം പട്ടണത്തിൽ നിന്ന് അന്നത്തെ ലോകജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഭരിക്കപ്പെട്ടു.) അഞ്ച് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ അതിന്.

റോമാ സാമ്രാജ്യം അതിന്റെ നൂറ്റാണ്ടുകൾ നീണ്ട അസ്തിത്വത്തിൽ രാജവാഴ്ച്ച, ജനാധിപത്യം, സ്വേച്ഛാധിപത്യം മുതലായ പരിണാമങ്ങളിലൂടെ കടന്നുപോയി. പടയോട്ടങ്ങളിലൂടെയും കീഴടക്കലുകളിലൂടെയും അവർ മധ്യധരണ്യാഴി, പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യാമൈനർ, ഉത്തരാഫ്രിക്ക, യൂറോപ്പിന്റെ വടക്കൻ കിഴക്കൻ ഭാഗങ്ങളിൽ ചിലത് എന്നിവയെല്ലാം റോമാസാമ്രാജ്യത്തിൽ ചേർത്തു. പ്രാചീന റോം പ്രാചീന ഗ്രീക്ക് എന്നിവയെ ചേർത്ത് ഗ്രീക്കോ-റോമൻ ലോകം എന്ന് വിളിക്കുന്നു.

പ്രാചീന റോമൻ നാഗരികത ലോകത്തിന് ആധുനിക ഭരണകൂടം, നിയമം, രാഷ്ട്രീയം, സാങ്കേതികവിദ്യ, കല, സാഹിത്യം, വാസ്തുവിദ്യ, യുദ്ധതന്ത്രങ്ങൾ, മതം, ഭാഷ, സമൂഹം മുതലായ മേഖലകളിൽ മികച്ച സംഭാവനകൾ നൽകി. റോം അതിന്റെ സൈന്യത്തെ തൊഴിലാളിവത്കരിച്ചു. റീസ് പബ്ലിക്ക എന്ന പേരിൽ ഒരു ഭരണകൂട സംവിധാനത്തിന് രൂപം നൽകി, ഇതാണ് ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ മുതലായ ആധുനിക റിപ്പബ്ലിക് സംവിധാനത്തിന് പ്രചോദനമായത്. പ്രാചീന റോമാക്കാർ സാങ്കേതികവിദ്യയിലും വാസ്തുവിദ്യയിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചു. സങ്കീർണ്ണമായ ജലസേചനശൃംഖലയും പാതകളും അവർ നിർമ്മിച്ചു. വലിയ സ്മാരകങ്ങളും, കൊട്ടാരങ്ങളും, പൊതുമന്ദിരങ്ങളും അവരുടെ കഴിവ് വിളിച്ചോതുന്നവയായിരുന്നു.

റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായപ്പോളേക്കും റോം മെഡിറ്ററേനിയനും അതിനപ്പുറവും കീഴടക്കി കഴിഞ്ഞിരുന്നു. അത് അറ്റ്ലാന്റിക്കിന്റെ തീരങ്ങൾ തൊട്ട് അറേബ്യ വരെയും റൈൻ നദിയുടെ മുഖം മുതൽ ഉത്തരാഫ്രിക്കവരെയും പരന്നു കിടന്നു.റിപ്പബ്ലിക്കിന്റെ അന്ത്യത്തോടെ അഗസ്റ്റസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ സാമ്രാജ്യം ജൻമം കൊണ്ടു. 92 ബിസിയിൽ പാർത്തിയ ആക്രമിച്ചതോടെ 721 വർഷങ്ങൾ നീണ്ടു നിന്ന റോമൻ-പേർഷ്യൻ യുദ്ധം ആരംഭിച്ചു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടുനിന്ന യുദ്ധമായി ഇത് മാറി. രണ്ടു സാമ്രാജ്യങ്ങളിലും ഈ യുദ്ധം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. ട്രാജന്റെ കീഴിൽ റോമാസാമ്ര്യാജ്യം അതിന്റെ ഏറ്റവും വലിപ്പത്തിലെത്തി. ഈ സമയത്ത് ജനാധിപത്യ മൂല്യങ്ങൾ കൈവിട്ടുതുടങ്ങിയ സാമ്രാജ്യം ആഭ്യന്തരയുദ്ധങ്ങളാൽ കലുഷിതമായി. പാൽമിറാൻ സാമ്രാജ്യം പോലെയുള്ള വേറിട്ടു വന്ന രാജ്യങ്ങൾ ചില സമയത്ത് റോമാ സാമ്രാജ്യം തന്നെ വിഭജിച്ചു.

അഞ്ചാം നൂറ്റാണ്ടോടുകൂടി ആഭ്യന്തരഅനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും മൂലം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം തകർന്നു. അവിടെ സ്വതന്ത്രമായ കാടൻ ഭരണകൂടങ്ങൾ നിലവിൽ വന്നു. ഈ തകർച്ചയെ ചരിത്രകാരന്മാർ പ്രാചീന കാലത്തെ യൂറോപ്പിന്റെ ഇരുണ്ട കാലത്തിൽ നിന്ന് വേർതിരിക്കുന്ന നാഴികക്കല്ലായി കണക്കാക്കുന്നു. സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗം ഇതിനെ അതിജീവിച്ച് ഇരുണ്ട കാലത്തും മധ്യകാലത്തും ശക്തമായി തന്നെ നിന്നു, 1453 എഡി യിൽ തകർന്നു വീഴുന്ന വരെ. ആധുനിക ചരിത്രകാരന്മാർ മധ്യകാലത്തെ സാമ്രാജ്യത്തെ ബൈസാന്റിയൻ സാമ്രാജ്യം എന്ന് വിളിക്കുന്നു. പ്രാചീന റോമാ നാഗരികതയും അത് വികസിച്ചുണ്ടായ രാഷ്ട്രത്തെയും വേർതിരിക്കാൻ ആണ് ഇങ്ങനെ ഉപയോഗിക്കുന്നത്.

അവലംബം

Tags:

ഹിസ്റ്റോറിയോഗ്രഫി

🔥 Trending searches on Wiki മലയാളം:

ചെസ്സ്പിത്താശയംപോത്ത്കലാമിൻപാലക്കാട് ജില്ലമെറ്റ്ഫോർമിൻറിയൽ മാഡ്രിഡ് സി.എഫ്മൂന്നാർലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ചിയ വിത്ത്ടെസ്റ്റോസ്റ്റിറോൺകുണ്ടറ വിളംബരംരണ്ടാം ലോകമഹായുദ്ധംകേരളത്തിലെ പാമ്പുകൾകഥകളിമുഹമ്മദ്അതിസാരംഭരതനാട്യംബിഗ് ബോസ് (മലയാളം സീസൺ 6)വാരാഹിസുഗതകുമാരിഓവേറിയൻ സിസ്റ്റ്ക്രിക്കറ്റ്ജന്മഭൂമി ദിനപ്പത്രംലോക മലമ്പനി ദിനംകേരളത്തിലെ ജില്ലകളുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർനവധാന്യങ്ങൾആഴ്സണൽ എഫ്.സി.രാശിചക്രംശിവലിംഗംഖസാക്കിന്റെ ഇതിഹാസംസഫലമീ യാത്ര (കവിത)നോട്ടകുടജാദ്രിഭഗവദ്ഗീതആനി രാജശശി തരൂർഎൻ.കെ. പ്രേമചന്ദ്രൻജീവകം ഡിവ്യക്തിത്വംതിരുവനന്തപുരംസ്വാതി പുരസ്കാരംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവിചാരധാരനിയോജക മണ്ഡലംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ സ്റ്റേറ്റ് ബാങ്ക്നളിനിസി.ടി സ്കാൻചമ്പകംഎ.കെ. ആന്റണിപിണറായി വിജയൻരാഷ്ട്രീയംവിദ്യാഭ്യാസംനി‍ർമ്മിത ബുദ്ധികൃത്രിമബീജസങ്കലനംമകം (നക്ഷത്രം)ഇൻസ്റ്റാഗ്രാംഅമേരിക്കൻ ഐക്യനാടുകൾഹിന്ദു പിന്തുടർച്ചാവകാശ നിയമംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവേലുത്തമ്പി ദളവഉഭയവർഗപ്രണയിദേവസഹായം പിള്ളഇടപ്പള്ളി രാഘവൻ പിള്ളവയനാട് ജില്ലമലയാറ്റൂർ രാമകൃഷ്ണൻഇന്ത്യയുടെ ഭരണഘടനഇടതുപക്ഷ ജനാധിപത്യ മുന്നണിചെറുശ്ശേരിഗുരുവായൂർ സത്യാഗ്രഹംനാഷണൽ കേഡറ്റ് കോർപത്മജ വേണുഗോപാൽനോവൽസുപ്രഭാതം ദിനപ്പത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)🡆 More